Sunday, November 28, 2010

ചേട്ടാ നാലു "ബഡാ കല്യാണി"





ന്റെ കോളേജ് ജീവിതം അത്ര കളര്‍ ഫുള്‍ അല്ലാരുന്നെങ്കിലും ഇത്തിരി ഒക്കെ രസം ഉള്ളത് തന്നെ ആരുന്നു... അന്ന് മിക്കവാറും ക്ലാസ്സില്‍ കയറുന്ന സ്വഭാവം തീരെ ഇല്ലാരുന്നു, രാവിലെ തന്നെ ആലോചിക്കുക ഇന്ന് ഏതു സിനിമക്ക് പോകണം എന്നതാണ്.. അന്നൊക്കെ സിനിമക്ക് പോകണമെങ്കില്‍ അങ്ങ് പോകുകയാണ്,അല്ലാതെ ഏതു സിനിമ, ആരുടെ സിനിമ എന്നൊന്നും നോക്കാറില്ല.. 2005 -2008 വരെ ഇറങ്ങ്യ എല്ലാ കൂതറ സിനിമകള്‍ക്കും മിനിമം ഗ്യാരണ്ടി ഉണ്ടാക്കി കൊടുത്തത് ഞങ്ങള്‍ ആണെന്ന്‍ വേണമെങ്കില്‍ പറയാം.. ഞങ്ങളുടെ സിനിമ ഗാങ്ങ് എന്ന് പറഞ്ഞാല്‍ ദീപു,രഞ്ജിത്,അശോക്‌, ഞാന്‍ , എന്നിവര്‍ ആയിരുന്നു, അരവിന്ദും ഉണ്ടാകും ചിലപ്പോളൊക്കെ.. ഇതില്‍ രഞ്ജിത്തിനെ പറ്റി പറയാന്‍ കുറെ ഉണ്ട്, പുള്ളി അപാര പുലി ആണ്, പക്ഷേ ചില കുഴപ്പങ്ങള്‍ ഒക്കെ ഉണ്ട്, പുള്ളിക്ക് എല്ലാം പതിയെ കത്തുകയുള്ളൂ.. ഒരിക്കല്‍ കോളേജില്‍ ക്ലാസ്സ്‌ ഇല്ലാത്ത ദിവസം ഇദ്ദേഹം മറ്റൊരു കൂട്ടുകാരനെ വിളിച്ചു ,ലാന്‍ഡ്‌ ഫോണിലേക്ക് ആണ് വിളിച്ചത് ..


രഞ്ജിത്:-ഡാ നീ എവിടെയാ?


കൂട്ടുകാരന്‍:-(:-o ) (#@$%^) ഞാന്‍ കോളേജ് ബസ്സിലാടാ ..


രഞ്ജിത് :-ആഹാ അപ്പൊ ഇന്ന് ക്ലാസ്സ്‌ ഉണ്ട് അല്ലേ? ഞാന്‍ ക്ലാസ്സ്‌ ഇല്ലെന്നുകരുതി വീട്ടില്‍ തന്നെയാടാ.. എന്റെ assignment കൂടി നീ വെച്ചേക്കണം ..






ഈ ഒരു രീതിയാണ്‌ രഞ്ജിതിന്റെത് ,ആള് പാവമാണ് കേട്ടോ , ഞങ്ങള്‍ രഹസ്യമായി (പരസ്യമായും) ഒരു പേര് വിളിക്കാറുണ്ട്.. ആഹ് പോട്ടെ...






അപ്പൊ ഇനി വിഷയത്തിലേക്ക് വരാം, അന്നും ഞങ്ങള്‍ പതിവ് പോലെ സിനിമ കാണാന്‍ ഇറങ്ങി, തിയേറ്ററില്‍ ചെന്നപ്പോള്‍ ആണ് അറിയുന്നത് അവിടെ ഓടുന്നത് ബഡാ ദോസ്ത് എന്ന സുരേഷ്ഗോപി ഫിലിം ആണ് എന്ന്..


സാമാന്യം നല്ല തിരക്ക് പോയിട്ട് ,കഷ്ടിച് 10 പേര് കാണും സിനിമ കാണാന്‍.. സിനിമ നല്ല രസമായിരുന്നു, സത്യം പറയാല്ലോ അത്രക്കും എന്‍ജോയ് ചെയ്ത് കണ്ട വേറെ ഒരു സിനിമ പോലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.. തെറ്റിധരിക്കരുത് സിനിമയല്ല എന്‍ജോയ് ചെയ്തത്,സിനിമ ഞങ്ങള്‍ ശ്രദ്ധിച്ചതെ ഇല്ല.. അവടെ തിയേട്ടരിനുള്ളില്‍ ഇരുന്നു എന്തൊക്കെയാ കാണിച്ച് കൂട്ടിയത്.. സിനിമക്ക് കമന്ററി പറയകയാരുന്നു കൂടുതല്‍ സമയവും ..






ആ അപ്പോള്‍ പറഞ്ഞു വന്നത് , സിനിമക്ക് ടിക്കറ്റ്‌ എടുക്കാന്‍ വേണ്ടി കേറിയത് നമ്മുടെ പാവം രഞ്ജിത് ആരുന്നു(അരവിന്ദ് ആണ് കേറിയത് എന്നും കേള്‍ക്കുന്നുണ്ട്) അപ്പൊ അവിടെ 'കമിംഗ് സൂണ്‍' എന്ന തലക്കെട്ടോടു കൂടി 'ബാബാകല്യാണി'യുടെ പരസ്യം ഒട്ടിച്ചുണ്ടായിരുന്നു..






പാവം രണ്ടു സിനിമയുടേം തലക്കെട്ട്‌ ഒന്നിച്ചാക്കി ഇങ്ങനെ പറഞ്ഞു ' ചേട്ടാ ഒരു നാല് ബഡാ കല്യാണി...'






[NB: ഒരു 150rs ഇപ്പഴും അവിടുത്തെ ബുക്ക്‌ സ്ടാളിലെ ചേട്ടന് കൊടുക്കാനുണ്ട് , സിനിമ കാണാന്‍ പോകാന്‍ കടം വാങ്ങിയ വകയില്‍ ]

13 comments:

  1. enna parayanaanne,,,ninteyalle frnd!!!

    ReplyDelete
  2. ഇതൊക്കെ തന്നെയല്ലേ കോളേജ് ലൈഫ്...എനിക്കൊന്നും ഇത് പോലെ വെറുതെ ഓര്‍ക്കാന്‍ പോലും ഒന്നും ഇല്ല ..കാരണം ഞാന്‍ കോളേജില്‍ പോയിട്ടില്ല ......

    ReplyDelete
  3. @jazmikkutty,തീര്‍ച്ചയായും എഴുതും, നന്ദി
    സൈനു നന്ദി..
    ഫയ്സ്സു നന്ദി,പോട്ടെ സാരല്ല്യാ..
    പാറു നന്ദി

    ReplyDelete
  4. Ingane oru blog-ine patti ippozha ariyunnathu. Enthaayalum ippozhenkilum ariyaan pattiyallo.. Ee post enthaayalum kalakki. Nammude college-innu cinema kaanaan pooyannu vaayichappo sathyathil asooya thonni kaaranam 4 kollam avide padichittu angane oru bhaagyam enikkundaayittilla... hostel-il aayathu kaaranam cut cheyythu cinema kaanaan pookaan ulla oru dhairyam illaayirunnu.

    ReplyDelete
  5. kurichidaalloo....
    sherikkum aa collegil padichondu ithreyokke orthu vekkan kittiyalloo... bhagyavan... asuuya thonnua

    ReplyDelete
  6. Hi Arun...had fun reading the blog.... :) There was time when i too have done the same with my friends... When i was in chennai... chappu chavaru ella moviekkum povumayirunnu..bcz we had a theatre very next to our guest house..and the evening show starts when we are on the way back home from office... muthirayenno kuthirayenno okke perulla kure tamil films angane kandittundu...
    Nice post...

    ReplyDelete
  7. da gud work as usual...but missing our college days very badly......

    ReplyDelete
  8. priya,rehna,haritha,tripthi നന്ദി നന്ദി വീണ്ടും വരണേ...

    ReplyDelete
  9. രഞ്ജിത്തുമാര്‍ എല്ലാ കോളേജിലുമുണ്ടാകും... പല പേരുകളില്‍ :)

    [ആ പാവം ചേട്ടന്റെ ബുക്ക് സ്റ്റാളിന്റെ പേരെങ്കിലും പോസ്റ്റില്‍ വയ്ക്കാമായിരുന്നു. രൂപയോ കൊടുത്തില്ല, ചേട്ടനും ബുക്ക് സ്റ്റാളിനും ഒരു പരസ്യമെങ്കിലും കിട്ടിയേനെ]

    ReplyDelete
  10. ഹ ഹ!!! ശ്രീ ആക്ച്വലി ഇതിലൊക്കെ അല്പമേ സത്യം ഉള്ളൂ.. ഒരു പാവത്താനാ ആള്, പക്ഷെ എപ്പോഴും ഞങ്ങളുടെ ടാര്‍ഗറ്റ് അവന്‍ ആരുന്നു
    എല്ലാ പോസ്റ്റുകളും വായിച്ചതിനു നന്ദി, തെറ്റു കാട്ടി തന്നതിനും.... :-)

    ReplyDelete
  11. പിന്നെ ബുക്ക്‌ സ്റാളിന്റെ പേര് ഞാന്‍ മറന്നു പോയി.. :-(

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...