ഭാഗം രണ്ടിവിടെ ,ഭാഗം ഒന്നിവിടെ
ഒരു എഴുത്തുകാരന്‍ ആകുന്നതു പോലെ എളുപ്പമാണോ ഒരു നല്ല മനുഷ്യനാകുന്നത്..?
ആണെങ്കില്‍ ഏറ്റവും ചുരുങ്ങിയത് എല്ലാ എഴുത്തുകാരും നല്ല മനുഷ്യരും നിത്യേന കണ്ണാടിക്കു മുമ്പിലിരുന്നു അവനവനോട് കൊഞ്ഞനം കാട്ടാത്തതെന്തു കൊണ്ടാണ്.?
നല്ലമനുഷ്യന്‍ ആവാന്‍ അത്രയ്ക്ക് പാടാണോ? ഇക്കാക്ക് എന്നെ പറ്റി എന്ത് തോന്നുന്നു(#ലേബല്‍: അഹംഭാവം തീരെ ഇല്ല) എന്തൊരു ചോദ്യാ ഇതൊക്കെ.. ഹോ !!!
നമ്മുടെ ഗ്രൂപ്പില്‍ അര്‍ഥവത്തായ സംവാദങ്ങള്‍ക്ക് ഇടം കിട്ടാത്തതെന്തുകൊണ്ടാണ് എന്ന് നാമൂസിയന്‍ ചിന്തകള്‍ വായിക്കുമ്പോള്‍ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ...?
നാമൂസിക്ക കേള്‍കണ്ട.. അത്രേം കട്ടി വിഷയങ്ങള്‍ എനിക്ക് ദഹിക്കില്ല ഇക്കാ.. ഞാന്‍ ഇടയ്ക്കിടെ നോക്കാറുണ്ട്.. കുറച്ചൂടി കഴിയുമ്പോ അത്തരം വിഷയങ്ങള്‍ മനസിലാകുമായിരിക്കും.. ഇപ്പൊ ഞാന്‍ ഇങ്ങനെ കളിച്ചു ചിരിച്ച് നടന്നോട്ടെ...
കണ്ണാ കണ്ണില്ലാത്തവരെക്കുറിച്ച് എന്ത് പറയുന്നു.
കണ്ണില്ലാതവരോട് നമുക്ക് തോന്നുക സഹതാപം അല്ലെ.. അതെനിക്കും തോന്നാറുണ്ട്.. അയ്യോ പാവം,കഷ്ടം എന്നൊക്കെ മനസ്സില്‍ പറയും.. സഹായിക്കാന്‍ പറ്റിയ അവസരങ്ങള്‍ ആണെങ്കില്‍ സഹായിക്കും!
കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാത്തവരോട് എന്ത് പറയുന്നു.
കണ്ണുണ്ടായിട്ടും കാണാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല കാരണം അവര്‍ക്ക് ചെവി കേട്ട് കൂടാ..!!#ലേബല്‍:ഉറങ്ങുന്നവനെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവനെയോ?!!അതുകൊണ്ട് അത്തരക്കാര്‍ക്കു നല്ലത് പെടയാണ്, അത് കിട്ടിയാല്‍ അറിയാത്ത ഭാവം കാട്ടാന്‍ കഴിയില്ലല്ലോ..
ബൂലോകത്തെ തുറന്നു വെച്ച ഒരു കണ്ണാണോ കണ്ണാ നീ?
എന്ത്? ആര്? എപ്പോ? ഉവ്വ..! മലയാളം ബ്ലോഗേഴ്സ് ആയ തപസ്വികള്‍,മഹാന്മാര്‍,തപസ്സു ചെയ്യുകയും യുദ്ധം ചെയ്യുകയും മഹാ കാവ്യങ്ങള്‍ എഴുതുകയും തത്വങ്ങള്‍ പറയുകയും ചെയ്യുന്ന ഭൂലോകമാകുന്ന ഈ വൃന്താവനത്തിലെ, കുസൃതികളും കള്ളത്തരങ്ങളും നടത്തി ഓടി ചാടി നടക്കുന്ന അഞ്ചു വയസ്സുകാരന്‍ കണ്ണന്‍ ആണ് ഞാന്‍!
കണ്ണന്‍ ഒരിക്കൽ നടന്ന് പോകുമ്പോ രണ്ട് കാട്ടാന്മാർ പിടികൂടി കൈയ്യിലുള്ള കാശെടുക്കാൻ പറഞ്ഞു, കണ്ണന്റെ കയ്യിൽ അഞ്ച് പൈസ ഇല്ലെന്ന് മനസ്സിലാക്കിയ കാട്ടാളന്മാർ കണ്ണനെ റാഗ് ചെയ്യാൻ തന്നെ തീരുമാനിച്ച് മൂന്ന് വിഭവങ്ങൾ മുന്നിൽ നിരത്തി. കള്ളും പട്ടിയിറച്ചിയും സുന്ദരിയായ ഒരു പെൺകുട്ടിയുമായിരുന്നു അവ. എന്നീട്ടവർ കണ്ണനോട് പറഞ്ഞു , രക്ഷപെടണമെങ്കിൽ മൂക്കറ്റം കള്ള് കുടിക്കണം, അതല്ലെങ്കിൽ പട്ടിയിറച്ചി തിന്നണം, അതുമല്ലെങ്കിൽ പെൺകുട്ടിയുടെ മാനം നശിപ്പിക്കണം. ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ കണ്ണന് അവരിൽ നിന്നും രക്ഷപെടാം. ഒന്നും ചെയ്യാതെ രക്ഷപെടാൻ വേറെ മാർഗ്ഗവുമില്ല.കണ്ണൻ ഏത് സെലക്ട് ചെയ്യും? എന്ത് കൊണ്ട്.?
ഹ ഹ.. കൊള്ളാം നല്ല ചോദ്യം.. ഇതിലിപ്പോ പെണ്ണിന്റെ മാനം നശിപ്പിക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല , കള്ളു കുടിക്കാനും ഉദ്ദേശിക്കുന്നില്ല .. പക്ഷെ ആ പാവം പെണ്‍കുട്ടിയെ അവിടെ നിന്നും രക്ഷിക്കാന്‍, കൂടെ എനിക്കും രക്ഷപ്പെടുവാന്‍ ഒരു ഉപായം കണ്ടെത്തണം, അതിനു വേണ്ടി കുറച്ചു ആലോചിക്കാന്‍ സമയം വേണം.. അതിനാല്‍ പട്ടി ഇറച്ചി തിന്നാന്‍ തന്നെ തീരുമാനിക്കും.. എന്തായാലും കോഴിയെയും പോത്തിനെയും പോലെ ഒരു ജീവി തന്നെ ആണല്ലോ പട്ടിയും.. പക്ഷെ പതിയെ ഞാന്‍ തിന്നുകയുള്ളൂ.. കള്ള് കുപ്പി അവരുടെ മുന്നില്‍ തന്നെ ഇരിക്കുക ആണല്ലോ.. ഞാന്‍ പതിയെ പട്ടി ഇറച്ചി തിന്നുമ്പോള്‍ അവര്‍ പതിയെ കള്ള് കുടിക്കുന്നുണ്ടാവം.. കുറച്ചു കഴിയുമ്പോള്‍ അവര്‍ ഒരു ലെവലായി കഴിയുമ്പോള്‍ ആ കാട്ടാളന്‍മാരെ എനിക്ക് നേരിടാന്‍ പറ്റിയേക്കും.. പട്ടി ഇറച്ചി വെച്ചിരിക്കുന്ന പാത്രം എനിക്ക് ഒരു ആയുധം ആക്കാനും കഴിഞ്ഞേക്കും, അല്ലെങ്കില്‍ അത്രയും സമയം കൊണ്ട് എന്തെങ്കിലും ഒരു ഉപായം കിട്ടാതിരിക്കില്ല.ഞാന്‍ രക്ഷപ്പെടുന്നതിലുപരി ആ പെണ്‍കുട്ടിയെ സുരക്ഷിയിതയാക്കുക്ക എന്നതായിരിക്കും മുഖ്യ ലക്ഷ്യം..
ശരിയായ തീരുമാനം. ഇതിനപ്പുറം നല്ല ഒരു തീരുമാനം എടുക്കാൻ ലോകത്താർക്കാ സാധിക്കുക!! മദ്യം എല്ലാ തിന്മകളുടെയും മാതാവാണ്. മദ്യം ഉപയോഗിച്ചാൽ ലക്ഷ്യബോധം നഷ്ടപെട്ടവനാകും. മാത്രമല്ല, മത്ത് പിടിച്ച് പട്ടിയിറച്ചി തിന്നുകയും പെൺകുട്ടിയെ അക്രമിക്കാനും സാധ്യത് കൂടുതൽ..
(മദ്യത്തിന്റെ തിന്മയെ വിവരിക്കുന്ന ഒരു പ്രമാണത്തിൽ രേഖപെടുത്തിയതാണ് ഇത്. ചില വാക്കുകൾ മാറ്റി ചോദിച്ചു. പട്ടിയിറച്ചിക്ക് പകരം പന്നിയിറച്ചിയാണ് കൂടാതെ ഏതോ ഒരൂ സഹോദരിക്ക് പകരം സ്വന്തം അമ്മയേയുമാണ്. സങ്കല്പത്തിൽ പോലും അമ്മ അപകടത്തിൽ പെടുന്നതാലോചിക്കാനുള്ള കരുത്തില്ലാത്തതിനാലാണ് മാറ്റിയത്.)
[NB:തീര്‍ന്നു..]
aashamsakal
ReplyDeletekuzhappamilla.
ReplyDeletepattiyiracchi thinnittaayalum nannayi perfome cheythu.
asamsakal...
കണ്ണന്‍ നല്ല കുട്ടിയാണല്ലോ..
ReplyDeleteആശംസകള്‍..