Friday, September 21, 2012

പ്രണയമേ..


പ്രണയമേ നീയെന്നെ തനിച്ചാക്കിയീ
കൂരിരുൾ  കാട്ടിനുള്ളിലിട്ടെങ്ങു പോയ്?
മറ്റൊരു കാട്ടിലൊറ്റയ്ക്കിരുന്നുള്ളുരുകി കരയുകയോ
അതോ കാലവേലിയേറ്റമത്
മായ്ച്ച തീരത്തിരുന്ന് പുതിയ
കഥയതെഴുതുകയോ?



[NB: ഒരു ചിത്രം, ഞാൻ എടുത്തത്]

32 comments:

  1. വിരഹമാണല്ലോ കണ്ണാ..?
    ചിത്രം നന്നായിട്ടുണ്ട് കേട്ടോ... (അതെന്താ ഒരു ചിത്രം ഞാനെടുത്തതെന്നു, ഒന്നല്ലേ ഇവിടുള്ളൂ..? ഞാനെടുത്ത ഒരു ചിത്രമെന്നാണോ കണ്ണാ..?)

    ReplyDelete
    Replies
    1. ഒരു കോമ മിസ്സിങ്ങായിരുന്നു അതാ..
      വിരഹമൊന്നുമല്ല, ആ കിളിയുടെ മനസ്സിലൂടെ വെർതേ :)

      Delete
  2. നന്നായി കവിതയും ചിത്രവും.വിരഹത്തിന്റെ പക്ഷി പാടുന്നു...

    ReplyDelete
  3. കണ്ണാ. പ്രണയം തിരിച്ചു വരും. വരാതെങ്ങു പോകാന്‍ ????? ങ്ഹാ

    ReplyDelete
    Replies
    1. തിരിച്ചുവരവുകളാവശ്യമുണ്ടെന്ന് തോന്നുന്നില്ല, അവനവന്റെ ഉള്ളിലുള്ള പ്രണയം ഒരിക്കലും അവനെ വിട്ട് പോകില്ല.. തീക്കനൽ ചാരത്തിൽ മൂടിക്കിടക്കും പോലെ ഇടയ്ക്ക് തിളക്കം നഷ്ടാവുമായിരിക്കാം, അത്രേയുള്ളു.. പിന്നെ ഒരുവന്റെ പ്രണയം ഒരിക്കലും ഒരു വസ്തുവിനോടോ വ്യക്തിയോടോ ഒന്നുമായിരിക്കില്ല അവന്റെ ആ പ്രണയത്തോടായിരിക്കും അവന്റെ പ്രണയം, പ്രണയവും പ്രണയമേൽക്കുന്ന വസ്തു/വ്യക്തിയും ഒന്നായിത്തീരുന്ന അവസ്ഥ ചിലപ്പോൾ ഉണ്ടാകാറുണ്ട് പോലും.. എനിക്കറിയില്ല എന്തായാലും....

      Delete
    2. പ്രണയത്തിന്റെ പല തലങ്ങളെ പറ്റി വിശദീകരിച്ചതിനു നന്ദി കണ്ണാ. ഏതായാലും കണ്ണന്റെ ഉള്ളിലെ പ്രണയങ്ങള്‍ ഒന്നും മാഞ്ഞുപോയില്ലല്ലോ. പ്രണയം മറക്കാന്‍ ആര്‍ക്കും സാധിക്കുകില്ലെന്നു തോന്നുന്നു. അല്ലെ കണ്ണാ.

      Delete
    3. എന്തിനോടെങ്കിലും പ്രണയമില്ലാത്തവൻ ഭൂമിയിലുണ്ടാകില്ല, അറ്റ്ലീസ്റ്റ് അവനവനോടെങ്കിലും :)

      Delete
    4. അവനവനോടെങ്കിലും.. അത് കൊള്ളാം

      Delete
  4. കഥയതെഴുതുകയോ?
    ചിത്രം നന്നായിട്ടുണ്ട്

    ReplyDelete
  5. കവിത മനോഹരം, ചിത്രം അതിമനോഹരം!!!
    ആശംസകള്‍ കണ്ണാ....

    ReplyDelete
  6. ഞാനീആകാശച്ചരുവില്‍ നിന്നെയോര്‍ത്തു പാടുന്നു..
    ആളും കോളും ഒഴിയുമ്പോള്‍ നീ എന്നിലേക്കണയും എന്ന പ്രതീക്ഷയില്‍ !!!

    ReplyDelete
  7. പ്രിയപ്പെട്ട കണ്ണന്‍,

    തനിച്ചാക്കി പോയ ആ മഞ്ചാടിക്കുരുവി സന്തോഷത്തോടെ ജീവിക്കട്ടെ !
    ഫോട്ടോ അതിമനോഹരം !ആ പക്ഷി, കുയിലാണോ?

    കൂരിരുൾ ക്കാട്ടിനുള്ളിലിട്ടെങ്ങു പോയ്? എന്നത്,

    കാട്ടിനുള്ളിലിട്ടെങ്ങു പോയി? എന്ന് തിരുത്തിയെങ്കില്‍ നന്നായിരുന്നു.

    ആശംസകള്‍!

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. കിളി ഇരട്ടവാലനാണെന്നാ തോന്നുന്നത്, അതോ ഇനി മറ്റ് വല്ലതുമാണോ..
      തിരുത്തിയിട്ടുണ്ട്

      Delete
  8. കവിതക്ക് അനുയോജ്യമായ ചിത്രം മനോഹരമായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  9. കല്ലിവല്ലി കണ്ണൻ. പ്രണയമില്ലാത്ത മനസ്സില്ല, ഇതൊക്കെയാണു ഒരു സുഖം

    ReplyDelete
  10. വരികളും, ഒറ്റക്കിളിപ്പടവും മനോഹരമായി. പ്രണയത്തെക്കുറിച്ചെഴുതിയ വിചാരങ്ങളും.

    ReplyDelete
  11. പ്രണയം പുതിയ കഥകളെഴുതിക്കൊണ്ടേയിരിക്കും അല്ലെ...

    ReplyDelete
  12. നഷ്ടപ്രണയം എന്നും വേദനിപ്പിച്ചു കൊണ്ടേയിരിക്കും...,

    കുഞ്ഞു കവിതയും ചിത്രവും നന്നായിരിക്കുന്നു കണ്ണാ...

    ReplyDelete
  13. കണ്ണന്റെ പ്രണയം നന്നായിട്ടുണ്ടല്ലോ.
    ആ ഏകാകിയും ..

    ReplyDelete
  14. കണ്ണേട്ട....4 വരിയില്‍ പ്രണയത്തെയും വിരഹത്തെയും കൊണ്ട് വന്നത് മനോഹരമായിട്ടുണ്ട്.....
    എന്ന്,മുട്ടായി കിട്ടുമെന്ന പ്രതീക്ഷയോടെ മറ്റൊരു കാട്ടില്‍ ഇരുന്ന്‍ അജ്ഞാതന്‍

    ReplyDelete
  15. പ്രണയവും വിരഹവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെയാണ്.

    ReplyDelete
  16. പണി പാളിയോ ഭായ്..അടുത്തത് നോക്കാം

    ReplyDelete
  17. കാലവേലിയേറ്റമത്
    മായ്ച്ച തീരത്തിരുന്ന് പുതിയ
    കഥയതെഴുതുകയോ?

    വരികള്‍ ഇഷ്ടായി കണ്ണാ...

    ReplyDelete
  18. Very nice poem....ur writing style is so different...like it very much

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...