Thursday, January 13, 2011

ഞങ്ങളെ ബാച്ചിലര്‍ ഓഫ് തെറിയോളജിക്ക് ചേര്‍ക്കരുതേ!

ഈ  ചിത്രം ഡെമോ ആണെ
ചില മനോഹരങ്ങളായ ബ്ലോഗുകള്‍ വായിച്ച് അതില്‍ ആകൃഷ്ടരായി ഒരു കമന്റ്‌ ഇടാന്‍ വേണ്ടി ചെല്ലുമ്പോഴാണ് നാം ഞെട്ടി പോകുന്നത്, അവിടെ ആ നല്ല ലേഖനത്തിന് പുറമേ പച്ച തെറിയും അശ്ലീലം പറച്ചിലുകളും.. തെറി എന്ന് പറഞ്ഞാല്‍ വെറും തെറി അല്ല; നിഘണ്ടുവില്‍ പോലും ഇല്ലാത്ത വാക്കുകള്‍ ആണ് അനോണികള്‍ ആയാലും അല്ലാത്തവര്‍ ആയാലും(ചിലര്‍) ഉപയോഗിചു കാണുന്നത്. രണ്ടായിരത്തി ആറില്‍ ബ്ലോഗു ലോകത്ത് എത്തിയവന്‍ ആണ് ഞാന്‍,അന്ന് മുതലേ ചില ബ്ലോഗുകള്‍ വായിക്കാറുണ്ടായിരുന്നു,നല്ല പോസ്ടുകളിന്മേല്‍ ആരോഗ്യപരമായ ചര്‍ച്ചകളും മറ്റും കൊണ്ട് ബഹു രസം ആയിരുന്നു ബ്ലോഗുലോകം അന്ന്. ഞാന്‍ അധികം എങ്ങും കമന്റ്‌ ഇടാറില്ലെങ്കിലും ആ ചര്‍ച്ചകള്‍ ഒക്കെ വായിച്ചു രസിക്കുകയും,അതിലെ നല്ല അറിവുകള്‍ ഉള്‍കൊള്ളുകയും ചെയ്യാറുണ്ടായിരുന്നു.കാലം കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഭാഷയുടെ ശൈലി മാറി,രൂപം മാറി. എളുപ്പ വഴിയില്‍ പണക്കാരനാകാം എന്ന് പറയും പോലെ എളുപ്പ വഴിയില്‍ പ്രശസ്തനാവാന്‍ ഉള്ള വഴിയായി എഴുത്ത് വിവാദങ്ങളും അതിനെ ചുവടു പിടിച്ചു വരുന്ന ചൂടന്‍ കമന്റുകളും, അടുത്ത കാലത്തായി എനിക്ക് ആരോടെങ്കിലും ഭയങ്കര ദേഷ്യം വന്നാല്‍, അവരെ വിളിക്കാന്‍ എന്റെ കയ്യിലുള്ള തെറി മതിയാവാതെ വന്നാല്‍,ഉപയോഗിക്കാന്‍ തക്കതായ ഒരു തെറി കണ്ടു പിടിക്കാന്‍, ആരുടെ എങ്കിലും പോസ്റ്റിലെ കമന്റ്‌ നോക്കിയാല്‍ മതി എന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നു! ബെര്‍ളിയെ പോലുള്ള പ്രശസ്തരായവരുടെ ബ്ലോഗില്‍ തെറി അഭിഷേകവും അശ്ലീല കമന്റ്സും ആണ് കൂടുതല്‍! ഇടയ്ക്കു ഞാന്‍ ചിന്തിച്ചു പോയി ഇങ്ങേര്‍ ഈ ബ്ലോഗ്‌ വെറുതെ അങ്ങ് എഴുതി വിടുക ആണോ, അതിലെ കമന്റ്സ് ഒന്നും നോക്കാരില്ലേ എന്ന്! എന്തായാലും ഒരാഴ്ച മുന്‍പ് ബെര്‍ളി അദ്ദേഹത്തിന്റെ കമന്റ്‌ ബോക്സ്‌ കൊട്ടി അടച്ചിരുന്നു! ഇപ്പോള്‍ വീണ്ടും ആ വാതില്‍ തുറന്നിട്ടുണ്ട്! മനപ്പൂര്‍വം ഉള്ള ഈ തെറി വിളികളും അശ്ലീലം പറച്ചിലുകളും ഒഴിവാക്കി കൂടെ,അതും ആ ലേഖനവുമായി ഒരു ബന്ധവും ഇല്ലാത്തവ? അല്ലെങ്കില്‍ ആ വ്യക്തിയോടുള്ള ദേഷ്യം ആണെങ്കില്‍ അത് നേരിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മെയില്‍ വഴിയോ ബോധിപ്പിച്ചാല്‍ പോരെ? സദുദ്ദേശത്തോടെ,തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന്റെ ലേഖനം വായിക്കാന്‍ എത്തുന്നവരെ 'ബാച്ചിലര്‍ ഓഫ് തെറിയോളജി'ക്ക് ചേര്‍ക്കേണ്ട അവശ്യം ഉണ്ടോ? ബ്ലോഗ്‌ ഓണേഴ്സും  ഉത്തരവാദിത്യം കാണിക്കണം, അങ്ങനെ ശല്യക്കാരായ കമെന്റടിക്കാരും കമന്റുകളും കൂടുമ്പോള്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണം,ദിവസത്തില്‍ ഒരു നേരം എങ്കിലും  ബ്ലോഗിന്റെ മുന്നില്‍ ഇരിക്കാന്‍ കഴിയാത്തവര്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം!!

[NB:ഇ-എഴുത്തുകാരുടെ സ്വന്തം ഇ-പേപ്പേര്‍ഇല് വരുന്ന എന്തിനും ഏതിനും ഉത്തരവാദികള്‍ അവര്‍ കൂടെ ആകുന്നു! ]

19 comments:

  1. കണ്ണന്‍ പറഞ്ഞു വച്ചത് വളരെ ഏറെ ചിന്തിക്കേണ്ട ഒന്നാണ് .പല ബ്ലോഗിലുംയ്തു കാണാനുണ്ട് .
    ഈ കുരുത്തം കെട്ട അനോണി മാരെയൊക്കെ പിടിച്ചു ചന്തിക്ക് നാല് പെട കൊടുക്കണം .
    ചിലര്‍ വെറുതെ വിവാദം ഉണ്ടാകാനായി നടക്കുന്നവര്‍

    ReplyDelete
  2. സത്യമാണു സുഹൃത്തേ, പൊതു കക്കൂസ് ചുവരുകളിലെഴുതി ശീലിച്ച പലരും വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. അത്തരക്കാരെക്കാൾ ഭീകരന്മാരും ഇപ്പോ രംഗത്തുവന്നിട്ടുണ്ട്.

    ReplyDelete
  3. കണ്ണന്‍ പറഞ്ഞതു ശരിയാണ്. മുടങ്ങാതെ വായിക്കാറുള്ള ഒരു ബ്ലോഗ്‌ ആണ് ബെര്ളിത്തരങ്ങള്, ചില കമന്റുകള്‍ അതിരുവിടരുണ്ട് എന്നത് സത്യം, പക്ഷെ രണ്ടു ദിവസമായിട്ട് ഇതു കാണുമ്പോള്‍ പൂരം കഴിഞ്ഞ പൂരപറമ്പുപോലെ.

    ReplyDelete
  4. ഇങ്ങിനെയും ആള്‍കാര്‍ ഉണ്ടോ...?

    ReplyDelete
  5. ശരിയാണ്. ചിലരുടെ മനോഭാവത്തില്‍ എന്തിനെയും കണ്ണുമടച്ചങ്ങു വിമര്‍ശിച്ചാല്‍ അവരെ ബുദ്ധിജീവികളാക്കി എല്ലാവരും ബഹുമാനിക്കുമെന്നാണ്. അതിന് എല്ലാവരുടെയും ബ്ലോഗില്‍കേറി കുറേയങ്ങു വിമര്‍ശിക്കും. ആധുനിക കുഞ്ചന്‍നമ്പ്യാര്‍ എന്ന ഭാവം. സ്വന്തം ബ്ലോഗിനൊരു പരസ്യവും ആവുമല്ലോ? എനിക്കും ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്. അതോടെ ഞാനും കമന്‍റിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

    ReplyDelete
  6. ഹി ഹി ഹി അതല്ലേ കണ്ണാ നുമ്മ ആ അനോണി വാതില്‍ നേരത്തെ അടച്ചത്. ശരിയാണ് മറവില്‍ ഇരുന്നു കല്ലെറിയുന്ന ഭീരുക്കള്‍ കൂടി വരുമ്പോള്‍ ഒരു നിയന്ത്രണം നല്ലതാണ്. അല്ലാത്ത പക്ഷം നല്ല വായനക്കാര്‍ കൂടി ആ വഴി വരില്ല.

    ReplyDelete
  7. ചിലര്‍ വെറുതെ വിവാദം ഉണ്ടാകാനായി നടക്കുന്നവര്‍...

    ReplyDelete
  8. അനോണികളുടെ കഷ്ടകാലം തുടങ്ങിയോ എന്റെ അനോണി മുത്തപ്പാ

    ReplyDelete
  9. നീ അല്ലേടാ ഇന്നാള് എന്‍റെ ബ്ലോഗില്‍ വന്നു തെറി പറഞ്ഞ അനോണി ...സത്യം പറ ...?

    ReplyDelete
  10. സ്വന്തം പേരു വെക്കാതെ തൂലികാനാമത്തില്‍ എഴുതുന്നവര്‍ ഈ അനോണി ഗണത്തില്‍ പെടുമോ..?
    അല്ലാ.. ശെരിക്കും ആരാ ഈ അനോണി..?!

    ReplyDelete
  11. niyanthranangal nallathu thanne....
    bt just coz 1 or more people do something wrong, its not fair to generalize the things...
    kalleriyanvendi mathram aayirickanam ennilla palarum swantham profile anonymous aaki veckunnath...

    the comments of a person just shows his character and as far as i understand, the blog owner has the rights to display/ and not display things on his blog. so oru blog ezhuthi athine athinte vazhik vittekathe idak poyi comments sort out cheyyanum kurachu samayam chilavazhickam.

    @kannan: this was not a comment on ur post actually.... 1 of the comments above aroused the anger.
    u hav been writing fabulous...ur stories, fiction and social causes....all hv been equally charming...

    J.

    ReplyDelete
  12. ഭാരതത്തിന്റെ നവോത്ഥാനമാണോ മുകളിൽ കണ്ടത്. കഷ്ടം :(

    എത്ര സമയമാണ് ഇവരൊക്കെ ഇതിനായി പാഴാക്കുന്നതെന്നും കണക്കിൽ എടുക്കേണ്ടതാണ്. ഭാഷയുടെ ഉപയോഗത്തിനും പ്രചരണത്തിനും ഉന്നതിക്കുമൊക്കെയായി കൈവന്നിരിക്കുന്ന നല്ലൊരു അവസരം എല്ലാവരും കൂടെ പാഴാക്കിക്കളയുന്നു എന്നേ പറയാനുള്ളൂ.

    ബ്ലോഗ് തുടങ്ങിയ അന്ന് മുതൽ അനോണി കമന്റ് തുറന്നിട്ട് മോഡറേഷനും വെക്കാതെ എഴുതുന്ന ആളാണ് ഞാൻ. ഇതുവരെ കിട്ടിയിട്ടുള്ളത് ആകെ ഒരു അനോണി കമന്റാണ്. “ഭ്രാന്തൻ ചിന്തകൾ, തുടരട്ടെ” എന്നായിരുന്നു ആ കമന്റ്. അതിൽ ഒരു അപാകതയും ഞാൻ കണ്ടതുമില്ല. എന്റെ ചിന്തകൾ ചിലപ്പോഴെങ്കിലും ഭ്രാന്തമാകുന്നു എന്നത് സൗഹൃദം നഷ്ടപ്പെടുത്താതെ തന്നെ മുഖം മറച്ച് ഏതോ സുഹൃത്ത് പറഞ്ഞതായി ഞാൻ മനസ്സിലാക്കി. എന്നെയോ കമന്റിട്ടിരിക്കുന്ന മറ്റാരെയെങ്കിലുമോ തെറി വിളിച്ചുകൊണ്ട് വരുന്ന കമന്റുകൾ ആരിട്ടാലും ഞാനതൊക്കെ ഡിലീറ്റ് ചെയ്യും. ആ പ്രവണത അധികമായാൽ മോഡറേഷൻ സ്ഥാപിക്കുകയും ചെയ്യും. അതുമാത്രമേയുള്ളൂ ഈ പ്രവണതയ്ക്ക് മരുന്ന്.

    ReplyDelete
  13. ഞാൻ തെറി വിളിക്കാനില്ല.
    ഞാൻ കായംകുളം സ്വദേശി.
    വീട് എം എസ് എം കോളേജിനു മുൻവശം
    ഞാൻ ഇവിടെ ചേർന്നു.

    ReplyDelete
  14. മാഷേ,
    എന്തുപറ്റി, അനോണികൾ നേരിട്ടു വന്നോ? എന്തേ അവസാന പോസ്റ്റ് ഡിലീറ്റി? (‘ലാസ്റ്റ് പോസ്റ്റ്’ ആവണ്ടെന്നു കരുതിയാണോ?)

    ReplyDelete
  15. @പ്രതികരണ ൻ athukondonnum alla, athoru vivadha postaa, athu kond namukkarkkum oru prayojanom kittilla athu mathralla, chila kuzhappangal undaavaanum chance und, namukk kathayum kavithayum anubhavakurippukalum, pinne kochu kochu samakaalika prasnangalum mathiyenne... ichiri valuthaayitt aa vishayangal okke samsaricha matheenn njaan ennodu thanne paranju heh

    ReplyDelete
  16. കണ്ണാ...അതെ ഞാന്‍ അവിടെ കുറെ കമന്റുകള്‍ നേരത്തെ ഇടാരുണ്ടായിരുന്നു..എന്റെ പേരില്‍ തന്നെ കേട്ടോ..ഇപ്പോള്‍ അവിടം ആകെ മോശം ആയത് കൊണ്ട് പോകാറില്ല..അനോണികളെ ഇപ്പോഴും ഒഴിവാക്കുന്നതാണ് നല്ലത്..ഇല്ലെങ്കില്‍ ..ചിലപ്പോള്‍ നമ്മള്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടു ഉണ്ടെങ്കില്‍ ആയാല്‍ തന്നെയാണ് ഈ അനോണിയായി വന്നത് എന്ന് സംശയിക്കാനും മതി അല്ലെ?..ഒരുത്തനെത്തന്നെ നിനചിരുന്നാല്‍..വരുന്ന അനോണികള്‍ എല്ലാം അവന്‍ എന്ന് തോന്നും അല്ലെ?..

    ReplyDelete
  17. ബ്ലോഗേഴുതുപോലെ വായനയും കമെന്ടലും അവനവന്റെ സംസ്കാരം വെളിവാക്കുന്നു എന്നറിയുക. നീയെന്തിനു വിഷമിക്കുന്നു?

    ReplyDelete
  18. കണ്ണാ,
    എനിക്ക് അന്പത്തിനാലു വയസ്സുണ്ട്. യുവജനങ്ങളോടു യാതൊരു തരത്തിലും,ഗുസ്തിപിടിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയോ,സാങ്കേതിക പരിജ്ഞാനമോ എനിക്കില്ല.
    അല്‍പ്പം ചമ്മലോടെയാണെങ്കിലും, ഞാനും ഒരു ബ്ലോഗ്‌ എഴുതി ത്തുടങ്ങി. ബ്ലോഗിന്റെ ബാലപീഡ തീരുന്നതിനു മുന്‍പേ തന്നെ എനിക്കിട്ടും പണി കിട്ടി.
    "ഞാന്‍ അയച്ചു തന്ന ഇംഗ്ലീഷ്‌ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അച്ചായന്‍ എഴുതിയ കഥ വളരെ നന്നായിട്ടുണ്ട്." എന്നൊരു പയ്യന്റെ കമന്റ് വന്നു.
    എനിക്ക് ഇംഗ്ലീഷ്‌ വായിക്കാന്‍ അറിയാമോ എന്നു ചിന്തിക്കാനുള്ള സല്‍ബുദ്ധിപോലും അദ്ദേഹത്തിനുണ്ടായില്ല. ഇതാണു ലോകം.
    ബ്ലോഗ്‌ എഴുതുന്നത്‌,ആരോടും മത്സരിക്കാനോ, പണമുണ്ടാക്കാനോ അല്ലാത്ത സ്ഥിതിക്ക് എന്തിനാണീ ഏഷണിയും വഴക്കുമെന്നു മനസ്സിലാകുന്നില്ല. ബഹുജനം പലവിധം എന്നു സമാധാനിക്കാം!

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...