Wednesday, February 23, 2011

ഐ ലവ് യു

കുറെ നാളായി ഏന്തെങ്കിലും എഴുതിയിട്ട്.. എന്തൊക്കെയോ എഴുതണം എന്നുണ്ട്..പക്ഷേ ഈയിടയായി എഴുതുന്നത് ഒന്നും മുഴുമിപ്പിക്കാന്‍ പറ്റണില്ല.. ആശയങ്ങളും ഭാവനകളും ഒക്കെ ഇല്ലാഞ്ഞിട്ടല്ല.. പക്ഷേ എന്തോ ഒരു ഇത് മനസ്സിനെ പിടിച്ചു പുറകോട്ടു വലിക്കുന്നു... ഇന്നെന്തായാലും എഴുതാന്‍ വന്നത് മുഴുമിപ്പിച്ചിട്ടേ ഞാന്‍ പോകൂ.. എനിക്ക് ഒരു പഴയ കൂട്ടുകാരന്‍ ഉണ്ട്,പേര് രതീഷ്‌ എം രാജാ.. എന്ജിനീയരിങ്ങിനു പഠിച്ചപ്പോള്‍ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു കക്ഷി... പഠിക്കാന്‍ ഒന്നും അത്ര മിടുക്കന്‍ ആയിരുന്നില്ല.. അവന്റെ മിടുക്ക് മുഴുവന്‍ സംഗീതത്തില്‍ ആയിരുന്നു... സംഗീതത്തില്‍ എന്ന് വെച്ചാല്‍ പാട്ടിനു ഈണം കൊടുക്കുക എന്നത് ,പാടുകയും ചെയ്യുമായിരുന്നു.. അവനെ കൊണ്ട് ക്ലാസ്സ്‌ സമയത്ത് പാട്ടെഴുതി ഈണം കൊടുക്കുക പാടിപ്പിക്കുക എന്നിവയായിരുന്നു ഞങ്ങളുടെ ഹോബ്ബികള്‍.... പാട്ടൊന്നും അറിയാത്ത ഞങ്ങള്‍ ചിലര്‍ കോളേജ് ഡേക്ക് പാട്ട് പാടാന്‍ കേറുമായിരുന്നു, അപ്പോള്‍ കിട്ടാന്‍ ചാന്‍സ് ഉള്ള കൂവലിന്റെ ശ്ജക്തി കുറയ്ക്കാനായി അവനെയും കൂടെ കൂട്ടുമായിരുന്നു ഞങ്ങള്‍ ... പാട്ട് പഠിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല അവന്‍.. അന്നേ പറയുമായിരുന്നു അവന്റെ ആഗ്രഹങ്ങളില്‍ ചിലത് ശങ്കര്‍ മഹാദേവനെ കൊണ്ടും മറ്റും പാടിക്കുക എന്നതൊക്കെ ആണ് എന്ന്.. അതൊക്കെ അന്ന് കേള്‍ക്കുമ്പോള്‍ ഞാനടക്കം എല്ലാവരും കളിയാക്കുമായിരുന്നു... 

ഫ്രാങ്കോയോടൊപ്പം 

പ്രതാപിനോടോപ്പം

പ്രതാപിനോടോപ്പം

ശ്യാമപ്രസാദിനോടൊപ്പം   

ജ്യോല്സനയോടൊപ്പം 

രഞ്ചിനിയോടൊപ്പം 

ഹരിഹരനോടൊപ്പം
ശങ്കര്‍ജിയോടൊപ്പം
കണ്ണനോടോപ്പം(ഉവ്വാ..)   

ഇന്നിപ്പോള്‍ അതാ അവന്റെ പേരില്‍(സംഗീതം:രതീഷ്‌) ആല്‍ബം ഇറങ്ങിയിരിക്കുന്നു...ആല്‍ബത്തിന്റെ പേര് ഐ ലവ് യു പാടിയിരിക്കുനത് ശങ്കര്‍ മഹാദേവന്‍,ഹരിഹരന്‍,വിദുപ്രതാപ്,റീമി ടോമി.ജ്യോത്സ്ന,രതീഷ്‌ തുടങ്ങിയവര്‍..നിങ്ങളും ഒന്ന് കേട്ടു നോക്കൂ... പാട്ടൊക്കെ നല്ല രസം ഉണ്ട് കേള്‍ക്കാന്‍.. പക്ഷേ ചിലവയുടെ ഒക്കെ വരികള്‍ നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്... പക്ഷേ കൂട്ടുകാരാ സംഗീതത്തിനു ഞാന്‍ നിനക്ക് നൂറുമാര്‍ക്കും നല്‍കുന്നു... മലയാള ഗാന ശാഖക്ക് ഒരു മുതല്ക്കൂട്ടവാന്‍ നിനക്ക് കഴിയട്ടെ... ഈ ആല്‍ബത്തില്‍ എന്റെ മറ്റൊരു സഹപാടി കൂടി സഹകരിച്ചിട്ടുണ്ട് ,അഭിഷേക് വി നായര്‍ ആല്‍ബത്തിന്റെ സഹസംവിധാനം അവനാണ്..പാട്ടുകളെല്ലാം വെള്ളിത്തിരമ്യൂസിക്.നെറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.. ഓരോ പാട്ടിന്റെയും ഡൌണ്‍ലോഡ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. കേട്ടു നോക്കൂ....
[ഹരിഹരന്റെ മനോഹരമായ ശബ്ദത്തില്‍ ഒരു നല്ല ഗാനം..താഴെ ഈ പാട്ടിന്റെ വീഡിയോയും ഉണ്ട്..]
02 – ഉള്ളില്‍ തെങ്ങും
03 – ഐ ലവ് യു
04 – മാഞ്ഞുപോയി
05 – മനസ്സില്‍ പുതുമ
06 – ആമ്പല്‍ പൂവേ
07 – പനിനീര്‍
08 – നെഞ്ചില്‍ നെഞ്ചില്‍ 
[ശങ്കര്‍ മഹാ ദേവന്‍ പാടിയ ഈ പാട്ട് എനിക്കൊരുപ്പാട് ഇഷ്ടമായ ഒന്നാണ്...]
09 – ഉള്ളില്‍ തേങ്ങും
10 – ഐ ലവ് യു[NB:നല്ല നല്ല ഗാനങ്ങള്‍ നിന്റെ പേരില്‍ ഇറങ്ങാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു പ്രീയ കൂട്ടുകാരാ..]

19 comments:

 1. എനിക്കിങ്ങനെ ഒരു കൂട്ടുകാരന്‍ ഇല്ലാതെ പോയല്ലോ ഈശ്വരാ ... കണ്ണന്റെ ഭാഗ്യം ....

  അനുമോദനങ്ങള്‍ ... ആശംസകള്‍ ... ഭാവുകങ്ങള്‍ .. ഒക്കെ ആ സുഹൃത്തിനെ കൂടി അറിയിചെക്കണേ ...

  ReplyDelete
 2. Hi hi.. I love you album thinte name aayirunno? Njan vicharichu ennod paranjathanennu.. Hi hi hi

  ReplyDelete
 3. download cheyyatte...enittu parayaam paattengane ennu,enthayaalum publicity kannan ennu koodi cherkaan paranjekku frndinodu

  ReplyDelete
 4. ഒരു പ്രഫഷണൽ ബേസിൽ വിലയിരുത്തുകയാണെങ്കിൽ നന്നായിരിക്കുന്നു.

  വരികൾക്കു നൽകിയ വിശ്വല് ഓവറായോ..
  ഒഹ്, എന്റെ ഇഷ്ടകുറവാകാം.

  ReplyDelete
 5. Friend nu ente oru congradulation. Good work. I like

  ReplyDelete
 6. സത്യം പറ, ഈ പരസ്യം കൊടുക്കുന്നതിനു കൂട്ടുകാരന്‍ എന്ത് തന്നു കണ്ണാ ...(ചുമ്മാ തമാശ പറഞ്ഞതാ ...ഞാന്‍ പാട്ട് കേള്‍ക്കുന്ന സ്വഭാവം ഉള്ള ആളല്ല ...അപ്പോള്‍ പിന്നെ വേറെ എന്ത് കമന്റും .......ഹ ഹ ഹ )

  ReplyDelete
 7. കണ്ണാ.....ഫ്രണ്ടിന്റെ പാട്ടുകള്‍ നന്നായിട്ടുണ്ട്.
  അഭിനന്ദനങ്ങള്‍ അറിയിക്കുക.

  ReplyDelete
 8. വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി പ്രേമം തലയ്ക്കു കുടുങ്ങി എഴുത്ത് മുടങ്ങിയതാണെന്ന്. ആ കൂട്ടുകാര്‍ക്ക് ആശംസകള്‍ അറിയിക്കൂ. പാട്ടിന്റെ അഭിപ്രായം കേട്ടിട്ട് പറയാംട്ടോ.

  ReplyDelete
 9. ബെസ്റ്റ്‌ ഒഫ്ദ്‌ ലക്ക് ....നിനക്കും ഫ്രെണ്ടിനും

  ReplyDelete
 10. കണ്ണന്റെ രതീഷിനെ ആശംസകൾ അറിയിക്കുക. അറിയിച്ച കണ്ണനും.

  ReplyDelete
 11. ഇഷ്ട്ടമായി പാട്ട്....എന്റെയും ഒരു ആല്‍ബം ഉണ്ട് അന്ന് ചെയ്തത്....കേക്കണോ?..

  ReplyDelete
 12. കണ്ണാ, സുഹൃത്തിനു എന്റെയൊരു ആശംസകൂടി അറിയിക്കൂ, നല്ലവരികള്‍ ആണ്.

  ReplyDelete
 13. പാട്ടുകള്‍ പിന്നീട് ഡൌന്‍ലോഡ് ചെയ്ത് കേള്‍ക്കാം.ഇപ്പോ സുഹ്രത്തിനോട് ആശംസകള്‍ പറയൂ..

  ReplyDelete
 14. കണ്ണന്‍ ആളു കൊള്ളാമല്ലോ.കൂട്ടുകാരനിട്ട് തന്നെ പണി കൊടുത്തല്ലോ.പുള്ളിയുടെ പാട്ട് ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്തത് ശരിയായി ഇല്ല കേട്ടോ.
  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  ReplyDelete
 15. നല്ല പാട്ടുകള്‍....
  ആശംസകള്‍ അറിയിക്കുന്നു....

  ReplyDelete
 16. കൂട്ടുകാരന്റെ സ്വപ്നം പൂവണിഞ്ഞല്ലോ...?
  അഭിനന്ദനങ്ങള്‍ അറിയിക്കുക...
  കൂട്ടുകാരെ പരിചയപ്പെടുത്തി തന്നതിനു നന്ദി
  പാട്ടുകള്‍ കേട്ട് നോക്കട്ടെ..

  ReplyDelete
 17. വിഷ്വല്‍ കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്നു തോന്നുന്നു...
  ലിപ്സ് മൂവ്മെന്റ്സ് കൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ച് കൂടി ഒറിജിനാലിറ്റി ഫീല്‍ ചെയ്തേനെ...
  (എന്റെ മാത്രം തോന്നലാണേയ്...)

  ReplyDelete
 18. അഭിനന്ദനങ്ങള്‍ അറിയിച്ചവര്‍ക്കും വിമര്‍ശനങ്ങള്‍ അറിയിച്ചവര്‍ക്കും ഒരുപാട് നന്ദി..

  ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...