"വിദ്യാധനം സര്‍വധനാല്‍ പ്രധാനം
വിദ്യ കൊടുക്കും തോറും ഏറിടും!"
ഈ വക ചൊല്ലുകള്‍ എല്ലാം എന്റെ കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ അല്ലേ.. എന്നാല്‍ ഇതില്‍ രണ്ടാമത് പറഞ്ഞ ചൊല്ല് പച്ച കള്ളമാണ്, എങ്ങനെ എന്നല്ലേ.. ഇതാ ഈ കഥ കേള്‍ക്കൂ.
എന്റെ ഒരു സുഹൃത്ത്,ക്ലാസ്സ് മേറ്റ് , സ്വാമി എന്നാണ് ആളെ അറിയപ്പെടുന്നത്.. കണ്ടാലും ഒരു സ്വാമി ലുക്ക് ആണ്, നീട്ടി വളര്‍ത്തിയ താടി, ജട പിടിച്ച മുടി, കയ്യിലും കഴുത്തിലും രുദ്രാക്ഷ മാലകള്‍,നാവിന്‍ തുമ്പില്‍ സരസ്വതി വിളയാട്ടം,നിറം മങ്ങിയ വസ്ത്രങ്ങള്‍ ,നീണ്ട ഭസ്മക്കുറി നെറ്റിയില്‍, അങ്ങനെ ഒരു സ്വാമിക്ക് വേണ്ട എല്ലാ സ്വഭാവ സവിശേഷതകളും ഉള്ള ഒരു അവതാരം.. രൂപം മാത്രമേ ഉള്ളു കേട്ടോ സ്വാമിയുടെ,സ്വഭാവം ആസാമിയുടെയും!ഇദ്ദേഹം അപാര ബുജി ആയിരുന്നു, പുസ്തകങ്ങള്‍ ഒക്കെ അരച്ച് കലക്കി കുടിച്ച ഒരു ഭാവം ആണ് ഇദ്ദേഹത്തിന്.. ക്ലാസുകള്‍ കട്ട് ചെയ്ത് സിനിമ കണ്ടു നടക്കുന്ന ഞങ്ങളെ പോലുള്ളവര്‍ എക്സാം അടുക്കുമ്പോള്‍ സ്വാമിയെ സമീപിക്കും.. ഒരിക്കല്‍ മൂന്നാം സെമെസ്ടര്‍ ഇന്റെര്‍ണല്‍ എക്സാം നടക്കുന്ന സമയം,കണ്ട്രോള്‍ സിസ്റ്റം എന്ന ഒരു ഒടുക്കത്ത വിഷയം ഉണ്ട് ഞങ്ങള്‍ക്ക്, ഞാന്‍,ദീപു,അശോക്,ബ്രിജിത് തുടങ്ങിയവര്‍ അക്കാലങ്ങളില്‍ നന്നായി സിനിമകള്‍ കാണാന്‍ കറങ്ങി നടക്കുന്നതിനാല്‍ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത അവസ്ഥ ആയിരുന്നു! പക്ഷേ അപ്പോഴും നമ്മുടെ എല്ലാവരുടെയും മനസ്സില്‍ സ്വാമിയുടെ തേജസ്വാര്‍ന്ന മുഖം ഉണ്ടായിരുന്നു,അല്ലെങ്കില്‍ തന്നെ ആ മഹാത്മാവ് ഉള്ളതിനാല്‍ ആണ് ഞങ്ങള്‍ ധൈര്യ പൂര്‍വ്വം കറങ്ങി നടന്നിരുന്നത്. പരീക്ഷയുടെ അന്ന് രാവിലെ ഞങ്ങളെല്ലാവരും കൂടി സ്വാമിയെ സമീപിച്ചു!
ഞങ്ങള്‍ അടുത്ത് ചെന്നപ്പോള്‍ ഒരു ലലനാ മണി ശിഷ്യയെ അദ്ദേഹം 'പഠിപ്പിച്ചു' കൊണ്ടിരിക്കുകയായിരുന്നു, ഞങ്ങള്‍ അടുത്തേക്ക് ചെന്നതും അവള്‍ എഴുന്നേറ്റു പോയി! ഞങ്ങള്‍ സ്വാമിയുടെ മുന്നില്‍ കുമ്പിട്ടു നിന്നു.
സ്വാമി: മഹും! എന്ത് വേണം?
ഞങ്ങള്‍: അടിയങ്ങള്‍,ഇന്നത്തെ പരീക്ഷക്ക് ഒന്നും പഠിച്ചിട്ടില്ല.
സ്വാമി:അതിനു..?
ഞങ്ങള്‍: അല്ല,അവിടുന്ന് കനിഞ്ഞാല്‍,അങ്ങയുടെ അറിവില്‍ നിന്നും ഏന്തെങ്കിലും അവശിഷ്ടങ്ങള്‍ അടിയങ്ങള്‍ക്കു പകര്‍ന്നു തന്നാല്‍ ഈ പരീക്ഷയില്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞേക്കും..
സ്വാമി: ഡാ കുരുത്തം കെട്ടവന്മാരെ , നിനക്കൊക്കെ എന്തിന്റെ #$%^ ആണ്? പഠിക്കാന്‍ വന്നാല്‍ പഠിക്കണം..അല്ലാതെ സിനിമയും കണ്ടു കള്ളും കുടിച്ചു കളിച്ചു നടക്കരുത്.ഹും! നീയൊക്കെ പോകുന്ന സിനിമകള്‍ ഏതാണെന്ന് എനിക്കറിയാം! ഡാ നീല പടങ്ങള്‍ ഒന്നും കാണരുത്,അതൊന്നും ഒരു യഥാര്‍ത്ഥ മനുഷ്യന് യോചിച്ചതല്ല,ഈ കാണുന്നതെല്ലാം നശ്വരം ആണ്,സുഖഭോഗങ്ങളില്‍ മുഴുകാതെ ദൈവിക കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കൂ കുഞ്ഞുങ്ങളെ!..(!!!!!!!!!!)
പരീക്ഷയില്‍ എങ്ങനെ എങ്കിലും ജയിക്കണമെങ്കില്‍ സ്വാമിയുടെ സഹായം കൂടിയേ തീരു എന്നറിയാവുന്ന ഞങ്ങള്‍ സ്വാമി പറഞ്ഞതെല്ലാം സമ്മതിച്ചു കൊടുത്തു.. അത് കൊണ്ട് മാത്രം കഴിഞ്ഞ ആഴ്ച വഴിയരികിലെ സി ഡി കച്ചവടക്കാരന്റെ കയ്യില്‍ നിന്നും ആ മഹാത്മാവ് ഒരു ബാഗ് നിറയെ ട്രിപ്പില്‍ എക്സ് സി ഡി വാങ്ങിയത് ഞങ്ങള്‍ അറിഞ്ഞതായി ഭാവിച്ചതെ ഇല്ല!
ഞങ്ങള്‍: അവിടുന്ന് പറയുന്നതെല്ലാം ശരി ആണ്, അവിടുന്നിന്റെ പാത പിന്തുടരാന്‍ ഞങ്ങള്‍ തയ്യാറാണ് പ്രഭോ! ഞങ്ങളെ രക്ഷിച്ചാലും!
കുറെ നേരം കെഞ്ചി യതിനു ഫലം കിട്ടി , സ്വാമി ഞങ്ങള്‍ക്ക് 'വിദ്യ ' പകര്‍ന്നു തരാന്‍ തയ്യാറായി..
പത്ത് മണിക്കാണ് എക്സാം , എട്ടര മുതല്‍ പത്ത് വരെ ഞങ്ങള്‍ സ്വാമിയുടെ മഹത് വചനങ്ങള്‍ ശ്രദ്ധയോടെ കേട്ടു നിന്നു.. പത്ത് മണി ആയപ്പോള്‍ സ്വാമി ഞങ്ങളെ എല്ലാം തലയില്‍ കയ്യ് വെച്ച് അനുഗ്രഹിച്ച് എക്സാം ഹാളിലേക്ക് പറഞ്ഞു വിട്ടു,കൂടെ സ്വാമിയും! എക്സാം തുടങ്ങി അല്‍പ സമയം കൊണ്ട് തന്നെ ഞങ്ങള്‍ക്ക് അറിയാവുന്നത് എഴുതി തീര്‍ന്നിരുന്നു.. പെട്ടെന്നാണ് തടിയുടെ പുറത്ത് കത്തി കൊണ്ട് വരയുന്ന മാതിരി ഒരു ശബ്ദം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്, ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ച ഞങ്ങള്‍ കണ്ടു പിടിച്ചു അത് സ്വാമിയില്‍ നിന്നാണ്! ഓരോ പേപ്പറിലും ഉത്തരങ്ങള്‍ എഴുതി എഴുതി തള്ളുന്ന മഹാനായ സ്വാമി, ഞങ്ങള്‍ എല്ലാവരും കൂടെ എഴുതിയതിന്റെ നാലിരട്ടി പേപ്പറില്‍ സ്വാമി എഴുതിയിരിക്കുന്നു!
അങ്ങനെ ആ പരീക്ഷ അതി ഗംഭീരമായി ഞങ്ങള്‍ എഴുതി, സ്വാമിയെ കണ്ടു നന്ദി പറയാനും ഞങ്ങള്‍ മറന്നില്ല.കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ പരീക്ഷയുടെ മാര്‍ക്കുകള്‍ തരാന്‍ തുടങ്ങി, അങ്ങനെ കണ്ട്രോള്‍ സിസ്ടത്തിന്റെ ഊഴം ആയി, ഞങ്ങളെല്ലാവരും ആകാംഷാ ഭരിതരായി, എന്നാല്‍ ഒട്ടു കണ്ട്രോള്‍ പോകാതെയും മാര്‍ക്കിനായി ഇരുന്നു. ഈശ്വരാ ഇതിനെങ്കിലും ജയിക്കണേ എന്നായിരുന്നു ഞങ്ങളെവര്‍ക്കും പ്രാര്‍ത്ഥന !
അശോക്.
ടീച്ചര്‍ പേര് വിളിച്ചു, അശോക് എഴുന്നേറ്റു.
ടീച്ചര്‍: അന്‍പതില്‍ അര!! ഠിം!
അവന്‍ പൊട്ടി!
സ്വാമി: ഫ,നീ എന്തിനാടാ അശോകാ)))))))) മോ((((((((((((((നേ, എന്റെടുത്ത് പഠിക്കാന്‍ വന്നത്.. പേര് ദോഷം കേള്‍പ്പിക്കാന്‍.. ശവം! ഇനി മേലാല്‍ നീ ന്റെ കൂട്ടുകാരന്‍ ആണെന്ന് ആരോടും പറഞ്ഞേക്കരുത്! എനിക്ക് നാണക്കേടാ!
പാവം അശോക് അവന്‍ തളര്‍ന്നു ബെഞ്ചില്‍ ഇരുന്നു, പതിവ് ഉറക്കം ഉറങ്ങാന്‍ തുടങ്ങി! അല്ല പിന്നെ
ടീച്ചര്‍: ബ്രിജിത്
അന്‍പതില്‍ രണ്ട്! അടുത്ത ഠിം! അവനും പൊട്ടി!
സ്വാമി ഒന്നും മിണ്ടിയില്ല, അവന്റെ മുഖത്ത് അമേദ്യം കണ്ട ഭാവം!ബ്രിജിത്പതിയെ തല കുനിച്ചു ഇരുന്നു!അങ്ങനെ എല്ലാവരുടെയും മാര്‍ക്കുകള്‍ ഇത് പോലെ ഒറ്റ സംഖ്യയില്‍ ഒതുങ്ങി. (ദീപു മൂന്ന് അരുണ്‍ ഒന്നര,രതീഷു മൂന്നര ...............). ഞങ്ങള്‍ എല്ലാവരും സ്വാമിയുടെ മുഖത്ത് നോക്കാന്‍ ശേഷി ഇല്ലാതെ തല കുനിച്ചിരുന്നു!
സ്വാമി: ഡാ നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, @#$%^& ബ്ലഡി ബെഗ്ഗെര്‍സ്! ഹും! പഠിക്കാന്‍ വന്നിരിക്കുന്നു ശവങ്ങള്‍, ഹും! ഡാ അഹങ്കാരം പറയുവല്ല നീ ഒക്കെ എന്നെ കണ്ടു പഠിക്കണം, ഡാ ഞാന്‍ ക്ലാസ്സു കട്ട് ചെയ്യാറുണ്ടോ? സിനിമക്ക് പോകാറുണ്ടോ? പെണ്ണുങ്ങളെ കമന്റ് അടിക്കാരുണ്ടോ? ഏന്തെങ്കിലും വൃത്തികേടുകളില്‍ നീയൊക്കെ എന്നെ കണ്ടിട്ടുണ്ടോ? ഡാ പഠിക്കാന്‍ വന്നാല്‍ പഠിക്കണം,എന്നെപോലെ ആവാന്‍ പറ്റിയില്ലേലും കുറച്ചെങ്കിലും നന്നായി കൂടെടാ നിനക്കൊക്കെ..നിന്റെ ഒക്കെ കൂട്ടുകാരന്‍ ആണെന്ന് പറയാന്‍ എനിക്ക് ലജ്ജ ആകുന്നു!ലജ്ജ!!!!!! അയ്യേ ശ്ഹെ! ഒന്നും അരയും മേടിച്ചോണ്ട് വന്നിരിക്കുന്നു അവന്മാര്‍!
സയലന്റ്! ടീച്ചറുടെ ശബ്ദം മുഴങ്ങി.
സ്വാമി!!!!!!!..... ടീച്ചര്‍ ഉറക്കെ വിളിച്ചു, എല്ലാവരുടെയും പേപ്പര്‍ കൊടുത്തു കഴിഞ്ഞിരിക്കുന്നു, ക്ലാസ്സ് ടോപ്പിന്റെ പേപ്പര്‍ മാത്രമേയുള്ളൂ ഇനി, സാധാരണ അങ്ങനെ ആണ് , ക്ലാസ്സ് ടോപ് ആയ ആളുടെ പേപ്പര്‍ ആയിരിക്കും അവസാനം കൊടുക്കുക.സ്വാമി അഭിമാനത്തോടെ എഴുന്നേറ്റു.ഞങ്ങളെ ഏവരെയും പുച്ഛത്തോടെ ഒരു നോട്ടം നോക്കി, എന്നിട്ട് രണ്ട് കയ്യും പേപ്പറിനായി ടീച്ചറിന്റെ മുന്നിലേക്ക് നീട്ടി..
"ഇന്നാ കൊണ്ട് പോ, അന്‍പതില്‍ പൂജ്യം!,നീയൊക്കെ എന്തിനാ))))))))))))))))) പഠിക്കുന്നെ!" ടീച്ചര്‍ ഇത് പറഞ്ഞതും ക്ലാസ്സു നിശബ്ദം ആയതും ഒരുമിച്ചാണ്!
ആ തേജോമയ മുഖത്ത് രക്തത്തിന്റെ ചെറു കണിക പോലും ഇല്ലാതായ ആ അവസ്ഥ കാണേണ്ടത് തന്നെ ആയിരുന്നു! ഇതായിരിക്കും അല്ലേ അണ്ടി പോയ അണ്ണാന്‍ എന്നൊക്കെ പറയുന്നത്! ഒരു നിമിഷത്തിനു ശേഷം ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി മുഴങ്ങി! പിന്നെ ഇത് വരെ,ഇന്നേ നിമിഷം വരെ സ്വാമി ആര്‍ക്കും ഒരക്ഷരം പറഞ്ഞു കൊടുത്തിട്ടില്ല!
വിദ്യ കൊടുക്കും തോറും ഏറും പോലും! ഫൂ! ----- എന്ന് സ്വാമി
[NB:സ്വാമി ഇപ്പോള്‍ നാട്ടില്‍ ഇല്ലാത്തതിനാലും ഇടി കിട്ടുമെന്ന് പേടി ഇല്ലാത്തതിനാലും ഇത് ഞാന്‍ പോസ്റ്റുന്നു!]
ഡാ നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, @#$%^& ബ്ലഡി ബെഗ്ഗെര്‍സ്! ഹും! ബ്ലോഗാന്‍ വന്നിരിക്കുന്നു ശവങ്ങള്‍, ഹും! ഡാ അഹങ്കാരം പറയുവല്ല നീ ഒക്കെ എന്നെ കണ്ടു പഠിക്കണം, ഡാ ഞാന്‍ സ്കൂളില്‍ പോകുന്നത് നീ കണ്ടിട്ടുണ്ടോ ??സിനിമക്ക് പോകാറുണ്ടോ? പെണ്ണുങ്ങളെ കമന്റ് അടിക്കാരുണ്ടോ? ഏന്തെങ്കിലും വൃത്തികേടുകളില്‍ നീയൊക്കെ എന്നെ കണ്ടിട്ടുണ്ടോ? ഡാ പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം,എന്നെപോലെ ആവാന്‍ പറ്റിയില്ലേലും കുറച്ചെങ്കിലും നന്നായി കൂടെടാ നിനക്കൊക്കെ..നിന്റെ ഒക്കെ കൂട്ടുകാരന്‍ ആണെന്ന് പറയാന്‍ എനിക്ക് ലജ്ജ ആകുന്നു!ലജ്ജ!!!!!! അയ്യേ ശ്ഹെ! ഒന്നും അരയും മേടിച്ചോണ്ട് ബ്ലോഗാന്‍ വന്നിരിക്കുന്നു ..!!!
ReplyDeleteഎഴുത്ത് കൊള്ളാട്ടോ ....
:)
ReplyDeleteഎനിക്കൊരു സംശയം കണ്ണന്‍ തന്നെ ആയിരുന്നോ ആ സ്വാമീ.... അല്ല കണ്ണനും ഒരു ആസാമിയാണല്ലോ... അതുകൊണ്ട് ചോദിച്ചതാ... ഹിഹി
ReplyDeleteഅപ്പോ പഴാഞ്ചൊല്ലില്‍ ഒന്നും ഒരു കാര്യവും ഇല്ല അല്ലെ....
എന്തിനാടാ..ഈ ബ്ലോഗും എഴുതിക്കൊണ്ടേ നടക്കുന്നത് ...എവിടെ ആസാമി?..അയാളെ കൂടെ കൂട്ടിയിരുന്നെന്കില്‍ നല്ലത് പോലെ അടിച്ചു പൊളിച്ചു തനിക്ക് കഴിയംയിരുന്നില്ലേ?....
ReplyDeleteനന്നായിട്ടുണ്ട് കേട്ടാ...അതെന്നെ..
ഈ സ്വാമി പുരാണം കലക്കി. ഏറെ ചിരിപ്പിക്കുന്നു. ഇനിയും എഴുതുക. ശരിക്കും സ്വാമി നല്ല മാര്‍ക്ക് വാങ്ങുമെന്ന് കരുതി. ഇതാണ് സ്വാമി.
ReplyDeleteഞാന്‍ പിന്നെ ക്ലാസ്സില്‍ മിടുക്കനായിരുന്നു..
ReplyDeleteഒരു സ്വാമിയെയും ആശ്രയിക്കേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല.....(എന്റെ ക്ലാസ്സ് മേടുകള്‍ ബ്ലോഗ്ഗെര്സില്‍ ഇല്ല എന്ന് കരുതുന്നു.)
കണ്ണാ.... ഇവിടെ യും വിഷയ മോഷണം ആണല്ലോ... നന്നായിട്ടോ..
കണ്ട്രോള്‍ സിസ്റ്റം പഠിച്ചതും പരീക്ഷയും ഒക്കെ ഓര്‍മ്മ വന്നു ഗണ്ണാ ഗോള്ലാം
ReplyDeleteസ്വാമി അവസാനം ആസ്വാമി ആയല്ലേ..സംപൂജ്യനായി പോന്നല്ലോ..വിദ്യ കൊടുക്കും തോറും ഏറിടും, ആസ്വാമിത്തരം കൊടുക്കും തോറും കുറഞ്ഞിടും എന്നാക്കിയാലോ കണ്ണാ..
ReplyDelete"ഇന്നാ കൊണ്ട് പോ, അന്‍പതില്‍ പൂജ്യം!,നീയൊക്കെ എന്തിനാ))))))))))))))))) പഠിക്കുന്നെ!" ടീച്ചര്‍ ഇത് പറഞ്ഞതും ക്ലാസ്സു നിശബ്ദം ആയതും ഒരുമിച്ചാണ്!
ആ തേജോമയ മുഖത്ത് രക്തത്തിന്റെ ചെറു കണിക പോലും ഇല്ലാതായ ആ അവസ്ഥ കാണേണ്ടത് തന്നെ ആയിരുന്നു! ഇതായിരിക്കും അല്ലേ അണ്ടി പോയ അണ്ണാന്‍ എന്നൊക്കെ പറയുന്നത്! ഒരു നിമിഷത്തിനു ശേഷം ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി മുഴങ്ങി! പിന്നെ ഇത് വരെ,ഇന്നേ നിമിഷം വരെ സ്വാമി ആര്‍ക്കും ഒരക്ഷരം പറഞ്ഞു കൊടുത്തിട്ടില്ല!"
വിദ്യ കൊടുക്കും തോറും ഏറും പോലും! ഫൂ! ----- എന്ന് സ്വാമി
Kollam.. Chirippichu
ReplyDeleteകണ്ണാ നിനക്ക് എത്ര മാര്‍ക്കാ കിട്ടിയേ, ഒന്നരയോ.. കഷ്ടം.. നീയൊക്കെ എന്തിനാടാ പഠിക്കാന്‍ പോണേ...
ReplyDeleteകുറഞ്ഞത് എന്നെ പോലെ മൂന്ന് മാര്‍ക്കെങ്കിലും വാങ്ങണ്ടേ..
ആ സ്വാമിടെ സിസ്റ്റം സ്റ്റേബില്‍ ആവാന്‍ കുറച്ചു സമയം എടുതുകാനും അല്ലെ.
സമാനമായ അനുഭവങ്ങള്‍ എനിക്കും ഉള്ളതുകൊണ്ട് ഒരു പുതുമ തോന്നിയില്ല , ക്ലൈമാക്സ് ഗംഭിരം ആക്കിക്കളഞ്ഞു
ReplyDeleteThis comment has been removed by the author.
ReplyDeleteകണ്ട്രോള്‍ സാമിയുടെ കഥ കലക്കി.
ReplyDeleteസാമിജി ചിരിപ്പിച്ചു....... പഴംചൊല്ല ശരിയാട്ടൊ...
ReplyDeleteആശംസകള്‍!
kollam....
ReplyDeleteJ.
എല്ലാവര്‍ക്കും അനോണി Jക്കും നന്ദി!
ReplyDeleteനിക്കിഷ്ടായി...............
ReplyDeleteGood dear
ReplyDeleteഎടാ സ്വാമിയുടെ കഥ എനിക്ക്
ReplyDeleteഇഷ്ടപെട്ടടാ കൊള്ളാം അളിയാ !!!
സൂപ്പര്‍....അണ്ണാ
ReplyDeleteകലക്കി..
ഹ ഹ ... കൊള്ളാം കണ്ണാ.. നാവിന്‍ തുമ്പില്‍ വികട സരസ്വതിയുടെ വിളയാട്ടം തന്നെയായിരുന്നു.:)
ReplyDeleteഇശ്വര ഇന്ന് ജിമെയില്‍ ഓപ്പണ്‍ ചെയ്തപ്പോ ആദ്യം കണ്ടത് സ്രാങ്കിന്റെ ഈ ലിങ്കാ ..ഹോയ് ഹോയ്..അരുണ്‍ ഒന്നര തരക്കേടില്ല .... നമ്മടെ മറ്റേ അരുണ്‍ മോന്‍ ആരുന്നേല്‍ കാണാരുന്നു [നെഗടീവ് മാര്‍ക്ക്]..!!! അല്ല ഇനി അവനെഗാനം ആണോ ആ സ്വാമി ?[ആസ്വാമി] . ഹി ഹി ..
ReplyDeleteതോല്‍വി വിജയത്തിന്റെ ചവിട്ടു പടിയാ സ്രാന്കെ ...അങ്ങ് ചവിട്ടി കേറിക്കോ..
chirichu............
ReplyDelete