Sunday, March 06, 2011

ഉപ്പേരി പുരാണം (ഗോസ്സിപ്പ്)

വീട്ടിലേക്കുള്ള ഇന്റര്‍നെറ്റ്‌ കേബിള്‍ ലൈനിലൂടെ ഉറുമ്പുകള്‍ നിര നിരയായി മുറിക്കകത്തെക്ക് കടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി.. ഇന്ന് ഞായര്‍ ആയത് കൊണ്ടും മറ്റു പണിയൊന്നും ഇല്ലാത്തതിനാലും അവയെ നിര്‍മാര്‍ജനം ചെയ്യാം എന്ന് കരുതി.. ഒറ്റയ്ക്ക് ചെയ്യാന്‍ ഒരു മടി അതിനാല്‍ അനിയനെ കൂട്ട് വിളിച്ചു.. ആദ്യമൊന്നും അവന്‍ മൈന്‍ഡ് ചെയ്തില്ല..പിന്നെ ഒന്ന് കാല് പിടി..ഛെ ഭീഷണിപ്പെടുത്ത്തിയപ്പോള്‍ അവന്‍ കൂടെ വന്നു... കേബിള്‍ കടന്നു വരുന്ന വഴിയില്‍ ഒരു വലിയ ആഞ്ഞിലി മരം ഉണ്ട്.. അതിന്റെ മുകളില്‍ ഉള്ള കൊമ്പിലെ ഉറുമ്പിന്‍ കൂട് തകര്‍ന്നിരിക്കുന്നു.. ആ വലിയ ആഞ്ഞിലി വെട്ടിക്കളയാം എന്ന് ഞാന്‍..ഛെ അല്ല അവന്‍ പറഞ്ഞതാണ് .. ഞാന്‍ പറഞ്ഞു പോടാ മണ്ടാ പോസ്സിബില്‍ ആയുള്ള വഴി ആലോചിക്കാന്‍.. എന്തായാലും ആ കേബിള്‍ മാറ്റി കെട്ടാന്‍ ഞാനും അവനും കൂടെ തീരുമാനിച്ചു... ഐഡിയ അവന്റെ..ഛെ എന്റെ ആണ് കേട്ടോ...


അപ്പോള്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല.. എന്റെ അനിയനുണ്ടല്ലോ അവന്‍ , ഇടയ്ക്കിടെ എന്നെ കളിയാക്കി കൊണ്ടിരിക്കും.. ഞാന്‍ എഴുതുന്നതും ചെയ്യുന്നതും ഒന്നുമൊന്നും അവനൊരു മതിപ്പില്ല.. എന്നെ അവന്‍ വിളിക്കുന്നത് കോപ്പി പേസ്റ്റ് പ്രോഗ്രാമര്‍/എഞ്ചിനീയര്‍ എന്നാണു... ബ്ലോഗ്‌ ഒക്കെ കാണിച്ചു കൊടുത്താലോ ഹും പുല്ലു വില.... അപ്പോള്‍ ഞാന്‍ തീരുമാനിച്ചതാണ് അടുത്ത പോസ്റ്റില്‍ അവന്‍ വളരെ രഹസ്യം ആക്കി വെച്ചിരിക്കുന്ന ആ കാര്യം തന്നെ ലോകരെ അറിയിക്കാം എന്നത്... 





അപ്പൊ കൂട്ടരേ ഈ കഥയില്‍ നായകന്‍ എന്റെ അനിയന്‍ വിഷ്ണു ആണ്.. അവന്‍ സ്കൂളില്‍ പഠിക്കുന്ന കാലം( പ്ലസ്‌ ടു കാലഘട്ടം) ആണ്.. ക്ലാസ്സിലെ റെപ്പ്. ആണ് അവന്‍ ..വീട്ടില്‍ വന്നു അങ്ങനെ പറയുമ്പോള്‍ ഞാന്‍ പറയും നീ വെറും റെപ്പ് അല്ല എരപ്പാ ആണെന്ന്... അയാളെ ക്ലാസ്സില്‍ എല്ലാവര്ക്കും വലിയ കാര്യം ആണ്... ടീച്ചര്‍ മാര്‍ക്കൊക്കെ സ്വന്തം മകനെ പോലെ ആണ്.. ഒരിക്കല്‍ ഒരു ഉച്ച സമയം... "ഡാ ഹോം വര്‍ക്ക്‌ സബ്മിറ്റ് ചെയ്ത ബുക്ക്‌ തിരികെ എടുക്കണ്ടേ?" രാഹുല്‍ ന്റെ ചോദ്യം.." ഞാന്‍ പോയി എടുത്തു കോണ്ട് വരട്ടെ? " "നീയോ???!! നീ പോകണ്ട... ക്ലാസ്സിലെ റെപ്പ് ഞാന്‍ ആണ്.. നീയല്ല!!!.. ഞാന്‍ തന്നെ പോയി എടുത്തു കൊണ്ട് വരാം.." (പാവം രാഹുല്‍, അവന്‍ ഇവനെ ഒന്ന് സഹായിക്കാം എന്ന് കരുതി ചോദിച്ചതാണ്,സാധാരണ ഇങ്ങനെ ഒരു കാര്യം ചോദിക്കുമ്പോള്‍ വിഷ്ണു സമ്മതം മൂളുന്നതാണ് .. പക്ഷെ ഇന്ന്...) 


ഇനി ഒരു ഓഫ്‌ ടോപ്പിക്ക്.. എന്റെ അനിയന്‍ ആയതുകൊണ്ട് പറയുവല്ല , ഉപ്പേരി,പപ്പടം, ചക്കര വരട്ടി, അങ്ങനെ ഉള്ള സാധനങ്ങള്‍ കാണുമ്പോഴേ അവന്റെ വായില്‍ ടൈറ്റാനിക്ക്,പോസിഡോന്‍ തുടങ്ങിയ കപ്പലുകള്‍ ഓട്ടിക്കാന്‍ അത്ര വെള്ളം ഉണ്ടായി കഴിഞ്ഞിരിക്കും... ഓണം കഴിഞ്ഞുള്ള സമയം ആയിരുന്നു അക്കാലം.. അപ്പോള്‍ ബുക്സ്‌ എടുക്കാന്‍ വേണ്ടി വിഷ്ണു സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി... ഒരു അഞ്ചു പത്തു മിനിറ്റ് കഴിഞ്ഞു തരിച്ചു ക്ലാസ്സില്‍ വന്ന അവന്റെ കയ്യില്‍ ബൂക്സ്നു പകരം അതാ നിറയെ ഉപ്പേരി ഇരിക്കുന്നു... (കൂട്ടുകാരെ ഒക്കെ ജീവനാണ് കേട്ടോ അവനു.. എന്ത് കിട്ടിയാലും,കട്ടെടുത്താലും (ശോ അതെന്തിനാ ഇവിടെ പറയുന്നേ..) എല്ലാര്‍ക്കും കൊണ്ട് കൊടുക്കും അവന്‍..) അവന്റെ കൂട്ടുകാരെല്ലാം മാനമായി ആ ഉപ്പേരിയുടെ ഒരു പങ്ക് എടുത്തു കഴിച്ചു... മുഴുവന്‍ തീര്‍ന്നതിനു ശേഷം ഓരോരുത്തരായി ചോദ്യങ്ങള്‍ എയ്യാന്‍ തുടങ്ങി.. ഡാ എവിടുന്നാ ഉപ്പേരി? "അത് രമണി ടീച്ചര്‍ സ്നേഹത്തോടെ തന്നതാ.." ആയിരിക്കും അല്ലെ... അപ്പോള്‍ അടുത്തവന്‍ "ഇത് കുറെ ഉണ്ടാരുന്നല്ലോ.. ഇത്രയും ഉപ്പേരി അവര്‍ നിനക്ക് തന്നോ????"... "പിന്നേ അറുത്ത കയ്ക്കു ഉപ്പ് തേക്കാത്ത രമണി ടീച്ചര്‍ നിനക്ക് ഇത്രയും ഉപ്പേരി തരുകയല്ലേ.. സത്യം പറയെടാ നീ ഈ ഉപ്പേരി കട്ടെടുത്ത് അല്ലേ .. ഡാ ഉപ്പേരി കള്ളാ... 

[NB:ഇനി വിഷ്ണുവിനോട് , ഇനിയും നീ എന്നെ കളിയാക്കുകയോ  പറയുന്ന കാര്യങ്ങള്‍ ചെയ്യാതെ ഇരിക്കുകയോ എന്നെ സഹായിക്കാതെ ഇരിക്കുകയോ ചെയ്‌താല്‍ ഇത് പോലുള്ള കാര്യങ്ങള്‍ എല്ലാവരോടുമായി വെട്ടി തുറന്നു പറയുന്നതായിരിക്കും.. ഇത് സത്യം സത്യം സത്യം... പിന്നെ ഒരു കാര്യം മര്യാദക്ക് നിന്റെ ഐടിയില്‍ കയറി എന്നെ ഫോളോ ചെയ്യാനും കമന്റ്‌ ഇടാനും നിന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു... അച്ഛനോടെങ്ങാനും ഈ കാര്യം പറയുകയോ ഇന്ന് രാവിലെ അമ്മയുണ്ടാക്കിയ ഉപ്പേരി ഒറ്റയ്ക്ക് തിന്നുകയോ ചെയ്‌താല്‍ എന്റെ സ്വഭാവം മാറുന്നതായിരിക്കും എന്നും കൂടി പറഞ്ഞു കൊള്ളുന്നു...]

25 comments:

  1. അനിയന്‍ ബാവ-ചേട്ടന്‍ ബാവ
    കണ്ണാ നന്നായിട്ടുണ്ട് കേട്ടോ...

    ReplyDelete
  2. ഹ..ഹ..ഹ
    നല്ല രസികൻ പോസ്റ്റ്.
    ആദ്യമായാ ഇങ്ങനെ ഒന്ന് വായിക്കുന്നേ...

    അനിയനും ചേട്ടനും ഭാവുകങ്ങൾ

    ReplyDelete
  3. Chettan aayathu bhagyam. Avan parathi parayan vannal odikkam. Aniyananu ingane oru post ezhuthiyirunnenkil avan jeevanode kanumo?:)

    ReplyDelete
  4. സത്യത്തില്‍ ചേട്ടനാണോ അനിയനാണോ ഉപ്പേരിക്കള്ളന്‍?

    ReplyDelete
  5. ഹോ, അപ്പോ വിഷ്ണൂന്റെ ചേട്ടനാണ്‌ കണ്ണൻ അല്ലേ ?

    ReplyDelete
  6. ഇന്നലെ രാത്രിയേ വായിച്ചതാ.. അപ്പോ കമന്റാന്‍ നേരം കിട്ടീല്യ..

    പോസ്റ്റിനേക്കാള്‍ കിടിലന്‍ അവസാന ഭീഷണി....

    ഫോളോ ചെയ്യുന്നൂ ട്ടോ കണ്ണാ...

    അനിയന്റെ ബ്ലോഗ് ഏതാ?

    ReplyDelete
  7. ചേട്ടന്‍റെയല്ലേ അനിയന്‍ ....

    ReplyDelete
  8. ഡാ ഉവ്വെ, നീ എന്നെക്കാള്‍ വില്ലനാണല്ലോ!! അനിയന്മാരുടെ കൈ കൊണ്ട് ചാകാനായിരിക്കും എനിക്കും നിനക്കും വിധി.

    ReplyDelete
  9. കൊള്ളാം, കലക്കി!

    എനിക്ക് ഇത്തരം ഒന്നല്ല രണ്ടനിയന്മാരുണ്ട് - കണ്ണനും കിണ്ണനും!
    ഒന്നു വായിച്ചു നോക്കൂ...
    http://jayandamodaran.blogspot.com/2009/02/blog-post.html

    ReplyDelete
  10. ithu vishnu vayicho ???

    evide, followers-lum kanunnillallo ?

    ini aniyan ee vazhi varunna lakshanam kanunnilla :P

    nerathe chodicha pole aara sherikkum upperi kallan ;)

    ethayalum iniyum purathu varatte itharam kallatharangal :)

    ReplyDelete
  11. best kanna..best...(satyam para..aniyante kayyil ninnu etra kitty...njan arodum parayoolanne)

    ReplyDelete
  12. മച്ചു അപ്പൊ ഇനി ഇത് വിഷ്ണുവിനോട് പറയണം അവന്റെ മൈല്‍ ഒന്നു തപ്പണം
    ഹും അവിടെ ഒരു ലോക മഹായുദ്ധം ഉണ്ടാകിട്ടന്നെ കാര്യം!!

    ReplyDelete
  13. ഇത് അനിയനെ സോപ്പിടാനുള്ള ഒരു ട്രിക്ക് അല്ലെ ...

    ReplyDelete
  14. കണ്ണാ കൊള്ളാല്ലോ. അനിയനോട് എന്‍റെ അന്വേഷണം പറഞ്ഞെരെ. അവന്‍റെ ഫാന്‍ ആകാന്‍ വല്ല വകുപ്പുമുണ്ടോ?

    ReplyDelete
  15. ചേട്ടന്‍റെ അനിയന്‍ തന്നെ.

    അനിയനാണോ ഫോട്ടോയില്‍,,?
    നല്ല രസമുണ്ടായിരുന്നു വായിക്കാന്‍..

    ReplyDelete
  16. കൊള്ളാം അനിയന്‍ വിശേഷം..:)
    എന്നിട്ടനിയന്‍ ഫോളോ ചെയ്തോ? അതോ പുതിയ ബ്ലോഗുണ്ടാക്കി ചേട്ടനെ വെട്ടിച്ചോ?

    ReplyDelete
  17. @Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി>
    @കമ്പർ
    @kARNOr(കാര്‍ന്നോര്)
    @കിങ്ങിണിക്കുട്ടി
    @zephyr zia
    @Kalavallabhan
    @മൈലാഞ്ചി
    @Naushu
    @വരയും വരിയും : സിബു നൂറനാട്
    @രമേശ്‌അരൂര്‍@jayanEvoor
    @ഷാജു അത്താണിക്കല്‍@ഹരിപ്രിയ@കാന്താരി@hafeez@DKD@~ex-pravasini*@Rare Rose

    എല്ലാവർക്കും നന്നി...
    അനിയനു ബ്ലൊഗ് ഇല്ല...
    മിക്കവാറും ഒരെണ്ണം അവൻ തുടങ്ങുന്ന ലക്ഷണം ആണു...
    അവന്റെ ഫൊട്ടൊ ആണു മുകളിൽ...

    വായ്ച് അഭിപ്രായം പരഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി...

    ReplyDelete
  18. രസായി വായിച്ചു..

    ReplyDelete
  19. കണ്ണാ,നല്ല പോസ്റ്റ്!രസകരമായ ഈ ജ്യേഷ്ഠാനുജബന്ധം എന്നും
    നിലനില്‍ക്കട്ടെ!

    ReplyDelete
  20. ചേട്ടനൊത്ത അനിയൻ കൊള്ളാം..

    ReplyDelete
  21. അനിയന്‍ കേമി ചേട്ടന്‍ കേമി :)

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...