Sunday, April 01, 2012

ആത്മഹത്യാ കുറിപ്പ്



ഇതൊരു ഷെഡ്യൂൾഡ് പോസ്റ്റാണ്. അതായത് നിങ്ങൾ ഇത് വായിക്കുന്നത് ഇതെഴുതിയ ആൾ ഭൂമിയിൽ നിന്നും പോയതിനു ഏഴോ എട്ടോ മണിക്കൂറിനു ശേഷം. കുറേ നാളായി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു വിഷയം എന്നെ ഇതിലേക്ക് കൊണ്ടെത്തെച്ചിരിക്കുന്നു, പല പോംവഴികളും നോക്കിയെങ്കിലും ഒന്നും ശരിയായിയില്ല. ആത്മഹത്യ ഭീരുവിന്റേയൊ ധീരന്റേയോ എന്ന തർക്കവും എന്നെ അലട്ടുന്നില്ല, ഇനി എനിക്ക് പിടിച്ച് നിൽക്കാനാവുന്നില്ല, എല്ലാം അവസാനിപ്പിച്ച് ഞാൻ പോകുകയാണ്. എന്നെ സ്നേഹിക്കുന്ന ചുരുങ്ങിയത് ഒരാളെങ്കിലും അല്പം കണ്ണുനീർ വാർക്കുമെന്ന് അറിയാഞ്ഞിട്ടല്ല, എനിക്ക് പോയേ പറ്റൂ, ഒരു ആത്മഹത്യാ മുന്നറിയിപ്പായി ഇത് ഇട്ടാൽ ഇതിനു വരുന്ന അഭിപ്രായങ്ങൾ ചിലപ്പോൾ എന്റെ തീരുമാനത്തെ മറിച്ചാക്കിയേക്കാം എന്നതിനാലാണ് മരണ ശേഷം ഈ പോസ്റ്റ് വെളിച്ചം കണ്ടാൽ മതി എന്ന് ഞാൻ തീരുമാനിച്ചത്. ഈ പോസ്റ്റ് ആദ്യം വായിക്കുന്നത് ആരായാലും ജാലകത്തിലും മറ്റ് സോഷ്യൽമീഡിയകളിലും ഇതൊന്ന് ചേർത്തേക്കണം. അപ്പോൾ എല്ലാവരോടും അവസാനായി വിട ചോദിച്ച് കൊണ്ട് നിർത്തുന്നു.


എന്റെ വക ഏപ്രിൽ ഫൂൾ ആശംസകൾ. ഇഹുഹുഹുഹുഹുഹു. വായിച്ച് ചമ്മിയിട്ടുണ്ടെങ്കിൽ തീർച്ചയായും കമന്റിടാതെ പോകരുത്,ഓർക്കുക പിന്നാലെ വരുന്നവരൂടെ ചമ്മാനുള്ളതാണ്, അത്കൊണ്ട് കമന്റിൽ ഞെട്ടലുകൾ ഉൾപ്പെടുത്തുക, ചമ്മിയതറിയിക്കാൻ ധാ ~ ഈ സിംബൽ കമന്റിൽ ഉൾപ്പെടുത്തുക.ഹ ഹ ഹ ഹ
[NB: :( ഇതിനു തൊട്ട് മുകളിലുള്ള സ്പെയിസിൽ ഒന്ന് സെലെക്റ്റ് ചെയ്തിട്ട് കമന്റിടണേ]

39 comments:

  1. രണ്ടുതുള്ളി കണ്ണുനീര്‍ . പോരെങ്കില്‍ ഒന്നുകൂടി.. :(

    ReplyDelete
  2. ഇതൊരു ഏപ്രില്‍ ഫൂള്‍ തമാശയാണെന്ന് കരുതട്ടെ.

    ReplyDelete
  3. തമാശ ഇത്തിരി അധികമാവുന്നുണ്ട് കേട്ടോ. ഇതൊന്നും നല്ലതല്ല.

    ReplyDelete
  4. ഇനി ഇപ്പൊ എവിടാ
    ഒന്ന് കാണുക? ..ആള്‍ അങ്ങ് എത്തിക്കാണും
    അല്ലെ? അപ്പൊ നമുക്ക് അവിടെ വെച്ചു
    കാണാം...

    ReplyDelete
  5. edo maricha sesham thaan engane comment vaayikkum?....

    ReplyDelete
  6. കണ്ണാ ,എന്നാലും നീ ഇങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിച്ചില്ല ,,എന്തിനായിരുന്നു നീ ??

    ReplyDelete
  7. എടാ പഹയാ.... അന്‍റെ ~~.. ഹാപ്പിയായല്ലോ

    ReplyDelete
  8. കണ്ണനിപ്പോൾ എവിടെയാണുള്ളത്.... അവിടെ റേഞ്ച് ഉണ്ടോ.... കേൾക്കാമോ....

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. അയ്യോ ............:( ഇത് വേണ്ടായിരുന്നു കണ്ണേട്ടാ ..

    ReplyDelete
  11. ബെസ്റ്റ് കണ്ണാ...ബെസ്റ്റ് !

    ReplyDelete
  12. ഇത്രേം ന്നും വേണ്ടാട്ടോ!!!
    ആശംസകള്‍

    ReplyDelete
  13. ഈ പാതിരാത്രി വായിക്കാന്‍ തന്നൊരു പോസ്റ്റ്.. കണ്ണാ..ങഹാ..!

    ReplyDelete
  14. ഞാൻ പേടിച്ചു, എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന് ലിങ്ക് അയച്ചുകൊടുത്ത് വായിയ്ക്കാൻ പറഞ്ഞു. ആ മറുപടി കിട്ടിയപ്പോഴാണ് ഞാൻ ഫൂളായി എന്ന് എനിയ്ക്ക് തിരിഞ്ഞത്. എന്നെ ഇങ്ങനെ പേടിപ്പിയ്ക്കണ്ടായിരുന്നു എന്നൊരു അഭിപ്രായവ്യത്യാസമുണ്ട്.

    കുറിപ്പ് വളരെ നന്നായി എഴുതിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഞാൻ ഭയന്നതും........

    ReplyDelete
    Replies
    1. മുഴോൻ വായിക്കണ്ടായിരുന്നോ ചേച്ചി :(

      Delete
  15. ചത്തവന്റെ ഒരോ ആഗ്രഹങ്ങളേ...
    കമന്റിടണം പോലും..

    ReplyDelete
  16. ഫൂളാക്കാൻ വേണ്ടിയെഴുതിയതാണേലും,
    ഒരു കോപ്പി എടുത്ത് വെച്ചേക്ക് ഭാവിയിൽ
    ചിലപ്പോൾ ആവശ്യം വന്നാലോ അല്ലേ ഭായ്

    ReplyDelete
    Replies
    1. ദേഹം വേദനിപ്പിക്കാത്ത ചിലവില്ലാത്ത മറ്റാരേയും ബുദ്ധിമുട്ടിക്കാത്ത ഒരു ആത്മഹത്യാ മാർഗ്ഗമൊന്ന് കണ്ടെത്തിയിരുന്നെങ്കിൽ ഇന്നിപ്പോ ആത്മഹത്യ ചെയ്യാനും ഞാനൊരുക്കമാണ് ഹ ഹ

      Delete
  17. ഇന്നാണ് ഞാൻ വായിച്ചത്..ഏപ്രിൽ ഒന്നിനാണെങ്കിൽ ഞാൻ താങ്കളെ തല്ലി കൊന്ന് കെട്ടി തൂക്കിയേനേ..
    -----------------------

    റ്റച്ച് സ്ക്രീനിനാൽ കൊല്ലപ്പെട്ട ജീവിക്കാനറിയാത്ത ഒരു പേന!
    അതു സ്കെച്ച് പേനയായാലും! അതിന് ആദരാഞ്ജലി അർപ്പിക്കുന്നു..
    ഒപ്പം നിങ്ങൾക്ക് ആശംസകളും!

    ReplyDelete
  18. താമസിച്ചു പോയി ...അതിനൊരു കാരണവുമുണ്ട്....അന്നെന്റെ ഡെത്ത് ഡെ ആയിരുന്നൂ...കാലൻ വീണ്ടും എന്നെ നരകത്തിലേക്കയച്ചു.....ഈ നരകത്തീന്നെന്നെ കരകേറ്റീടണെ തിരു വക്കം വാഴും ശിവ ശംഭോ........ഇന്നാണെനിക്ക് ഈ പോസ്റ്റിന്റെ ലിങ്ക് മെയിലിൽ കിട്ടിയത്...കൺന അവിവേകം ഒന്നും മനസ്സിലേറ്റരുത്...കേട്ടോ..................

    ReplyDelete
  19. കണ്ണാ..,കണ്ണേറ് പറ്റും...:)

    ReplyDelete
  20. Replies
    1. ഇല്ല ഇന്ന് ചൊവ്വാഴ്ചയല്ലേ കൊള്ളൂല

      Delete
  21. ഉം ചമ്മിയെടേ ചമ്മി...

    ReplyDelete
  22. ഉം... കൊള്ളാം കൊള്ളാം
    :)

    ReplyDelete
  23. സത്യത്തില്‍ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം..നമ്മളില്‍ ആരോ ഒരാള്‍ ശരിക്കും മരിച്ചിട്ടുണ്ട്..ആരാണെന്നാണ്‌ ഞാന്‍ ഇപ്പോഴും.....ഞാന്‍ എഴുതിയ ശേഷം കീറിക്കളഞ്ഞ ആത്മഹത്യ കുറുപ്പ് നിങ്ങള്‍ക്കെങ്ങനെ...എനിക്ക് .. എനിക്ക് മനസിലാകുന്നില്ല..

    ReplyDelete
  24. ബെസ്റ്റ്‌ കണ്ണാ ......

    ReplyDelete
  25. കൊള്ളാം..
    എന്നാലും ഇത്തരം തമാശകള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്.

    ReplyDelete
  26. വെറുതെ കൊതിപ്പിക്കല്ലേ :)

    ReplyDelete
  27. ഐഡിയ കൊള്ളാം.. എന്നാലും വേണായിരുന്നോ? ഒരു നിമിഷം നിങ്ങളെ കുറിച്ചോര്‍ത്ത് വേദനിച്ചു...

    ReplyDelete
  28. ഞാൻ ഇനി ഒന്നും പറയുന്നില്ല

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...