Saturday, April 07, 2012

തനിയെ



ഒരു തരി തീപ്പൊരി എന്നിലുള്ളിലിട്ട്
കാട്ടുതീയായത് കത്തിജ്വലിച്ചപ്പോൾ,
ഞാനതിൽ നീറിയപ്പോൾ, മഴയ്ക്കായ്
കൊതിച്ചപ്പോൾ,
ഒരു കണ്ണുനീരുപോലും പൊഴിക്കാതെ
തിരിഞ്ഞു നടന്നതെന്തിനു?
പ്രിയരിൽ പ്രിയനായതിനു ശേഷം
കണ്ട് മറന്ന മുഖങ്ങളിലൊന്നായ് 
മാറിയതെന്തിനു?
വിട്ട്പോയതെന്തിനു?
കരിഞ്ഞു പോയ സ്വപ്നങ്ങൾക്ക് 
വെള്ളവും വളമുമേകി വളർത്തിയതെന്തിനു?
എൻ ക്യാൻ വാസിൽ നിറങ്ങൾ നിറച്ചതെന്തിനു?
ഒറ്റയ്ക്കായെന്റെ കൈപിടിച്ച് പിന്നീടീ
ആരവങ്ങളിലൊറ്റയ്ക്കാക്കിയതെന്തിനു?
ഒറ്റയ്ക്കീയാൾക്കൂട്ടത്തിലേക്കിട്ട്
ഓടിയൊളിച്ചതെന്തിനു?
എൻ തൂലികത്തുമ്പിലീ ചോദ്യങ്ങളെറിഞ്ഞ്
ഉത്തരമേകാതെ നിശബ്ദനായതെന്തിനു?
എൻ തലയിണയെ കരയിച്ചതെന്തിനു?
നിന്നാശയെന്നിലുള്ളിലൊരു ജീവനുദിക്കും
വരേയ്ക്കും ചുരുക്കിയതെന്തിനു?
നീ പ്രണയംത്തേടിപ്പോയവളേക്കാൾ
പ്രണയമേകിയിട്ടോ,അതോ
എന്നുടെ പ്രണയം മടുത്തിട്ടോ മരണമെന്ന
തേവിടിശ്ശിയെത്തേടി നീ കാതങ്ങൾ താണ്ടിയത്? 


[NB: സമർപ്പണം,ഒരു കൂട്ടുകാരിക്ക്,:(]

23 comments:

  1. നന്നായിട്ടുണ്ട്
    ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലല്ലോ

    ReplyDelete
  2. ഒരു നിരാശാ കാമുകന്‍റെ മുഖച്ഛായ എവിടെയോ തോന്നിക്കുന്ന വരികളാണ്...പ്രണയം ആരോടായിരുന്നു ..കാലത്തിനോടോ ? അന്വേഷണം ഇനിയും അനിവാര്യമാണ് കുറെ ഉത്തരങ്ങള്‍ക്കായി ..അഗ്നി പടരുന്ന വരികള്‍ എനിക്കിഷ്ടമായി..

    ReplyDelete
  3. എന്തിന് എന്തിന് എന്തിന്....?ഉത്തരമില്ലാച്ചോദ്യങ്ങളുടെ മാല കൊള്ളാം കേട്ടോ

    ReplyDelete
  4. ആകെ മൊത്തം ഇതില്‍ ദുരൂഹതകള്‍ ആണെങ്കിലും നല്ല കവിത ആശംസകള്‍

    പുണ്യവാളന്റെ ഇതു പോലൊരു കവിത ഓര്‍ക്കുന്നു : ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

    ReplyDelete
  5. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കാം
    ഉത്തരങ്ങള്‍ക്കാണ് ക്ഷാമം.
    ചോദ്യം പലയാവര്‍ത്തി വായിക്കുക
    ഉത്തരങ്ങള്‍ ഒന്നൊന്നായി തെളിഞ്ഞുവരും.
    ആശംസകള്‍

    ReplyDelete
  6. check myy blog 'cheathas4you-safalyam.blogspot.com '

    ReplyDelete
    Replies
    1. ബ്ലോഗിൽ കമന്റ് ബോക്സിൽ പരസ്യം പതിപ്പിക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല, പക്ഷേ അത് കൃഷിയാക്കരുത്. പ്ലീസ് :)

      Delete
    2. ഹ ഹ ഹ ഹ അതൊരു നല്ല തമാശ തന്നെ , കാരണം അതില്‍ ചിലതൊക്കെ ഉണ്ട് തന്നെ

      Delete
  7. കൊള്ളാല്ലോ ചോദ്യങ്ങൾ..

    ReplyDelete
  8. ചോദ്യങ്ങള്‍ ഒക്കെ അവള്‍ കേട്ടിട്ടില്ലെന്കില്‍ പറയണേ,നമുക്ക് കൊട്ടേഷന്‍ ടീമിനെ വെക്കാം ..ഹി ഹി

    ReplyDelete
    Replies
    1. ചോദ്യങ്ങൾ എന്റെയല്ല, അവളുടെ ചോദ്യങ്ങൾ അവളെ തനിച്ചാക്കി പരലോകത്തേക്ക് പോയ അവളുടെ പ്രിയനോടാണ്.. :)

      Delete
  9. കവിത ഇഷ്ടപ്പെട്ടു ട്ടോ

    ReplyDelete
  10. പ്രിയ കൂട്ടുകാരേ, പ്രേമിച്ച് കല്യാണം കഴിച്ച്, വളരെ സന്തോഷത്തോടെ ജീവിച്ച് വരികേ ഒരു അപകടത്തിൽ പെട്ട് മരണപ്പെട്ട അവളുടെ പ്രിയനോടുള്ള അവളുടെ ചോദ്യങ്ങളാണ് ഒരു കവിതാ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്, മരണത്തെ എല്ലാവരേയും മയക്കുന്ന ഒരു വേശ്യയായിട്ടാണ് അവൾ കാണുന്നത്,ആ തേവിടിശ്ശി അവളുടേ പ്രിയനേയും മയക്കി എന്നവൾ വിശ്വസിക്കുന്നു, ഭ്രാന്തമായ അവസ്ഥയിലെ അവളുടെ പുലമ്പലുകളാണിവ :(

    ReplyDelete
  11. എൻ തലയിണയെ കരയിച്ചതെന്തിനു?

    ....
    മരണമെന്ന
    തേവിടിശ്ശിയെത്തേടി നീ കാതങ്ങൾ താണ്ടിയത്?

    ഇഷ്ടമായി.

    ReplyDelete
  12. കൂട്ടുകാരിയുടെ വേദനകളെ അതേ പടി പകർത്താൻ ശ്രമിച്ചത് നന്നായി..
    ആശംസകൾ

    ReplyDelete
  13. കവിത പോലെ ഒന്ന് ! നന്നായി.
    മരണത്തെ തേവിടിശ്ശി ആയി ഉപമിച്ചതില്‍ പുതുമ തോന്നി. ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  14. അവസാന വരികളിൽ പുതുമയുണ്ട്....അത് ഇഷ്ടപ്പെട്ടു.

    ReplyDelete
  15. നിശബ്ദമായി നീ കരഞ്ഞുവെങ്കില്‍ ഞാന്‍ ഉറക്കെ ഒന്ന് കരഞ്ഞു...നിന്റെ ദുഃഖം ഈ വരികളിലൂടെ എന്നിലും എത്തി ......
    മറ്റൊരു ജന്മത്തിലൂടെ വീണ്ടും അവനെ കിട്ടുമെന്ന് കരുതാം

    ReplyDelete
  16. എൻ തൂലികത്തുമ്പിലീ ചോദ്യങ്ങളെറിഞ്ഞ്
    ഉത്തരമേകാതെ നിശബ്ദനായതെന്തിനു?
    :(

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...