Friday, January 14, 2011

അയ്യപ്പന് ഈ കള്ളത്തിന്റെ പിന്‍ബലം ആവശ്യം ഉണ്ടോ?

*ഈ പോസ്റ്റ്‌ ഞാന്‍ പിന്‍വലിച്ചതായിരുന്നു,വീണ്ടും പോസ്റ്റുന്നു!
അയ്യപ്പ സ്വാമിക്ക് ഈ കള്ളത്തിന്റെ പിന്‍ബലം ആവശ്യം ഉണ്ടോ? മകരവിളക്ക്  എന്ന പേരില്‍ മുഴുവന്‍ സ്വാമി ഭക്തരെയും പറ്റിക്കുന്ന ആ ഏര്‍പ്പാടിനെ പറ്റി ആണ് ഞാന്‍ പറഞ്ഞു വരുന്നത്. സ്വാമി അയ്യപ്പന്‍ ഒരിക്കല്‍ പോലും വിചാരിച്ചു കാണാത്ത  കാര്യമാണ്, സാമ്പത്തിക ലാഭത്തിനു വേണ്ടി ചിലര്‍ ചെയ്ത്‌ കൂട്ടുന്നത്,അതിനു സര്‍ക്കാരിന്റെ സമ്മതം കൂടി ഉണ്ടെന്ന്‍ അറിയുമ്പോള്‍ ഒരു തരം ഞെട്ടലാണ് എനിക്ക്! വിശ്വാസ വഞ്ചന എന്ന ഗണത്തില്‍ പെടില്ലേ ഇതും! അങ്ങനെ എങ്കില്‍ മകരവിളക്ക്  കത്തിക്കുന്നവരും അതിനു മുഴുവന്‍ പിന്തുണ കൊടുക്കുകയും സൗകര്യം ചെയ്ത്‌ കൊടുക്കുകയും ചെയ്യുന്ന സര്‍ക്കാരും കുറ്റക്കാരല്ലേ..  മകരവിളക്ക് എന്ന സംഭവം തനിയെ ഉണ്ടാവുന്നത് അല്ല(ഞാന്‍ പറഞ്ഞതല്ല), അവിടെ പൊന്നമ്പലമേട് എന്ന സ്ഥലത്ത്  ദേവസ്വം ബോര്‍ഡ് ആള്‍ക്കാരും കെ എസ് ഇ ബി യുടെ ആള്‍ക്കാരും പിന്നെ പോലീസുകാരും ചേര്‍ന്നു കത്തിക്കുന്നതാണ്  ഈ മകരവിളക്ക് എന്ന പേരില്‍ നാം കണ്ടതും,കാണാന്‍ പോകുന്നതും.. യുക്തിവാദികളെ എനിക്ക് ഇഷ്ടമല്ല,കാരണം ഈശ്വരന്‍  ഉണ്ട്,ഉണ്ട്,ഉണ്ട്; അതില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു, പക്ഷേ അതിനു ഒരു ജ്യോതിയുടെയും ശില്പയുടെയും ആവശ്യം എന്നെ പോലുള്ള ഈശ്വര വിശ്വാസികള്‍ക്ക് ഇല്ല, കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് യുക്തിവാദി സങ്കടന മകര ജ്യോതി തെറ്റാണെന്ന് തെളിയിച്ചതാണ്.. 1980 കളിലൊ മറ്റോ..... അന്ന് സര്‍ക്കാരിനെ ഈ കാര്യം ബോധിപ്പിച്ചപ്പോള്‍ സര്‍ക്കാരിന്റെ മറുപടി ഇപ്രകാരം ആയിരുന്നു, അതങ്ങനെ അങ്ങ് പോകട്ടെടോ,ഖജനാവ് കാലിയാകാതെ കാക്കുന്നത് ആ ജ്യോതിയാണെന്ന്! കണ്ടില്ലേ സര്‍ക്കാരിന്റെ മനോഭാവം, കൂട്ടരേ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ മകരജ്യോതിയിലാണോ നിങ്ങളുടെ അയ്യപ്പ സ്വാമിയിലുള്ള വിശ്വാസം ഇരിക്കുന്നത്! മകരവിളക്ക് ഇല്ലെന്നു അറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈശ്വരനില്‍  ഉള്ള വിശ്വാസം നഷ്ടാവുമോ? ഈശ്വരന്‍ ഇല്ലെന്നു പറയുമോ? എന്തായാലും ഞാന്‍ പറയില്ല..


ടി എന്‍ ഗോപകുമാര്‍ കലാകൌമുദിയില്‍ പണ്ടെങ്ങോ എഴുതിയ ഈ ലേഖനം കൂടി വായിക്കുക..

ഇത് കൂടി കാണണേ.. ഇതില്‍ കുറച്ചു കൂടി എന്തൊക്കെയോ ഉണ്ട്! കുറച്ചു ന്യായീകരണങ്ങള്‍!.
[NB: ഈ വിഷയം പലയിടത്തും ഉണ്ട്, ഞാനും പറഞ്ഞുന്നെ ഉള്ളൂ.....സ്വാമിയെ ശരണമയ്യപ്പാ!]

16 comments:

 1. പൊള്ളുന്നത്....ചിന്തിക്കപ്പെടെണ്ടത്...പക്ഷെ വിശ്വാസമല്ലേ എല്ലാം....? ആരുടേയും വിശ്വാസങ്ങളെ മുറിപ്പെടുത്താതെ ചര്‍ച്ച ചെയ്യാമെങ്കില്‍ മാത്രം ...

  ReplyDelete
 2. കണ്ണന്‍ സ്വാമിക്കുള്ളത്
  അയ്യപ്പന്മാര് തന്നോളും :)

  ReplyDelete
 3. അഗ്നിയും വെളിച്ചവും രണ്ടാണ്.
  അഗ്നി എല്ലാം നശിപ്പിക്കുമ്പോള്‍,
  വെളിച്ചം പ്രകാശം പ്രസരിപ്പിക്കുന്നു.
  ''ഇരുട്ടില്ലായിരുന്നെങ്കില്‍
  ഈ ലോകം ഇതിലേറെ ഇരുട്ടിയേനേ.."

  ReplyDelete
 4. sathyam..
  ee kallaththaram avsaaniche pattoo

  ReplyDelete
 5. സര്‍ക്കാര്‍ ആണ് അത് കത്തിക്കുന്നത് എന്നത് ഉള്ളതാണോ ?...സത്യത്തില്‍ ആ വിശ്വാസത്തിന്‍റെ ഉറവിടം എന്താണ് .?.എന്താണ് ഈ മകരജ്യോതി ? .നിനക്കറിയോ അതിന്‍റെ പൂര്‍ണ്ണ ചരിത്രം ?...ഒന്ന് അറിയാനാ .......

  ReplyDelete
 6. വിപണിയിലേറെ ആവശ്യക്കാരുള്ള ഉത്പന്നം. വിശ്വാസം..!!!

  ReplyDelete
 7. http://kiranthompil.blogspot.com/2007/08/blog-post_07.html

  ReplyDelete
 8. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ, അവരുടെ വിശ്വാസം അവരെയും

  ReplyDelete
 9. മാഷേ,
  ഇന്നലെത്തന്നെ ഈ പോസ്റ്റ് വേണ്ടിയിരുന്നു. ഈ പോസ്റ്റിന്റെ ആവശ്യകത പുല്ലുമേട്ടിൽ തെളിയിക്കപ്പെട്ടില്ലേ?

  ശബരിമല ഭാഗത്തെ പുരാതന ആദിവാസി വിഭാഗങ്ങളുടെ പൂജത്തറയിലെ ആണ്ടുപൂജയുടെ ദിവസവും ശബരിമല ഉത്സവവും ഒരുമിച്ചായതിന്റെ ആകസ്മികതയെ പിന്നീട് സുന്ദരമായി പൊലിപ്പിച്ചെടുത്തതാണീ മകരജ്യോതി. ആദിവാസികൾ ആട്ടിയോടിക്കപ്പെട്ടു. പൂജത്തറ സർക്കാർ കയ്യേറി. അങ്ങോട്ടുള്ള വഴികൾ നിയമത്തിന്റെ കയ്യൂക്കിൽ തടയപ്പെട്ടു. രണ്ടു മാസം മുൻപ് അങ്ങോട്ടു പോയ തമിഴ്നാട് ഉദ്യോഗസ്ഥസംഘം അതു അനുഭവിച്ചറിഞ്ഞതാണ്. കയ്യിട്ടുവാരാൻ കാശു കിട്ടാൻ മകരവിളക്കുണ്ടായേ മതിയാകൂ. ആരു പറയും ഈ അപ്രിയസത്യം? ‘ദീപസ്തംഭം മഹാശ്ചര്യം, .......’

  ReplyDelete
 10. ആരു പറയും ഈ അപ്രിയസത്യം? ‘ദീപസ്തംഭം മഹാശ്ചര്യം, .......
  ഇത് വായിക്കുന്നവര്‍ ചിത്രകാരന്റെ ബ്ലോഗ്‌ കൂടി വായിക്കുക.
  (http://chithrakarans.blogspot.com)

  ReplyDelete
 11. വായിച്ചു...
  അറിവുള്ളവര്‍ അഭിപ്രായം പറയട്ടെ.

  ReplyDelete
 12. ente oru eliya samsayam chodichotte...bthr...appo e...krishnaparunthinum training koduthano vidunne...

  ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...