Saturday, March 09, 2013
മഴ
7
Comments
ഉള്പ്പെടുന്നത്
Facebook,
plus,
status messages,
കവിത,
കവിത പോലെ ഒന്ന്,
നഷ്ടം,
പ്രണയം
>>
കണ്ണൻ
Tuesday, February 05, 2013
Fall Out of Love is Simply Awful :)
1.
വാക്കുകളാൽ തീർത്ത പളുങ്കുകൊട്ടാരത്തിനുള്ളിലേക്ക്,
കാത്തിരുപ്പുകളാൽ തീർത്ത ആടയാഭരണങ്ങളണിഞ്ഞ്,
വാഗ്ദാനങ്ങളാൽ തീർത്ത പ്രതീക്ഷപ്പൂന്തോട്ടം കടന്ന്,
മൗനമുരുക്കിയുണ്ടാക്കിയാ
പാദരക്ഷ പുറത്ത് വെച്ചവൾ മന്ദം മന്ദം അകത്തേയ്ക്ക്...
കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ
കോട്ടവാതിലിനപ്പൂറം കടന്നയവനൊരു
കരിങ്കൽച്ചീളിന്റെ ചിലവേ ഉണ്ടായിരുന്നുള്ളൂ
എല്ലാം ഓർമ്മയാക്കാൻ...
2.
പ്രണയമതുള്ളിലുണ്ടെന്നാൽ,
ഉയിരിനുള്ളിലേക്കുതിരുന്ന
പ്രണയമംഗമായനന്തരം ഭവിച്ചിടും
പിന്നെയംഗഭംഗം ഭവിച്ചിടിൽ
വേദന കലശലായിടും
മാറ്റി വെക്കാനായംഗമൊന്നു വീണ്ടും കിട്ടിടാം
എന്നിരുന്നാലും ഒരു
മുടന്തവശേഷിക്കുമപ്പോഴേക്കും.
3.
മൗനത്തിൻ തന്ത്രികൾ മീട്ടിയന്നെന്നിലേക്കെത്തിയ സുന്ദരസ്വപ്നമേ,
ഒരു മഴ മേഘമായ് പെയ്തടങ്ങിയെങ്ങോ പോയ്മറഞ്ഞുവതെന്തേ,
ഇനിയെന്നകതാരിലൊരു ചെറു മഴയായ്
പെയ്യാനിനിയെത്ര പകലോനെരിഞ്ഞടങ്ങണം?
4.
മഴപെയ്തിറങ്ങിയ മനസ്സിലൊരു
അരുവി രൂപം കൊണ്ടിരിക്കുന്നു..
ഒഴുകിയിറങ്ങാൻ വെമ്പൽ പൂണ്ട്..
മർദ്ദം കൂടിയതെന്ന് ഒരുൾപൊട്ടലിൽ
എത്തിച്ചേരുമെന്നറിയില്ല....
[NB: FB status]
Sunday, November 25, 2012
തിയേറ്റർ സ്മരണകൾ
പാറ്റൂർ ശ്രീബുദ്ധാ കോളേജിൽ പഠിക്കുന്ന കാലം , ക്ലാസ്സ് കട്ട് ചെയ്യാനും കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനുമുള്ള അറപ്പും വെറുപ്പും ഭയവും എങ്ങോ മാഞ്ഞ് പോയ നാളുകൾ.. സിനിമയ്ക്ക് പോകുന്നത് ഞങ്ങൾ നാലഞ്ച് പേർ ഒരുമിച്ചാണ്, ഇന്ന സിനിമ എന്നൊന്നും ഇല്ല, ഏത് പടം ഇറങ്ങ്യാലും പോയിക്കാണും,തിയേറ്ററിൽ ഇരുന്ന് കോമഡികളടിച്ച് ഞങ്ങൾ അറമ്മാദിക്കും അക്കാലത്തിറങ്ങിയ ഒട്ട് മിക്ക കൂതറപ്പടങ്ങളും ഞങ്ങൾ നല്ലോണം enjoy ചെയ്തിട്ടുണ്ട്, ഒരിക്കൽ ഞങ്ങൾ വിജിത്തമ്പി സംവിധാനിച്ച സുരേഷേട്ടൻ അധോലോക രാശാവായി അഫിനയിച്ച ബഡാദോസ്ത് എന്ന പടം കാണാൻ പോയി, മാവേലിക്കരയിലുള്ള സന്തോഷ് സിനി കോമ്പ്ലക്സിലാണ് ഞങ്ങളുടെ തിയേറ്ററുകൾ ( സന്തോഷ്, സാന്ദ്ര, വള്ളക്കാലി ൽ) നിലനിൽക്കുന്നത്, ക്യൂവിൽ കയറി നിന്നത് സാമി എന്ന് വിളിക്കപ്പെടുന്ന അരവിന്ദായിരുന്നു, കൗണ്ടറിന്റെ അടുത്തായി കമിങ്ങ് സൂൺ എന്ന തലക്കെട്ടോടെ കൂടി ബാബാകല്യാണി എന്ന് എഴുതി വെച്ചിരിക്കുന്നു, അവൻ അത് വായിച്ചതും ടിക്കറ്റ് കൊടുക്കാനുള്ള ബെല്ല് മുഴങ്ങി, കൗണ്ടറിൽ കയ്യിട്ട് അവൻ ഇപ്രകാരം പറഞ്ഞു
ചേട്ടാ നാലു ബഡാകല്യാണീ... ങേ.. അല്ല തെറ്റി നാലു ബാബാദോസ്ത്!!
അമ്മയുടെ വീടിനടുത്ത് സായ്കൃഷ്ണ എന്ന തിയേറ്ററിൽ വീട്ടിൽ നിന്നും സിനിമ കാണാൻ പോകുമായിരുന്നു, ആദ്യം കണ്ടത് ചുക്കാൻ ആണെന്നാണ് ഓർമ്മ, മണിച്ചിത്രത്താഴ് പിന്നെ മാന്നാർ മത്തായി, സ്ഫടികം തുടങ്ങിയവയും കണ്ടിട്ടുണ്ട്, എന്നാലും ആദ്യ തിയേറ്റർ ഓർമ്മ എന്നത് ഞാൻ പങ്കെടുക്കാത്ത ഒരു സിനിമാക്കഴ്ചയായിരുന്നു, യോദ്ധ കാണാൻ അച്ഛനുമമ്മയും കൈക്കുഞ്ഞായ അനിയനും പോയപ്പോ ഞാൻ മറ്റെവിടെയോ ആയിരുന്നു, കുറേക്കാലത്തേയ്ക്ക് അതിന്റെ സങ്കടമെനിക്കുണ്ടായിരുന്നു.
കൂട്ട്കാരുമൊത്ത് കോളേജിലെത്തും വരെ സിനിമയ്ക്ക് പോയിട്ടില്ല, പന്തളം NSS പോളിയിലെ രണ്ടാം വർഷക്കാലത്ത് ഒരുച്ചയോടടുപ്പിച്ച് കടമ്പൻ എന്ന് വിളിക്കുന്ന കടമ്പനാട്ടുകാരൻ സുജിത്തിനൊപ്പം സേതുരാമയ്യർ സി ബി ഐ കാണാൻ മിടിക്കുന്ന ഹൃദയവും പേടിച്ചരണ്ട മനസ്സുമായി അടൂർ നയനത്തിൽ പോയി, ടിക്കറ്റെടുത്ത് കയറും മുൻപ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രിയപ്പെട്ട കൂട്ടുകാരനൊരുത്തൻ ചെവിയിൽ ഇങ്ങിനെയോതി
ജഗദീഷ് പാവാണെടാ!!!
കൂട്ടുകാരുമൊത്ത് ഏറ്റവും കൂടുതൽ enjoy ചെയ്തത് ചോക്ലേറ്റ്സ് കണ്ടതാവണം, ഒരുദിവസം തന്നെ രണ്ട് ഷോ കണ്ടു, യൂണീവേസിറ്റി പരീക്ഷയോടനുബന്ധിച്ച് കംബൈൻ സ്റ്റഡി നടത്താൻ പോയതാ.. :) പ്രിഥ്വി ആദ്യമായി കോളേജിലെത്തുന്ന ആ സീൻ ഞങ്ങളേവരുടേയും സ്വപ്നമായിരുന്നു കുറച്ച് നാളത്തേയ്ക്കെങ്കിലും
സിനിമയിൽ തീരെ ശ്രദ്ധിക്കാതിരുന്ന് , ഒരു യാത്ര പറച്ചിൽ പോലെ സിനിമ ഫീൽ ആയത് അപൂർവ്വ രാഗങ്ങൾ കണ്ടപ്പോഴായിരുന്നു,പ്രിയപ്പെട്ട സുഹൃത്തിനെ പിരിയാൻ മാൻസികമായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. പിന്നെ എല്സമ്മ എന്ന ആൺകുട്ടിയും ഒരുപാട് ഫീൽ ആയ സിനിമ ആയിരുന്നു, ആ സിനിമ അന്ന് കാണുമ്പോളുള്ള മാനസികാവസ്ഥയായിരുന്നു അത് ഫീലാകാൻ കാരണം, ഇന്ന് കണ്ടാ ഒന്നും തോന്നൂല :) ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവും അത് കണ്ട സാഹചര്യവും മറ്റും കാരണം ഒരുപാട് ഇഷ്ടമായതൊന്നായിരുന്നു.
തിയേറ്ററിൽ നിന്ന് ഇറങ്ങിയോടണം എന്ന് തോന്നിയത് സാഗർ ഏലിയാസ് ജാക്കി കണ്ടപ്പോൾ, അടുത്ത തിയേറ്ററിൽ സൂര്യയുടെ അയൺ ഉണ്ടായിട്ടും ഞങ്ങളെ കുറച്ച് പേരേ ആ സിനിമ കാണാൻ വലിച്ച് കയറ്റിയ ദീപുവിനെ ചവിട്ടിക്കൂട്ടാൻ തോന്നിയതും ആ സമയത്തായിരുന്നു! ശബ്ദകോലാഹലം കാരണം ചെവി പൊത്തിയിരിക്കേണ്ടി വന്നതും ഇതേ ചിത്രത്തിനു തന്നെ.
ആദ്യമായിക്കണ്ട 3ഡി പടം ഗോസ്റ്റ് റൈഡർ 2, ഒബ്രോൺ മാളിൽ സിനിമാക്സിൽ പിള്ളാരെക്കാളുച്ചത്തിൽ ചിരിച്ചാസ്വദിച്ച സിനിമയും 3ഡി ആയിരുന്നു ഐസ് ഏജ് 4! വെറുത്ത് പോയ 3ഡി സിനിമ ഡോൺ 2 , കഹാനി മറ്റൊരു സ്ക്രീനിൽ ഉണ്ടായിരുന്നിട്ടും കിങ്ങ് ആൻഡ് കമ്മീഷണർ അന്യായ പൈസായ്ക്ക് കണ്ടതും ഇതേ തിയേറ്ററിൽ നിന്ന് തന്നെ :(
ആദ്യമായും അവസാനമായും കടം വാങ്ങിപ്പോയിക്കണ്ട സിനിമ ചക്കരമുത്ത്, കോളേജിനടുത്തുള്ള ബുക്ക്സ്റ്റാളിലെ ചേട്ടന്റെ കയ്യിൽ നിന്നും നൂറ്റിഅൻപത് രൂഫായും വാങ്ങി പാറ്റൂരു നിന്നും ദീപുവിന്റെ എൻഫീൽഡിൽ ഞാനും രെഞ്ചിത്തും ദീപും കൂടെ ട്രിപ്പിളടിച്ച് പോയിക്കണ്ട ഫിലിം..
അനിയനൊപ്പം പോയിക്കണ്ട ആദ്യ ഫിലിം റ്റൈം, അതിലെ വൈഗ എന്ന പേരൊഴിച്ച് ബാക്കി ഒന്നും ഇഷ്ടമായിരുന്നില്ല, ഷാജികൈലാസ് തകരാൻ തുടങ്ങിയത് ആ സിനിമയോടെ കൂടിയാണെന്ന് തോന്നുന്നു..
ഒരു ഡയറക്ടറോട് ഓൺലൈൻ വഴിയാണെങ്കിലും നേരിട്ട് അഭിപ്രായം അറിയിക്കുകയും അദ്ദേഹം റെസ്പോണ്ട് ചെയ്യുകയും ചെയ്ത ചിത്രം "അയാളും ഞാനും തമ്മിൽ"
[NB: പ്ലസ്സിലെ തിയേറ്റർ ഇവന്റിൽ നിന്നും ]
Monday, October 22, 2012
പാലരുവിയിലേക്ക്..
അങ്ങിനെ ആതിരപ്പള്ളിയാത്രയ്ക്ക് ശേഷം ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പാലരുവിയിലേക്കും പിന്നെ കല്ലാറിലേക്കും യാത്ര പോയി(കല്ലാർ യാത്ര പാതി ചീറ്റിപ്പോയി അത് വഴിയേ പറയാം). അപ്രതീക്ഷിതമായിട്ടാണ് തിരുവനന്തപുരത്ത് നിന്നും ഒരു കാൾ വന്നത്, എന്റെ പഴയ കൊളീഗ് ജോബിനായിരുന്നു,ഇടക്കാലത്ത് മുറിഞ്ഞിരുന്ന സൗഹൃദങ്ങളിലൊന്ന്, ഇത്ര നാളും ഒരു വിവരവുമില്ലാത്തതിന്റെ പരിഭവം പറച്ചിലുകൾക്ക് ശേഷം ഒരു യാത്ര പോകുന്നതിനേപ്പറ്റി സൂചിപ്പിച്ചു, എന്നാൽ ആവട്ടെന്ന് ഞാനും.. അങ്ങിനെ ഒരു ദിവസം ലീവ് എടുത്ത് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.
ഇറങ്ങിയ റ്റൈമും യാത്രാ സമയം കണക്ക് കൂട്ടിയതിലും സംഭവിച്ച പിഴവ് മൂലം രാവിലെ തിരീച്ച ഞാൻ തിരുവനന്തപുരത്ത് അവരുടെ താവളത്തിലെത്തിയപ്പോ വൈകിട്ട് നാലു മണി, അങ്ങിനെ അന്നത്തെ ദിവസം ഞാൻ കാരണം അവർ പോസ്റ്റാകപ്പെട്ടു. എന്നിരുന്നാലും ഇത്തിരി കഴിഞ്ഞപ്പോൾ എല്ലാവരും ഉഷാറായി അന്ന് ദൂരത്തേയ്ക്കൊന്നും യാത്ര വേണ്ട, തിരുവനന്തപുരത്ത് തന്നെയുള്ള കടപ്പുറത്ത് പോയി അറമ്മാദിക്കാമെന്ന് തീരുമാനിച്ചു, അങ്ങിനെ വൈകുന്നേരം മുഴുവനും കടപ്പുറത്ത് കബഡി കളിച്ചും കടലിൽ കുളിച്ചും ചിലവഴിച്ചു. രാത്രി എട്ട് ഒനപത് മണിയോടെ കൂടി തിരികെ താവളത്തിലേക്ക്, അടുത്ത ദിവസം കാര്യമായി എവിടെയെങ്കിലും പോകണമെന്ന പ്ലാനിങ്ങായിരുന്നു പിന്നീട്, കൂട്ടത്തിൽ തല മുതിർന്ന അനീഷ് ഭായി ആണ് പാലരുവിയിലേക്ക് പോകാം എന്നുള്ള നിർദ്ദേശം വെച്ചത്, അങ്ങിനെ അടുത്ത ദിവസം രാവിലെ ഞങ്ങൾക്കുള്ള ഇന്നോവ വണ്ടി എത്തി, നേരേ പാലരുവിയിലേക്ക്.
സത്യത്തിൽ ആതിരപ്പള്ളി യാത്രയുടെ അത്ര സുഖം പാലരുവി യാത്രയ്ക്ക് കിട്ടിയില്ല, കാരണം ആതിരപ്പള്ളിയിലെ പോലെ വിശാലമായ സ്ഥലമൊന്നും ഇവിടെയില്ല, പത്ത് നൂറ്റമ്പത് അടി മുകളിൽ നിന്നും വീഴുന്ന ജലപ്രവാഹമൊഴിച്ച് മറ്റൊന്നും ഇവിടെയില്ല,അതിന്റെ അടിയിലാവട്ടെ നാട്ട്കാരും അന്യനാട്ട്കാരും എല്ലാമുണ്ടാകും അതിനിടയിലേക്ക് ഇടിച്ച് കയറി നിന്ന് വെള്ളച്ചാട്ടം ആസ്വദിക്കുകാന്ന് വെച്ചാൽ എന്തോ അതിനു മനസ്സ് വന്നില്ല.
അവിടെ 1850നു മുൻപ് പണി കഴിപ്പിച്ചിരുന്നത് എന്ന ലേബലോടെ ഒരു കുതിരാലയം കാണപ്പെട്ടു, ശരിക്കും പറഞ്ഞാൽ ഒരു കുതിരാലയത്തിന്റെ അവശിഷ്ടം. ദാ താഴെക്കാണുന്നത് തന്നെ
| തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിൽ.. |
ഇറങ്ങിയ റ്റൈമും യാത്രാ സമയം കണക്ക് കൂട്ടിയതിലും സംഭവിച്ച പിഴവ് മൂലം രാവിലെ തിരീച്ച ഞാൻ തിരുവനന്തപുരത്ത് അവരുടെ താവളത്തിലെത്തിയപ്പോ വൈകിട്ട് നാലു മണി, അങ്ങിനെ അന്നത്തെ ദിവസം ഞാൻ കാരണം അവർ പോസ്റ്റാകപ്പെട്ടു. എന്നിരുന്നാലും ഇത്തിരി കഴിഞ്ഞപ്പോൾ എല്ലാവരും ഉഷാറായി അന്ന് ദൂരത്തേയ്ക്കൊന്നും യാത്ര വേണ്ട, തിരുവനന്തപുരത്ത് തന്നെയുള്ള കടപ്പുറത്ത് പോയി അറമ്മാദിക്കാമെന്ന് തീരുമാനിച്ചു, അങ്ങിനെ വൈകുന്നേരം മുഴുവനും കടപ്പുറത്ത് കബഡി കളിച്ചും കടലിൽ കുളിച്ചും ചിലവഴിച്ചു. രാത്രി എട്ട് ഒനപത് മണിയോടെ കൂടി തിരികെ താവളത്തിലേക്ക്, അടുത്ത ദിവസം കാര്യമായി എവിടെയെങ്കിലും പോകണമെന്ന പ്ലാനിങ്ങായിരുന്നു പിന്നീട്, കൂട്ടത്തിൽ തല മുതിർന്ന അനീഷ് ഭായി ആണ് പാലരുവിയിലേക്ക് പോകാം എന്നുള്ള നിർദ്ദേശം വെച്ചത്, അങ്ങിനെ അടുത്ത ദിവസം രാവിലെ ഞങ്ങൾക്കുള്ള ഇന്നോവ വണ്ടി എത്തി, നേരേ പാലരുവിയിലേക്ക്.
| യാത്ര തുടങ്ങി |
സത്യത്തിൽ ആതിരപ്പള്ളി യാത്രയുടെ അത്ര സുഖം പാലരുവി യാത്രയ്ക്ക് കിട്ടിയില്ല, കാരണം ആതിരപ്പള്ളിയിലെ പോലെ വിശാലമായ സ്ഥലമൊന്നും ഇവിടെയില്ല, പത്ത് നൂറ്റമ്പത് അടി മുകളിൽ നിന്നും വീഴുന്ന ജലപ്രവാഹമൊഴിച്ച് മറ്റൊന്നും ഇവിടെയില്ല,അതിന്റെ അടിയിലാവട്ടെ നാട്ട്കാരും അന്യനാട്ട്കാരും എല്ലാമുണ്ടാകും അതിനിടയിലേക്ക് ഇടിച്ച് കയറി നിന്ന് വെള്ളച്ചാട്ടം ആസ്വദിക്കുകാന്ന് വെച്ചാൽ എന്തോ അതിനു മനസ്സ് വന്നില്ല.
![]() |
| പാലരുവിക്കരയിൽ |
![]() |
| അഖിൽ, പാലരുവിയോടോപ്പം |
![]() |
| ഇതിനിടയിൽ എങ്ങിനാ ഒന്ന് ഞൂന്ന് കേറുകാ :( |
![]() |
| 1850നു മുൻപ് പണികഴിപ്പിക്കപ്പെട്ടത് എന്ന് പറയപ്പെടുന്ന കുതിരാലയം |
വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങൾ എത്രയെടുത്താലും മതിയാവില്ല, എടുത്തതിൽ നല്ലതെന്ന് തോന്നുന്നത് പോസ്റ്റിൽ ഉൾപ്പെടുത്തുന്നു
മുകളിലെ ചിത്രത്തിൽ വെള്ളച്ചാട്ടത്തിലെ തിരക്ക് നിങ്ങളും കണ്ടുവല്ലോ, അതിനിടയിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല,കൂടെ ഉള്ളവർക്കും അങ്ങിനെ തന്നെ തോന്നിക്കാണണം; എന്നിരുന്നാലും ഇത്രടം വന്ന സ്ഥിതിക്ക് വെള്ളത്തിലിറങ്ങാണ്ട് എങ്ങിനെയാ പൊകാ.. അതിനാൽ ഞങ്ങൾ പതിയേ താഴേക്ക് നടന്ന് നീങ്ങി, ആളുകളൊന്നും കടന്ന് വരാത്ത , അരുവിയിലെ ഒരു ഒഴിഞ്ഞ സ്ഥലം കണ്ട് പിടിച്ചു, ചെറിയ തോതിൽ വെള്ളച്ചാട്ടം ഒക്കെയുള്ള കഴുത്തറ്റം വെള്ളമൊക്കെയുള്ള ഒരു ഏരിയ, അവിടെ ആവോളം ഞങ്ങൾ ചിലവഴിച്ചു.
കുരങ്ങൻ മാരുടെ സംസ്ഥാന സമ്മേളനം പാലരുവിയിലാണെന്ന് തോന്നും അവിടെത്തെ അതുങ്ങളൂടെ എണ്ണം കണ്ടാൽ. അഴിച്ചു വെച്ച വസ്ത്രങ്ങൾ ഇതുങ്ങളിലേവനെങ്കിലും എടുത്ത് കൊണ്ട് പോയാൽ മാനം കപ്പലു കേറും, ഞങ്ങൾ വന്ന വണ്ടി മുകളിലാണ് പാർക്ക് ചെയ്തിരിക്കുന്നത് അവിടെ വരെ തുണീയില്ലാതെ പോകാന്ന് വെച്ചാൽ റിസ്കാണ്,
അതിനാൽ അധിക സമയം വെള്ളത്തിൽ കിടക്കാൻ മനസ്സ് അനുവദിച്ചില്ല. എന്നിരുന്നാലും ആവോളം ആസ്വദിച്ചു ട്ടോ..ഒരു രണ്ട് മൂന്ന് മണിയോടെ അടുപ്പിച്ച് പാലരുവിയിൽ നിന്നും ഞങ്ങൾ ഇറങ്ങി, തിരികെ പോകുന്ന വഴി കല്ലാറിൽ കയറാം എന്ന് തീരുമാനിച്ചു. പോകുന്ന വഴി അത്യാവശ്യം നല്ല മഴയുണ്ടായിരുന്നു,
അങ്ങിനെ കല്ലാറിലെത്തിയപ്പോൾ നാലു മണിയാകാറാകുന്നു, കൃത്യമായി പറഞ്ഞാൽ 3.55 , ടിക്കറ്റെടുക്കാനായി കൗണ്ടറിൽ കയറിയതും ഇന്നത്തെ സന്ദർശന സമയം അവസാനിച്ചു എന്ന ബോർഡ് തൂങ്ങിയതും ഒരുമിച്ചായിരുന്നു, കാവലിനിരുന്നവരോടെ എത്ര അഭ്യർഥിച്ചിട്ടും അകത്തേയ്ക്ക് കടത്തി വിട്ടില്ല, മഴയും മറ്റുമുള്ളതിനാൽ ഉരുൾ പൊട്ടാനും വെള്ളം കയറാനും സാധ്യതയുണ്ടെന്നു മറ്റും അവിടെ നിന്നും പറഞ്ഞു, അങ്ങിനെ കല്ലാർ സന്ദർശനം ചീറ്റി എന്ന് കരുതിയിരിക്കുമ്പോഴാണ് അനീഷ് ഭായി കൗണ്ടറിനിപ്പുറമുള്ള ഇടവഴി ചൂണ്ടിക്കാട്ടി അതു വഴി അകത്തേയ്ക്ക് പോകാം എന്ന് പറഞ്ഞത്.
അങ്ങിനെ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പുള്ളിക്കൊപ്പം ഞങ്ങളും കല്ലാറിന്റെ തണുപ്പ് അറിഞ്ഞു. മഴയത്ത് വെള്ളം കൂടി ഒഴുക്കിന്റെ ശക്തി കൂടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ കരയ്ക്ക് കയറി.അങ്ങിനെ ഏകദേശം ആറുമണിയോടെ കൂടി വിശാലമായ യാത്ര അവസാനിച്ചു,ഞാൻ തിരുവന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരികെ വീട്ടിലേക്കും തിരിച്ചു.
[NB: ഇനി മറ്റൊരു പോസ്റ്റുമായി(മിക്കവാറും അടുത്ത യാത്രാവിശേഷം) താമസിയാതെ വരുന്നതാണ് :) ]
Update From Wiki : Palaruvi is a tourist spot in Kollam district in the Indian state of Kerala. Palaruvi is located close to Kerala's border with Tamil nadu. The main attraction is a 300-foot (91 m)-high waterfall.Literally translated, Palaruvi means "stream of milk".
Palaruvi is situated about 75 km from Kollam on the Kollam - Shencottah road.It situated about 4 km from Aryankavu.
Palaruvi is around 4 km deep into the forest from the NH 208.It is situated in and around the Thenmala Eco Tourism Project. Areas marvelous for evergreen forests and temples of Lord Ayyappa. In kulathupuzha the fresh water swamps, harbouring fishes, are ideal bathing ghats. The temple at Kulathupuzha, Aryankavu, and Achencoil, attracts many devotees. The perennial waterfall at Palaruvi, near Aryankavu attracts a lot of visitors.
How to reach: From Trivandrum by road via palode. Kulathupuzha-60 km Aryankavu - 75 km. Palaravi - 73 km. Achencoil - 104 km.
![]() |
| ...പറയൂ എങ്ങാണ് സംഗമം.. |
![]() |
| സൂര്യപ്രകാശത്തിൽ വെള്ളത്തുള്ളികളങ്ങ് വെട്ടിത്തിളങ്ങാണ്.. |
![]() |
| ഒരു സ്വര്യവിഹാര കേന്ദ്രം തേടി, ജീവനും ജോബിനും |
![]() |
| കുറച്ച് താഴെയായി ഞങ്ങളത് കണ്ടെത്തി |
![]() |
| ഹാ വെള്ളം ദേഹത്തേയ്ക്ക് വീണപ്പോ എന്താ സുഖം |
![]() |
| അഖിലിന്റെ വക കോഴിക്കോടൻ നാടൻ പാട്ട്.. കൂടെ ഞാനും അനീഷ് ഭായിയും |
![]() |
| ബാലിഭയം കൊണ്ടിവിടെ ഹതദാര- നായ്വസിക്കുന്നേൻ ഞാൻ ഭൂമിപാലശിരോമണേ നിന്നുടെ സഖ്യത്തെ വാഞ്ചിക്കുന്നേനധികം |
![]() |
| മഴക്കാലമല്ലേ മഴയല്ലേ.. |
![]() |
| Kannara Bridge, തിരിച്ച് പോണ വഴി |
![]() |
| ഇടക്കാല ആശ്വാസത്തിനായി ഒരു കടയിൽ കയറിയപ്പോൾ |
![]() |
| കല്ലാറ് പോയതിനു തെളിവായി ഇത് മാത്രമേ കിട്ടിയുള്ളൂ, മഴ തുടങ്ങിയതിനാൽ ക്യാമറ എടുക്കാനായില്ല.. |
[NB: ഇനി മറ്റൊരു പോസ്റ്റുമായി(മിക്കവാറും അടുത്ത യാത്രാവിശേഷം) താമസിയാതെ വരുന്നതാണ് :) ]
Update From Wiki : Palaruvi is a tourist spot in Kollam district in the Indian state of Kerala. Palaruvi is located close to Kerala's border with Tamil nadu. The main attraction is a 300-foot (91 m)-high waterfall.Literally translated, Palaruvi means "stream of milk".
Palaruvi is situated about 75 km from Kollam on the Kollam - Shencottah road.It situated about 4 km from Aryankavu.
Palaruvi is around 4 km deep into the forest from the NH 208.It is situated in and around the Thenmala Eco Tourism Project. Areas marvelous for evergreen forests and temples of Lord Ayyappa. In kulathupuzha the fresh water swamps, harbouring fishes, are ideal bathing ghats. The temple at Kulathupuzha, Aryankavu, and Achencoil, attracts many devotees. The perennial waterfall at Palaruvi, near Aryankavu attracts a lot of visitors.
How to reach: From Trivandrum by road via palode. Kulathupuzha-60 km Aryankavu - 75 km. Palaravi - 73 km. Achencoil - 104 km.
Thursday, October 04, 2012
ആതിരപ്പള്ളിയിലേക്കൊരു വൺ ഡേ ട്രിപ്പ്
"കേരളത്തിൽ അവശേഷിക്കുന്ന പുഴയോരക്കാടുകളിലൊന്ന്" എന്നാണ് ആതിരപ്പള്ളി വെള്ളച്ചാട്ടവും ചുറ്റുവട്ടവും ഇപ്പോൾ അറിയപ്പെടുന്നത്, ഗാന്ധിജയന്തി ദിനത്തിൽ ഞാനും എന്റെ ഫ്രെണ്ടും അങ്ങോട്ടേയ്ക്ക് പോയി. ഒരു നാലഞ്ചു കൊല്ലം മുൻപ് കോളേജിൽ നിന്നും ആ സ്ഥലത്ത് ടൂർ പോയിരുന്ന ഓർമ്മയുണ്ട് എനിക്ക്, പക്ഷേ അന്ന് കാലാവസ്ഥ അത്ര നന്നായിരുന്നില്ല, അതിനാൽ കാര്യമായി പ്രകൃതിഭംഗി ആസ്വദിക്കാനൊന്നും സാധിച്ചിരുന്നില്ല.
രാവിലെ പത്ത് മണിക്ക് കലൂരു നിന്നും ചാലക്കുടി ഫാസ്റ്റ്നു ഞാനും അവനും കയറി, തൃശ്ശൂർ വരെ ട്രയിനിൽ പോയി അവിടെ നിന്നും അങ്ങട്ടേയ്ക്ക് പോകാം എന്നൊക്കെ ആയിരുന്നു ആദ്യ പ്ലാൻ എന്നിരുന്നാലും ചാലക്കുടി ബസ്സ് ഇറങ്ങി അവിടെ നിന്നും ആതിരപ്പളിയ്ക്ക് പോകുന്നതാണ് കൂടുതൽ എളുപ്പം എന്ന് ഒരു ഓട്ടോ ചേട്ടൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചാലക്കുടി ബസ്സിൽ കയറിയത്, എന്തായാലും പ്ലാൻ ചെയ്ഞ്ച് നല്ലതായിരുന്നു, 12 മണിയൊടെ അടുപ്പിച്ച് ചാലക്കുടിയിൽ എത്തി,KSRTC സ്റ്റാൻഡിൽ ഞങ്ങളേയും കാത്തെന്ന വണ്ണം ഒരു ഓർഡിനറി "ആതിരപ്പള്ളി" എന്ന ബോർഡും വെച്ച് കിടപ്പുണ്ടായിരുന്നു, വണ്ടി പെട്ടെന്ന് തന്നെ എടുത്തു, ചാലക്കുടിയിൽ നിന്നും ആതിരപ്പള്ളിയിലേക്കൂള്ള ഒരു മണിക്കൂർ നീണ്ട യാത്ര മനോഹരമായിരുന്നു, പകുതി ദൂരം പിന്നിട്ടപ്പോഴേക്കും മലകളും ചെറിയ നീർച്ചാലുകളും മറ്റും കാണാൻ തുടങ്ങിയിരുന്നു, നല്ല ചൂട് കാലാവസ്ഥയായിരുന്നിട്ടും ആതിരപ്പള്ളിയിൽ നല്ല തണുപ്പ് ഫീൽ ചെയ്തിരുന്നു, 1 മണിക്ക് ബസ്സ് ആതിരപ്പളിയിലെത്തി, ലാസ്റ്റ് ബസ്സ് എത്ര മണിക്കാണെന്ന് കണ്ടക്ടറോട് ചോദിച്ചു മനസ്സിലാക്കിയ ശേഷം ഫുഡ് അടിക്കാൻ ഹോട്ടൽ തിരക്കി ഇറങ്ങി, അപ്പോളാണ് വെള്ളച്ചാട്ടം കാണുന്നതിനായി കയറുന്നതിനു ടിക്കറ്റ് എടുക്കണമെന്ന് കാര്യം ഓർത്തത് ഓടിപ്പോയി ക്വൂവിൽ കയറി ടിക്കറ്റ് എടുത്തു, ശേഷം ഹോട്ടലിലേക്ക്, അവിടെ പോയി ഊണ് കഴിച്ചു, പേരോർമ്മയില്ലാത്ത എന്തോ ഇനം അരിയുടെ ചോറും അയല പോലുള്ള മീൻ വറുത്തതും പിന്നെ തോരനും അച്ചാറും അവിയലും; നല്ല വിശപ്പുണ്ടായതിനാലാണോ അതോ ശരിക്കും നല്ലതായിരുന്നതിനാലാണോ എന്നറിയില്ല ഊണിനു അസാധ്യ ടേസ്റ്റ് ആയിരുന്നു.
ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ സമയം ഒന്നരയായിരുന്നു ..
ഒരു വലിയ ഗേറ്റ് കടന്ന് വേണം വെള്ളച്ചാട്ടത്തിലേക്ക് നീങ്ങാൻ, അല്പ ദൂരം നടക്കാനും ണ്ട്, ഗേറ്റിനവിടെ നല്ല തിരക്കായിരുന്നു, അവധി ദിനം കൂടിയായതിനാലാവാമെന്ന് തോന്നുന്നു ഈ തിരക്ക്, തിരക്കിൽ മലയാളത്തിനോടൊപ്പമൊ അതിലുമേറെയൊ ഉയർന്ന് കേട്ട ഭാഷകൾ ഹിന്ദിയും തമിഴും. എന്റെ കയ്യിലുള്ള സ്റ്റിൽ ക്യാമറയ്ക്ക് പ്രത്യേകം ടിക്കറ്റ് ഗേറ്റിൽ നിന്നും വാങ്ങേണ്ടിയിരുന്നു അങ്ങിനെ മുഴുവൻ ഡോക്യുമെന്റ്സും കയ്യിലാക്കി ഗേറ്റ് താണ്ടി ഞങ്ങളിരുവരും പ്രകൃതിയിലേക്ക് ഇറങ്ങി.
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
വെള്ളച്ചാട്ടം കാണുക എന്നതായിരുന്നു എന്റെ മെയിൻ ഉദ്യേശം, അതിൽ ഇറങ്ങുന്ന കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല, പണ്ടൊരിക്കൽ കുളത്തിൽ കാലുതെന്നി വീഴാൻ പോയതിൽ പിന്നെ വെള്ളം കാണുമ്പോൾ ഒരു ഭയം ഇരച്ചു കയറും. പക്ഷേ അവിടുത്തെ ആ ഭംഗിയും മറ്റും കണ്ടപ്പോൾ വെള്ളത്തിൽ ഇറങ്ങാതെ തിരിച്ച് പോകുന്നത് ഭൂലോക മണ്ടത്തരമായിരിക്കുമെന്ന് തോന്നിത്തുടങ്ങി, കൂട്ടുകാരന്റെ നിർബന്ധം കൂടിയായപ്പോൾ വെള്ളത്തിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു, അങ്ങിനെ തോർത്തും മറ്റും വാങ്ങി ഡ്രെസ്സ് മാറി നേരെ വെള്ളത്തിലേക്ക്, പാറകളിൽ തട്ടിത്തടഞ്ഞൊഴുകുന്ന പളുങ്ക് മണികൾ ദേഹത്ത് സ്പർശിക്കുമ്പോൾ കിട്ടുന്ന ആ സുഖമുണ്ടല്ലോ അത് അനുഭവിച്ച് തന്നെ മനസ്സിലാക്കണം.
| Athirappally Waterfalls |
| Athirappally Waterfalls |
എത്ര മണിക്കൂറുകൾ വെള്ളത്തിൽ ചിലവഴിച്ചു എന്ന് ഓർമ്മയില്ല, വെള്ളത്തിൽ കളിക്കാനും കുളിക്കാനും മുതിർന്നവരും കുട്ടികളും സ്ത്രീകളും എല്ലാവരും ഉണ്ട്, പാറക്കെട്ടുകളിൽ ചിലയിടത്ത് നല്ല വഴുവഴുപ്പ് ഉണ്ട് സൂക്ഷിച്ച് നടന്നില്ലെങ്കിൽ മുട്ട് പൊട്ടും, :) ജീവനു അപായം ഒന്നും ഉണ്ടാവില്ല, ഒരു വലിയ ഏരിയ പൊതു ജനങ്ങൾക്കായി നൽകിയിട്ടുണ്ട്, അപകട സാധ്യതയുള്ള സ്ഥലങ്ങൾ കയറു കെട്ടി നിർത്തിയിട്ടുണ്ട്, അതും താണ്ടി അഹങ്കാരം കാണിക്കുന്നവരെ മര്യാദ പഠിപ്പിക്കാൻ സെക്യൂരിറ്റീസും പോലീസുകാരും ഉണ്ട്. നല്ല തെളിഞ്ഞ മാനവും തെളിനീരു വെള്ളവും കപ്പയും മീങ്കറിയും പോലെ അസാധ്യ ചേർച്ചയായിരുന്നു, ഫോട്ടോസ് കൂടുതൽ എടുക്കണമെന്നുണ്ട്, വെള്ളത്തിൽ നിന്ന് കയറാനും തോന്നുന്നില്ല, അവസാനം അത് നനഞ്ഞാലും സാരല്യാ എന്ന് ഉറപ്പിച്ച് രണ്ട് കാര്യവും ഒരുമിച്ചാക്കി :)
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| ഒരു കൊച്ചു സുന്ദരി. |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| Athirappally Waterfalls |
| kannan | കണ്ണൻ |
താഴെ ആരേയും വെള്ളത്തിലേക്ക് ഇറക്കുകയില്ല, അവിടെ ലിമിറ്റഡ് ഏരിയയായിൽ നിന്ന് കാഴ്ച മാത്രം ആസ്വദിക്കാം. അങ്ങിനെ സന്ദർശന സമയം അവസാനിക്കാറായി 6 മണി വരെയാണ് പൊതു ജനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്,എത്ര ഫോട്ടോസ് എടുത്ത് എന്ന് എനിക്ക് തന്നെയറിയില്ല, ക്യാമറയ്ക്ക് മടുത്തിട്ടുണ്ടാവണം, ഫൊട്ടോസ് എത്രയെടുത്തിട്ടും എനിക്ക് മതിയാവണ്ടെ! :) [ ഓരോ ഫോട്ടോയും 3MB യിൽ കൂടുതലുണ്ടായിരുന്നു, കമ്പ്രസ്ഡ് ആക്കിയിട്ടാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, വരും ദിനങ്ങളിൽ ഒറിജിനൽ ക്വാളിറ്റി ചിത്രങ്ങൾ പ്ലസ്സിലോ ഫ്ലിക്കറിലോ അപ്ലോഡ് ചെയ്യാൻ ശ്രമിക്കാം ] സമയം ആറാകാറായി, ഞങ്ങൾ തിരികെ നടന്ന് തുടങ്ങി, ഗേറ്റ് ഇറങ്യപ്പോ ദാ കിടക്കുന്നു ഞങ്ങളേയും കാത്ത് KSRTC ഓർഡിനറിയൊന്ന്.. അങ്ങിനെ ഒരു നല്ല ദിനം സമ്മാനിച്ച ആതിരപ്പള്ളിക്കും ഇതിങ്ങനെ സുന്ദരമാക്കി നമുക്ക് തന്ന ആ പ്രകൃതി ശക്തിയ്ക്കും നന്ദി പറഞ്ഞ് കൊണ്ട് തിരികേയാത്ര ആരംഭിച്ചു......
[NB: ശനിയും ഞായറും ഒഴിച്ചുള്ള ദിവസങ്ങൾ അവധി വരികയാണെങ്കിൽ അത് ഏതെങ്കിലും വിശേഷ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതാക്കി മാറ്റാൻ ഈയിടെയായി ഞാൻ ശ്രദ്ധിക്കാറുണ്ട്, അങ്ങിനെ കേരളത്തിലെ മുഴുവൻ സ്ഥലങ്ങളും കണ്ട് തീർക്കണം, പിന്നീട് പുറത്തേയ്ക്ക് കാഴ്ചയുടെ വ്യാപ്തി കൂട്ടണം എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത് :). ]
Subscribe to:
Posts (Atom)















