Sunday, February 13, 2011

എന്നെ പോളിച്ചടുക്കുന്നു!-ഭാഗം ഒന്ന്


കൂടുകാരെ മലയാളം ബ്ലോഗ്ഗേസ്സ്  അംഗങ്ങള്‍ എന്നോട് ചോദിച്ച രസകരമായ ചോദ്യങ്ങളും അതിനു ഞാന്‍ കൊടുത്ത ഉത്തരങ്ങളും നിങ്ങള്‍ക്കായി പങ്കു വെക്കുന്നു..

Ismail Chemmad 
1)ബ്ലോഗിങ്ങിലേക്ക് വരാനുണ്ടായ സാഹചര്യം ?
2) ഈ ഗ്രൂപ്പ്‌ എങ്ങിനെ നിങ്ങള്ക്ക് സഹായക മാകുന്നു ?
3) ഇഷ്ട പെട്ട ബ്ലോഗ്‌ / ബ്ലോഗ്‌ പോസ്റ്റ്‌ ?

‎@Ismail Chemmad 1)ബ്ലോഗിങ്ങിലേക്ക് വരാനുണ്ടായ സാഹചര്യം ?
രണ്ടായിരത്തിആറിലാണ് ഞാന്‍ ഒരു ബ്ലോഗു ഉണ്ടാക്കുന്നത്,അന്നിതിന്റെ പേര് നന്മകള്‍ എന്നായിരുന്നു. വെറുതെ ഒരു രസത്തിനു വേണ്ടി തുടങ്ങിയതാണ്‌, ആദ്യമായി ഒരു മന്ത്രം ആണ് പോസ്ടിയത്, പക്ഷേ കുറെ നാള്‍ കഴിഞ്ഞ് എഴുതിയത് എനിക്ക് പോലും വായിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു! മലയാളം ഫോണ്ട് അന്ന് unicode ഒന്നും ആയില്ലായിരുന്നു!! പിന്നെ നാല് വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി കായംകുളം superfast വായിക്കാന്‍ ഇടയായി. അപ്പൊ വീണ്ടും എഴുതാന്‍ ഉള്ള മോഹം ഉദിച്ചു , പിന്നെ ജാലകം ത്തെ പറ്റി അറിഞ്ഞു, അങ്ങനെ അവിടെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞപ്പോ കുറെ വായനക്കാരെയും കംമെന്റുകളും  ഒക്കെ കിട്ടി, ഞാനടക്കം നാല് ഫോല്ലോവേര്സ് ഉണ്ടായിരുന്ന എന്റെ ബ്ലോഗില്‍ 70+ ഫോല്ലോവേര്സും ആയി..
2) ഈ ഗ്രൂപ്പ്‌ എങ്ങിനെ നിങ്ങള്ക്ക് സഹായക മാകുന്നു ?
ഈ ഗ്രൂപ്പ് ഏറ്റവും കൂടുതല്‍ സഹായം ആയത് എനിക്കാ!! ഇക്കാ!!!! ഗൊച്ചു ഗള്ളന്‍ ഒന്നും അറിയത്തില്ല പോ!!
3) ഇഷ്ട പെട്ട ബ്ലോഗ്‌ / ബ്ലോഗ്‌ പോസ്റ്റ്‌ ?
ഏറ്റവും ഇഷ്ടം ഉള്ള ബ്ലോഗ്‌ kayamkulamsuperfast.blogspot.com ഇഷ്ടപ്പെട്ട ബ്ലോഗ്‌ പോസ്റ്റ്‌ നമ്മുടെ നട്ടപ്പിരാന്തന്‍ ചേട്ടന്റെ ഈ പോസ്റ്റ്‌ ജീവിതത്തിലെ ആദ്യത്തെ (അവസാനത്തെയും) ഐ ഡബ്ലി യൂ

കണ്ണേട്ടന്‍റെ ഏറ്റവും അടുത്ത ബ്ലോഗ്‌ സുഹൃത്ത്‌ ആരാണ് ?
ബൂലോകത്തുനിന്നും ചേട്ടനുണ്ടായ നേട്ടങ്ങള്‍ ?
നമ്മുടെ ഈ ഗ്രൂപ്പില്‍ ഏറ്റവും ഇഷ്ടപ്പെട്ട മെമ്പര്‍ ആരാണ് ?
മൂന്നു ചോദ്യത്തില്‍ കൂടിയാല്‍ ഇംതിക്കാ എന്നെ ചെവിക്കു പിടിക്കും .അതോണ്ട് ബാക്കി ചോദ്യങ്ങള്‍ നേരിട്ട് ചോദിക്കാം ട്ടോ..

‎@Nahana Sidheek കണ്ണേട്ടന്‍റെ ഏറ്റവും അടുത്ത ബ്ലോഗ്‌ സുഹൃത്ത്‌ ആരാണ് ?
അങ്ങനെ പ്രത്യേകിച്ച് ആരും ഇല്ല മോളുസേ! എല്ലാവരോടും എനിക്ക് ബഹുമാനമാ, നിരക്ഷരന്‍ ചേട്ടനെ എനിക്ക് ഒരുപാടിഷ്ടമാ..അങ്ങേര്‍ക്ക് എന്നെ അറിയ പോലും ഇല്ല! ഹാ ഹാ! പിന്നെ ഞാന്‍ എടാ പോടാന്നൊക്കെ വിളിക്കുന്ന ഒരേ ഒരു ബ്ലോഗ്ഗേറെ ഉള്ളൂ..നമ്മുടെ ഫൈസു! പിന്നെ നമ്മുടെ ഗ്രൂപ്പിലെ എല്ലാവരെയും എനിക്കൊരുപാട് കാര്യമാ! എല്ലാരും എന്റെ സ്വന്തം കൂട്ടുകാരാ!
ബൂലോകത്തുനിന്നും ചേട്ടനുണ്ടായ നേട്ടങ്ങള്‍ ?
പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി, നമ്മുടെ ചുറ്റുപാടും നടക്കുന്നത്, നന്മ,തിന്മ എന്നിവയൊക്കെ അപ്പപ്പോള്‍ അറിയാനും അതിനോടുള്ള ആളുകളുടെ പ്രതികരണവും എല്ലാം എല്ലാം മനസ്സിലാക്കാന്‍ പറ്റി....
നമ്മുടെ ഈ ഗ്രൂപ്പില്‍ ഏറ്റവും ഇഷ്ടപ്പെട്ട മെമ്പര്‍ ആരാണ് ?
(കുറെ പേരുടെ പേര് ടൈപ്പ് ചെയ്തു,പിന്നാ മനസ്സിലായത് എല്ലാവരേം എനിക്ക് ഇഷ്ടമാ, നേനക്കുട്ടിയെ ഒരുപാടിഷ്ടമാ, ആ സ്റ്റാര്‍ സിങ്ങര്‍ അമ്പരപ്പിച്ചു കളഞ്ഞു.. ഹാ ഹാ)

Rasheed Punnassery
ബ്ലോഗിലും ഫെസ് ബുക്കിലും കണ്ണന്‍ സജ്ജീവ സാന്നിദ്യമാണല്ലോ. സ്വാഭാവിക സംശയങ്ങള്‍
ജോലി എന്താ? എവിടെയാ? ഇതിനല്ലാതെ സമയമുണ്ടാകാരുണ്ടോ?
അല്ലെങ്കില്‍ ജീവിതവും , ബൂലോകവും എങ്ങനെ ഒന്നിച്ചു പോകുന്നു?
‎@Rasheed Punnassery ബ്ലോഗിലും ഫെസ് ബുക്കിലും കണ്ണന്‍ സജ്ജീവ സാന്നിദ്യമാണല്ലോ. സ്വാഭാവിക സംശയങ്ങള്‍
ജോലി എന്താ? എവിടെയാ? ഇതിനല്ലാതെ സമയമുണ്ടാകാരുണ്ടോ?
ജോലി വെബ്‌ പ്രോഗ്രാമ്മര്‍,പി.എച്ച് .പി എന്ന ലാംഗ്വേജ് ആണ് എന്റെ മേഖല..രണ്ടര വര്‍ഷമായി ജോലി ചെയ്യുന്നത് കൊണ്ട് സീനിയര്‍ പ്രോഗ്ര)മ്മര്‍ എന്ന പോസ്റ്റില്‍ ആണ്!, സ്ഥലം തിരുവല്ല...ജോലി ഒക്കെ വളരെ എളുപ്പം ആണ്, പണ്ട് മുതലേ കമ്പ്യൂട്ടര്‍ എന്റെ ഒരു വീക്നെസ് ആണ്, ഞാന്‍ ജോലി ചെയ്യുന്നത് വളരെ എന്‍ജോയ് ചെയ്താണ്, അതിനിടക്ക് ബ്ലോഗും ഫേസ്‌ ബുക്കും ഒന്നും ഒരു പ്രശ്നമല്ല...(ഇടം കയ്യ്‌ കൊണ്ടു ബ്ലോഗ്‌,വലതു കയ്യ്‌ കൊണ്ട് കോഡ്!!!)
അല്ലെങ്കില്‍ ജീവിതവും , ബൂലോകവും എങ്ങനെ ഒന്നിച്ചു പോകുന്നു?
ജീവിതം ഒന്നും ആയിട്ടില്ല, ജീവിതം എന്താണെന്ന പഠിച്ചു കൊണ്ടിരിക്കുന്നത്തെ ഉള്ളൂ..(ശൊ ഇതിന്റെ ഒക്കെ ഉത്തരം എന്നതാ.. )

Rani Priya
കണ്ണാ.....ദിവസവും ബൂലോകത്ത് സദ്യ വിളമ്പുന്ന വ്യക്തി എന്ന നിലയില്‍ ആദ്യത്തെ ചോദ്യം
1 ) ഇത്ര വേഗം പോസ്റ്റ്‌ ഇടുന്നതില്‍ ആനന്ദം കണ്ടെത്താരുണ്ടോ അതോ ബ്ലോഗിങ്ങ് ഒരു ലഹരി ആയോ?
2 ) എഴുത്തിന്റെ തുടക്കം?
3 ) ബ്ലോഗിന് പുറത്തെ വായന വിശദീകരിക്കുമോ?
‎@Rani Priya കണ്ണാ.....ദിവസവും ബൂലോകത്ത് സദ്യ വിളമ്പുന്ന വ്യക്തി എന്ന നിലയില്‍ ആദ്യത്തെ ചോദ്യം
1 ) ഇത്ര വേഗം പോസ്റ്റ്‌ ഇടുന്നതില്‍ ആനന്ദം കണ്ടെത്താരുണ്ടോ അതോ ബ്ലോഗിങ്ങ് ഒരു ലഹരി ആയോ?
ഞാന്‍ ഒരു പ്രത്യേക ടൈപ്പ് ആണ് , എന്ന് വെച്ചാല്‍ ഒന്നിലും തുടര്‍ച്ച കണ്ടെത്താന്‍ കഴിയാത്ത ഒരു വ്യക്തി,എപ്പോള്‍ വേണമെങ്കിലും ബ്ലോഗു എഴുത്ത് നിര്‍ത്താന്‍ ചാന്‍സുണ്ട് , അപ്പൊ ഉള്ള സമയം അത്രയും എഴുതീട്ട് പോകാന്നു കരുതി!!suspense ഉള്ള കഥകളും സിനിമകളും ഒരുപാടിഷ്ടമാ.. ചിലപ്പോ ചില ത്രെഡുകള്‍, ചില ട്വിസ്റ്റുകള്‍ ,പഴയ അനുഭവങ്ങള്‍,തമാശകള്‍,ഒക്കെ മനസ്സിലേക്ക് വരും,അതപ്പോള്‍ തന്നെ എഴുതിയില്ലെങ്കില്‍ എന്റെ കയ്യീന്ന് പോകും! ബ്ലോഗിങ്ങ് ഒരു ലഹരി ആയോന്ന് ചോദിച്ചാല്‍ അറിയില്ല ചേച്ചി, ചില ഒറ്റപ്പെടലുകള്‍ വിഷമങ്ങള്‍ നഷ്ടപ്പെടലുകള്‍ ഒക്കെ ഉണ്ടായ അവസ്ഥയില്‍ നിന്നു ആണ് ഞാന്‍ എഴുത്തിലും വായനയിലും അഭയം പ്രാപിച്ചത്! ചിരിക്കുന്ന കണ്ണനെ ആ എല്ലാവര്‍ക്കും ഇഷ്ടം(എനിക്കും!) ബ്ലോഗ്‌ വായനയും എഴുത്തും എന്നെ വളരെ ഏറെ ആനന്ദിപ്പിക്കുന്നു, അതിനാല്‍ നിത്യവും ആനന്ദിക്കാന്‍ ഞാന്‍ കഴിവതും ശ്രമിക്കും!!!
2 ) എഴുത്തിന്റെ തുടക്കം?
സ്കൂളില്‍ വെച്ചു ഉപന്യാസവും കഥകളും ഒക്കെ എഴുതുമായിരുന്നു! എന്റെ ഒരു ക്ലാസ് ടീച്ചര്‍ എന്നെ ഒരുപാട് പ്രോല്സാഹിപ്പിക്കുമായിരുന്നു!
3 ) ബ്ലോഗിന് പുറത്തെ വായന വിശദീകരിക്കുമോ?
വായന തുടങ്ങീട്ടേ ഉള്ളു ചേച്ചി! ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ട്!(ഒത്തിരി നാളു മുന്നെയാ) പിന്നെ പേരൊര്‍മയില്ലാത്ത കുറച്ചു പുസ്തകങ്ങള്‍ കൂടി കുട്ടിക്കാലത്ത് വായിച്ചിട്ടുണ്ട്.. ഇപ്പൊ ബ്ലോഗു മാത്രമേ ഉള്ളൂ വായനാ ലിസ്റ്റില്‍!

Noushad Koodaranhi
കണ്ണാ.....ചുറ്റിലും കാണുന്ന മനുഷ്യരില്‍ - ഒന്ന്) താങ്കളെ ഏറ്റവും പ്രചോദിപ്പിക്കുന്നത് എന്താണ്...? രണ്ടു) നിരാശപ്പെടുത്തുന്നത്‌..? മൂന്നു) അരിശം കൊള്ളിക്കുന്നത്‌..? നാല്) ബാക്കിയാക്കുന്നത്..? അഞ്ചു) നിന്ന് ഓര്‍മ്മപ്പെടുത്തുന്നത്‌...? ഇനി എനിക്ക് ബാകി രണ്ടു ചോദ്യം koodi undu ഉപയോഗിചോളാം....

‎@Noushad Koodaranhi കണ്ണാ.....ചുറ്റിലും കാണുന്ന മനുഷ്യരില്‍ -
ഒന്ന്) താങ്കളെ ഏറ്റവും പ്രചോദിപ്പിക്കുന്നത് എന്താണ്...?
സാധാരണക്കാരന്റെ നല്ല പ്രവര്‍ത്തികള്‍!
രണ്ടു) നിരാശപ്പെടുത്തുന്നത്‌..?
സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന വിവരവും വിദ്യാഭാസവും ഉള്ള ആളുകളുടെ വൃത്തികെട്ട പ്രവര്‍ത്തികള്‍,അഴിമതി,അക്രമങ്ങള്‍!!
മൂന്നു) അരിശം കൊള്ളിക്കുന്നത്‌..?
ഒരു സാമൂഹ്യ ജീവിയുടെ തെറ്റായ പ്രവര്‍ത്തി മൂലം മറ്റൊരുവന് ആപത്തുണ്ടാകുന്നത്!!
നാല്) ബാക്കിയാക്കുന്നത്..?
ഈ ചോദ്യം മനസ്സിലായില്ല ഇക്കാ..
അഞ്ചു) നിന്ന് ഓര്‍മ്മപ്പെടുത്തുന്നത്‌...?
ഞാനും ഒരു മനുഷ്യനാണ്, നല്ലത് ചെയ്‌താല്‍ സമൂഹത്തിനു നല്ലതുണ്ടാവും,ആളുകള്‍ നല്ലത് പറയും! എന്നെ കണ്ടു വളരുന്ന സമൂഹം ഉണ്ട്, അവര്‍ നല്ലതായിട്ടു വരാന്‍ എന്റെ വാക്കുകളെക്കാള്‍ പ്രവര്‍ത്തി ആണ് വേണ്ടത്!!

കണ്ണാ, ബ്ലോഗില്‍ താങ്കള്‍ ഒരു നിമിഷ പോസ്റ്റര്‍ ആയി പലപ്പോഴും കടന്നു വരുന്നു. ഇതിന്റെ ഗുട്ടന്‍സ് ?
൨..മലയാളം ഗ്രൂപ്പില്‍ പെട്ടെന്ന് കടന്നു വന്നു പ്രശസ്തനായത് എങ്ങിനെ? ഇതില്‍ താങ്കള്‍ക്ക് എന്ത് തോന്നുന്നു? ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങിനെ വിലയിരുത്തുന്നു?
൩.താങ്കള്‍ കണ്ണന്‍ എന്ന് അറിയപ്പെടാന്‍ ആണ് താല്‍പ്പര്യപ്പെടുന്നത് എന്ന് കണ്ടു. കള്ളാ കണ്ണന്റെ ലീലാ വിലാസങ്ങള്‍ വല്ലതുമാണോ ഇതിന്റെ പിന്നില്‍?

Kannan|കണ്ണന്‍
‎@Shanavas Elayoden
കണ്ണാ, ബ്ലോഗില്‍ താങ്കള്‍ ഒരു നിമിഷ പോസ്റ്റര്‍ ആയി പലപ്പോഴും കടന്നു വരുന്നു. ഇതിന്റെ ഗുട്ടന്‍സ് ?
ചില തോന്നലുകള്‍ സംഭവങ്ങള്‍ ഒക്കെ കഥയാക്കി മാറ്റാന്‍ ഭയങ്കര ഇഷ്ടമാ.. ഒറ്റക്കിരിക്കുമ്പോള്‍ പല വിധ സംഭവങ്ങള്‍ മനസ്സില്‍ കടന്നു വരും, അവയെ ചില കഥകളിലേക്ക് ഇടാന്‍ പറ്റുമെന്ന് തോന്നുന്ന നിമിഷം ഞാന്‍ ഏഴുതും... സസ്പെന്‍സും ട്വിസ്റ്റും ഉള്ള കഥകള്‍ ആണ് എന്റെ favorites!
൨..മലയാളം ഗ്രൂപ്പില്‍ പെട്ടെന്ന് കടന്നു വന്നു പ്രശസ്തനായത് എങ്ങിനെ? ഇതില്‍ താങ്കള്‍ക്ക് എന്ത് തോന്നുന്നു? ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ
എങ്ങിനെ വിലയിരുത്തുന്നു?

അതെനിക്കും അറിയില്ല!!! പ്രശസ്തണോ ഞാനോ??/!!!!ഉവ്വ!!! #ലേബല്‍:ആക്കിയതാനല്ലേ ഹാ ഹാ!! ഗ്രൂപ്പിന്റെ പ്രവര്‍ത്തങ്ങളില്‍ ഇതുവരെയും അതീവ സംതൃപ്തന്‍ ആണ് ഞാന്‍, ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള നമ്മെളെല്ലാം ഒരു കുടുംബം പോലെ അല്ലേ ഇവിടെ! ഞാന്‍ ശരിക്കും എന്ജോയിംഗ്...!!!! നിങ്ങളോ?!
൩.താങ്കള്‍ കണ്ണന്‍ എന്ന് അറിയപ്പെടാന്‍ ആണ് താല്‍പ്പര്യപ്പെടുന്നത് എന്ന് കണ്ടു. കള്ളാ കണ്ണന്റെ ലീലാ വിലാസങ്ങള്‍ വല്ലതുമാണോ ഇതിന്റെ പിന്നില്‍?
എനിക്ക് ആ കണ്ണനെ ഒരുപാടിഷ്ടമാ.. അത് തന്നെ കാര്യം..ആ കണ്ണന്‍ എന്റെ ദൈവം മാത്രല്ല, എന്റെ ബെസ്റ്റ് ഫ്രെണ്ട് കൂടിയാ!പിന്നെന്താണ് വെച്ചാല്‍ കണ്ണനോട് എന്തും പറയാം..!എന്റെ അമ്മയുടെ വീട്ടില്‍ ഒരു അമ്മൂമ്മ ഉണ്ടായിരുന്നു, എനിക്ക് രണ്ട് വയസ്സൊക്കെ ഉള്ളപ്പോള്‍ ആള് മരിച്ചു പോയി, അമ്മയൊക്കെ കൊച്ചമ്മ എന്നാണ് വിളിച്ചിരുന്നത്, പുള്ളിക്കാരി കൃഷ്ണന്റെ ഭക്ത ആയിരുന്നു വീട്ടിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം കൃഷ്ണന്റെ പേരുകള്‍ കൊടുത്തിരുന്നത് അവരാ.. എന്റെ അമ്മാവന്‍ നാരായണന്‍,അപ്പൂപ്പന്‍ കൃഷ്ണപിള്ള,പിന്നെ ഞാന്‍ കണ്ണന്‍, അനിയനും ഈ ശ്രേണിയില്‍ വരും വിഷ്ണു എന്ന അവന്റെ പേര്!കണ്ണന്റെ ലീല) വിലാസങ്ങള്‍ ഒന്നും എനിക്കിത് വരെ ഇല്ല.. ചില ഗോപികമാര്‍ എന്റെ പുറകെ ഉണ്ടെന്ന്‍ എനിക്കറിയാം #ലേബല്‍:ഉവ്വ!


Haripriya Surendran  

കണ്ണാ.....പുതിയ എഴുത്തുകാര്‍ വായിക്കാറില്ലെന്നും വായന വേണ്ട എന്ന് പറയുന്നവരാനെന്നും പലരും പറഞ്ഞു കേള്‍ക്കുന്നുണ്ട് . ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു ? :)
‎@Haripriya Surendran കണ്ണാ.....പുതിയ എഴുത്തുകാര്‍ വായിക്കാറില്ലെന്നും വായന വേണ്ട എന്ന് പറയുന്നവരാനെന്നും പലരും പറഞ്ഞു കേള്‍ക്കുന്നുണ്ട് . ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു ? :)
വായിക്കാന്‍ കിട്ടുന്നതൊക്കെ ഞാന്‍ വായിക്കാറുണ്ട്, വായിക്കുമ്പോള്‍നമുക്ക് പുതിയ പുതിയ അറിവുകള്‍ കിട്ടുകയല്ലേ, നമുക്ക് വേണ്ട ഫുവല്‍ അവയില്‍ ഉണ്ടാവാനും ചാന്‍സുണ്ട്! മറ്റു ചിലര്‍ ഇങ്ങനേം ചിന്തിച്ചേക്കാം, മറ്റു എഴുത്തുകള്‍ വായിച്ചു കഴിഞ്ഞാല്‍ പിന്നെ തങ്ങള്‍ എഴുതുന്നതിനു മറ്റെതുമായി സാമ്യം ഉണ്ടാവുമോ എന്ന പേടി കൊണ്ട് എഴുത്ത് മുടങ്ങുമോ എന്ന്!എന്തായാലും എന്റെ അനുഭവത്തില്‍ കൂടുതല്‍ വായിക്കും തോറും കൂടുതല്‍ എഴുതാനും എഴുത്ത് ഭാഷ നന്നാക്കാനും എനിക്ക് കഴിയുന്നുണ്ട്!


Hafeez Kt  
സായാഹ്നം ഇഷ്ടപ്പെടാന്‍ എന്താണ് കാരണം ? പ്രഭാതത്തിന് എന്താണ് ഒരു കുഴപ്പം ? താങ്കള്‍ എത്ര ബ്ലോഗുകള്‍ വായിക്കാറുണ്ട്? കവിത പരീക്ഷിക്കാത്തത് എന്തുകൊണ്ടാണ് ? ഇത്ര ഫോളോവേഴ്സ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നോ ? ഇടക്ക്‌ പേര് മാറ്റാന്‍ പദ്ധതി ഉണ്ടായിരുന്നല്ലോ എന്താണ് പ്രചോദനം ? ഇടം കൈ ചെയ്യുന്നത് വലം കൈ അറിയുന്നില്ല, ബോസ്(ഓഫീസിലെ) അറിയുന്നുണ്ടോ? കൂടുതല്‍ എണ്ണം പോസ്റ്റ് ഇടുന്നതാണോ ആറ്റിക്കുറുക്കി പോസ്റുന്നതാണോ നല്ലത്?
‎@Hafeez Kt സായാഹ്നം ഇഷ്ടപ്പെടാന്‍ എന്താണ് കാരണം ? പ്രഭാതത്തിന് എന്താണ് ഒരു കുഴപ്പം ?

ഇവിടെ ഉള്ള എന്‍ ടി പി സി റോഡിലൂടെ വൈകുന്നേരങ്ങളില്‍ കടലില്‍ നിന്നുമുള്ള കാറ്റും കൊണ്ട് ഒറ്റയ്ക്ക് സൈക്കിള്‍ ചവിട്ടി നടക്കാന്‍ ഇഷ്ടമാ.. പിന്നെ വൈകുന്നേരം ഏവൂര്‍ അമ്പലത്തില്‍ പോകും,കണ്ണനെ കാണാന്‍(കണ്ണനെ കാണാന്‍ വരുന്ന പെണ്‍കിടാങ്ങളെയും കാണാന്നെ! ), പിന്നെ വൈകുന്നേരം ആണല്ലോ എന്റെ കൂട്ടുകാരെല്ലാം കമ്പ്യൂട്ടറില്‍ വന്നു നിറയുന്നത്!! അവരോടു സ്വസ്ഥമായി ചാറ്റ് ചെയ്യാം! ബ്ലോഗ്‌ എഴുതാം, വായിക്കാം! രാവിലെ എണീക്കുന്നത് തന്നെ ലേറ്റ് ആയിട്ടാ.. അതുകൊണ്ടൊക്കെ പ്രഭാതത്തെക്കള്‍ ഇഷ്ടം സായാഹ്നം ആണ്!

താങ്കള്‍ എത്ര ബ്ലോഗുകള്‍ വായിക്കാറുണ്ട്? കവിത പരീക്ഷിക്കാത്തത് എന്തുകൊണ്ടാണ് ? ഇത്ര ഫോളോവേഴ്സ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നോ ? ഇടക്ക്‌ പേര് മാറ്റാന്‍ പദ്ധതി ഉണ്ടായിരുന്നല്ലോ എന്താണ് പ്രചോദനം ? ഇടം കൈ ചെയ്യുന്നത് വലം കൈ അറിയുന്നില്ല, ബോസ്(ഓഫീസിലെ) അറിയുന്നുണ്ടോ? കൂടുതല്‍ എണ്ണം പോസ്റ്റ് ഇടുന്നതാണോ ആറ്റിക്കുറുക്കി പോസ്റുന്നതാണോ നല്ലത്?

വായിക്കുന്ന ബ്ലോഗുകളുടെ എണ്ണം ഒന്നും അറിയില്ല.. ഫോളോ ചെയ്യുന്ന ബ്ലോഗുകള്‍ എല്ലാം ആഴചയില്‍ ഒരിക്കലെങ്കിലും നോക്കാറുണ്ട്...പിന്നെ ജാലകം ഇടയ്ക്കിടെ നോക്കും,അതില്‍ വരുന്ന ബ്ലോഗുകള്‍ വായിക്കും, നമ്മുടെ ഗ്രൂപ്പിലെ എല്ലാ ബ്ലോഗുകളും വായിക്കും(കമന്റ്സ് ഇട്ടില്ലേലും) .. കവിതകള്‍ ആണെങ്കില്‍ പതിയെ വായിക്കൂ(ചിലപ്പോള്‍ ബുക്ക്‌ മാര്‍ക്ക് ചെയ്തു മാറ്റി വെക്കും)..
പിന്തുടരുന്നവരെ പറ്റി പറയുകയാണെങ്കില്‍ ഹും ഇത്രയൊന്നും പോരാ.. എന്റെ എഴുത്തിന്റെ നിലവാരം വെച്ചു ഒരു ആയിരം കഴിയണ്ട നേരം ആയി...(#ലേബല്‍:ഉവ്വാ!) ഈ ആറ്റിക്കുറുക്കി ഹോ.. ആക്ച്വലി അതെന്താ ഈ സാധനം?!എന്റെ ബ്ലോഗ്‌ എനിക്കൊരു ഡയറി കൂടി ആണ്, അപ്പൊ വായില്‍ തോന്നുനത് എന്തും അവിടെ ഏഴുതും(അശ്ലീലം ഒഴിച്ച്!), ഞാന്‍ അതില്‍ ആട്ടാനും കുറുക്കനും പോയാല്‍ അങ്ങിനെ തന്നെ ഇരിക്കുവേ ഉള്ളൂ.. പക്ഷേ നല്ല കഴിവുള്ളവര്‍ ശ്രദ്ധിച് നല്ല പോലെ(ആറ്റിക്കുറുക്കി) പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും നല്ലത്(സീരിയസ് ആയി കാണുന്നവര്‍). ബ്ലോഗിനെ പറ്റി ബോസ്സിനോക്കെ അറിയാം, അങ്ങേര്‍ക്കു കൃത്യമായി ജോലി ചെയ്തു കൊടുക്കുന്നുണ്ട്,അത് കൊണ്ടു ബ്ലോഗിങ്ങില്‍ എന്നെ തടയണ്ട ആവശ്യം ബോസ്സിന് വരുന്നില്ല..!!! :-)
പേര് മാറ്റാന്‍ പദ്ധതി ഉണ്ടായിരുന്നു, പക്ഷേ അങ്ങനെ ചെയ്‌താല്‍ ഒത്തിരി സെറ്റിംഗ്സ് മാറ്റേണ്ടി വരും എന്നുള്ളത് കൊണ്ട് ഉപേക്ഷിച്ചു!

Mohamad Imthiyaztk  
ഒന്ന്...കണ്ണാ..സൂര്യന്‍ മനസ്സുകളിലേക്ക് അതിന്റെ കണ്ണ് തുറന്നു വെള്ളി വെളിച്ചം തരുകയും,കിളികളുടെ കലപില ശബ്ദങ്ങളും,ഒക്കെ മനസ്സിന്റെ ഉള്ളിലേക്ക് കടന്നു വരുന്ന പുലര്കാലത്തെക്കാലും..നിശബ്ദത തളം കെട്ടുന്ന സായഹ്നങ്ങളെ ഇഷ്ട്ടപ്പെടാന്‍ കാരണം?...രണ്ടു...ഏത് വിഷയവും പെട്ടെന്ന് എഴുതാനുള്ള കഴിവ് അത് പാരമ്പര്യമായി കിട്ടിയതാണോ?..മൂന്നു ...സൌഹ്ര്ദങ്ങള്‍ ഒരുപാട് ഇഷ്ട്ടപ്പെടുന്ന കണ്ണന്‍ ഈ ഗ്രൂപിനെ എങ്ങനെ കാണുന്നു എല്ലാരും ഞാന്‍ അടക്കം വളരെ സൌഹാര്‍ദ പരമായിട്ടല്ലേ എല്ലാവരോടും ഇടപഴകുന്നത്?.

‎@Mohamad Imthiyaztk ഒന്ന്...കണ്ണാ..സൂര്യന്‍ മനസ്സുകളിലേക്ക് അതിന്റെ കണ്ണ് തുറന്നു വെള്ളി വെളിച്ചം തരുകയും,കിളികളുടെ കലപില ശബ്ദങ്ങളും,ഒക്കെ മനസ്സിന്റെ ഉള്ളിലേക്ക് കടന്നു വരുന്ന പുലര്കാലത്തെക്കാലും..നിശബ്ദത തളം കെട്ടുന്ന സായഹ്നങ്ങളെ ഇഷ്ട്ടപ്പെടാന്‍ കാരണം?

ഇക്കാ ഉത്തരം മുകളില്‍ പറഞ്ഞത് മതിയാവുമല്ലോ അല്ലേ!
രണ്ടു...ഏത് വിഷയവും പെട്ടെന്ന് എഴുതാനുള്ള കഴിവ് അത് പാരമ്പര്യമായി കിട്ടിയതാണോ?..
ഉവ്വാ! ഇതെന്റെ മാത്രം കഴിവാണ്(അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ #ലേബല്‍:നിങ്ങളെന്നെ എഴുത്ത് കാരന്‍ ആക്കും,) ഇതില്‍ പാരമ്പര്യം ഒന്നും തന്നെ ഇല്ല!!!
മൂന്നു ...സൌഹ്ര്ദങ്ങള്‍ ഒരുപാട് ഇഷ്ട്ടപ്പെടുന്ന കണ്ണന്‍ ഈ ഗ്രൂപിനെ എങ്ങനെ കാണുന്നു എല്ലാരും ഞാന്‍ അടക്കം വളരെ സൌഹാര്‍ദ പരമായിട്ടല്ലേ എല്ലാവരോടും ഇടപഴകുന്നത്?.

പിന്നെ തീര്‍ച്ചയായിട്ടും,എപ്പോഴും ഞാന്‍ വില കല്‍പ്പിക്കുക എന്റെ സന്തോഷതിനാണ്, ഇവിടെ അത് ആവോളം കിട്ടുന്നത് കൊണ്ടാണല്ലോ ഞാന്‍ ഇവിടെ കിടന്നു വിലസുന്നത്! ഇക്കയുടെ ഈ സംരംഭം കിടിലം കിക്കിടിലം!! എന്നോടിത് വരെയും എല്ലാവരും വളരെ സൌഹാര്‍ദ പരമായിട്ടാണ് പെരുമാറുന്നത്! ഞാനും! (#ലേബല്‍:ആട്ടിന്‍ തോലിട്ട ചെന്നായ, ബു ഹഹ ഹഹ!!! )

Paavam Kunjaakka ‎ 
1) എന്നാലും ന്റെ കണ്ണാ കിണ്ടാണ്ടം കണ്ടിട്ടും കാണാതെ പോയ ആകൂട്ടുകാരെ നീ പിന്നെ എവിടെയെങ്കിലും കണ്ടോ, 2) പഴയ ഓര്‍മകള്‍ അയവിറക്കുമ്പോള്‍ ഏറ്റവും മനോഹരവും ഏറ്റവും വേദനയുള്ളതുമായ അനിഭവവും പറയാമോ...?

‎@Paavam Kunjaakka 1) എന്നാലും ന്റെ കണ്ണാ കിണ്ടാണ്ടം കണ്ടിട്ടും കാണാതെ പോയ ആകൂട്ടുകാരെ നീ പിന്നെ എവിടെയെങ്കിലും കണ്ടോ,
ആ കൂട്ടുകാരില്‍ പെണ്‍കുട്ടികളെ ഒന്നിനേം കണ്ടിട്ടില്ല! ബാക്കി ഉള്ളവരൊക്കെ ആ നാട്ടില്‍ ഇപ്പോഴും ഉണ്ട്!
2) പഴയ ഓര്‍മകള്‍ അയവിറക്കുമ്പോള്‍ ഏറ്റവും മനോഹരവും ഏറ്റവും വേദനയുള്ളതുമായ അനുഭവവും  പറയാമോ...?
ഏറ്റവും മനോഹരം എല്‍ പി സ്കൂള്‍ ജീവിതം.. പിന്നെ കോളേജു ജീവിതം..വേദന ഉള്ളത് പറയൂല്ല.. നിങ്ങളൊക്കെ കരഞ്ഞു കരഞ്ഞു പണ്ടാരമടങ്ങും അത് കേട്ടാല്‍!(#ലേബല്‍:കുറെ ആലോചിച്ചു അങ്ങനെ ഒന്നില്ല!)


പ്രിയ കണ്ണനോട് :
1) ബ്ലോഗില്‍ ഏറ്റവും സന്തോഷം നല്‍കുന്ന ഘടകം എന്താണ്?
2) ബ്ലോഗില്‍ നിരാശ തോന്നുന്ന ഘടകങ്ങള്‍ എന്തെങ്കിലും ഉള്ളതായി തോന്നുണ്ടോ?
3) ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നേരില്‍ പരിചയപ്പെടാന്‍ ഒരു സംഗമം നടത്താന്‍ കഴിയുമെന്ന് തോന്നുണ്ടോ?

‎@K P Sukumaran Anjarakandy പ്രിയ കണ്ണനോട് :
1) ബ്ലോഗില്‍ ഏറ്റവും സന്തോഷം നല്‍കുന്ന ഘടകം എന്താണ്?
എനിക്ക് എല്ലാം സന്തോഷം ഉള്ളവ തന്നെ.. ഈ ചാറ്റ് ഷോ ഏറ്റവും സന്തോഷം.. പിന്നെ എല്ലാവരും കണ്ണാ എന്ന് വിളിക്കുന്നത്!

2) ബ്ലോഗില്‍ നിരാശ തോന്നുന്ന ഘടകങ്ങള്‍ എന്തെങ്കിലും ഉള്ളതായി തോന്നുണ്ടോ?
ഇത് വരെ ഒന്നുമില്ല!

3) ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നേരില്‍ പരിചയപ്പെടാന്‍ ഒരു സംഗമം നടത്താന്‍ കഴിയുമെന്ന് തോന്നുണ്ടോ
കഴിയുമെന്ന തോന്നുന്നു..
കഴിയുല്ലേ കൂട്ടരേ?
1) ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ എറ്റവും നീളം കൂടിയ പേരിനുടമയാണ് താങ്കള്‍.. ഈ പേരില്‍ ആരൊക്കെയുണ്ട്? എല്ലാ പ്രപിതാക്കളെയും പേരിനൊട് ഒപ്പം കൊണ്ട് നടക്കുന്നു. ഇതിനെന്തെങ്കിലും പ്രത്യേക കാരണമുണ്ടോ? കണ്ണന്‍ എന്നു വിളിച്ചു കേള്‍ക്കാനാണ് ഇഷ്ടം എന്ന് എഴുതിക്കണ്ടു. എന്തേ അങ്ങനെ ഒരിഷ്ടം? കണ്ണനാണോ ഇഷ്ട ആരാധ്യ പുരുഷന്‍?
2) സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍, സായാഹ്നത്തോട് മത്രമെന്തെ ഇങ്ങിനെ ഒരു ഇഷ്ടം. ? കണ്ണന്റെ അമ്മ പലപ്പോഴും എഴുത്തില്‍ നിറഞ്ഞ സ്നേഹത്തോ ടെ കടന്നു വരുന്നു. അച്ഛനെ കാണുന്നുമില്ല. അതെന്തു കൊണ്ടാണ്?
3) എഴുത്തിനു പ്രത്യേകമായ ഒരു സ്പാര്‍ക്ക് കിട്ടിയാല്‍ മതി താങ്കള്‍ക്ക് എന്ന് തോന്നുന്നു. 'വൈകി ഉണര്‍ന്നാല്‍' ഉദാഹരണം. ഇങ്ങിനെ എങ്കില്‍ വായനക്കിടയിലൂടെ കണ്ടമാനം ത്രെഡ് കിട്ടുമല്ലോ? അങ്ങിനെ വല്ല അനുഭവവും?
ബ്ലോഗില്‍ വരുന്നതിനു മുമ്പ് എഴുത്ത് ഉണ്ടായിരുന്നോ? വായിക്കാറുണ്ടോ? വായന ബ്ലോഗില്‍ മാത്രം ഒതുങ്ങുന്നതാണോ? സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍ ഒരു സോഫ്റ്റ്‌ മൈന്റ് എഞ്ചിനീയര്‍ കൂടിയാണോ? കൂണിനും വേണമൊരു തൂണ് എന്ന് പറഞ്ഞ പോലെ കണ്ണനും വേണ്ടേ ഒരു തൂണ്?

@usman iringaattiri,1) ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ എറ്റവും നീളം കൂടിയ പേരിനുടമയാണ് താങ്കള്‍.. ഈ പേരില്‍ ആരൊക്കെയുണ്ട്?

എന്റെ പേര് അരുണ്‍കുമാര്‍ എന്നാണു initial ആണ് P,അച്ഛന്റെ പേര്,പ്രഭാകരന്‍ പിള്ള..അരുണ്‍ എന്ന പേരില്‍ കുറെ പേരുണ്ട്!അരുണ്‍കുമാര്‍ പി എന്ന പേരില്‍ എത്ര പെരുണ്ടാവൂന്നു അറിയില്ല മാഷേ..സത്യായിട്ടും അറിയില്ല!

എല്ലാ പ്രപിതാക്കളെയും പേരിനൊട് ഒപ്പം കൊണ്ട് നടക്കുന്നു. ഇതിനെന്തെങ്കിലും പ്രത്യേക കാരണമുണ്ടോ? കണ്ണന്‍ എന്നു വിളിച്ചു കേള്‍ക്കാനാണ് ഇഷ്ടം എന്ന് എഴുതിക്കണ്ടു. എന്തേ അങ്ങനെ ഒരിഷ്ടം? കണ്ണനാണോ ഇഷ്ട ആരാധ്യ പുരുഷന്‍?
കണ്ണനാന്ന് ഇഷ്ട ആരാധ്യ പുരുഷന്‍... കണ്ണന്‍ ആണ് എന്റെ അടുത്ത കൂട്ടുകാരന്‍! അതോ കൊണ്ട് ആ പേരും മയില്‍പീലിയും മഞ്ഞപ്പട്ടും ഓടക്കുഴലും വെണ്ണയും എല്ലാം എല്ലാം എന്റെയും പ്രിയങ്ങളാകുന്നു!
2) സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍, സായാഹ്നത്തോട് മത്രമെന്തെ ഇങ്ങിനെ ഒരു ഇഷ്ടം. ? കണ്ണന്റെ അമ്മ പലപ്പോഴും എഴുത്തില്‍ നിറഞ്ഞ സ്നേഹത്തോ ടെ കടന്നു വരുന്നു. അച്ഛനെ കാണുന്നുമില്ല. അതെന്തു കൊണ്ടാണ്?
ആറ് പറഞ്ഞു അച്ഛന്‍ കടന്നു വരണില്ലാന്നു... എല്ലാരും ഉണ്ട് മാഷേ! അല്ലെങ്കില്‍ ഇനി വരും... നന്ദി മാഷെ ഒരു അനുഭവ കുറിപ്പിനുള്ള ഐറ്റം ഇപ്പൊ ഓര്‍മ്മ കിട്ടി! (#ലേബല്‍:അനുഭവിച്ചോ!!)
3) എഴുത്തിനു പ്രത്യേകമായ ഒരു സ്പാര്‍ക്ക് കിട്ടിയാല്‍ മതി താങ്കള്‍ക്ക് എന്ന് തോന്നുന്നു. 'വൈകി ഉണര്‍ന്നാല്‍' ഉദാഹരണം. ഇങ്ങിനെ എങ്കില്‍ വായനക്കിടയിലൂടെ കണ്ടമാനം ത്രെഡ് കിട്ടുമല്ലോ? അങ്ങിനെ വല്ല അനുഭവവും?
സത്യം!! ത്രെഡ് കള്‍ ഒരു പാട് കിട്ടാറുണ്ട് ഓരോന്ന് വായിക്കുമ്പോള്‍.. നമ്മുടെ ഈ ഗ്രൂപിലെ ഓരോ വാചകങ്ങളും ചിലപ്പോള്‍ ഒരു ത്രെഡ് ആയി മാറാറുണ്ട് .. പലതും പ്രീ പ്രോസെസ്സിങ്ങില്‍ ആണ്!!(#ലേബല്‍:ആരും പേടിക്കണ്ടാ!!! ഓടിക്കോ!)
ബ്ലോഗില്‍ വരുന്നതിനു മുമ്പ് എഴുത്ത് ഉണ്ടായിരുന്നോ? വായിക്കാറുണ്ടോ? വായന ബ്ലോഗില്‍ മാത്രം ഒതുങ്ങുന്നതാണോ? സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍ ഒരു സോഫ്റ്റ്‌ മൈന്റ് എഞ്ചിനീയര്‍ കൂടിയാണോ? കൂണിനും വേണമൊരു തൂണ് എന്ന് പറഞ്ഞ പോലെ കണ്ണനും വേണ്ടേ ഒരു തൂണ്?
വായന ഇല്ലായിരുന്നു, ഇപ്പോള്‍ പല പുസ്തകങ്ങളും വായിക്കണം എന്നുണ്ട്!! തല്‍കാലം വായന ബ്ലോഗില്‍ മാത്രം ഒതുങ്ങി നില്കുക ആണിപ്പോള്‍! :-( ഞാന്‍ ഒരു പാവം നിഷ്കളങ്കന്‍! കണ്ണനും തൂണ് വേണം! പക്ഷേ തൂണിനും കൂടി തോന്നണ്ടേ!(#ലേബല്‍:ആര്‍ക്കും കടന്നു വരാം,ആര്‍ക്കും വരാം!!!)


Naamoos Peruvalloor ‎
'ഞാന്‍' എന്ത് കൊണ്ട് അവനെപ്പോലെ ആകുന്നില്ലാ..?

‎@Naamoos Peruvalloor 'ഞാന്‍' എന്ത് കൊണ്ട് അവനെപ്പോലെ ആകുന്നില്ലാ..?
മനുഷ്യര്‍ രൂപത്തില്‍ ഒരുപോലെ ഉണ്ടെങ്കിലും ഭാവത്തില്‍ ഒരുപോലുള്ളവര്‍ ഉണ്ടാവില്ലല്ലോ, എല്ലാവരും മറ്റൊരാളെ പോലെ ആവുക എന്നത് എളുപ്പമാണോ?വ്യത്യാസം ഉള്ളപ്പോഴല്ലേ ഒരു ഒരു ഇത് ഉണ്ടാവൂ....
(#ലേബല്‍:ഈശ്വരാ രക്ഷപ്പെട്ടു!)


പ്രിയപ്പെട്ട കണ്ണാ :) .. ഞാന്‍ ആദ്യമാണ് താങ്കളുടെ ബ്ലോഗ്‌ വായിക്കുന്നത്. താങ്കളുടെ മുഖം പോലെതന്നെ ബ്ലോഗും നിഷ്കളങ്കമാണെന്ന് ആദ്യവായനയില്‍ അനുഭവപ്പെട്ടു. :) എല്ലാ നന്മകളും നേരുന്നു..വായന മരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ബ്ലോഗിനും, ഇത്തരത്തില്‍ ഉള്ള ചര്‍ച്ചകള്‍ക്കും കൂടുതല്‍ ആയുസ്സുണ്ട് എന്ന് കരുതുന്നുണ്ടോ? ബ്ലോഗ്‌ വെറും ഒരു ന്യൂനപക്ഷവുമായി മാത്രം ആണ് സംവദിക്കുന്നത് എന്നതില്‍ നിരാശ തോന്നിയിട്ടുണ്ടോ?
‎@Sreejith Kondotty
പ്രിയപ്പെട്ട കണ്ണാ :) .. ഞാന്‍ ആദ്യമാണ് താങ്കളുടെ ബ്ലോഗ്‌ വായിക്കുന്നത്. താങ്കളുടെ മുഖം പോലെതന്നെ ബ്ലോഗും നിഷ്കളങ്കമാണെന്ന് ആദ്യവായനയില്‍ അനുഭവപ്പെട്ടു. :) എല്ലാ നന്മകളും നേരുന്നു..
നന്ദി ശ്രീജിത്ത്‌! എല്ലാരും പറയുന്നു അങ്ങനെ..!!!
വായന മരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ബ്ലോഗിനും, ഇത്തരത്തില്‍ ഉള്ള ചര്‍ച്ചകള്‍ക്കും കൂടുതല്‍ ആയുസ്സുണ്ട് എന്ന് കരുതുന്നുണ്ടോ?
എന്റെ അനുഭവം പറയാം, നല്ല ബ്ലോഗുകള്‍ വായിക്കുന്നതിലൂടെ എന്റെ അറിവുകള്‍ കൂടിയിട്ടെ ഉള്ളൂ.. ഇപ്പൊ പത്രങ്ങള്‍ ഞാന്‍ അധികം ശ്രദ്ധിക്കാറില്ല കാരണം അതിലും വളരെ കൃത്യമായി അപ്പപ്പോള്‍ വാര്‍ത്തകള്‍ എത്തിക്കാന്‍ ബ്ലോഗുകള്‍ക്ക്‌ കഴിയുന്നുണ്ട്.. ഒരു ബദല്‍ മാധ്യമം എന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞ് ബ്ലോഗ്‌! ഇത്തരം നല്ല ബ്ലോഗുകളുടെയും ചര്‍ച്ചകളുടെയും ആയുസ്സ് നമ്മുടെ കയ്യിലാണ്, നമ്മള്‍ ആക്റ്റീവ് ആണെങ്കില്‍ ഉടനെ ഒന്നും ഇവയൊന്നും അസ്തമിക്കില്ല!
ബ്ലോഗ്‌ വെറും ഒരു ന്യൂനപക്ഷവുമായി മാത്രം ആണ് സംവദിക്കുന്നത് എന്നതില്‍ നിരാശ തോന്നിയിട്ടുണ്ടോ?
ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഇതിനുള്ള മറുപടി എനിക്കറിയില്ല.. നിരാശ എന്നൊരു എലമെന്റ്റ് ഈ നിമിഷം വരയും വന്നിട്ടില്ല!

കണ്ണാ , കണ്ണായ ചോദ്യങ്ങളൊക്കെ കഴിഞ്ഞു, എങ്കിലും.
1 ) ബ്ലോഗേഴ്സ് സൌഹൃദം ശാശ്വതമെന്ന് താങ്കള്‍ വിചാരിക്കുന്നുവോ ? 
2 ) ബ്ലോഗുകളില്‍ അപരനാമങ്ങളില്‍ അറിയപ്പെടുന്നവരുടെ മനസ്സിലിരുപ്പ് എന്തായിരിക്കാം?
3 ) ബ്ലോഗേഴ്സ് കൂട്ടായ്മകള്‍ സമയം നഷ്ട്ടപെടുത്തുന്നുവെന്ന് താങ്കള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ 

‎@Razak Edavanakad
കണ്ണാ , കണ്ണായ ചോദ്യങ്ങളൊക്കെ കഴിഞ്ഞു, എങ്കിലും.
1 ) ബ്ലോഗേഴ്സ് സൌഹൃദം ശാശ്വതമെന്ന് താങ്കള്‍ വിചാരിക്കുന്നുവോ ?
ഈ ലോകത്ത് ഒന്നും
ശാശ്വതമല്ലല്ലോ! (#ലേബല്‍:തത്വചിന്ത!)
2 ) ബ്ലോഗുകളില്‍ അപരനാമങ്ങളില്‍ അറിയപ്പെടുന്നവരുടെ മനസ്സിലിരുപ്പ് എന്തായിരിക്കാം?
നല്ല ഇരിപ്പും കള്ള ഇരിപ്പും ഉണ്ടാവാം!ഭഗവാന്‍ കണ്ണന്‍ പല അപര നാമങ്ങളില്‍ വന്നിട്ടില്ലേ, അതെല്ലാം നന്മക്കായി!!അത് പോലെ മാരീചന്‍ മാനായും രാവണന്‍ സന്യാസിയായും വന്നിട്ടില്ലേ,അതെല്ലാം തിന്മാക്കായും!!എന്ന് പറഞ്ഞ പോലെ അപര നാമങ്ങളിലും ഉണ്ടാവാം നന്മയും തിന്മയും! എവിടെയും നല്ല മനസ്സിലിരുപ്പുള്ളവര്‍ രക്ഷപ്പെടും!
3 ) ബ്ലോഗേഴ്സ് കൂട്ടായ്മകള്‍ സമയം നഷ്ട്ടപെടുത്തുന്നുവെന്ന് താങ്കള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?
ഒരിക്കലും ഇല്ല!എനിക്കിഷ്ടം പോലെ സമയം ഉണ്ട്.. അതെങ്ങനെ ചെലവഴിക്കണം എന്ന് നോക്കി നടക്കുന്ന എനിക്ക് ഒരു നഷ്ടപ്പെടലും തോന്നിയിട്ടില്ല!

കണ്ണാ, പരസ്പരം 'കാണാറുണ്ടെങ്കിലും' നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും "മൈന്‍ഡ്" ചെയ്യാന്‍ തുടങ്ങിയത് ഈയിടെയാണല്ലോ, അതിനാല്‍ ഏറ്റവും പുതിയ ഒരു ഊഷ്മള സൗഹൃദം നമ്മള്‍ തമ്മിലുണ്ട്. അതൊന്നു ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന് കരുതിയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്....
1 - പല മുഖ്യധാരാ എഴുത്തുകാരും ബ്ലോഗര്‍മാര്‍ ആയിത്തീര്‍ന്നിട്ടുണ്ട് (ബഷീര്‍, ഇരിങ്ങാട്ടിരി, മുഖതാര്‍ ഉദാഹരണം) . പക്ഷെ ഒരു ബ്ലോഗര്‍ എഴുത്തുകാരനായത് (ഞാന്‍) കേട്ടിട്ടില്ല. നമ്മെ പോലുള്ള (സോറി എന്നെപ്പോലുള്ള) ഒരു സാധാരണ ബ്ലോഗര്‍ എഴുത്തുകാരനാവാന്‍ എന്താണ് നിര്‍ദ്ദേശിക്കാനുള്ളത്‌ ?
2 - പല മുഖ്യധാരാ എഴുത്തുകാരുടെയും ബ്ലോഗുകള്‍ ക്ലച് പിടിച്ചിട്ടില്ല, എന്നാല്‍ പല നവാഗതരും ബ്ലോഗിലൂടെ അടിച്ചു കയറുന്നു. എന്താണ് ഈ 'കാലാവസ്ഥാ വ്യതിയാനത്തിന്' കാരണം...?
3 - എന്റെ അനുഭവത്തില്‍ നമ്മള്‍ എഴുതാന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങള്‍ പോലും എഴുതിക്കാന്‍ ബ്ലോഗുകള്‍ക്ക്‌ കഴിയുന്നു. അത്തരം വല്ല അനുഭവവും ഉണ്ടോ..?
‎@Saleem Ep
കണ്ണാ, പരസ്പരം 'കാണാറുണ്ടെങ്കിലും' നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും "മൈന്‍ഡ്" ചെയ്യാന്‍ തുടങ്ങിയത് ഈയിടെയാണല്ലോ, അതിനാല്‍ ഏറ്റവും പുതിയ ഒരു ഊഷ്മള സൗഹൃദം നമ്മള്‍ തമ്മിലുണ്ട്. അതൊന്നു ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന് കരുതിയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്....

1 - പല മുഖ്യധാരാ എഴുത്തുകാരും ബ്ലോഗര്‍മാര്‍ ആയിത്തീര്‍ന്നിട്ടുണ്ട് (ബഷീര്‍, ഇരിങ്ങാട്ടിരി, മുഖതാര്‍ ഉദാഹരണം) . പക്ഷെ ഒരു ബ്ലോഗര്‍ എഴുത്തുകാരനായത് (ഞാന്‍) കേട്ടിട്ടില്ല. നമ്മെ പോലുള്ള (സോറി എന്നെപ്പോലുള്ള) ഒരു സാധാരണ ബ്ലോഗര്‍ എഴുത്തുകാരനാവാന്‍ എന്താണ് നിര്‍ദ്ദേശിക്കാനുള്ളത്‌ ?

ഇതൊരു മാതിരി എല്‍ കെ ജി പഠിക്കുന്ന കൊച്ചിന്റടുത്ത് എഞ്ചിനീയറിംഗ് മ)ത്തമാട്ടിക്സിലെ ഇണ്ടക്ഷന്‍ പ്രോബ്ലം സോള്‍വ്‌ ചെയ്തു തരാമോ എന്ന് ചോതിച്ച പോലെ ആയല്ലോ...ഹും!(#ലേബല്‍:ചോദ്യം പാസ്സ്!)

2 - പല മുഖ്യധാരാ എഴുത്തുകാരുടെയും ബ്ലോഗുകള്‍ ക്ലച് പിടിച്ചിട്ടില്ല, എന്നാല്‍ പല നവാഗതരും ബ്ലോഗിലൂടെ അടിച്ചു കയറുന്നു. എന്താണ് ഈ 'കാലാവസ്ഥാ വ്യതിയാനത്തിന്' കാരണം...?

അതും അറിയില്ലിക്ക..സത്യായിട്ടും അറിയില്ല.. ചിലപ്പോ അടുത്ത വര്‍ഷമോ അതിനടുത്ത വര്‍ഷമോ ഇതിനുത്തരം പറയാന്‍ കഴിയുമായിരിക്കും!

3 - എന്റെ അനുഭവത്തില്‍ നമ്മള്‍ എഴുതാന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങള്‍ പോലും എഴുതിക്കാന്‍ ബ്ലോഗുകള്‍ക്ക്‌ കഴിയുന്നു. അത്തരം വല്ല അനുഭവവും ഉണ്ടോ..?

അത് സത്യം,കാരണം ബ്ലോഗിലൂടെ നമ്മള്‍ എഴുതുന്നത് കൊള്ളാമോ ഇല്ലിയോ എന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകളുടെ response കിട്ടുന്ന വഴി മനസ്സിലാക്കാന്‍ പറ്റും.. നമ്മുടെ എഴുത്ത് എവിടെ ആണ് കൂടുതല്‍ മെച്ചം എന്നും,കുറ്റവും കുറവുകളും എല്ലാം എല്ലാം പോസ്റ്റ്‌ പബ്ലിഷ് ചെയ്ത ഉടനെ തന്നെ അറിയാന്‍ പറ്റും! നല്ല response ഉണ്ടാകുമ്പോള്‍ അപ്പോള്‍ നമ്മള്‍ അറിയാതെ എഴുതി പോകും! ഇനി ചീത്ത response ആണെങ്കിലോ അപ്പഴും നമ്മള്‍ എഴുതി പോകും(#ലേബല്‍:ആളുകള്‍ എഴുതിപ്പിച് നന്നാക്കിച്ചേ വിടൂ!)

[NB:തുടരും... തുടരും... തുടരും... തുടരും... തുടരും... തുടരും... തുടരും...]

Thursday, February 10, 2011

സൂക്ഷിച്ചാല്‍....!!

നമ്മുടെ ലൈഫില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒരു ഇലക്ട്രോണിക്ക് ഉപകരണം ആണ് മൊബൈല്‍ ഫോണ്‍ .ആ ഒന്ന് നമ്മുടെ ഏവരുടെയും ജീവിതത്തില്‍ വരുത്തിയ,വരുത്തി കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിരവധി ആണ്.. കുറെ അധികം നല്ല വശങ്ങള്‍ ഉള്ളതും അത് പോലെ തന്നെ നിരവധി ദോഷ വശങ്ങള്‍ ഉള്ളതും ആണ് മൊബൈലിന്റെ ഉപയോഗം..ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, വാഹന യാത്രയിലെ മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെ പറ്റി ആണ്.. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്,എന്നിട്ടും ആ നിയമം ലംഘിക്കുന്ന ആള്‍ക്കാരെ ദിനംപ്രതി കാണുന്നതിനാല്‍ ആണ് ഇത് എഴുതുന്നത്.. എന്റെ കുഞ്ഞു കാഴ്ചപ്പാടില്‍ ഏറ്റവും അധികം ശ്രദ്ധ വേണ്ടി വരുന്ന ഒരു പ്രവര്‍ത്തി ആണ് ഡ്രൈവിംഗ്(അങ്ങനെ തന്നെ അല്ലേ?). വാഹനം ഓടിക്കുമ്പോള്‍ എത്ര ഒക്കെ ശ്രദ്ധിച്ചാലും അപകടങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്, അപ്പോള്‍ അതിന്‍റെ കൂടെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്നെടുക്കുന്ന മൊബൈല്‍ സംസാരം കൂടി അകുമ്പോഴോ..!! എത്ര പേരെ ആണെന്നോ ദിനവും ഒറ്റകയ്യില്‍ ബൈക്കും ചെവിയില്‍ മൊബൈലും ആയി പോകുന്നത് കാണുന്നത്,പിന്നെ ഓടുന്ന വണ്ടിയില്‍ ഇരുന്നുള്ള മെസ്സേജ് അയപ്പ്,എത്ര അപകടം പിടിച്ച സംഗതികള്‍ ആണിവ.. എന്റെ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞത് പോലെ അങ്ങനെ ഉള്ളവരെ ഉദ്ധരിച്ചു അവരുടെ ജീവിതം മാറ്റി മറിക്കാന്‍ വേണ്ടി അല്ല ഈ ലേഖനം, മറിച്ച്‌ നിങ്ങളുടെ അശ്രദ്ധയാല്‍, ഈ നിയമ ലംഘനത്താല്‍ ഒരു നിരപരാധിയുടെയും ജീവനോ ജീവിതമോ നഷ്ടപ്പെട്ടു കൂടാ..


വാഹനം ഓടിക്കുന്ന വ്യക്തിയെ ഫോണില്‍ വിളിക്കുന്നവര്‍ കൂടി ശ്രദ്ധിക്കണം,നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ പോകുന്ന സന്ദര്‍ഭം നിങ്ങളാല്‍ സംജാതമാവാണോ?!. കൂടുതലായും പ്രണയിതാക്കള്‍;സ്ഥലമോ സമയമോ സാഹചര്യമോ നോക്കാതെ ഫോണില്‍ സംസാരിക്കുന്നത് കാണാറുണ്ട്, വാഹനം ഓടിക്കുന്ന ആളെ അത് നിര്‍ത്തിപ്പിച്ചതിന് ശേഷം സംസാരിക്കുവാന്‍ പ്രേരിപ്പിക്കുക.....
ദാ ഈ വീഡിയോകള്‍ ഒന്ന് കാണൂ..
September of 2010 The National Highway Traffic Safety Administration released a report on Distracted driving fatalities for 2009. The NHTSA considers distracted driving to include some of the following as distractions: other occupants in the car, eating, drinking, smoking, adjusting radio, adjusting environmental control, reaching for object in car, and cell phone use. In 2009 there was a reported 5,474 people killed by distracted drivers. Of those 995 were considered to be killed by drivers distracted by cell phones.

കുറച്ചു കാര്യങ്ങള്‍ കൂടി..

  • Talking on a cell phone causes nearly 25% of car accidents.
  • In 2008 almost 6,000 people were killed and a half-million were injured in crashes related to driver distraction..
  • 4 out of every 5 accidents (80%) are attributed to distracted drivers. In contrast, drunk drivers account for roughly 1 out of 3 (33%) of all accidents nationally.
  • Texting while driving is about 6 times more likely to result in an accident than driving while intoxicated.
  • A study of dangerous driver behavior released in January 2007 by Nationwide Mutual Insurance Co. found that of 1,200 surveyed drivers, 73% talk on cell phones while driving. The same 2007 survey found that 19% of motorists say they text message while driving.
  • A study conducted by the Insurance Institute for Highway Safety Motorists found that motorists who use cell phones while driving are four times more likely to get into crashes serious enough to injure themselves.
  • In 2002, the Harvard Center for Risk Analysis calculated that 2,600 people die each year as a result of using cellphones while driving. They estimated that another 330,000 are injured.
  • According to the Human Factors and Ergonomics Society, drivers talking on cell phones are 18% slower to react to brake lights. They also take 17% longer to regain the speed they lost when they braked
  • Of cell phone users that were surveyed, 85% said they use their phones occasionally when driving, 30% use their phones while driving on the highway, and 27% use them during half or more of the trips they take.
  • 84% of cell phone users stated that they believe using a cell phone while driving increases the risk of being in an accident.
  • The number of crashes and near-crashes linked to dialing is nearly identical to the number associated with talking or listening. Dialing is more dangerous but occurs less often than talking or listening.
  • Studies have found that texting while driving causes a 400% increase in time spent with eyes off the road.

Reference: www.edgarsnyder.com
[NB: നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ് ...സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാ!!!!!!!]

Sunday, February 06, 2011

നമുക്കൊരു മുന്നറിപ്പ്

അച്ഛനെയും അമ്മയയൂം തനിച്ചാക്കി മറ്റൊരു വീട്ടിലേക്കു,ലോകത്തേക്ക് പോകാന്‍ തനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല,അന്ന് പെണ്ണ് കാണാന്‍ വിവേക് എത്തുമ്പോള്‍ അയാളോട് തനിക്കു നല്ല ദേഷ്യം ആയിരുന്നു, അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും പുന്നാര അനിയനില്‍ നിന്നും തന്നെ അകറ്റാന്‍ എത്തിയ ഒരു വില്ലന്‍ ആയി തോന്നിയിരുന്നു!. പക്ഷേ തന്നോട് അല്‍പ നേരം സംസാരിക്കണം എന്ന് പറഞ്ഞു തന്റെ അടുത്തു വന്നു സംസാരിച്ചു തുടങ്ങിയപ്പോള്‍,ആ മനസ്സ് കാണാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ താനും ഇഷ്ടപ്പെട്ടു പോയി ;കൊതിച്ചു പോയി-വിവേകിനൊപ്പം താമസിക്കാന്‍,ഒപ്പം ജീവിക്കാന്‍. സ്വപ്‌നങ്ങള്‍ കണ്ട് തുടങ്ങി അന്ന് മുതല്‍. 

വിവേക്നോടു താന്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ ഇപ്പോള്‍ ചെയുന്ന ഈ ജോലി തുടരാന്‍ അനുവദിക്കണം-തളര്‍ന്നു കിടക്കുന്ന അച്ഛനെയും അമ്മയെയും സംരക്ഷിക്കാന്‍ തന്റെ ഈ ജോലി കൂടിയേ മതിയാവൂ,അനിയന്‍ ഒരു നിലയില്‍ ആകുന്നത് വരെയെങ്കിലും..വിവേക് ഈ ആവശ്യം  ഒരു മടിയും കൂടാതെ സമ്മതിച്ചു,അവന്‍ ഒരു പാവം ആണ്.. കഴിഞ്ഞ മാസം പെണ്ണ് കാണല്‍ കഴിഞ്ഞപ്പോള്‍ മുതല്‍ സ്വപ്‌നങ്ങള്‍ കണ്ട് കൂട്ടുകയാണ് തങ്ങളിരുവരും.. തങ്ങളുടെ വീട്.,അവിടെ ഓടി ചാടി നടക്കുന്ന കുട്ടികള്‍, പിന്നെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ചിരിക്കുന്ന മുഖങ്ങള്‍.. തന്റെ കുഞ്ഞനുജനെ പഠിപ്പിച്ചു ഒരു നല്ല നിലയില്‍ എത്തിച്ചിട്ട് വേണം തനിക്കും സ്വസ്ഥായിട്ടു ഒന്ന് ഒതുങ്ങി കൂടാന്‍, "ചേച്ചി എന്റെ ഫീസ്‌ കൊടുക്കേണ്ടത് നാളെയാ" അന്ന് രാവിലെ അവന്‍ വിളിച്ചപ്പോള്‍ ഇത് കൂടി പറഞ്ഞിരുന്നു, ബാഗിലെ കാഷു വെച്ചിരിക്കുന്ന ഭാഗത്ത് ഒന്ന് കൂടി അമര്‍ത്തിപ്പിടിച്ചു താന്‍, അച്ഛനുള്ള മരുന്നും വാങ്ങിയിട്ടുണ്ട്.,പാവം തളര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി..

രാത്രി ഏറെ ആയിരുന്നു അന്ന്... ട്രെയിന്‍ അല്പം ലേറ്റ് ആയിരുന്നു,അതിനാല്‍ തന്നെ പതിവില്ലാത്ത ഒരു പേടിയും!. ഒരു നാല് സ്റ്റോപ്പ്‌ കൂടെ കഴിയുമ്പോള്‍ തനിക്ക് ഇറങ്ങാം,കാത്തു നില്‍ക്കുന്ന അനിയനോപ്പം വീട്ടിലേക്കു പോകാം,.. ആ ദിവസം  കഴിഞ്ഞ്  തൊട്ടുടുത്ത ദിവസം തന്റെ വിവാഹം ആയിരുന്നു...
അടുത്തിരുന്ന ആന്റി ആ സ്റ്റോപ്പില്‍ ഇറങ്ങുന്നു.അങ്ങനെ ആ കമ്പാര്‍ട്ട്മെന്റില്‍ താനും തന്റെ സ്വപ്ങ്ങളും മാത്രം.ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ആണ് ആ ഒറ്റക്കയ്യന്‍ ചാടി കയറിയത്!അയാളെ പുറത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ടിരുന്നു താന്‍,ആ കൈപ്പത്തി നഷ്ടായ കയ്യും ദൈന്യതയാര്‍ന്ന മുഖവും കണ്ടപ്പോള്‍ അല്പം അനുകമ്പ തോന്നിയിരുന്നു.പക്ഷേ അതൊക്കെ ആ കാട്ടാളന്റെ കറ തീര്‍ന്ന അഭിനയത്തിന്റെ ഒരു ഭാഗം ആയിരുന്നു എന്ന്‍ പിന്നീടാണല്ലോ മനസ്സിലായത്.താനിരുന്ന ബോഗിയില്‍  അയാള് ചാടി കേറിയപ്പോള്‍ വെറുതെ ചിന്തിച്ചു,എന്തിനാണ് ലേഡിസ് കമ്പര്‍ത്മെന്റില്‍ പുരുഷന്നായ അയാള്  കയറിയത്...??!!തന്റെ അടുക്കലേക്കു വന്നപ്പോള്‍ പിന്നെയും ചിന്തിച്ചു,എന്തിന്നാണ് അയാള് തന്റെ അടുത്തേക്ക് വരുന്നത്!!! തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അലറി കരഞ്ഞു കൊണ്ട് ആ കുടുസ്സു ബോഗിയില്‍ അങ്ങടും ഇങ്ങടും കിടന്നു ഓടി താന്‍,"രക്ഷിക്കണേ!! രക്ഷിക്കണേ!!" എന്ന് അലറി വിളിച്ചു താന്‍, മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടേണ്ടി വന്നത്... പക്ഷേ ആ ഒറ്റക്കയ്യനും തന്റെ പുറകെ, തന്റെ സ്വപ്നങ്ങളെ ചവിട്ടി മെതിക്കാന്‍ കൂടെ ചാടുമെന്നു കരുതിയില്ല..ആ കാട്ടാളന്റെ മൃഗീയ മര്‍ദനത്തെക്കാള്‍ തന്നെ വേദനിപ്പിച്ചത്,തകര്‍ത്തു കളഞ്ഞത് താന്‍ ചാടുന്നത് കണ്ട,അലറി കരയുന്നത് കേട്ട,അടുത്ത കമ്പാര്‍ട്ട്മെന്റിലെ സഹജീവികളുടെ മൌനം ആയിരുന്നുവല്ലോ!


[NB:ആ കുട്ടി മരിച്ചല്ലേ?!! പാവം.. മരണപ്പെട്ടത് നമുടെ സ്വന്തം അനിയത്തിയോ ചേച്ചിയോ ആണെന്ന് കരുതി,ഇനി ഇങ്ങനെ ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍,കയ്യുള്ളതും ഇല്ലാത്തതുമായ എല്ലാ കാട്ടാളന്മാരില്‍ നിന്നും നമ്മുടെ പെങ്ങന്മാരെ രക്ഷിക്കാന്‍,ദയവു ചെയ്തു മൌനം വെടിയൂ... 
മരിച്ചു പോയ,നമ്മുടെ മനസ്സ് തുറപ്പിക്കാന്‍ ബലിയാടായ,സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോയ ആ പാവം പെണ്‍കുട്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍! :-( ]

Wednesday, February 02, 2011

നാട്ടിലെ പുലി.. വീട്ടിലെ??

അച്ഛന്റേം അമ്മേടേം ഒരു കാര്യം, ഞാന്‍ എന്ത് മാത്രം വളര്‍ന്നു എന്ന് ഇവര്‍ക്ക് ഒരു വിചാരോം ഇല്ലാ.. ഇപ്പോഴും ഒരു കൊച്ചു കുട്ടി, അവരുടെ വിരലില്‍ തൂങ്ങി നടന്നിരുന്ന അഞ്ചു വയസ്സുകാരന്‍ ചെക്കാനാന്നാ അവരുടെ വിചാരം.. എന്താ ചെയ്ക, സ്വന്തായി ഒരു തീരുമാനം,അല്ലെങ്കില്‍ ഏന്തെങ്കിലും വാങ്ങിയാല്‍ അതിലൊക്കെ കുറ്റം കണ്ടെത്തുക, ഉപദേശിക്കുക.. ഹോ.. അല്ല എല്ലാ രക്ഷിതാകളും ഇങ്ങനാണോ.. ഒന്നുല്ലേലും എനിക്ക് പത്തിരുപത്തി മൂന്നു വയസ്സുണ്ട് എന്നെങ്കിലും ഓര്‍ക്കണ്ടേ,ആ എളേ സാധനത്തിനു(അനിയനേ!!!)എന്നെക്കാളും വിലയാ വീട്ടില്...... 

ഇങ്ങനെ ഒക്കെ പുറമേ പറയും എങ്കിലും അവരുടെ മുന്നിലെങ്കിലും ഒരു കൊച്ചു കുട്ടിയായി ഒന്നും അറിയാത്ത ചെയ്യുന്നതിലെല്ലാം കുറ്റങ്ങളും കുറവുകളും ഉള്ള ഒരു പൊടിക്കുഞ്ഞായി കഴിയാനാ എനിക്കിഷ്ടം.. എന്നോടുള്ള ഉപദേശങ്ങള്‍ കൂടുമ്പോള്‍ ഞാന്‍ ഒരു അടവ് എടുക്കും, അവരുടെ ഏന്തെങ്കിലും കുറ്റങ്ങള്‍ കണ്ടു പിടിച്ചു കാര്യ കാരണ സഹിതം അങ്ങോട്ട്‌ ഉപദേശിക്കും, അപ്പൊ അച്ഛന്റെ ഒരു ഡയലോഗ്   ഉണ്ട്." അവനെ വഴക്ക് പറയുന്നത് അവനിഷ്ടല്ല.." എന്ന്..

ഈ കഴിഞ്ഞ ഒരു ദിവസം.....
"ഡാ ഇതെന്തുവാട..ഈ കൊണ്ടു വെച്ചേക്കുന്നത്  ...??"
"അത്.. അത്... ഒരു പുതിയ യു പി എസ്സാണച്ചാ ."
"പഴയത് എവിടെ..? ഇന്നാളിലല്ലേ ഞാന്‍ ഒരെണ്ണം വാങ്ങി വെച്ചത്...!!"
"അതച്ചാ....... അതില് ചാര്‍ജേ നിക്കണില്ലാ .. അത് കൊണ്ട് പുതിയ ഒരെണ്ണം വാങ്ങിയതാ.."
"അത് ശരി സ്വന്തായി തീരുമാങ്ങള്‍ ഒക്കെ എടുക്കാറായോ...? ഹും നിന്റെ ക്യാഷ്...അപ്പൊ നിനക്ക് എന്തും ആവാല്ലോ....... ഒരു വാക്ക് ചോദിക്കണ്ട, പറയണ്ട..."
(അമ്മയോട്) "എടിയെ ഈ സാധനം വാങ്ങിക്കുന്ന കാര്യം നിന്നോട് പറഞ്ഞാരുന്നോ...??"
(ഞാന്‍ അമ്മയോട് കണ്ണ് കൊണ്ട് സിഗ്നല്‍ കാണിച്ചു
"ഉം പറഞ്ഞാരുന്നു ചേട്ടാ.. എന്താ.."
"ഓഹോ അത് ശരി നിന്നോട് പറഞ്ഞാരുന്നല്ലേ.. അപ്പൊ നിനക്കൊക്കെ ഒറ്റയ്ക്ക് തീരുമാനം എടുക്കാറായി! !!!"
അമ്മ രൂക്ഷമായി എന്നെ നോക്കി...ഈശ്വരാ ഇന്നിവിടെ വല്ലതും നടക്കും....
ഒരു വെടിമരുന്നു ശാലയുടെ അടുത്തു തീ കൂട്ടിയിട്ടു തിരികെ പോരാന്‍ മനസ്സ് അനുവദിക്കാഞ്ഞത് കൊണ്ട് ഞാന്‍ വിഷയം മാറ്റാനായി , കൂടെ എന്റെ വില ഉയര്‍ത്തിക്കാട്ടാനായും ഇങ്ങിനെ സംസാരിച്ചു തുടങ്ങി...

"അച്ഛാ... അച്ചോ... അച്ഛന്‍ ചൂടാവാതെ.."
"ഉം എന്താ..."
"അച്ഛന് ഭയങ്കര സന്തോഷാവണ കാര്യാ..പറയട്ടെ..."
"ഉം പറഞ്ഞു തൊലക്ക്...."
"അച്ഛാ...അച്ഛന്‍ വിചാരിക്കണ പോലല്ലാ.. "
"അതേ നീ ഞാന്‍ വിചാരിക്കണ പോലെ അല്ലാ..അതൊരു പുതിയ അറിവല്ല.. 
വേറെന്തെങ്കിലും പറയാന്‍ ഉണ്ടോ??!!!"
"അയ്യോ അച്ഛാ അങ്ങിനെ അല്ല.. അച്ഛന്‍ ഈ ഈ ബ്ലോഗ്‌ ബ്ലോഗ്‌ എന്ന് കേട്ടിട്ടുണ്ടോ? "
"ഉവ്വാ..! ഉണ്ടെടാ മോനെ പക്ഷേ അത്  ഗ്ലോബല്ലേ.. നേരെ ചൊവ്വേ പറയാന്‍ പഠിക്കെടാ ചെക്കാ...."
"അയ്യോ അച്ഛാ ഗ്ലോബ്‌ അല്ല.. ബ്ലോ..ഗ്... ബ്ലൊഗ്, എനിക്കൊരു ബ്ലോഗുണ്ടെന്ന് അച്ഛന് അറിയാമോ?"
"നിനക്ക് ബ്ലൊഗ് ഉണ്ടെന്ന്‍ അറിയില്ല, നല്ല അടിയുടെ കുറവുണ്ടെന്ന് അറിയാം.. പിന്നെ അഹങ്കാരം നല്ലത് പോലെ ഉണ്ടെന്നും അറിയാം.."
"അച്ഛാ താമാശിക്കാതെ... ഇത് കേള്‍ക്ക്.."
"അല്ല നീ ഈ ബ്ലൊഗ് വാങ്ങിയത് എന്നോട് പറഞ്ഞില്ലല്ലോ.."
(ഈശ്വരാ)"എന്റെ പോന്നച്ചാ ബ്ലോഗ്‌ എന്ന് പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍ നമുക്ക് ഫ്രീ ആയി ഉപയോഗിക്കാവുന്ന, നമുക്ക് ഇഷ്ടമുള്ള എന്തും എഴുതാവുന്ന ഒരു പ്രത്യേക സ്ഥലമാണ്.."
"ഫ്രീ ആണെങ്കില്‍ സാരമില്ല,ഹും! എന്ത് പണ്ടാരം ഏലും ആവട്ട്, ആ ബ്ലോഗില്..???"
"അല്ല എനിക്കും ഉണ്ട് ഒരു ബ്ലോഗ്‌ , അവിടെ ഞാന്‍ കഥയെഴുതും, അനുഭവങ്ങള്‍ ഏഴുതും, പിന്നെ കുറെ കള്ളത്തരങ്ങളും ഒക്കെ ഏഴുതും.."
"ആഹ്.. എന്നിട്ട് അവിടെ ഇപ്പൊ എന്തോ സംഭവിച്ചു?"
"അല്ല അച്ഛനും അമ്മയ്ക്കും അല്ലേ എന്നെ വിലയില്ലാത്തത്.. ദ അവിടേക്ക് വന്നു ഒന്ന് നോക്കിയാട്ടെ, ഞാന്‍ എഴുതിയ കഥകളും കവിതകളും അനുഭവക്കുറിപ്പുകളും ഒക്കെ വായിച്ചിട്ട് എത്ര വല്യ ആളുകളാ എനിക്ക് കമന്റ്‌ ഇട്ടെക്കുന്നത്"
"ഹാ ഹാ ഹാ ഹാ ഹാ ഹാ .... അയ്യോ.. അയ്യോ എനിക്ക് വയ്യേ!!!!"
(അത് വരെ ഗൌരവ ഭാവത്തില്‍ ഇരുന്ന അച്ഛന്‍,അട്ടഹസിക്കുന്നത് കണ്ട്, ഇഷ്ടം സിനിമയിലെ ദിലീപിന്റെ മുഖ ഭാവത്തോടെ ഞാന്‍..)
"എന്താ ഇത്ര അങ്ങ് ചിരിക്കാന്‍...??!!!"
"ഹാ ഹാ ഹാ ഹാ ഹാ ഹാ ..ഒന്നൂലെടാ മോനെ!!! ഹാ ഹാ..."
അച്ഛന്‍ ആളെ കളിയാക്കുവാണോ...???!!!"
"അല്ലേടാ മോനെ സത്യമായും ചിരി വന്നു പോയെടാ..."
"ഹും!"
"ഹാ ഹാ.. നിന്റെ പൊട്ടത്തരങ്ങള്‍ കണ്ടിട്ടും അഭിപ്രായം പറയാനും ആളുകളോ...കലികാലം...ഹാ ഹാ ഹാ..."
"...ഈ അച്ഛനോട് ഇനി മേലാല്‍ മിണ്ടില്ല... ഇനി ഇങ്ങു വന്നേക്കണം...! കാണിച്ചു തരാം.."

"അമ്മേ .. അമ്മേ ... !"
"എന്തുവാടാ പൊന്നേ.. ?"
"അമ്മ ബ്ലോഗ്‌ ബ്ലോഗ്‌ എന്ന് കേട്ടിട്ടുണ്ടോ..?!!"
"പിന്നെ ഞാന്‍ കേട്ടിട്ടുണ്ട്... നീ ഇടയ്കിടെ പറയാറില്ലേ... ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്..."
"..ഹും..അച്ഛാ കേട്ടു പഠിക്ക്‌, അച്ഛന് എന്നെ വിലയില്ലേലും അമ്മക്ക് വിവരം ഉണ്ട്, അത് കൊണ്ട് എന്നെ വിലയും ഉണ്ട്..."
" ഡാ മോനെ ആ ബ്ലോഗിന് ഇപ്പൊ എവിടെയാ ജോലി ആയെന്നു പറഞ്ഞത്?!!!"
"എന്താ!!!!!!!!!!... ആര്!!!!!!!!!!...എപ്പോ!!!!!!!!!!!!!!.... എങ്ങിനെ!!!!!!!!!!... :-O .???!!!!"
(വീണ്ടും ഇഷ്ടത്തിലെ ദിലീപിന്റെ മുഖം..)
"അല്ല അവന്‍ നിന്റെ കൂടെ പഠിച്ചവനല്ലേ..."
"ആര് ബ്ലോഗോ...!!!!!!!!!!!!!!!!!!!"
ഹോ ഈ അമ്മയും നമ്മളെ കളി ആക്കാന്‍ ഇരിക്കുവാണല്ലേ....ഹും അതെങ്ങനെയാ പണ്ടേ എനിക്ക് പണി തരുന്ന അച്ഛന് കൂട്ട് നിക്കുന്ന ആളല്ലേ.. അമ്മ...!!


എന്റെ റൂമിന്റെ വാതില്‍ ശക്തമായി അടയുമ്പോള്‍(അടക്കുമ്പോള്‍) അച്ഛന്റെ പൊട്ടി പൊട്ടിയുള്ള ചിരി കേള്‍ക്കാമായിരുന്നു, കുറച്ചു നേരം മസ്സില്‍ പിടിച്ചു നിന്നു എങ്കിലും അല്പം കഴിഞ്ഞപ്പോള്‍ അറിയാതെ എനിക്കും ചിരി പൊട്ടി.....

[NB:അച്ഛനെ ചുള്ളാ എന്നും അമ്മയെ ചുള്ളത്തി എന്നും വിളിച്ചെന്ന് കരുതി അവര്‍ എന്റെ ദൈവങ്ങള്‍ അല്ലാതാകുന്നില്ല, കടപ്പാട് വിശാല മനസ്കന്‍...]

Sunday, January 30, 2011

കണ്ണന്റെ മുന്നില്‍-ഗുരുവായൂര്‍ സന്ദര്‍ശനം | Guruvayoor Visit


ഞങ്ങള്‍ വൈകുന്നേരത്തോടെ ഗുരുവായൂരില്‍ എത്തി.റൂമില്‍ പോയി ഫ്രഷ്‌ ആയി അമ്പലത്തിലേക്ക്. ഉള്ളിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക ഉന്മേഷം മനസ്സില്‍ നിറയുന്ന ഒരു അനുഭവാ അവിടെ ചെന്നാല്‍.ഞങ്ങള്‍ സ്ത്രീകളുടെ ക്യൂവില്‍ ചെന്ന് നിന്നു.അത് തുടങ്ങുന്നത് പടിഞ്ഞാറെ നടയില്‍ നിന്നാണ്. സന്ധ്യ ആയിരിക്കുന്നു,സ്ത്രീകളുടെ ക്യൂ നീങ്ങുന്നില്ല മുന്നോട്ട്,.ഓ...വടക്കേ നടയില്‍ ഉള്ള ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്.അവിടെ ഉള്ള വാതിലിലുടെ ആണ് തൊഴുതു കഴിഞ്ഞവര്‍ പുറത്തിറങ്ങുന്നത്. അല്പം കഴിഞ്ഞപ്പോള്‍ നങ്ങളുടെ വരി നീങ്ങാന്‍ തുടങ്ങി.ചുറ്റമ്പലത്തില്‍ ആളുകള്‍ തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.ഞങ്ങളുടെ വരി ഇപ്പൊ കിഴക്കേ നടയില്‍ എത്തി നില്‍ക്കുന്നു.

അവിടെ ചോറൂണ് നടക്കുകയാന്‍ ഇപ്പോള്‍!! കുറെ കുഞ്ഞു വാവകള്‍ കണ്ണന്റെ മുന്നില്‍ ഇരുന്നു അവരുടെ ആദ്യ ചോറുരുള വായില്‍ ആക്കി രുചി അറിയുന്നു!..ചിലരുടെ മുഖത് നിസ്സംഗ ഭാവം,ചിലര്‍ വാവിട്ടു കരയുന്നു,ചിലര്‍ വിതുമ്പുന്നു ....അതൊന്നും വകവയ്ക്കാതെ ബന്ധുക്കള്‍ അവരുടെ കുഞ്ഞു വായില്‍ ചോറ് നല്‍കുകയാണ്!.ഫോട്ടോ എടുപ്പും മുറക്ക് നടക്കുന്നുണ്ട്.അത് നോക്കി നിന്നു കുറെ നേരം. ഒരു കുഞ്ഞിക്കണ്ണന്റെ കരച്ചില്‍ ഉയരുകയാണ്,അവന്‍ കഴിഞ്ഞ ജന്മം ബ്രാഹ്മണന്‍ ആയിരുന്നുവോ ആവൊ ....!!!ആരോ പറഞ്ഞു കേട്ടിട്ടുള്ളതാണ് -ഈ ജന്മം കഴിഞ്ഞ ജന്മത്തെക്കാള്‍ താഴ്ന്ന ജാതിയില്‍ പിറന്ന കുട്ടികള്‍ ചോറൂണ് സമയത്ത് കരയും!! , മുന്തിയ ജാതിയില്‍ ജനിച്ചവര്‍ കരയില്ലത്രേ!!....ഞങ്ങളുടെ വരി നീങ്ങിത്തുടങ്ങി വീണ്ടും..


നാലമ്പലത്തിനുള്ളില്‍ കാലെടുത്തു വച്ചപ്പോള്‍ മറ്റെല്ലാം മറന്നു....തെല്ലകലെ ശ്രീകോവിലില്‍ എല്ലാവരെയും നോക്കി പുഞ്ചിരി തൂകി ഇരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം...ഈശ്വരാ.എന്താണ് ഞാന്‍ പ്രാര്‍ഥി ക്കേണ്ടത്. ഒന്നും നാവില്‍ വരുന്നില്ല.പ്രാര്‍ത്ഥനകളുടെ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു മനസ്സില്‍. സ്വന്തമായിട്ടുള്ളതും മറ്റുള്ളവര്‍ എല്പിച്ചതുമായിട്ട്.പക്ഷെ!!!,'പുറത്ത് ഇറങ്ങിയിട്ട് ഞാന്‍ പറയാം എല്ലാം എന്‍റെ കൃഷ്ണ!!!,.ഇപ്പൊ ഇങ്ങനെ ഒന്നും ഓര്‍ക്കാതെ നിക്കട്ടെ കുറച്ചുനേരം. എല്ലാര്‍ക്കും നല്ലത് മാത്രം വരണേ.' .മന്ത്ര പൂരിതമായ ആ അന്തരീക്ഷത്തിനു കളങ്കം ചാര്‍ത്താന്‍ എന്നവണ്ണം സെക്ക്യൂരിട്ടിക്കാരുടെ കാതു തുളപ്പിക്കുന്ന വാക്കുകള്‍ -'വേഗം നടക്ക്..ഉം വേഗം നടക്ക്..-അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും,ആളുകള്‍ നടക്കുന്നുണ്ടെങ്കിലും!! ഓടുന്ന കാളകളെ വീണ്ടും അടിച്ചു 'നട കാളേ' എന്ന് പറയുന്ന കാളവണ്ടിക്കാരെ ഓര്‍മ വന്നു...കാളകള്‍ ഓടുമ്പോഴും 'നടക്കാന്‍' പറഞ്ഞു അടി കൊടുക്കുന്ന യാന്ത്രികത.

നാലമ്പലത്തിനുള്ളിലെ മറ്റു പ്രതിഷ്ഠകളും തൊഴുത ശേഷം അല്‍പനേരം അവിടെ ഇരുന്നു .ഒരു കൊച്ചു പെണ്‍കുട്ടി അവിടെ ഓടിക്കളിക്കുന്നു.അവളെ നോക്കി ഇരിക്കാന്‍ തോന്നി.അവള്‍ എന്റടുത്തു വന്നു ഒരു കുഞ്ഞു പുഞ്ചിരി എനിക്ക് സമ്മാനിച്ചു -എനിക്ക് കിട്ടിയ പ്രസാദം!! അവള്‍ക്കു തിരിച്ചു കൊടുക്കാന്‍ യോഗ്യമായ ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിയില്ലെന്നു അറിയുമ്പോഴും ഞാനും ചിരിച്ചുകൊണ്ടിരുന്നു ....അവളുടെ അമ്മ വന്നു അവളെ കൂട്ടികൊണ്ടു പോയി.അധിക നേരം അവിടെ ഇരിക്കാന്‍ സമ്മതിക്കില്ല ..ഞങ്ങള്‍ നാലമ്പലത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങി. ചുറ്റമ്പലത്തില്‍ ഒരു ഭാഗത്ത്‌ അങ്ങനെ കുറച്ചു നേരം ഇരുന്നു. നേരം നല്ലവണ്ണം ഇരുട്ടിയിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന കൊടിമരത്തില്‍ വിവിധ വര്‍ണങ്ങളിലുള്ള പ്രകാശം പതിക്കുന്ന കാഴ്ച വളരെ മനോഹരം!!മഞ്ഞ , വയലറ്റ്,നീല,ചുവപ്പ്,സ്വര്‍ണ നിറം!! അങ്ങനെ മാറി മാറി.....കൊടിമരം ജീവിതത്തിന്റെ പ്രതീകമാണോ.അറിയില്ല..!!! ചുറ്റമ്പലത്തില്‍ ഉള്ള കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ അല്‍പനേരം കൂടി അങ്ങനെ ഇരുന്നു.അങ്ങനെ ഇരിക്കണംത്രേ അവിടെ ചെന്നാല്‍,കുറച്ചു നേരമെങ്കിലും.ധൃതിയില്‍ ഓടിപ്പോരാന്‍ പാടില്ല!.ഇരിക്കാന്‍ അല്ല,ഒരു കുട്ടി ആയി അവിടെയൊക്കെ ഓടി നടക്കാന്‍ തോന്നി എപ്പോഴൊക്കെയോ!!!!! കുറെ ആളുകള്‍ പ്രദക്ഷിണം ചെയ്യുന്നു. തങ്ങളുടെ ഏറ്റവും നല്ല വേഷത്തില്‍ സുന്ദരിക്കുട്ടികള്‍ (.സുന്ദരന്മാരും ഉണ്ടേ ).,അവരില്‍ 'രാധ' മിന്നി മറയുന്നുണ്ടോ...കണ്ണുകളില്‍ കണ്ണന്റെ കള്ളനോട്ടം ഉണ്ടോ. ഇണക്കുരുവികളെപ്പോലെ ചിലര്‍!! -പ്രണയ സാഫല്യത്തിന് കണ്ണനോട് നന്ദി പറയാന്‍ വന്നതാവും..അവരെയെല്ലാം നോക്കിയിരുന്നപ്പോള്‍ വൃന്ദാവനത്തെ കുറിച്ചോര്‍ത്തു.കണ്ണന്‍ കളിക്കൂട്ടുകാരി രാധയോടൊപ്പം കളിച്ചു നടന്ന ആ സംഭവങ്ങള്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു!! കണ്ണനേക്കാള്‍ മുതിര്‍ന്നവള്‍ ആണത്രേ രാധ!!.സൌഹൃദത്തിനും പ്രണയത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് ലോകത്തെ ആദ്യം പഠിപ്പിച്ചത് കണ്ണനാവും ചിലപ്പോള്‍..ഈശ്വരാ!,.ഇവിടെ ഇരുന്നു ചിന്തിക്കാന്‍ പാടില്ലേ ഇതൊന്നും ???...ഏയ്‌ ....തെറ്റ് അല്ല -ഭക്തി തന്നെ ഒരു പ്രണയം അല്ലെ...ദൈവത്തോടുള്ള അഗാധ പ്രണയമാണ് യഥാര്‍ത്ഥ ഭക്തി!!അതാണ്‌ സത്യം.. !!

ഈ സമയത്തെ പതിവ് കാഴ്ച ആയ ശീവേലി ഉണ്ടായില്ല എന്നത് ഒരു നഷ്ടമായി തോന്നി...എന്താണാവോ ഇന്ന് ഇല്ലാതിരിക്കാന്‍.!? ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റി നടുവില്‍ ഒരു ആനയും അപ്പുറവും ഇപ്പുറവും രണ്ട്  ആനകളും നെറ്റിപ്പട്ടം കെട്ടി നിരന്നു നിന്നു വാദ്യങ്ങളുടെ അകമ്പടിയോദ് കൂടി നാലമ്പലത്തിനു പുറത്തൂടെ ചുറ്റുന്ന കാഴ്ച കാണേണ്ടത് തന്നെയാണ് ..!!പക്ഷെ ഇത്തവണ അത് കാണാന്‍ കഴിഞ്ഞില്ല..പിന്നീട് ഞങ്ങള്‍ പുറത്തേക്കിറങ്ങി ..അല്പം ഷോപ്പിംഗ്.കിഴക്കേ നടയില്‍ ഒരുപാട് ചെറിയ കടകള്‍ ഉണ്ട്..രാത്രിയില്‍ മനോഹരമായ കാഴ്ച ആണത്.അതിലൂടെയെല്ലാം വെറുതെ ചുറ്റി കറങ്ങുന്നതും ഒരു രസമാണ്!! ഷോപ്പിങ്ങിനു ശേഷം റൂമിലെത്തി കിടന്നുറങ്ങി..... ..

പിറ്റേന്ന് രാവിലെ എണീറ്റ്‌ കുളിച്ചു വീണ്ടും അമ്പലത്തിലേക്ക് ...നിര്‍മാല്യവും വാകച്ചാര്‍ത്തും എല്ലാം കഴിഞ്ഞിരിക്കുന്നു.എന്നാലും അപ്പോഴും ക്യൂ ഉണ്ട് ...ഞങ്ങള്‍ അതില്‍ നിന്നു...സ്ത്രീകളുടെ വരി അകത്തു കടത്തുന്നില്ല ഇപ്പോള്‍.കണ്ണനെ കാണാന്‍ 'അക്ഷമരായി' കാത്തു നിക്കുന്ന ആളുകള്‍..അവര്‍ക്കിടയില്‍ നാമം ജപിച്ചും കാഴ്ച്ചകള്‍ കണ്ടും ഞാനും ചേര്‍ന്നു...ഒരു ആനയെ വടക്കേ നടക്കു മുന്‍വശത്ത് കെട്ടിയിട്ടിട്ടുണ്ട് -ശീവേലിക്ക് എഴുന്നള്ളിക്കേണ്ട ആനയാണ്.ഒരു കൊച്ചു കുറുമ്പന്‍ ആണെന്ന് തോന്നി കണ്ടപ്പോള്‍...അതിനു ചുറ്റും ആളുകള്‍ കൂടി നിന്നു നോക്കിക്കൊണ്ട്‌ നില്‍കുകയാണ്‌..എന്റെ സഹസ്രനാമ ജപം കഴിഞ്ഞപ്പോഴേക്കും വരി മെല്ലെ നീങ്ങി തുടങ്ങി ...കിഴക്കേ നടയില്‍ എത്തിയപ്പോഴേക്കും വീണ്ടും സ്ലോ ആയി,അപ്പുറത്തെ വരി കടത്തി വിടുകയാണ് ...അകത്തു കടന്നു തൊഴുതു...തലേ ദിവസത്തെപ്പോലെ അവിടെ കുറച്ചു നേരം ഇരിക്കാന്‍ പറ്റിയില്ല ...-ശീവേലി തുടങ്ങാറായി-നട അടക്കാന്‍ പോവുന്നു-എല്ലാവരും വേഗം പുറത്തു കടക്കണം ...ഞങ്ങള്‍ പുറത്തു വന്നു ചുറ്റ അമ്പലത്തിനുള്ളില്‍ ഇരുന്നു ,തലേ ദിവസത്തെപ്പോലെ.

ശീവേലി തുടങ്ങി -ഇനി അത് കഴിഞ്ഞേ ആളുകളെ ദര്‍ശനത്തിനു അകത്തു കടത്തൂ.എന്റെ അമ്മാവന്‍ നില്‍ക്കുന്ന വരി നീങ്ങിയിട്ടില്ല. അവര്‍ക്കിനി ശീവേലി കഴിയുന്ന വരെ കാത്തു നിക്കണം.. ഒരു ആനയെ ഉള്ളു രാവിലത്തെ ശീവേലിക്ക്.നേരത്തെ കണ്ട കുറുമ്പന്‍ നെറ്റിപ്പട്ടം കെട്ടി, തിടമ്പ് ഏറ്റി നാലമ്പലത്തിനു ചുറ്റും പ്രദക്ഷിണം ചെയ്തു വരുന്നു...ഭക്തി നിര്‍ഭരമായ അന്തരീക്ഷം!!ശീവേലി കഴിഞ്ഞു ,ആളുകളെ കടത്തി വിടാന്‍ തുടങ്ങി വീണ്ടും. ഞങ്ങള്‍ അവിടെ ഒരിടത്തിരുന്നു.

നങ്ങളുടെ തൊട്ടു മുന്നില്‍ ഒരു കുടുംബം ഇരിക്കുന്നു. അതില്‍ ഒരു പെണ്‍കുട്ടി ഉണ്ട് -ഏകദേശം പത്തു വയസ്സ് കാണും ...അവള്‍ ഒരു പ്രത്യേക ശബ്ദത്തില്‍ കരയുന്നത് കേട്ടാണ് അങ്ങോട്ട്‌ നോകിയത്...മാനസിക വളര്‍ച്ച അത്ര ഇല്ലാത്ത കുട്ടി ആണെന്ന് മനസ്സിലായി..നിഷ്കളങ്കമായ ആ മുഖം നോക്കിയിരിക്കവെ അറിയാതെ ഒരു വേദന പടര്‍ന്നു ഉള്ളില്‍ ...അവള്‍ എന്തൊക്കെയോ കാണിക്കുന്നു ...കൈകള്‍ നിലത്തു അടിച്ചു കളിക്കുന്നു ..ഇടക്ക് വല്ലാത്തൊരു ശബ്ദം ഉണ്ടാക്കുന്നു...വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കിടയില്‍ നിശബ്ദ വേദനയായി ആ കുട്ടിയുടെ മുഖം.എന്തിനാണ് ഇങ്ങനെയും ജന്മങ്ങള്‍??!!,കഴിഞ്ഞ ജന്മത്തിലെ പാപ ഫലം ആണെന്ന് പറഞ്ഞ നമുക്ക് ആശ്വസിക്കാം... പക്ഷെ!!!,അവളുടെ കുഞ്ഞിക്കണ്ണുകള്‍  നോക്കിയിരിക്കവേ അടുത്തിടെ കേട്ട ഒരു വാര്‍ത്ത ഓര്‍മ്മ വന്നു-മാനസിക വളര്‍ച്ചയില്ലാത്ത ഒരു പെണ്‍കുട്ടിയെ ഒരു ഞരമ്പ് രോഗി ,ഈശ്വരാ....!!ഈ കുട്ടിയെപ്പോലെ ഒന്നുമറിയാത്ത പിഞ്ചു കുട്ടികള്‍.

'മോളെ.ഒരു പത്തു രൂപ തരൂ.ചായ കുടിക്കാനാ'.ശബ്ദം കേട്ട ഭാഗത്തേക് നോകിയപ്പോള്‍ ഒരു മുത്തശ്ശി !!...കുറിയൊക്കെ തൊട്ടിരിക്കുന്നു.എന്റെ തൊട്ടടുത്ത്‌ വന്നിരുന്നു....'കുട്ടി നായര്‍ ആണോ ??' രൂപ വങ്ങുമ്പോള്‍ മുത്തശ്ശിയുടെ ചോദ്യം ...'ഉം '.....എന്റെ മൂളല്‍ കേട്ടപ്പോള്‍ മുത്തശ്ശിയുടെ മുഖം തെളിഞ്ഞു !!...'മുഖം കണ്ടാല്‍ അറിയാം അത് ..'-മുത്തശ്ശിയുടെ അടുത്ത കമന്റ്‌!!(അതെങ്ങനെയാ മുത്തശ്ശി ??!!)'ഞാനും  നായരാ...' അല്‍പ നേരം കൊണ്ട് മുത്തശ്ശി സ്വന്തം കഥ ചുരുക്കിപ്പറഞ്ഞു.മൂന്നു വര്‍ഷമായിട്ടു ഗുരുവായൂര്‍ അമ്പലത്തില്‍ ആണ് താമസം. വിശേഷം വല്ലതും ഉണ്ടെങ്കില്‍ മകന്‍ വന്നു കൊണ്ട് പോവും വീട്ടിലേക്ക്.മരുമകള്‍ക്ക് ഇഷ്ടല്ലാത്രേ അവരെ വീട്ടില്‍ താമസിപ്പിക്കുന്നത്.നിസ്സംഗമായി പറയുമ്പോഴും എപ്പോഴോ ഒരു വിഷാദം ആ മുഖത്ത് മിന്നി മറഞ്ഞുവോ. എങ്കിലും പേരക്കുട്ടിയെപ്പറ്റി പറയുമ്പോള്‍ മുത്തശ്ശി ഒന്നൂടി വാചാലമായി -ഒടുവില്‍ ഒരു ഡയലോഗും.' കുട്ടിയെപ്പോലെ തന്നെ അവളുടെ മുഖോം..കാണാന്‍ നല്ല ചന്താ.. '...ങേ ..ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല .മതി ...സന്തോഷായി മുത്തശ്ശീ.!!!!

അവര്‍(അമ്മാവനും മറ്റും) ഇനിയും എത്തിയിട്ടില്ല..ഞങ്ങള്‍ എണീറ്റ്‌ പ്രദക്ഷിണം ചെയ്യാന്‍ പോയി. കിഴക്കേ നടയില്‍ നിന്നു തുടങ്ങണം പ്രദക്ഷിണം. തെക്കേ നടയില്‍ എത്തുമ്പോള്‍ അവിടെ അയ്യപ്പക്ഷേത്രം. അവിടെ വലം വച്ച് വീണ്ടും പ്രദക്ഷിണം തുടരുന്നു. മൂന്നു തവണ പ്രദക്ഷിണം ചെയ്തു വടക്ക് കിഴക്കുള്ള ഭഗവതിയെ വീണ്ടും തോഴുതപ്പോഴേക്കും അമ്മാവന്‍ തൊഴുതു കഴിഞ്ഞെത്തി. ഞങ്ങള്‍ക്ക് തിരിച്ചു പോവേണ്ട സമയമായി . മുന്‍വശത്ത് പോയി ഒന്നൂടി തൊഴുതു വന്നു പുറത്തേക്കു കടന്നു. അപ്പോഴും ആളുകള്‍ വരിയായി നാലമ്പലത്തിനുള്ളിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുന്നു. മമ്മിയൂര്‍ക്ക് പോവാന്‍ ഉള്ളത് കൊണ്ട് ഇനിയും കൂടുതല്‍ നേരം അവിടെ നില്‍ക്കാന്‍ ആവില്ല. പറയാന്‍ ആവാത്ത ഒരു 'മിസ്സിംഗ്‌' മനസ്സില്‍ ഉണരുമ്പോഴും ഇനിയും വരാമെന്ന് കണ്ണനോട് പറഞ്ഞുകൊണ്ട് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

[NB:ലീന എന്ന ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്തിന്റെ  ഒരുപാട് സന്തോഷം തന്ന,  ഗുരുവായൂര്‍ യാത്രാ വിശേഷം നിങ്ങള്‍ക്കായി(എഴുതിയതും അയാള് തന്നാ,ഞാന്‍ ഇവിടെ എടുത്തു വെച്ചൂന്നു മാത്രം!!)..,..]
**ചിത്രങ്ങളെല്ലാം ഗൂഗിളിന്റെ വക!
Related Posts Plugin for WordPress, Blogger...