Thursday, April 18, 2013
Sunday, April 14, 2013
വെർതേ ഓരോന്ന്
ഇന്നലെ വിഷുവായിരുന്നു, അതിനു മുൻപ് ഭരണിയും കാർത്തികയും അമ്മവീട്ടിൽ പോയില്ല, അമ്പലത്തിൽ കെട്ടുകാഴ്ചയുണ്ടായിരുന്നു, എന്തോ ഇപ്രാവശ്യം ഒന്നിനും ഒരു ഉഷാറില്ല, ദാ ഇന്നലെ വിഷുവായിട്ടും ഒരു സന്തോഷമില്ല, ഉത്സവങ്ങൾക്കൊന്നും പോകാനും തോന്നിയില്ല, ആകെ ഒരു ഒരു....
എന്തായാലും വൈകുന്നേരം ആയപ്പോൾ കണ്ണച്ചാരെ കാണാനിറങ്ങി, വെളുപ്പിനെയുള്ള കണി കാണലിനൊന്നും പോയില്ല, രണ്ട് ചുവട് നടന്നാ ലങ്ങേരടെ വീടാ, പക്ഷേ ഞാൻ പോയില്ലായിരുന്നു, വൈകുന്നേരമായപ്പോ അങ്ങ് പൊയ്ക്കളയാംന്ന് തന്നെ കരുതി, കുളീച്ച് ഇറങ്ങി നടന്നു, ചെന്നു കണ്ടു. നേരിട്ട് കണ്ടപ്പോൾ ചെറിയൊരാശ്വാസം, അങ്ങേര് കിണ്ണൻ സ്റ്റൈലിലായിരുന്നു, പുത്യേ ഉടുപ്പ്, മാല , കിരീടം എന്ന് വേണ്ട കണ്ണഞ്ചിപ്പിക്കുന്ന സെറ്റപ്പ്. മത്സ്യാവതാരത്തിന്റെ ഫാൻസി ഡ്രെസ്സിലായിരുന്നു കക്ഷി, രാവിലെ മുതൽ ഫാൻസിന്റെ ബഹളമായിരുന്നുന്ന് അനിയനും അച്ഛനും പറഞ്ഞ് ഞാനറിഞ്ഞിരുന്നു, ദാണ്ട് ഈ വൈകുന്നേരോം സ്ഥിതി മറിച്ചല്ലാന്നേ, ഫാൻസിന്റെ ഇടയിലാരുന്നു അപ്പോഴും പുള്ളി , ഞാൻ പതിവ് പോലെ ഒന്ന് പുഞ്ചിരിച്ചു, പരിഭവങ്ങൾ നിരത്തി, കളിയാക്കി, എല്ലാമിന്ന് കണ്ടൊ-കേട്ടൊ എന്തോ ആ.., തിരക്കിനിടയിൽ നമ്മളെ അങ്ങേരു കണ്ടോ ആവോ, കാണാതിരിക്കാൻ തരമില്ല, ഞങ്ങളു നല്ല ടേംസിലാണല്ലോ, എന്നാലും എന്നും തരാറുള്ള ആ റിട്ടേൺ പുഞ്ചിരിയ്ക്ക് തിളക്കമല്പം കുറഞ്ഞിരുന്നില്ലേ എന്ന് സംശയമുണ്ട്, ചെലപ്പോ തോന്നലാകും... എനിക്കിട്ട് വെച്ച പണികൾ എണ്ണി എണ്ണിപ്പറഞ്ഞ് കലിപ്പാക്കാൻ ഞാൻ ഒരുമ്പെട്ടില്ല, പറഞ്ഞിട്ടും കാര്യമില്ല അതിലും വല്യ പണികൾ പിന്നാലെ കിട്ടാൻ ദദ് മതി, പഠിപ്പിക്ക്യാത്രേ, ഓരോന്നൊരോന്നായിട്ട്, ഹും.. ചുമ്മാതല്ല ഉരലിൽമേൽ പിടിച്ച് കെട്ടിയിട്ടതും അമ്മമാരെല്ലാം കൂടെ ഇട്ടോടിച്ചതും കണക്കായിപ്പോയി....
#എന്നാലുമെന്റെ കള്ളക്കണ്ണാ i ♥ u ഡാ, നീയാ പെങ്കൊച്ചുങ്ങളെ എല്ലാം വളച്ചൊടിച്ചെടുത്തതും, നിന്നെ ഓർത്ത് കരയാൻ ദോണ്ടെ ലാ രാധപ്പെണ്ണിനെ ബാക്കിവെപ്പിച്ചതുമോർക്കുമ്പോൾ...
Friday, March 29, 2013
സ്ത്രീ പക്ഷ - അല്ല മനുഷ്യപക്ഷ ചിന്തകൾ
കുട്ടിക്കാലത്ത് തന്നെ നമുക്ക് ലഭിക്കുന്ന അറിവുകൾ അപൂർണ്ണവും നിറയെതെറ്റുകൾ നിറഞ്ഞതുമാണെന്നാണ് എന്റെ അഭിപ്രായം. ആൺ പെൺ വേർതിരിവുകൾ ജനിച്ചു വീഴുന്ന അന്ന് തന്നെ ആരംഭിക്കുന്നു, വീടുകളിൽ നിന്ന് തന്നെ - പെണ്ണിനെ അടിച്ചമർത്താനുള്ളവളെന്നും ലൈംഗികാവയവം മാത്രമെന്നുള്ള പാഠങ്ങളാണ് ലഭിക്കുന്നത്. സമൂഹത്തിലെ ഒരു ഭൂരിപക്ഷം മുഴുവനും അതിക്രമങ്ങളിൽ സ്ത്രീയുടെ വസ്ത്രധാരണം പെരുമാറ്റം തുടങ്ങിയവയിൽ കുറ്റം ആരോപിക്കുന്നു, മതങ്ങളേയും കാലാതിവർത്തിയായ അന്ധവിശ്വാസങ്ങളേയും അതിനു വേണ്ടി കൂട്ട് പിടിക്കുന്നു.
അംഗീകരിക്കപ്പെട്ട എഴുത്തുകാരടക്കം ആരും തന്നെ സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണൂന്നതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നില്ലാ എന്നതാണ് സങ്കടകരം. ഓരോ മനുഷ്യനിലും വികാരമുണ്ട് നിരവധി ഹോർമ്മോണുകളുടെ പ്രവർത്തന ഫലമായി അത്തരം വികാരങ്ങളുണ്ടാകുന്നതിനെ തടയാനാവില്ല, എന്നാൽ വിവേകമെന്ന ഒരു സംഗതി അവനിലുണ്ട്, ഓരോ മനുഷ്യജീവിയുടേയും അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും പറ്റിയുള്ള ബോധമുണ്ട്. വിവേകത്താൽ വികാരത്തെ തടയാനുള്ള കഴിവുമുണ്ട്! ആ മനസ്സാണ് എല്ലാവർക്കുമുണ്ടാകേണ്ടത്. അതിനു വേണ്ടിയുള്ള ആഹ്വാനങ്ങളാണ് അംഗീകരിക്കപ്പെട്ട എഴുത്തുകാരും പ്രാസംഗികരും മറ്റും നൽകേണ്ടത്.
അല്പവസ്ത്രമോ ആണിനെപ്പോലെ ചാടുന്നതോ ആവരുത് സ്ത്രീപീഡനങ്ങളുടെ ഹേതു ചികയുമ്പോൾ കണ്ണിലെത്തേണ്ടത്. ഒരു നല്ല മനുഷ്യനാവുക, സഹജീവികളെ മനുഷ്യത്വത്തോടെ കാണുക, പെരുമാറുക..
Friday, March 22, 2013
കബന്ധങ്ങൾ
തുടങ്ങിയവകളിലും മനോഹരമായി തുടങ്ങാനും മനോഹരമായി എഴുതി, ഒരു നല്ല ക്ലൈമാക്സിലെത്തിക്കാനുമായ് ആഗ്രഹിക്കുന്നതുമാണ്,
പുതിയ വഴികൾ തേടാൻ അവനെ പ്രേരിപ്പിക്കുന്നത്(ആകാം)
പക്ഷേ ഒരു ഭൂരിപക്ഷത്തിനും സംഭവിക്കുന്നത് മറിച്ചാണ്(ആകാം)
അവസാനമടുക്കുമ്പോൾ പാതി ജീവനെത്തിയ സൃഷ്ടികളെയെല്ലാം ഒറ്റയ്ക്കാക്കി രക്ഷിതാവിനു യാത്രയാവേണ്ടി വരുന്നത്, വിധിയെന്ന രണ്ടക്ഷരത്തിലൊതുക്കാനാകുന്നതാണോ..
അല്ല കുറ്റക്കാരൻ അവൻ മാത്രമാകാം, തിരഞ്ഞെടുക്കുന്ന വഴികൾ(തീമുകൾ) ആകാം, ചിലപ്പോൾ ചിലപ്പോൾ കാരണരഹിതവുമാകാം(ആകാം)
കബന്ധങ്ങളായി കഥകൾ മാത്രം അവശേഷിക്കും....
#വട്ട് വട്ട്..
Saturday, March 09, 2013
മഴ
7
Comments
ഉള്പ്പെടുന്നത്
Facebook,
plus,
status messages,
കവിത,
കവിത പോലെ ഒന്ന്,
നഷ്ടം,
പ്രണയം
>>
Arun Kumar Pillai
Subscribe to:
Posts (Atom)



