Thursday, December 16, 2010

കിണ്ടാണ്ടം കണ്ടു കാണുമോ?? ഏയ്‌..!!!

നി ഒരു പഴയ സ്കൂള്‍ അനുഭവം ആവാം.ഇത് വെറും അനുഭവം അല്ല ഒരു ഒന്ന് ഒന്നര അനുഭവം ആണ്..

ഒന്ന് മുതല്‍ നാല് വരെ പഠിച്ചത് ഒരു സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ആയിരുന്നു, കൊച്ചു പിള്ളേര്‍ അല്ലേ അത് കൊണ്ട് വീട്ടില്‍ നിന്ന് ഒറ്റക്ക് വിടില്ല സ്കൂളിലേക്ക്. അവിടേക്ക് പോകുന്നതും വരുന്നതും പൊന്നമ്മ സാറിന്റെ കൂടെ ആരുന്നു, ഒരു ജാഥ പോകുന്ന പോലെ ആണ് ഞാനും,ബിപിനും,അഭിലാഷും,ചിത്രയും,അവളുടെ അനിയത്തിയും,ആശയും പൊന്നമ്മ സാറും കൂടെ സ്ചൂളിലെക്ക് പോകുന്നതും വരുന്നതും. നല്ല രസമാരുന്നു ആ യാത്ര , ചെറിയ ഒരു കനാല് ഉണ്ട് പോകുന്ന വഴിക്ക്, അതിന്‍റെ താഴെ കൂടെ ഒരു ചെമ്മണ്‍ പാതയും, കനാലില്‍ വെള്ളം ഉണ്ടെങ്കില്‍ അതിന്‍റെ മുകളില്‍ കൂടെ പോകാന്‍ പൊന്നമ്മ ടീച്ചര്‍ സമ്മതിക്കില്ല, അല്ലാത്ത സമയം എല്ലാം അതിന്‍റെ മുകളില്‍ കൂടെ ആണ് ഞങ്ങള്‍ പോകുന്നത്, പോകുന്ന വഴിക്ക് ഞങ്ങള്‍ കഥകള്‍ പറയും,പാട്ട് പാടും, വഴക്ക് കൂടും, പൊന്നമ്മ സാറിന്റെ കയ്യിലെ കുട കൊണ്ട് അടി കിട്ടും, തട്ടി തടഞ്ഞു വീഴും, ഒരിക്കല്‍ തിരിച്ചു വരുന്ന വഴി ഞാന്‍ നല്ല ഒരു വീഴ്ച വീണു , മൂക്കും കുത്തി!, അതിന്‍റെ അടയാളം ഇപ്പോഴും എന്റെ മുഖത്ത് ഉണ്ട്. ഇതെഴുതുമ്പോ അറിയാതെ ഞാന്‍ ആ കാലത്തേക്ക് പോയി, തിരിച്ചു കിട്ടില്ലലോ അത്......(ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്ത് എത്തുവാന്‍ മോഹം....)  
ബിപിനും അഭിലാഷും ബന്ധുക്കള്‍ ആണ്,പറഞ്ഞു വന്നാല്‍ ബിപിന്റെ മചൂനന്‍ ആണ് അഭിലാഷ്, അവരുടെ വീട്ടില്‍ ചാമ്പയ്ക്ക ഉണ്ട്, അതിന്‍റെ സീസണ്‍ ആകുമ്പോ അവന്മാര്‍ ചാമ്പയ്ക്ക കൊണ്ട് തരും , ആശ ഒരു ഭയങ്കരിയാ;അവളുടെ വീട്ടിലും ഉണ്ട് ചാമ്പക്കയും,മല്‍ബരിയും ഒക്കെ ,പക്ഷേ ഒന്നും കൊണ്ട് തരില്ല !!
ഞാന്‍ രാവിലെ തന്നെ പൊന്നമ്മ സാറിന്റെ വീട്ടിലേക്ക് പോകും, എന്റെ അമ്മൂമ്മയും പൊന്നമ്മ സാറും ഭയങ്കര കൂട്ടുകാരാണ്, അവര്‍ ഒന്നിച്ചാണ് പഠിച്ചത് ,അത് കൊണ്ടൊക്കെ ആയിരിക്കാം ടീച്ചറിന് എന്നെ ഇച്ചിരി  ഇഷ്ടം കൂടുതല്‍ ആണ്. അവരുടെ വീട്ടില്‍ ഒരു പട്ടിയുണ്ട്, എന്നെ കാണുമ്പോള്‍ വാലാട്ടും, എങ്കിലും ആ ജന്തുനെ എനിക്ക് ഇഷ്ടം അല്ലാരുന്നു (ഏയ്‌ പേടി ഒന്നും അല്ല!!).  ഒരിക്കല്‍ ആ പട്ടിയെ അഴിച്ചു വിട്ടെയ്ക്കുന്ന സമയം..,ചെന്ന പാടെ അത് ഓടി എന്റെ അടുത്തേക്ക് വന്നു, 
ഒറ്റ അലര്‍ച്ച!!! അയ്യോ അയ്യോ അയ്യോ!!!!!!,
പാവം അത് വാലും ചുരുട്ടി തിരികെ ഒറ്റ ഓട്ടം,ഓടി കൂട്ടില്‍ കേറി. പിന്നെന്തോ അന്നുമുതല്‍  എന്നെ കാണുമ്പോഴേ ആ സാധനം അവിടെ നിന്ന്‍ സ്ഥലം കാലി ആക്കും.
പറയാന്‍ മറന്നല്ലോ,  പൊന്നമ്മ സാറിന്റെ വീട്ടിലും ഉണ്ടാരുന്നു മുട്ടന്‍ ചാമ്പയ്ക്ക ഉണ്ടാകുന്ന മൂന്നു നാല് മരങ്ങള്‍,അതില്‍ നിറയെ ചോക ചോകാന്നുള്ളന്നുള്ള ചാമ്പങ്ങയും..,ഇത്തിരി ഉപ്പും കൂട്ടി ആ ചാമ്പയ്ക്ക തിന്നാന്‍ എന്താ ഒരു രസം എന്നോ !!!!! സാറിന്റെ മൂത്ത മകന്‍ ആണ് സുനി മാമന്‍ , പുള്ളിക്കാരന് മുയലിനെ വല്യ ഇഷ്ടം ആണ്‌. (കാട്ടു മുയലിനെ പിടിച്ച കഥ വേറൊരിക്കല്‍ പറയാം), അവരുടെ വീട്ടില്‍ നല്ല സുന്ദരന്‍ മുയല്‍ കുഞ്ഞുങ്ങള്‍ ഉണ്ട്..  ഇതുകൊണ്ടൊക്കെ ഞാന്‍ രാവിലെ അങ്ങ് ഇറങ്ങും ടീച്ചറിന്റെ വീട്ടിലേക്ക്  .. കുറച്ചു കഴിയുമ്പോഴേക്കും ബാക്കി ഉള്ള ടീം അംഗങ്ങള്‍ എത്തിച്ചേരും.. പിന്നെ ജാഥ തുടങ്ങുകയായി..
(സ്കൂളില്‍  നടന്നിട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഒക്കെ പിന്നീട് പറയാം)



പതിവ് പോലെ ഒരു ദിവസം....
അന്ന്  രാവിലെ മുതല്‍ എനിക്ക്  എന്തോ ഒരു അസ്വസ്ഥത, തലേ ദിവസം കഴിച്ച ആ സൂത്രം ശരി ആയില്ലേ എന്ന് ഒരു പേടി! വയറില്‍ എന്തൊക്കെയോ ചില ബഹളങ്ങള്‍,അടിപിടികള്‍,മുദ്രാവാക്യം വിളികള്‍!!!!.. രാവിലെ അതൊന്നും കാര്യം ആക്കിയില്ല, ക്ലാസ്സില്‍ ഇരുന്നപ്പോ വയറിലെ ബഹളങ്ങള്‍ കലശലായി, മുന്നില്‍ ഇരുന്ന ലിജുവും,മനീഷും ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്ന കണ്ടു!!! 
" ബെഞ്ച്‌ അനങ്ങിയ ശബ്ദം ആണെടാ " 
" അതിനു ഇത്രേം വല്യ സൌണ്ടോ ??!!!" 
ബഞ്ചില്‍ അമര്‍ന്നിരുന്നത് കൊണ്ട് ക്ലാസുകള്‍ എല്ലാം ഒരു വിധം തള്ളി നീക്കാന്‍ പറ്റി , ഇന്റെര്‍വല്‍ നു ഒന്നും പുറത്ത് ഇറങ്ങിയതെ ഇല്ല.. 
അവസാനം 'ജനഗണമന'ചൊല്ലി ബെല്ല് അടിച്ചു , വീട്ടിലേക്കുള്ള ജാഥ ആരംഭിക്കുക ആയി.. ബിപിനും അഭിലാഷും ആശയും ചിത്രയും ഒക്കെ ഉണ്ട്.. അവരെല്ലാവരും ചിരിച്ചു കളിച്ചു പോകുമ്പോ ഞാന്‍ മാത്രം നിശബ്ദന്‍ .. കുറച് നടന്നപ്പോഴേക്കും ഡാം പൊട്ടി !!!! 
പതിയെ പുറകിലേക്ക് വലിയുന്നത് അവരെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങി.. ബിപിന്‍ ആണ് ആദ്യം കണ്ടത്.. ആ സാമദ്രോഹി ഒറ്റ അലര്‍ച്ച , 
" പൊന്നമ്മ സാറേ!!!!! അരുണ്‍ ദേണ്ടേ  നിക്കറില്‍ തൂറി!!!!!!  "

ഭൂമി പിളര്‍ന്നു താഴേക്ക് പോയെങ്കില്‍ എന്ന് ആശിച്ച സമയം.. പൊന്നമ്മ ടീച്ചര്‍ ഓടി എന്റെ അടുത്ത് വന്നു, 
കുട കൊണ്ട് ഒരു അടിയും, ഏറ്റ ഒരു പിച്ചും!!, പാവം ഞാന്‍... അതൊക്കെ സഹിക്കാം , അടുത്ത ഡയലോഗ് ആണ് എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞത് 
"നിക്കറു ഊരിപ്പിടിച്ചു നടക്കെടാ", 
അയ്യേ!!!  
ഹും! തീര്‍ന്നില്ലേ!!!! 
അവന്മാരും അവളുമാരും നിന്ന് ചിരിക്കുവാണ്.
ഹോ ആ അവസ്ഥ !!!! 
എനിക്ക്  കരച്ചില്‍ വന്നു , നാണോം,ദേഷ്യവും,വിഷമവും, എല്ലാം കൂടെ ഒരുമിച്ച്...
"ഡാ നിന്നോടല്ലേ പറഞ്ഞെ,നിക്കര്‍ ഊരി പിടിച്ചു നടക്കാന്‍, ആ ബാഗ് ഇങ്ങു താ" 
പൊന്നമ്മ സാര്‍ വീണ്ടും കുട ഓങ്ങി.. 
അവസാനം പേടിച്ചിട്ട് അത് പോലെ ചെയ്യേണ്ടി വന്നു... 
ആ ചെമ്മണ്‍ പാതയിലൂടെ ഞാന്‍ ഒറ്റക്കും, കനാലിന്റെ മുകളില്‍ കൂടെ അവരും.. 
എല്ലാരുടെം നോട്ടം എന്നില്‍!! ഞാന്‍ എന്തുവാ പ്രദര്‍ശന വസ്തു ആണോ?
ചിരിച്ചോടാ  ,ചിരിച്ചോടീ  നാളെ നിനക്കൊക്കേം ഉണ്ടാവും ഇതേ അവസ്ഥ , അന്നേരം ഞാന്‍ എടുത്തോളാം.

[NB: അവളുമാര് എന്റെ കിണ്ടാണ്ടം കണ്ടു കാണുമോ??!!! ഏയ്‌!!! കാണുമോ? ഏയ്‌ !!!]

37 comments:

  1. :)...ഹേ കണ്ടു കാണില്ലാന്നെ....

    ReplyDelete
  2. കണ്ണന്‍...നന്നായിട്ടുണ്ട്...
    ഹേയ്...കണ്ടു കാണില്ലന്നേയ്...
    കണ്ടിരുന്നേല്‍ പിറ്റെ ദിവസം
    അവര്‍ നിന്റെ കൂടെ ജാഥയില്‍
    പങ്കെടുക്കില്ലായിരുന്നല്ലോ...?

    ആ ഫോട്ടോ കലക്കീട്ടാ...

    ReplyDelete
  3. ഒരു വട്ടം കൂടിയാ..................മോഹം....!!!!

    ReplyDelete
  4. കൊള്ളാം . താന്‍ ആ പാവം പട്ടിയെ പേടിപ്പിച്ചു കളഞ്ഞല്ലോ ..
    പിന്നെ ഈ പൊന്നമ്മ സര്‍ ആണാണോ അതോ പെണ്ണോ..

    ReplyDelete
  5. കൊള്ളാം . താന്‍ ആ പാവം പട്ടിയെ പേടിപ്പിച്ചു കളഞ്ഞല്ലോ .. പിന്നെ ഈ പൊന്നമ്മ സര്‍ ആണാണോ അതോ പെണ്ണോ...
    ,നിക്കര്‍ ഊരി പിടിച്ചുള്ള മാര്‍ച്ച് പാസ്റ്റ് നന്നായി.

    ReplyDelete
  6. ഹേയ്..തീര്‍ച്ചയായും കണ്ടു കാണും കേട്ടാ...

    ReplyDelete
  7. @all, നന്ദി നന്ദി..
    @jazmikkutty,അതെ അതെ
    @റിയാസ് (മിഴിനീര്‍ത്തുള്ളി) ,ഫോട്ടോ ഗൂഗിളില്‍ നിന്ന് കിട്ട്യതാ..
    @hafeez,പൊന്നമ്മ ടീച്ചര്‍ പെണ്ണാണ്‌ എന്തേ?!!
    @ആചാര്യന്‍, ഏയ്‌..?!!!
    @ramanika,അതേ ശരിക്കും !!!

    ReplyDelete
  8. ഹി ഹി കണ്ടു കാണുമേ..
    അയ്യേ കഷ്ടം ..
    എന്തായാലും കൊള്ളാം .
    കഥയാണ് ഞാന്‍ ഉദ്ദേശി ച്ചത് കേട്ടോ

    ReplyDelete
  9. എടാ കണ്ണാ ...എന്തോക്കെയാടാ ഈ എഴുതി വെച്ചിരിക്കുന്നത് ങേ ...എന്നെ പോലെയുള്ള മാന്യമ്മാര്‍ വായിക്കുന്ന ‍ ബ്ലോഗല്ലെടെയ്‌ ഇത് ....ഛെ ....!!!

    പിന്നെ ആ ഫോട്ടോയില്‍ കാണുന്ന ചീള് ചെറുക്കന്‍ എന്തിനാ നിന്നെ അടിക്കുന്നത് ??

    പിന്നെ കണ്ടിട്ടുണ്ടാവുമോ ഇല്ലയോ എന്നത് ....ഹും ഞാനുത്തരം പറയില്ല ..എനിക്ക് നാണം വരുന്നു ......!!!

    എന്നാലും നീ ആളു പുലി തന്നെയാടെയ്‌ ..ഒരു നിക്കറും തലയില്‍ വെച്ച് ജാഥയുടെ മുന്നില്‍ ...........!!!!

    ReplyDelete
  10. കണ്ടു കാണില്ലെന്ന് വിശ്വസിക്ക്...എന്നിട്ട് നീ ആശ്വസിക്ക്. അന്ന് ആ സീന്‍ കണ്ടവരില്‍ ആരെങ്കിലും ഈ പോസ്റ്റൊന്നു കാണാനിടവന്നെങ്കില്‍ ...കണ്ണന്റെ ആശ്വാസത്തിനൊരു കുറവുണ്ടാകുമായിരുന്നു.

    ReplyDelete
  11. @faisu madeena njaanaa adikkunnath.... adi kollunnavanaa vilich paranjath... ;-)

    ReplyDelete
  12. സമാനമായ ഒരു അനുഭവത്ഹ്ടിനു ഞാനും മുമ്പ് ദ്രിക്സാക്ഷി ആയിട്ടുണ്ട്‌. സ്വപ്നം ആണോ എന്നറിയില്ല. പക്ഷെ ഇത് പോലെ ഒരു സംഭവം..!

    ReplyDelete
  13. അന്ന് കണ്ടതുകൊണ്ട് പ്രശ്നമില്ല! :)

    ReplyDelete
  14. കണ്ടു കാണില്ലാന്നെ...

    ReplyDelete
  15. ഹേയ് കണ്ടു കാണില്ല.... ഇനി കണ്ടാലും സാരല്ല്യാന്നേ,,,,, ഹിഹിഹ്.... അനുഭവം നല്ലത് പഴയ ഓര്‍മകള്‍ കണ്മുന്നിലൂടെ ഓടിമറഞ്ഞു എല്‍.പി സ്ക്കൂളില്‍ പഠിക്കുമ്പോഴത്തെ കാലം ... നന്നായി പറഞ്ഞു ട്ടോ

    ReplyDelete
  16. കണ്ണാ, കണ്ണപ്പാ രസിച്ചൂട്ടോ...
    പുതുവത്സരാശംസകള്‍ !!
    സമാനമായ ഒരു സംഭവം എന്റെ സ്കൂള്‍ ജീവിതത്തിലും ഉണ്ട് കേട്ടാ..പക്കേങ്കില് തല്ലിക്കൊന്നാലും ഞാമ്പറയൂല..:)

    ReplyDelete
  17. @ചാര്‍ളി[ Cha R Li ] ചുമ്മാ എടുത്തു കാച്ചെന്നെ!
    നന്ദി നന്ദി !!!

    ReplyDelete
  18. ഹേയ് ആരും കണ്ടു കാണില്ലന്നെ...ശരിക്കും ചിരിപ്പിച്ചു ആ പടവും കൊള്ളാം

    ReplyDelete
  19. നന്നായിട്ടുണ്ട് ട്ടോ , ഒരുവട്ടം കൂടിയാ കാലത്തിലേക്ക് പോകാന്‍ മോഹം.

    ReplyDelete
  20. നന്നായിട്ടുണ്ട്. ആശംസകള്‍!!

    ReplyDelete
  21. i landed on this blog to read abt makaravilaku....and ended up reading this..luved it man...

    ReplyDelete
  22. @cyriac thank you dear friend! ithoru aviyal pola.. heh ivide ellam kitum..
    thanx 4 ur comment ... venndum varane

    ReplyDelete
  23. കണ്ടു കാണും... തീര്‍ച്ചയായും കണ്ടു കാണും....

    ReplyDelete
  24. ഹാഹാ വളരെ നന്നായി.....

    കിണ്ടാണ്ടം കണ്ടവരില്‍ ആരെങ്കിലും ഇപ്പോള്‍ സ്വബോധത്തോടെ കാണുമോ ?

    ReplyDelete
  25. പാവം അത് വാലും ചുരുട്ടി തിരികെ ഒറ്റ ഓട്ടം,ഓടി കൂട്ടില്‍ കേറി. "പിന്നെന്തോ അന്നുമുതല്‍ എന്നെ കാണുമ്പോഴേ ആ സാധനം അവിടെ നിന്ന്‍ സ്ഥലം കാലി ആക്കും.'
    ha ha ha :)

    ReplyDelete
  26. ദാ ഇങ്ങനെ വേണം കഥ എഴുതാന്‍....എന്ത് രസമുണ്ട് വായിക്കാന്‍.....നല്ല തമാശക്കഥ !!!

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...