Monday, January 24, 2011

ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ പോയാലോ?

കോളേജിലെ ആദ്യ കാലങ്ങള്‍, എല്ലാവരും സ്വന്തമായി കമ്പ്യൂട്ടര്‍   വാങ്ങണം എന്ന് ഹെഡ് ഓഫ് ദി dpt. വന്നു പറഞ്ഞു! പലരും കമ്പ്യൂട്ടര്‍ അപ്പോഴേക്കും വാങ്ങിയിരുന്നു,എന്റെ ആ സുഹൃത്ത് ഒഴികെ ! അവന്‍  കമ്പ്യൂട്ടര്‍ വാങ്ങാന്‍ പോയ കഥയാണിവിടെ പറയാന്‍ പോകുന്നത്!!

ഷോപ്പ് ഉടമ: വരണം സര്‍! എന്താണ് വേണ്ടത്? ഡസ്ക് ടോപ്പോ?? ലാപ്ടോപ്പോ?
കൂട്ടുകാരന്‍: അങ്ങനെ ഒന്നും ഇല്ല! സാധാരണ എങ്ങനെ ആണ്?
ഷോ.ഉ: (!) ഡെസ്ക്ടോപ്പ് എടുക്കാം?
കൂട്ടുകാരന്‍: കൂടെ ഡെസ്കും ഉണ്ടാവുമോ?
ഷോ.ഉ: (!) :അതേ സര്‍ ടേബിള്‍ ഫ്രീ ആണ്!
സാറിന്റെ ബട്ജറ്റ് എത്ര ആണ്?
കൂട്ടുകാരന്‍: എടേ അതൊക്കെ വിടടെ , കാശൊന്നും നമുക്ക് വലിയ കാര്യം അല്ല.. ആദ്യം സാധനം നോക്കാം!
ഷോ.ഉ: ശരി സാര്‍,സാറിന്റെ റിക്കൊയര്‍മെന്റ്സ് എന്തൊക്കെ ആണ്?
കൂട്ടുകാരന്‍: എന്ന് വെച്ചാല്‍?
ഷോ.ഉ: അല്ല എത്ര മെമ്മറി? ഏതു പ്രോസ്സസര്‍? ഹാര്‍ഡ് ഡിസ്ക് കപ്പാസിറ്റി?? അങ്ങനെ അങ്ങനെ?
കൂട്ടുകാരന്‍: ഓ അങ്ങനെ! എന്നാല്‍ പിന്നെ  മെമ്മറി ഒരു മൂന്നെണ്ണം? പ്രോസ്സസര്‍ രണ്ട്! പിന്നെ അവസാനം പറഞ്ഞ ഐറ്റം നാലെണ്ണം!
ഷോ.ഉ:  (ഇതെന്തുവാ പലചരക്ക് കടയോ?) അല്ല സര്‍ അങ്ങനെ അല്ല,ഞാന്‍ ഓരോന്ന് ഓരോന്നായി ചോദിക്കാം!മെമ്മറി  എത്ര വേണം?
കൂട്ടുകാരാന്‍: മൂന്നെണ്ണം!! 
ഷോ.ഉ: (എന്റമ്മേ!!!!) അയ്യോ സര്‍ അതല്ല, എത്ര കപ്പാസിറ്റി വേണം എന്ന്?
കൂട്ടുകാരന്‍: (കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ കാളിദാസന്‍ കാണിക്കുന്ന മാതിരി രണ്ട് കയ്യും അകത്തിപ്പിടിച്ച് )ദാ ഇത്രേം!! അല്ലേല്‍ വേണ്ട ഇത്രേം മതി!
ഷോ.ഉ:  (തലയില്‍ കയ്യ്‌ വെച്ചു കൊണ്ട്!)ശരി സര്‍ മെമ്മറി നമുക്ക് 512 എടുക്കാം.. പ്രോസ്സസര്‍ ഇന്റെലിന്റെ എടുക്കണോ സര്‍ അതോ എ എം ഡി മതിയോ?
കൂട്ടുകാരന്‍: എയ്യ് അതൊന്നും  വേണ്ട വേണ്ട!!! വല്ലവനും ഉപയോഗിച്ചത് ഒന്നും എനിക്ക് വേണ്ട, എനിക്ക് എന്റെതായിട്ട്  പുതിയ ഒരെണ്ണം മതി, ഈ ഇന്റെലും മറ്റവനും ഒക്കെ ഗെയിം ഒക്കെ കളിച്ചു നശിപ്പിച്ച സാധനങ്ങള്‍ ആയിരിക്കും ..അതൊന്നും വേണ്ട, നമുക്ക് മറ്റൊരാള്‍ ഉപയോഗിച്ചത് വേണ്ടേ വേണ്ട!!!!
ഷോ.ഉ:  (ഈശ്വരാ, പൊട്ടന്‍ ആണെന്ന് തോന്നുന്നു!) ശരി സര്‍ നമുക്ക് പുതിയത് തന്നെ എടുക്കാം,
സര്‍ മോണിട്ടര്‍ എത്ര ഇഞ്ച് വേണം?
കൂട്ടുകാരന്‍: എനിക്കീ ഇഞ്ചിന്റെ കണക്കൊന്നും അറിയില്ല, ഞാന്‍ പുതിയ ലിപിയാ പഠിച്ചത് ഒരു 4 മീറ്റര്‍ ഇരിക്കട്ടെ അല്ലേ ?! 
ഷോ.ഉ:  (ഈശ്വരാ പൊട്ടന്‍ തന്നെ!) അയ്യോ സര്‍ നമുക്ക് 17 ഇഞ്ചിന്റെ എടുക്കാം! അത് മതിയാവും!
ഹാര്‍ഡ് ഡിസ്ക് 80 ന്റെ വേണോ സര്‍ അതോ 160 ടെ വേണോ?
കൂട്ടുകാരന്‍: അത് നിങ്ങളുടെ ഇഷ്ടം, പിന്നെ ഒരു കാര്യം.. ആരും കണ്ടാല്‍ അയ്യേ എന്ന് പറയരുത്!

ഷോ.ഉ:  സര്‍ സാറിന്റെ ബട്ജട്റ്റ് എത്രയാന്ന് പറഞ്ഞില്ല..
കൂട്ടുകാരന്‍: പയിനായിരം രൂപ!!!?

ഷോ.ഉ: ഫ കൂറെ!!!! വന്ന വഴിയെ ഓടിക്കോണം മ മ മ... മത്തങ്ങ തലയ.. @#$%&^%$..

[NB:ഇതില്‍ അല്പം ഭാവന കേറ്റി എന്നുള്ളത് സത്യം ആണ്, പക്ഷേ ഇങ്ങനൊരു സംഭവം നടന്നിട്ടുണ്ട്!ചിരി വന്നില്ലേല്‍ ആരും തല്ലരുത് പ്ലീസ്‌! ഇങ്ങനെ വല്ലപ്പോഴുമേ ഉള്ളൂ..]

22 comments:

  1. ഇത് നിന്റെ കൂട്ടുകാരനാകാന്‍ വഴിയില്ല ,മിക്കവാരുംനീ തന്നെയാണ്

    ReplyDelete
  2. ഈ പോസ്റ്റിനു ഒരു 1000000000000 ലൈക്ക്.. പിന്നെ ആത്മകഥ, അനുഭവം എന്നീ ലേബലുകളിലേക്ക് മാറ്റുക(ഹി ഹി)

    ReplyDelete
  3. പതിനായിരം ഉലുവക്ക് നിനക്ക് ....

    ReplyDelete
  4. കണ്ണാ ഇത് കുറച്ചു കടന്ന കൈ ആയിപ്പോയി. ഇത്രേം പ്രതീക്ഷിച്ചില്ല.

    ReplyDelete
  5. ഒരാൾ സത്യസന്ധമായി കാര്യങ്ങൾ പറയുമ്പോൾ, നമ്മൾ അഭിനന്ദിക്കുകയല്ലെ വേണ്ടത്!?

    അഞ്ജു പറഞ്ഞതാവും ശരി!

    ReplyDelete
  6. athee ee avasanathe sentence paranjathu kuutuukaranano atho kada udamayanoo???

    ReplyDelete
  7. @Teenu di pengalu koche, nee mathre kandullallo.. tanx di poththey!

    ReplyDelete
  8. ഇത് കൂട്ടുകാരന്റെ അമളി അല്ല എന്നുറപ്പാണ് ..കാരണം ചോദ്യം,. ഉത്തരം, ഷോപ്പ് ഉടമയുടെ ആത്മഗതം എന്നിവ അല്പം പോലും തെറ്റാതെ ഓര്‍ത്തെടുത്തു ഇവിടെ ആവര്‍ത്തിച്ചിരിക്കുന്നു ..
    ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു പോയല്ലോ കണ്ണാ .:)

    ReplyDelete
  9. സത്യം പറ കണ്ണാ ഇത് സ്വന്തം അനുഭവം തന്നെ അല്ലെ
    )അപ്പൊ ഇനി നാളെ കാണാം

    ReplyDelete
  10. ആരാ ആ സുഹൃത്ത്‌? എല്ലാരും പറയുന്നത് പോലെ ഇത് സ്വന്തം അനുഭവം ആണോ? എന്തായാലും ഇത് കുറച്ചു കടന്നു പോയെന്നു പറയാതെ വയ്യ.

    ReplyDelete
  11. ഇപ്പോള്‍ അയ്യായിരത്തിനു ഒരു സാധനം ഇറക്കാം എന്ന് ഏതോ ഐ ടി ഐ ക്കാര് പറഞ്ഞെന്നോ മറ്റോ കേട്ടല്ലോ എന്തായി കണ്ണാ..നടക്കുമോ?..എന്തായാലും നന്നായി അനുഭവങ്ങള്‍..

    ReplyDelete
  12. കണ്ണന്‍ എഞ്ചിനീയറുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിലേക്ക് വെളിച്ചം വീശുന്ന ഈ സംഭവം താങ്കളുടെ ബ്ലോഗ്‌ മാര്‍ക്കറ്റ്‌ റേറ്റ് കൂട്ടുമെന്ന് തീര്‍ച്ച...അടിപൊളിയായിരിക്കുന്നു..!

    ReplyDelete
  13. ഡാ ഗണ്ണാ ..ഇമ്മാതിരി വളിപ്പ് കോമഡിയുമായി ഇനി വന്നാല്‍ അടിച്ചു നിന്‍റെ ഹാര്‍ഡ്‌ ഡിസ്ക് ഞാന്‍ ഊരും ...പറഞ്ഞില്ലാ എന്ന് വേണ്ടാ ...അവന്‍റെ ഒരു പ്രോസസ്സര്‍ ....!

    സത്യം പറയടെയ്‌ ..നീ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആണോ അതോ വല്ല കമ്പ്യൂട്ടര്‍ ഷോപിലും ജോലിക്ക് നില്‍ക്കുവാണോ ?

    ReplyDelete
  14. അല്ല കണ്ണാ.... എന്നിട്ട് നീ കംബ്യൂട്ടര്‍ വാങ്ങിച്ചോ ?

    ReplyDelete
  15. ആ കൂട്ടുകാരന്റെ പേര്, അഡ്രസ്‌ എന്നിവ അറിയക്കണം, അല്ലെങ്കില്‍ ഇത് കണ്ണന്‍റെ അനുഭവമായിട്ടെ എന്നിക്ക് തോനൂ

    ReplyDelete
  16. പ്രായത്തില്‍ മൂത്തതാണെന്നും ഒന്ന് നോക്കില്ല ഹും , വന്നു വന്നു ഈ ചെറുക്കന്‍ കിഴോട്ടാനെല്ലോ പോന്നത് :)

    അല്ല പിന്നെ ഇപ്പൊ ഒരു വിലയുണ്ട്‌ അത് കളയരുത്

    അതുടെ പോയാല്‍ അതിന്റെ കിഴില്‍ വേറെ വിലയില്ലാ :) തരക്കേടില്ല ചെറിയ ചിരി വരുത്തി ഹും

    ReplyDelete
  17. അയ്യോ ഇതല്പ്പം കടന്നുപോയില്ലേ കണ്ണാ. എന്നാലും എഞ്ചിനീയറിംഗ് പഠിക്കാന്‍ വന്നിട്ട് പോലും അറിയില്ല എന്നത്.... സത്യത്തില്‍ കണ്ണന്‍ തന്നെയോ നായകന്‍. എന്തായാലും കൊള്ളാം

    ReplyDelete
  18. ithaarude anubhavamaanu? swanthamayi amali patiyittu vallavantem peril ezhuthiyathallee?

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...