Sunday, April 15, 2012

ഉത്തരങ്ങൾക്കായ്


സന്ധ്യയാവുന്നു തോഴി,

സാഗരം ചുവക്കുന്നു,
അർക്കനാഴിയിലേക്കൂളിയിടുന്നു,ത്തരങ്ങൾക്കായി
ഞാനുമീ ഇരുട്ടിലേക്ക്, ഏകനായ്
സാരമില്ലെന്ന് ചൊല്ലുവാൻ ചാരെയില്ലാരുമിന്ന്


അന്നാ അലകളാഞ്ഞടിച്ചതും,പേടിയാൽ നീയോടിയതും
നിന്റെ പുഞ്ചിരിമാഞ്ഞതെന്റെ കടലറിഞ്ഞതും
അലകളടക്കിയാ ആഴി തിരികെ വിളിച്ചതും
സമ്മാനമായാ മുത്തിനെ കരയിലേക്കിട്ടതും
പിന്നെനീയതിനെ ഇരുകൈകളാൽ
വാരിയെടുത്തതും,മുത്തമിട്ടതും 
ആതിരരാവുകളിലാക്കഥ പറഞ്ഞതും
പാതിരാവിലമ്പിളിയെ  പാടിയുറക്കിയതും,
നിന്റെയാ പാട്ടെന്നെയുന്മാദിയാക്കിയതു,മെന്റെ
പാട്ടിനാൽ നീയുണർന്നതും,
സ്നേഹമെന്നാലെന്തതെന്നെന്നെ മറ്റൊരു 
സ്നേഹചരിതത്താൽ പഠിപ്പിച്ചതും,
അങ്ങിനെയങ്ങിനെ ഒരു മുഴുമഴക്കാലരാത്രിയിലെതെല്ലാം
മറന്ന് നീയെങ്ങോ പോയതും..


ഓർമ്മ മാത്രമായതെന്തന്നതിന്നുത്തരങ്ങൾ 
തേടി,നീ വിടചൊല്ലിയാനാൾ മുതലീ
നിശയിൽനിന്നും പകലിലേക്ക് ഞാനും
യാത്ര പോയ് വന്നു
കൊണ്ടേയിരിക്കുന്നീയർക്കനേപ്പോലെ

ചോദ്യമൊന്നൊന്നെയ്കുകിൽ കിട്ടുകില്ലുത്തരം
പക്ഷേയൊരു ഫിക്ഷനാൽ കിട്ടും പത്ത് 
തർക്കവിഷയങ്ങളനന്തരം
ഉത്തരങ്ങളില്ലാതീ ചോദ്യങ്ങളിങ്ങിനെ പെറ്റ് പെരുകവേ
ചോദ്യകർത്താവിന്റെ ഓർമ്മയിലവകൾ 
സംഘടിക്കുന്നു.
വേതനമില്ലാ തൊഴിലാളികളെപ്പോലെയവരും
സമരത്തിലാകുന്നു,തടഞ്ഞു വെക്കുന്നു,അസഭ്യം പറയുന്നു പിന്നെ മർദ്ദിക്കുന്നു.
താങ്ങുവാനാകുന്നില്ല തോഴി
ഈ ഫാക്ടറി ഞാൻ പൂട്ടുന്നു. ചോദ്യത്തൊഴിലാളികളെ
പട്ടിണിയിലേക്കയയ്ക്കുന്ന ബൂർഷാ മൂരാച്ചിമുതലാളിയല്ലാതാവാനായ്
ഈ പണിശാലഞാൻ പൂട്ടുന്നു.


ഒന്ന്മാത്രമിന്നിപ്പഴും കത്തുന്നുണ്ടെന്റെ നെഞ്ചിലത്
ചോദ്യമെന്നിലേക്കെയ്തു പോയ സ്നേഹിത,
ചോദ്യമാലകൾ
ദൃശ്യമാകാനായാ ഇരുട്ടുകോട്ടയിൽ
നാട്ടിയ മെഴുകിതിരിയുടെയവസാന നാളമാണെന്ന്,
കഞ്ചാവു വലിച്ച് വലിച്ച് 
ചുമച്ച് ചുമച്ച് മരിച്ച ഭ്രാന്തന്റെ,
മാറാപ്പിലെ ഡയറിയിൽ 
അടിവരയിട്ടെഴുതിയിട്ടുണ്ടായിരുന്നു!


[NB: ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ... പുല്ല്]

35 comments:

  1. വാട്ട് ദ ഹെൽ!!

    ഫഗവാനേ, എന്നാ പറ്റി അനിയാ!?

    ReplyDelete
  2. വാട്ട് ദി ഹെല്‍ ??

    ReplyDelete
  3. [NB: ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ... പുല്ല്] >>> ഈ പറഞ്ഞത് നേരാ !

    വാട്ട് ദ ഹെൽ ? | What The Hell ? >>> മലയാള കവിതയ്ക്ക് പസ്ട്ടു പേര്

    സന്ധ്യയാവുന്നു തോഴി,
    സാഗരം ചുവക്കുന്നു,
    അർക്കനാഴിയിലേക്കൂളിയിടുന്നു,ത്തരങ്ങൾക്കായി
    ഞാനുമീ ഇരുട്ടിലേക്ക്, ഏകനായ്
    സാരമില്ലെന്ന് ചൊല്ലുവാൻ ചാരെയില്ലാരുമിന്ന് >>>>>>> ആശംസകള്‍ സുഹൃത്തെ വീണ്ടും കാണാം

    ReplyDelete
    Replies
    1. പേരു മാറ്റണോ?

      കാണണം പുണ്യാളാ..

      Delete
    2. ങേ പുണ്യാളന്‍ ഒരു പാവമാണേ , അത്രയ്ക്ക് കാണാനോന്നുമില്ല !

      Delete
  4. This comment has been removed by the author.

    ReplyDelete
  5. സന്ധ്യയാവുന്നു തോഴി,
    സാഗരം ചുവക്കുന്നു,
    അർക്കനാഴിയിലേക്കൂളിയിടുന്നു,ത്തരങ്ങൾക്കായി
    ഞാനുമീ ഇരുട്ടിലേക്ക്, ഏകനായ്
    സാരമില്ലെന്ന് ചൊല്ലുവാൻ ചാരെയില്ലാരുമിന്ന്.

    പ്രണയത്തെ അഗ്നിസ്ഫുലിംഗങ്ങൾ ചുറ്റിവരിയുമ്പോഴും അതിൽ എല്ലാം നേരെയാക്കാനുള്ള ഒരു ചോദ്യം അവശേഷിപ്പിച്ചിട്ടുണ്ടാകും. ആ ചോദ്യത്തിന് നമുക്ക് നല്ല ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കാം. ആശംസകൾ.

    ReplyDelete
  6. വട്ടായേ വട്ടായേ!! എനിക്ക് മാത്രം വട്ടായതാണോ?? ബ്ലോഗര്‍മാര്‍ക്ക് വട്ടായത് കൊണ്ട് എനിക്ക് തോന്നുന്നതാണോ???

    ReplyDelete
  7. ചോദ്യഫാക്ടറി പൂട്ടാന്‍ വരട്ടെ മുതലാളി
    ഉത്തരങ്ങള്‍ ജഗപൊഗ വന്നുകൊള്ളും.
    ആശംസകള്‍

    ReplyDelete
  8. ഇനി ദൈവമേ ഉത്തരങ്ങൾ തിരഞ്ഞു മടുക്കും

    ആശംസകല്

    ReplyDelete
  9. നല്ല കവിതയാ കണ്ണാ... ഇഷ്ടമായി ട്ടോ...

    ReplyDelete
  10. ഫാക്ടറി ലോക്ക്ഡ് ഔട്ട്....ഇനി ഉത്തരങ്ങള്‍ ലഭിച്ചശേഷം ബാക്കി. അല്ലേ

    ReplyDelete
  11. നമുക്കു നരകങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം!
    ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌!

    ReplyDelete
  12. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കാണില്ല
    അതാ അതിന്റെ സുഖം!

    പദങ്ങള്‍ ലളിതമായി ചേര്‍ത്തിരുന്നെങ്കില്‍ കുറച്ചു കൂടി വായനാ സുഖം നല്‍കുമായിരുന്നു. :)

    ReplyDelete
  13. സാരമില്ലെന്ന് ചൊല്ലുവാൻ ചാരെയില്ലാരുമിന്ന്.............

    സാരമില്ലെടേയ് വിഷമിക്കാതെ അതാണു ബെസ്റ്റ്.....

    ReplyDelete
  14. അപ്പൊ ചോദ്യങ്ങടെ ഫാക്ടറി പൂട്ടാണല്ലേ...

    കണ്ണനൊരു ബൂര്‍ഷ്വാ മൂരാച്ചിയാണല്ലേ...

    (അല്ലാ.. ഹെന്താ ഞാനിപ്പോ പറഞ്ഞേ.............ആ.......)

    ReplyDelete
  15. ഒരിക്കലും ഒരു ഭ്രാന്തന്റെ ജല്പനങ്ങള്‍ പുല്ലായിരുന്നില്ല സോദര... അതിലെന്നും
    സ്വബോധാമുണ്ടെന്നു നടിക്കുന്നവര്‍ പറയാന്‍ മടിക്കുന്ന സത്യങ്ങളുണ്ട് ...
    കൂടെ നന്ദി എന്റെ ബ്ലോഗില്‍ അംഗമായതിനു ...

    ReplyDelete
  16. കണ്ണനിൽ നിന്നും ഇതിൽകൂടുതൽ പ്രതീക്ഷിക്കുന്നൂ....

    ReplyDelete
    Replies
    1. ശ്രമിക്കാം ചന്തുവേട്ടാ

      Delete
  17. ഇരുട്ടുകോട്ടയിൽ
    നാട്ടിയ മെഴുകിതിരിയുടെയവസാന നാളമാണെന്ന്,
    കഞ്ചാവു വലിച്ച് വലിച്ച്
    ചുമച്ച് ചുമച്ച് മരിച്ച ഭ്രാന്തന്റെ,
    മാറാപ്പിലെ ഡയറിയിൽ
    അടിവരയിട്ടെഴുതിയിട്ടുണ്ടായിരുന്നു!
    ജല്‍പ്പനങ്ങ്ളിലെവിടെയോ അവളെന്ന സ്മ്രുതികളുണ്ടായിരുന്നു
    കഞ്ചാവിന്റെ ലഹരിക്കും പിടി കൊടുക്കാതെ ...........
    ഇനിയും എഴുതുക ഇതിലും നന്നായി ...... താങ്കള്‍ക്കത്‌ സാധിക്കും എല്ലാ ആശംസകളും .....:))

    ReplyDelete
  18. ee utharam thedal nannayi...... aashamsakal..... blogil puthiya post..... NEW GENERATION CINEMA ENNAAL VAYIKKANE...........

    ReplyDelete
  19. Really nice dearrr :)

    Regards
    jenithakavisheshangal.blogspot.com

    ReplyDelete
  20. സാരമില്ലെന്ന് ചൊല്ലുവാൻ
    ചാരെയില്ലാരുമിന്ന്..
    വരികള്‍ക്കിടയില്‍ ഒരു പ്രണയം കഥ പറഞ്ഞു വരികയായിരുന്നു..
    പിന്നെ ഈ ഭ്രാന്തന്റെ സ്വാതന്ത്ര്യത്തോടെ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി..
    കൊള്ളാം കണ്ണാ.. തുടരുക.. വാക്കുകള്‍ മഴ പോല്‍ പെയ്യട്ടെ..
    :)

    ReplyDelete
  21. നന്നായി എഴുതി.
    പദങ്ങള്‍ ഇത്തിരി കൂടി ലളിതമായി അവതരിപ്പിക്കൂ......

    ReplyDelete
  22. സമാധാന റാലിക്ക് പോയവന്‍ എതിരെ വന്ന വിപ്ലവ ജാഥയുടെ കൂടെ ചേര്‍ന്ന് കാലുമാറിയ പോലെ ആയി വായിച്ചു പകുതി കഴിഞ്ഞപ്പോള്‍ എന്റെ അവസ്ഥ കണ്ണാ......

    ReplyDelete
    Replies
    1. i like this comment a loooooooooooooooooooooooooooooooooooooot. ha ha ha..

      Delete
  23. ഉത്തരങ്ങളില്ലാതീ ചോദ്യങ്ങളിങ്ങിനെ പെറ്റ് പെരുകവേ
    ചോദ്യകർത്താവിന്റെ മെമ്മറിയിലവകൾ
    സംഘടിക്കുന്നു.

    നന്നായിരിക്കുന്നു
    ഫാക്ടറി അങ്ങിനെ കിടന്നാലും മെമ്മറി മലയാളീകരിക്കുന്നതല്ലേ നല്ലത് ...

    ReplyDelete
    Replies
    1. മലയാളീകരിച്ചു.അതാണ് നല്ലത്. വളരെ നന്ദി Artof Wave

      Delete
  24. ഉത്തരമില്ലാ ചോദ്യങ്ങള്‍ പെട്ട് പെരുകുന്നതാണ് ജീവിതവും സൌഹൃദവും..തുടരുക..ഇനിയും വരാം ആശംസകളോടെ.

    ReplyDelete
  25. നല്ല കവിത കണ്ണാ .... ഇനിയും എഴുതുക.

    ReplyDelete
  26. ഭാഷയുടെ വ്യത്യസ്തത നന്നായിരിക്കുന്നു .....വീണ്ടും എഴുതുക ആശംസകള്‍

    ReplyDelete
  27. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക സുഹൃത്തെ..

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...