Sunday, February 06, 2011

നമുക്കൊരു മുന്നറിപ്പ്

അച്ഛനെയും അമ്മയയൂം തനിച്ചാക്കി മറ്റൊരു വീട്ടിലേക്കു,ലോകത്തേക്ക് പോകാന്‍ തനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല,അന്ന് പെണ്ണ് കാണാന്‍ വിവേക് എത്തുമ്പോള്‍ അയാളോട് തനിക്കു നല്ല ദേഷ്യം ആയിരുന്നു, അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും പുന്നാര അനിയനില്‍ നിന്നും തന്നെ അകറ്റാന്‍ എത്തിയ ഒരു വില്ലന്‍ ആയി തോന്നിയിരുന്നു!. പക്ഷേ തന്നോട് അല്‍പ നേരം സംസാരിക്കണം എന്ന് പറഞ്ഞു തന്റെ അടുത്തു വന്നു സംസാരിച്ചു തുടങ്ങിയപ്പോള്‍,ആ മനസ്സ് കാണാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ താനും ഇഷ്ടപ്പെട്ടു പോയി ;കൊതിച്ചു പോയി-വിവേകിനൊപ്പം താമസിക്കാന്‍,ഒപ്പം ജീവിക്കാന്‍. സ്വപ്‌നങ്ങള്‍ കണ്ട് തുടങ്ങി അന്ന് മുതല്‍. 

വിവേക്നോടു താന്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ ഇപ്പോള്‍ ചെയുന്ന ഈ ജോലി തുടരാന്‍ അനുവദിക്കണം-തളര്‍ന്നു കിടക്കുന്ന അച്ഛനെയും അമ്മയെയും സംരക്ഷിക്കാന്‍ തന്റെ ഈ ജോലി കൂടിയേ മതിയാവൂ,അനിയന്‍ ഒരു നിലയില്‍ ആകുന്നത് വരെയെങ്കിലും..വിവേക് ഈ ആവശ്യം  ഒരു മടിയും കൂടാതെ സമ്മതിച്ചു,അവന്‍ ഒരു പാവം ആണ്.. കഴിഞ്ഞ മാസം പെണ്ണ് കാണല്‍ കഴിഞ്ഞപ്പോള്‍ മുതല്‍ സ്വപ്‌നങ്ങള്‍ കണ്ട് കൂട്ടുകയാണ് തങ്ങളിരുവരും.. തങ്ങളുടെ വീട്.,അവിടെ ഓടി ചാടി നടക്കുന്ന കുട്ടികള്‍, പിന്നെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ചിരിക്കുന്ന മുഖങ്ങള്‍.. തന്റെ കുഞ്ഞനുജനെ പഠിപ്പിച്ചു ഒരു നല്ല നിലയില്‍ എത്തിച്ചിട്ട് വേണം തനിക്കും സ്വസ്ഥായിട്ടു ഒന്ന് ഒതുങ്ങി കൂടാന്‍, "ചേച്ചി എന്റെ ഫീസ്‌ കൊടുക്കേണ്ടത് നാളെയാ" അന്ന് രാവിലെ അവന്‍ വിളിച്ചപ്പോള്‍ ഇത് കൂടി പറഞ്ഞിരുന്നു, ബാഗിലെ കാഷു വെച്ചിരിക്കുന്ന ഭാഗത്ത് ഒന്ന് കൂടി അമര്‍ത്തിപ്പിടിച്ചു താന്‍, അച്ഛനുള്ള മരുന്നും വാങ്ങിയിട്ടുണ്ട്.,പാവം തളര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി..

രാത്രി ഏറെ ആയിരുന്നു അന്ന്... ട്രെയിന്‍ അല്പം ലേറ്റ് ആയിരുന്നു,അതിനാല്‍ തന്നെ പതിവില്ലാത്ത ഒരു പേടിയും!. ഒരു നാല് സ്റ്റോപ്പ്‌ കൂടെ കഴിയുമ്പോള്‍ തനിക്ക് ഇറങ്ങാം,കാത്തു നില്‍ക്കുന്ന അനിയനോപ്പം വീട്ടിലേക്കു പോകാം,.. ആ ദിവസം  കഴിഞ്ഞ്  തൊട്ടുടുത്ത ദിവസം തന്റെ വിവാഹം ആയിരുന്നു...
അടുത്തിരുന്ന ആന്റി ആ സ്റ്റോപ്പില്‍ ഇറങ്ങുന്നു.അങ്ങനെ ആ കമ്പാര്‍ട്ട്മെന്റില്‍ താനും തന്റെ സ്വപ്ങ്ങളും മാത്രം.ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ആണ് ആ ഒറ്റക്കയ്യന്‍ ചാടി കയറിയത്!അയാളെ പുറത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ടിരുന്നു താന്‍,ആ കൈപ്പത്തി നഷ്ടായ കയ്യും ദൈന്യതയാര്‍ന്ന മുഖവും കണ്ടപ്പോള്‍ അല്പം അനുകമ്പ തോന്നിയിരുന്നു.പക്ഷേ അതൊക്കെ ആ കാട്ടാളന്റെ കറ തീര്‍ന്ന അഭിനയത്തിന്റെ ഒരു ഭാഗം ആയിരുന്നു എന്ന്‍ പിന്നീടാണല്ലോ മനസ്സിലായത്.താനിരുന്ന ബോഗിയില്‍  അയാള് ചാടി കേറിയപ്പോള്‍ വെറുതെ ചിന്തിച്ചു,എന്തിനാണ് ലേഡിസ് കമ്പര്‍ത്മെന്റില്‍ പുരുഷന്നായ അയാള്  കയറിയത്...??!!തന്റെ അടുക്കലേക്കു വന്നപ്പോള്‍ പിന്നെയും ചിന്തിച്ചു,എന്തിന്നാണ് അയാള് തന്റെ അടുത്തേക്ക് വരുന്നത്!!! തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അലറി കരഞ്ഞു കൊണ്ട് ആ കുടുസ്സു ബോഗിയില്‍ അങ്ങടും ഇങ്ങടും കിടന്നു ഓടി താന്‍,"രക്ഷിക്കണേ!! രക്ഷിക്കണേ!!" എന്ന് അലറി വിളിച്ചു താന്‍, മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടേണ്ടി വന്നത്... പക്ഷേ ആ ഒറ്റക്കയ്യനും തന്റെ പുറകെ, തന്റെ സ്വപ്നങ്ങളെ ചവിട്ടി മെതിക്കാന്‍ കൂടെ ചാടുമെന്നു കരുതിയില്ല..ആ കാട്ടാളന്റെ മൃഗീയ മര്‍ദനത്തെക്കാള്‍ തന്നെ വേദനിപ്പിച്ചത്,തകര്‍ത്തു കളഞ്ഞത് താന്‍ ചാടുന്നത് കണ്ട,അലറി കരയുന്നത് കേട്ട,അടുത്ത കമ്പാര്‍ട്ട്മെന്റിലെ സഹജീവികളുടെ മൌനം ആയിരുന്നുവല്ലോ!


[NB:ആ കുട്ടി മരിച്ചല്ലേ?!! പാവം.. മരണപ്പെട്ടത് നമുടെ സ്വന്തം അനിയത്തിയോ ചേച്ചിയോ ആണെന്ന് കരുതി,ഇനി ഇങ്ങനെ ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍,കയ്യുള്ളതും ഇല്ലാത്തതുമായ എല്ലാ കാട്ടാളന്മാരില്‍ നിന്നും നമ്മുടെ പെങ്ങന്മാരെ രക്ഷിക്കാന്‍,ദയവു ചെയ്തു മൌനം വെടിയൂ... 
മരിച്ചു പോയ,നമ്മുടെ മനസ്സ് തുറപ്പിക്കാന്‍ ബലിയാടായ,സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോയ ആ പാവം പെണ്‍കുട്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍! :-( ]

18 comments:

 1. ആദരാഞ്ജലികള്‍ ... നമുക്ക് മൌനം വെടിയാം .... പ്രതികരിക്കാം .. പ്രതിഷേധിക്കാം.... അവയൊന്നും ബധിര കര്‍ണ്ണങ്ങളില്‍ അല്ല ചെന്നെത്തുന്നത് എന്ന് ഉറപ്പാക്കുക ...

  ReplyDelete
 2. ഇനിയും ഇങ്ങനെ ഉണ്ടാവാതിരിക്കട്ടെ...ആദരാഞ്ജലികള്‍ നേരുന്നു....ഇങ്ങനെയുള്ള കാപാലികരെ ഉടന്‍ വേദി വെച്ച് കൊല്ലുന്ന നിയമം വന്നിരുന്നെങ്കില്‍....

  ReplyDelete
 3. വാര്‍ത്ത കണ്ടപ്പോള്‍ സങ്കടം തോന്നി. എന്താ ചെയ്യാ ...

  ReplyDelete
 4. മ്മ്...... ഞാനെന്ന ആണിന് ലജ്ജിക്കാം

  ReplyDelete
 5. ഇനിയും ഇങ്ങനെ ഉണ്ടാവാതിരിക്കട്ടെ...ആദരാഞ്ജലികള്‍

  ReplyDelete
 6. Onnum parayanilla. Namuk enta cheyan kazhiya? Sankadapedanallathe

  ReplyDelete
 7. ഇവരെയൊക്കെ നരഭോജികളെന്നു വേണം വിളിക്കാന്‍. ഇവിടെ 4 വയസ്സുകാരിയെ 3 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച വാര്‍ത്തയുടെ ചൂട് കെട്ടടങ്ങുന്നതിനു മുമ്പാണീ വാര്‍ത്ത...

  ReplyDelete
 8. ഇനിയും ഇങ്ങനെ ഉണ്ടാവാതിരിക്കട്ടെ...ആദരാഞ്ജലികള്‍ നേരുന്നു.

  ReplyDelete
 9. ആദരാഞ്ജലികള്‍ ....

  ReplyDelete
 10. ഓരോ സംഭവങ്ങൾക്കു ശേഷവും എന്റെ കണ്ണൂകൾ പുറംകാഴ്ചകളിലേക്ക് കൂടുതൽ തുറന്നുപിടിക്കുന്നു. പക്ഷെ എന്നിട്ടും സഹോദരി നിനക്കിതു സഭവിച്ചല്ലോ....വയ്യ....

  ReplyDelete
 11. ആണുങ്ങൾ എന്ന രീതിയിൽ കഴിയുന്നത്ര ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ നമുക്കു കഴിയട്ടെ.

  ഈ ചർച്ചയിൽ പങ്കെടുക്കൂ
  http://www.jayanevoor1.blogspot.com/

  ReplyDelete
 12. വാക്കുകളില്ല.....

  ReplyDelete
 13. അങ്ങനെ ആ കുട്ടിയും കഴിഞ്ഞു. ഇനി അടുത്ത പെണ്‍കുട്ടിയിലേക്കുള്ള ദൂരം കുറിക്കും അവന്മാര്‍ !

  ReplyDelete
 14. രണ്ടു ദിവസം കൂടി കഴിയുമ്പോള്‍ സൗമ്യയെ എല്ലാവരും മറന്നിട്ടുണ്ടാവും..പിന്നെ എല്ലാം പഴയപടിയാവും...ഇപ്പോള്‍ത്തന്നെ കാട്ടാളന്മാര്‍ പുതിയ ഇരയെ തേടി ഇറങ്ങിയിട്ടുണ്ടാവും....

  ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...