Wednesday, January 05, 2011

എന്റെ പുന്നാര ബി എസ് എ സൈക്കിള്‍ !

നി എന്റെ പണ്ടത്തെ ഒരു ആഗ്രഹത്തെ   പറ്റി പറയാം.. ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍  വല്യ ആഗ്രഹം ആയിരുന്നു ഒരു സൈക്കിള്‍ വേണം എന്നുള്ളത്.. പല രാത്രികളിലും,ഉറക്കത്തില്‍ ഞാന്‍ സ്വപ്നം കാണാറുണ്ടായിരുന്നു,സൈക്കിള്‍ ചവിട്ടുന്നത്.ആ ചവിട്ടുകള്‍ എല്ലാം കൊള്ളാനുള്ള ഭാഗ്യം എന്റെ അമ്മയ്ക്കും,ചെറിയ കുഞ്ഞമ്മയ്ക്കും,അമ്മൂമ്മയ്ക്കും ആയിരുന്നു! ഞാന്‍ ഈ ആഗ്രഹം ആരോടും പറഞ്ഞിരുന്നില്ല.

എന്റെ കുട്ടിക്കാലം (ആറാം ക്ലാസ്സ് വരെ)ചിലവഴിച്ചത് അമ്മയുടെ വീട്ടില്‍ ആയിരുന്നു, അപ്പൂപ്പന്‍ ഒരു കര്‍ക്കശ സ്വഭാക്കാരന്‍ ആയിരുന്നു,ഇപ്പോഴും! എനിക്ക് നല്ലോണം പേടി ഉണ്ട് അപ്പൂപ്പനോടു സംസാരിക്കാന്‍.. അത് കൊണ്ട് ആഗ്രഹങ്ങള്‍ ഒക്കെ മനസ്സില്‍ തന്നെ കൊണ്ട് നടന്നു.. ഏഴാം ക്ലാസ്സു മുതല്‍ ഞാന്‍ അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തി,ഇങ്ങു ഞങ്ങളുടെ വീട്ടില്‍, എന്നിട്ടും ഒരു സൈക്കിള്‍ വേണം എന്നുള്ള ആഗ്രഹം അച്ഛനോടും ഞാന്‍ പറയാന്‍ പോയില്ല.. അങ്ങനെ ഹൈ സ്കൂളില്‍ എത്തിയ സമയം,സ്കൂള്‍ അല്പം ദൂരെ ആയതിനാലും അതിലുമുപരി ട്യുഷന്‍ സെന്റര്‍ അതിലും ദൂരെ ആയതിനാലും, അച്ഛന്‍ എനിക്ക് ഒരു 'ബി എസ്സ് എ' സൈക്കിള്‍ വാങ്ങി തന്നു, ഒരു നീല സൈക്കിള്‍.. എനിക്ക് അന്നുണ്ടായ സന്തോഷത്തിനു അതിരുകള്‍ കുറവായിരുന്നു! സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് ആ ഇടയ്ക്കാണ് കേട്ടോ, നമ്മള്‍ ഈ ഇടയ്ക്കൂടെ ചവിട്ടില്ലേ സൈക്ലിന്റെ-ആ അങ്ങനെ ചവിട്ടാനെ അറിയുമായിരുന്നുള്ളൂ.. പിന്നെ എന്റെ സ്വന്തം സൈക്ലില്‍ ചവിട്ടി ഒരു വിധം ഓകെ ആയി..  

സൈക്കിള്‍ കിട്ടി ആദ്യമായി ഞാന്‍ ലോങ്ങ്‌ റൂട്ട് പോകുന്നത് 'വിനോദ് ദാസി'ന്റെ വീട്ടിലേക്കായിരുന്നു! അവന്റെ വീട് എന്റെ വീടിനും കുറച്ചേറെ കിഴക്കായിട്ടാണ്, ഹൈവയുടെ പാരലല്‍   ആയിട്ടുള്ള ഒരു റോഡിനെ ക്രോസ് ചെയ്ത്‌,ഒരു ചെറിയ പാടത്തിന്റെ ഒക്കെ ഇടയിലൂടെ ഒക്കെ വേണം അവന്റെ വീട്ടിലെത്താന്‍.. നല്ല രസമുള്ള സൈക്കിള്‍ സവാരി ആയിരുന്ന അത്,അവന്റെ വീടിനടുത്ത് ചെല്ലും വരെ!.. 

അവന്റെ വീടിനടുത്ത് ഒരു ചെറിയ വളവുണ്ട്, ചെറുതല്ല നല്ല ഗമണ്ടന്‍ 'L' പോലിരിക്കുന്ന ഒരു വളവ്! ആദ്യമായാണ് അങ്ങനെ ഒരു വളവു സൈക്കിള്‍ സവാരിയില്‍ ഫേസ് ചെയ്യുന്നത്, ഹാന്റില്‍ നന്നായി വളക്കണം എന്നുള്ള അടിസ്ഥാന പാഠം എനിക്കവിടെ പ്രയോഗിക്കാന്‍ പറ്റിയില്ല, ദ കിടക്കുന്നു ഞാനും,എന്റെ മുകളില്‍ 'ബി എസ് എ' സൈക്കിള്‍ ഉം  കൂടെ തോട്ടില്‍(വളവിന്റെ മൂലയ്ക്ക് സാമാന്യം വലിയ ഒരു തോടുണ്ടാരുന്നു).. മുട്ടിലെ തൊലി ഒക്കെ പോയി,പക്ഷേ എന്റെ ദേഹം മുറിഞ്ഞതില്‍ അല്ല എനിക്ക് വിഷമം വന്നത്,മറിച്ച്‌ ബി എസ് എ സൈക്ലിന്റെ മട് ഗാര്‍ഡില്‍ ഉണ്ടായ ആ ചെറിയ പോരലിനെ ഓര്‍ത്ത് ആയിരുന്നു! അങ്ങനെ ആദ്യ സൈക്കിള്‍ സവാരി ,ഗണപതിക്ക്‌ വെച്ചത് കാക്ക കൊണ്ട് പോയി എന്ന അവസ്ഥ പോലെ ആയിപ്പോയി.. 

പിന്നെയും കുറച്ചു നാളുകള്‍ കഴിഞ്ഞ് സൈക്കിള്‍ സവാരിയില്‍ ഞാന്‍ ഒരു expert ആയി മാറി.. സ്കൂളിന്റെ അടുത്ത് ഒരു വീടുണ്ട്, ഞങ്ങള്‍ എല്ലാവരും സൈക്കിള്‍ കൊണ്ട് വെക്കുന്നത് അവിടെ ആയിരുന്നു... നല്ല തണലുള്ളതും ,വേറെ സൈക്കിള്‍ മറിഞ്ഞു വീണു നമ്മുടെ സൈക്ലിനു കേടു പറ്റാന്‍ ചാന്‍സ് ഇല്ലാത്തതുമായ  സ്ഥലം നോക്കിയായിരുന്നു ഞാന്‍ സൈക്കിള്‍ വെക്കാറു.. താമസിച്ചു സ്കൂളില്‍ എത്തിയ ഒരു ദിവസം എന്റെ പതിവ് സ്ഥലം എനിക്ക് കിട്ടിയില്ല, റോഡിനോട് ചേര്‍ന്നുള്ള,നല്ല വെയിലുള്ള ഒരു സ്ഥലത്ത് എന്റെ പുന്നാര സൈക്ലിനെ ഒറ്റക്ക് ആക്കി എനിക്ക് സ്കൂളിലേക്ക് പോകേണ്ടി വന്നു.. അപ്പോഴേ എന്റെ മനസ്സില്‍ എന്തൊക്കെയോ അശുഭ ചിന്തകള്‍ ഉണ്ടായിരുന്നു! എന്തോ പറ്റാന്‍ പോകുന്നു എന്ന് മനസ്സ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.. വൈകുന്നേരം സ്കൂള്‍ വിട്ടു ഓടി സൈക്ലിനടുത്തെക്ക് എത്തിയ ഞാന്‍ ഞെട്ടി പോയി, തൊട്ടതിനും പിടിച്ചതിനും ആളുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഓരോ സെക്കന്റ്‌ ഇടവിട്ട്‌ ഇടവിട്ട്‌  'കിണി കിണി' എന്ന് അടിച്ചോണ്ടിരുന്ന എന്റെ സൈക്ലിന്റെ ബെല്ല് കാണുന്നില്ല... സങ്കടത്താല്‍  എന്റെ കണ്ണ് നിറഞ്ഞു ഒഴുകാന്‍ തുടങ്ങി.. അവിടെ സൈക്കിള്‍ എടുക്കാന്‍ വന്ന എല്ലാവരോടും ഞാന്‍ ചോദിച്ചു,"കണ്ടോ നിങ്ങള്‍ ഒരു ബെല്ലിനെ എവിടെയെങ്കിലും?" എവിടുന്നു!!!!..  എന്റെ സൈക്ലിന്റെ ബെല്ല് അടിച്ചു മാറ്റിയവന്മാരുടെ ബെല്ല് അടിച്ചു പോകണേ എന്ന് വരെ ഞാന്‍ പ്രാകി!

ഇനിയിപ്പോ എന്ത് ചെയ്യും,ബെല്ല് ഇല്ലാത്ത സൈക്കിള്‍ ഉം  ചവിട്ടി ഞാന്‍ വീടിലെത്തി..കുറെ ഏറെ ആലോചിച്ചു.. ആര്‍ക്കോ ഒരു അത്യാവശ്യം വന്നപ്പോ എന്റെ ബെല്ല് എടുത്തോണ്ട് പോയി, പാവങ്ങള്‍! ഒരു ആവശ്യം വന്നത് കൊണ്ടല്ലേ! അത് പോലെ ഇപ്പോള്‍ എനിക്കും ഒരു ബെല്ലിന്റെ അത്യാവശ്യം ഉണ്ട്,അത് കൊണ്ട് ഞാനും ഒരു ബെല്ല് അങ്ങ് എടുത്താലോ എന്ന് വരെ പോയി ചിന്ത..
പക്ഷേ മൂന്നാം ക്ലാസ്സിലെ ആ മോഷണം  എന്റെ മനസ്സില്‍ ഉള്ളത് കൊണ്ട് അതിനു മിനക്കെടാന്‍ പോയില്ലാ.. ഇനി ചിലപ്പോ കുറെ നാളുകള്‍ കഴിഞ്ഞ് എന്റെ സൈക്ലിളില്‍ രണ്ട് ബെല്ലുകള്‍ പ്രത്യക്ഷപ്പെട്ടാലോ!

[NB : പക്ഷേ മൂന്നാം ക്ലാസ്സിലെ ആ മോഷണം  എന്റെ മനസ്സില്‍ ഉള്ളത് കൊണ്ട് അതിനു മിനക്കെടാന്‍ പോയില്ലാ.. ഇനി ചിലപ്പോ കുറെ നാളുകള്‍ കഴിഞ്ഞ് എന്റെ സൈക്ലിളില്‍ രണ്ട് ബെല്ലുകള്‍ പ്രത്യക്ഷപ്പെട്ടാലോ!!]

15 comments:

  1. നിന്റെ സൈകിളിനു കാക്ക തൊള്ളായിരം ബെല്ലുകള്‍ പ്രത്ക്ഷ പെടട്ടെ പഹയാ

    ReplyDelete
  2. കണ്ണന്‍ നന്നായി വരുന്നുണ്ട്...keep writing..എനിക്കും പണ്ടൊരു സൈക്കിള്‍ ഉണ്ടായിരുന്നു..ബി എസ് എ..അതിനെയും അടിച്ചുമാറ്റിയതാ.വീട്ടില്‍ ഒരു വേലക്കാരനുണ്ടായിരുന്നു.കര്‍ണാടകക്കാരന്‍ വീരപ്പന്‍..അവനാ കക്ഷി..

    ReplyDelete
  3. ബ്ലോഗ്ഗിന്റെ പേര് സായാഹ്നങ്ങളിലെ മോഷ്ടാക്കള്‍ എന്ന് ആകിയാല്‍ നന്നായിരുന്നു..........
    കണ്ണാ..........സോറി..കള്ളാ .....നന്നായിരുന്നു.

    ReplyDelete
  4. അപ്പോള്‍ കണ്ണന് ഓഫീസില്‍ വേറെ പണി ഒന്നും ഇല്ലെന്നു തോന്നുന്നു.എല്ലാ ദിവസ്സവും ഓരോ പോസ്റ്റ്‌.എന്തായാലും ഞാന്‍ എല്ലാം വായിക്കാറ് ഉണ്ട് കേട്ടോ

    ReplyDelete
  5. enitt bell tirichu kittiyo...?
    nannayitund...

    J.

    ReplyDelete
  6. ആദ്യത്തെ സൈക്കിള്‍സവാരി
    കേമായല്ലെ കണ്ണന്‍?

    ReplyDelete
  7. പിന്നീട് പുതിയ ബെല്ലോന്നും വാങ്ങീലെ,,

    ReplyDelete
  8. എന്നിട്ട് സൈക്കിളിനാരേലും മണി കെട്ടിയോ? :)

    ReplyDelete
  9. @ayyopavam
    ടാങ്ക്യൂ !
    @ABHI
    നന്ദി അഭിയെട്ടാ..
    വീരപ്പനോ..അപ്പൊ ചേട്ടന്‍ ഒരു പുലി ആണല്ലേ!
    @മിസിരിയനിസാര്‍
    ഞാനും ചിന്തിക്കാതിരുന്നില്ല! ഹ ഹ
    @പഞ്ചാരക്കുട്ടന്‍
    നന്ദി സുഹൃത്തേ.. പഴയ കാര്യങ്ങള്‍ ഒക്കെ കുറെ ഉണ്ട് ഇത് പോലുള്ളവ!
    ഓഫീസില്‍ പണി ഒക്കെ ഉണ്ട്.. ഇടം കയ്യ് കൊണ്ട് ബ്ലോഗ്‌ എഴുതുമ്പോള്‍ വലതു കയ്യ് കോഡ്(പ്രോഗ്രാം) എഴുതും!
    ഇടം കയ്യ് ചെയ്യുന്നത് വലം കയ്യ് അറിയില്ലാ.. ഹ ഹ
    @ലിഡിയ
    :-)
    @Anonymous
    പിന്നെ രണ്ടു ദിവസം ഞാന്‍ നോക്കി, ബെല്ല് തിരികെ വരുന്നുണ്ടോ എന്ന്... പിന്നെ അച്ഛന്‍ വാങ്ങി തന്നു!
    @ഹൈന
    :-)
    @ജുവൈരിയ സലാം
    ടിം ടിം ടിം........ടാക് ടക്ക് ടിക്ക് ... മണിയുടെ ബ്ലേഡ് പൊട്ടി...!!
    @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
    പിന്നല്ലാതെ! നടുവും തള്ളി വീഴുന്നത് ബഹു രസം തന്നെയാ..ഹ ഹ..
    നന്ദി ഇക്കാ!
    @Anonymous
    എന്ത് പറ്റി ? പല്ല് വേദന ആണോ?
    @~ex-pravasini*
    പിന്നെ രണ്ടു ദിവസം ഞാന്‍ നോക്കി, ബെല്ല് തിരികെ വരുന്നുണ്ടോ എന്ന്... പിന്നെ അച്ഛന്‍ വാങ്ങി തന്നു!
    @jayarajmurukkumpuzha
    ടാങ്ക്യൂ !
    @Rare Rose
    ഞാന്‍ തന്നെ കെട്ടി!
    എല്ലവര്‍ക്കും ടാങ്ക്യൂ !

    ReplyDelete
  10. സൈക്കിള്‍ സവാരി, ഗിരി ഗിരി യായ്‌ കേട്ടോ, ഇനിയും എഴുതുക.

    ReplyDelete
  11. bellonnu vangu marakkathe nalla ezhuthanu iniyum varaam

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...