Sunday, December 12, 2010

നോട്ടങ്ങള്‍

ഒത്തിരി നോക്കിയിട്ടും അവള്‍ നോക്കിയില്ല
വിട്ടില്ല പിന്നേം പിന്നേം നോക്കി
ഒരു പൊടിക്ക് പോലും അവള്‍ നോക്കിയില്ല
അടുത്ത ദിവസവും അതിനടുത്ത ദിവസവും നോക്കി  എന്നിട്ടും......


ദിനങ്ങള്‍ കടന്നു പോയി ,നോട്ടം മാത്രം അങ്ങനെ തന്നെ
അവള്‍ ഒളികണ്ണിട്ടു നോക്കാന്‍ തുടങ്ങി,പിന്നൊരിക്കല്‍
നാള്‍ കുറെ കഴിഞ്ഞപ്പോള്‍  ഒളികണ്ണ്   നേര്‍കണ്ണായി  .
പോക പോകെ നോട്ടങ്ങളുടെ ശക്തി കൂടാന്‍  തുടങ്ങി  

കണ്ണുകള്‍ ഇരട്ടിച്ചു ...അത് നാലായി,എട്ടായി ,നൂറായി 



സൂര്യന്‍ പലവട്ടം ഉദിച്ചസ്തമിച്ചു 
ഇപ്പോള്‍ നാട്ടുകാരും വീട്ടുകാരും എല്ലാരും നോക്കുന്നുണ്ട് അവളെ  


അവള്  നോക്കുന്നുണ്ട് അവനെ
പ്രതീക്ഷയോടെ,


അവനും നോക്കുന്നുണ്ട് ,.............മറ്റൊരുവളെ ആണെന്ന്‍ മാത്രം....


[NB :-കണ്ണ് തന്നിരിക്കുന്നത് നോക്കാനല്ലേ... ] 

16 comments:

  1. കണ്ണ് തന്നിരിക്കുന്നത് നോക്കാനല്ലേ...

    ReplyDelete
  2. ബ്ലോഗു നോക്കുന്ന കാര്യമാണോ ?
    എല്ലാം കൂട്ടി വായിക്കുമ്പോള്‍ അങ്ങനെ തോന്നുന്നു ..അതല്ലെങ്കില്‍ അയാള്‍ക്ക്‌ കൊങ്കണ്ണ് ഉണ്ടാകും ...

    ReplyDelete
  3. ഇഷ്ട്ടപെട്ടു..
    അവനെ അവള്‍ ആദ്യം അവഗണിച്ചതല്ലയോ അവന്‍ അവളെ വിട്ടു മറ്റൊരുവളെ നോക്കാന്‍ കാരണം...ഞങ്ങള്‍ ഇങ്ങേനെയാ.. നോക്കുന്നവരെ കിട്ടിയില്ലെങ്കില്‍, കിട്ടുന്നവരെ നോക്കും..
    ആശംസകള്‍.

    ReplyDelete
  4. Your comment will be visible after approval.

    dear kannan,
    better remove above... just a friendly suggestion...

    ReplyDelete
  5. ഹ ഹ ഹ മിനി സൂപ്പറായിട്ടുണ്ട്. നോട്ടത്തിന്റെ പ്രാധാന്യം ചുരുങ്ങിയ വരികളില്‍ വളരെ വ്യക്തമാകുന്നു.

    ഒരുത്തിയെ തന്നെ നോക്കിയിരുന്നാല്‍ കണ്ണിനു ബോറടിക്കില്ലേ...
    മാറി മാറി നോക്കൂ എന്നാലല്ലേ ത്രില്ല് വരൂ....

    ReplyDelete
  6. കൊള്ളാലോ നോട്ടം :)

    ReplyDelete
  7. നോട്ടം കൊള്ളാമല്ലോ .
    സഖി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. കണ്ണിനും വേണ്ടേ ഒരു ചേയിന്ജ് ഒക്കെ

    ReplyDelete
  8. ആരേ നോക്കുന്ന കാര്യമാ? ഞാന്‍ നോക്കിയിട്ട് നോട്ടം കിട്ടുന്നില്ല!!

    ReplyDelete
  9. @രമേശ്‌അരൂര്‍,elayoden ,സ്വപ്നസഖി,പദസ്വനം,കിരണ്‍ ,ഇസ്മായില്‍ കുറുമ്പടി (തണല്‍)

    നന്ദി നന്ദി ..... ഇത് വെറുതേ പോസ്റിയതാ..... :-)

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. avan oru andhan aanennu orthu sahikkuka....

    ReplyDelete
  12. ഡാ കണ്ണാ ....നടക്കട്ടെ ...ആത്മ കഥയും എഴുതി തുടങ്ങി അല്ലെ ?

    എന്നാലും നീ അവളെ .............................

    ReplyDelete
  13. ഹ ഹ ആരാ പറഞ്ഞെ ഫൈസുനു ബുദ്ധി ഇല്ലെന്നു ...

    ReplyDelete
  14. This comment has been removed by a blog administrator.

    ReplyDelete
  15. കണ്ണാ ...ഉഗ്രന്‍ ആശയം !!(സ്ത്രീക്കും പുരുഷനും ദൈവം ഒരേ കണ്ണുകള്‍ നല്‍കി -നോട്ടം മാത്രം എന്തെ വ്യത്യാസപ്പെട്ടു ??!!

    ReplyDelete
  16. ഇഷ്ടപ്പെട്ടു ട്ടോ...ചിരിപ്പിച്ചു....

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...