വളരെനാളുകളായുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂർ പൂരം നേരിട്ട് കാണുകയെന്നുള്ളത്.ഇക്കൊല്ലം മെയ്ദിനവും പൂരവും ഒന്നിച്ചു വന്നതിനാൽ ലീവ് എടുക്കാതെ തന്നെ പൂരം കാണാനുള്ള വഴി തെളിഞ്ഞിരുന്നു. താമസവും ജോലിയും എറണാകുളത്തായതിനാൽ പോക്ക് വരവും വലിയ ബുദ്ധിമുട്ടില്ലാത്ത ഒന്നായി മാറിയിരുന്നു. പ്ലസ്സിലെയും ഫെയ്സ്ബുക്കിലേയും പൂര പോസ്റ്റുകൾ പൂരം നേരിട്ട് കാണാനുള്ള കൊതിയിരട്ടിയാക്കിയിട്ടുണ്ടായിരുന്നു. അങ്ങിനെ ഇന്നലെ(1/5/2012) രാവിലെ പതിനൊന്നിനുള്ള ട്രെയിനിൽ എറണാകുളം നോർത്തിൽ നിന്നും ഞാനും എന്റെ കൂട്ടുകാരൻ രഞ്ചിത്തും യാത്ര തിരിച്ചു. നല്ല തിരക്കുള്ള വണ്ടിയിൽ ബെർത്തിൽ ഇരുവരും ഇരുപ്പറപ്പിച്ചു, നോർത്തിൽ നിന്നും വാങ്ങിയ ചേതൻ ഭഗത്തിന്റെ (Revolution 2020)പുതിയ പുസ്തകം ഇടയ്ക്കിടെ വായിക്കാനും ശ്രമിച്ചു. താഴെ രണ്ട് സുന്ദരിക്കുട്ടികളുണ്ടായിരുന്നു അവരുടെ ചിരിയും കളിയും കണ്ട് കണ്ട് സമയം പോയതേയറിഞ്ഞില്ല,ഒരു വീട്ടിൽ ചുരുങ്ങിയത് ഒരു പെൺകുഞ്ഞെങ്കിലും ഉണ്ടായിരിക്കണം, അവരെ ഒരുക്കാനും കൊണ്ട് നടക്കാനുമൊക്കെ നല്ല രസമായിരിക്കും. മാലാഖമാരെപ്പോലെയുള്ള ഈ കുഞ്ഞുങ്ങൾ ആ അച്ഛനും അമ്മയ്ക്കും അഹങ്കരിക്കാനുള്ള വഴികളാണ്,ഒരു പ്രായം കഴിഞ്ഞാൽ അന്ധാളിക്കാനും! അങ്ങിനെ പലവിധചിന്തകളിൽ മുഴുകവേ ഒരു ഒന്നര രണ്ട് മണിക്കൂറിനുള്ളിൽ തൃശ്ശൂർ എത്തിച്ചേർന്നു.ട്രാൻസ്പോർട്ട് സ്റ്റാൻഡ് വഴി കയറി വടക്കുംനാഥന്റെ മുൻപിലെത്തിയപ്പോൾ രാവിലത്തെ പൂരത്തിന്റെ അവസാനഘട്ട മരങ്ങേറിക്കോണ്ടിരിക്കുകയായിരുന്നു.
പൂരത്തെപ്പറ്റി യാതൊരു മുൻ ധാരണകളും ഞങ്ങൾ ഇരുവർക്കും ഇല്ലായിരുന്നതിനാൽ കാണുന്നതെല്ലാം കൗതുകമായിരുന്നു. രാവിലത്തെ ചടങ്ങുകൾ കഴിഞ്ഞ് ആനകളും കൂടെയുള്ളവരും അമ്പലമുറ്റം വിട്ടിറങ്ങി,കൂടെ ഞങ്ങളും. ആനകളുടെ മുൻപിലും പിന്നിലും അതുങ്ങളെ ബ്ലോക്ക് ചെയ്തുകൊണ്ടുമൊക്കെ നിരവധി ഫോട്ടോകൾ ഞാനെടുത്തു,ഞാൻ മാത്രമല്ല പലരും, മുടി തോളു വരെ മാത്രമുള്ള കുർത്തയിട്ട ഒരു കൊച്ച് ഒരു പുട്ടുകുറ്റിയും താങ്ങി എന്റെ നിരവധി ഫോട്ടോകളിൽ നിറഞ്ഞു നിന്നു, പൂരമായതു കൊണ്ടും ക്ഷമാശീലം അധികമായതു കൊണ്ടും ഞാൻ ഒന്നും പറഞ്ഞില്ല. അങ്ങിനെ ആനകളുടെ പുറകേയോടി അതുങ്ങളെ തളച്ചിരുന്ന പറമ്പിൽ എത്തിച്ചേർന്നു. നിരവധി ഗജവീരന്മാരെ അവിടെനിന്നും ഫോട്ടോയിലാക്കി. എന്നെ അതുങ്ങൾ ഫോട്ടോയാക്കാഞ്ഞത് എന്റെ പിള്ളാർടെ ഭാഗ്യം.
പിന്നീട് അവിടെ നിന്നും ചില പ്രായം ചെന്ന ആളുകളിൽ നിന്നും ഇലഞ്ഞിത്തറ മേളം എന്നൊരു സംഗതി ഉടനെ നടക്കുമെന്ന് അറിഞ്ഞു,അങ്ങിനെ ഇലഞ്ഞിത്തറ മേളം കേൾക്കാൻ ചെറിയ ഒരു ക്യൂവിൽക്കയറി. അല്പനേരത്തിനുള്ളിൽ അത് നടക്കുന്ന ഇലഞ്ഞിമരത്തിന്റെ ചോട്ടിൽ എത്തിച്ചേർന്നു. പഴയ ഇലഞ്ഞിമരം നിലം പൊത്തിയെന്നും ഇപ്പോൾ കാണുന്നത് പുതുതായി നട്ടുവളർത്തിയതാണെന്നും അവിടുത്തുകാരനായ ഒരു പയ്യനിൽ നിന്നും ഞാൻ മനസ്സിലാക്കി. പഴയ മരം ഒരു വൻ വൃക്ഷമായിരിക്കാം എന്നും അതിന്റെ തണലാൽ ഇപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെടുന്ന ഈ അതിശക്തമായ വെയിലിൽ നിന്നും ആളുകൾക്ക് സംരക്ഷണം ഏകിയിരുന്നിരിക്കാം എന്നും ഞാൻ അനുമാനിച്ചു. വെയിലും തിരക്കും തൃണവത്ഗണിച്ചു നിന്നിരുന്ന ആ ജനക്കൂട്ടത്തിൽ ഞങ്ങളും ഇഴുകിച്ചേർന്നു. അല്പനേരം മേളം ആസ്വദിച്ച് അവിടെ നിന്നതിനു ശേഷം ഞങ്ങൾ ഉച്ഛഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങി.
ഭക്ഷണശേഷം അവിടെ നടന്നിരുന്ന പൂരം Exhibition കാണുവാനായി കയറി, ഉപ്പുമുതൽ കർപ്പൂരം വരേയും വിൽപ്പനക്കായും പിന്നെ ISRO,KSEB,Kerala Police,Indain Railway,Hospital etc., തുടങ്ങിയവരുടെ ചരിത്ര പ്രദർശനങ്ങളും അതിലുണ്ടായിരുന്നു.
അതെല്ലാം കണ്ട് കഴിഞ്ഞപ്പോഴേയ്ക്കും കുടമാറ്റം തുടങ്ങാൻ സമയമായിരുന്നു. നേരേ കുടമാറ്റം നടക്കുന്ന ഇടത്തേക്ക് വെച്ച് പിടിച്ചു. തിരക്കിലൂടെ ഊളിയിട്ട് ഏകദേശം ആനകളുടെ അടുത്ത് വരെ ഞാൻ ചെന്നു,സൂചികുത്താൻ പോലും ഇടമില്ലാത്ത അവിടെ എങ്ങിനെ അത്രടം വരെയെത്തിയെന്ന് പിന്നീടാലോചിച്ച് അത്ഭുതപ്പെട്ട് പോയി.
പണക്കാരനും പാമരനും പ്രശസ്തനും പ്രമാണിയും സാധാരണക്കാരനും ഒരേപോലെ പൂരത്തിൽ ലയിച്ചങ്ങിനെ നിൽക്കുന്നു. ഒരു ബ്ലോഗറുടെ പോസ്റ്റിടാനുള്ള ആക്രാന്തത്തിലുപരി പറയുവാനാകാത്ത എന്തോ ഒരാവേശം എന്നിലുണ്ടായിരുന്നു. ആർപ്പോ ഇര്രോ വിളിച്ചും തുള്ളിച്ചാടിയും കയ്യ് കൊണ്ട് വായുവിൽ താളമിട്ടും ഞാനുമൊരു തൃശ്ശൂർക്കാരനായി. അടുത്ത കൊല്ലവും ഇവിടെ ഞാനുണ്ടാകും; ഉണ്ടാകാൻ അനുവദിക്കേണമേ എന്ന പ്രാർഥനയോടെ ഏകദേശം ആറര ആയപ്പോൾ ഞങ്ങൾ പൂരനഗരി വിട്ടിറങ്ങി.
[NB:കുടമാറ്റത്തിലുപയോഗിച്ച ബലൂൺ കുടയിൽ നിന്നും നാലഞ്ച്ബലൂണുകൾ ഞാൻ കരസ്ഥമാക്കി, തിരികെ പോകുന്ന വഴി ട്രെയിനിൽ കണ്ട മറ്റൊരു സുന്ദരിക്കുട്ടിക്ക് അത് സമ്മാനിച്ചു. ]

Fire Works |
Suresh Krishna,Film Actor Watching Ilanjiththaramelam |

കൊള്ളാം കണ്ണാ..
ReplyDeleteതൃശ്ശൂര്‍ പൂരം ഇത് വരെ കണ്ടിട്ടില്ല..
വിവരനങ്ങള്‍ നന്നായി..
ഫോടോ ഗ്രാഫര്‍ മോശമല്ലെന്കിലും കാമറ ശേരിയല്ലെന്നാ തോന്നുന്നത്
ആഹാ പൂരം പൊടി പൂരം ആക്കിയല്ലേ , എനിക്കും പൂരം കാണാനൊരു പൂതിയുണ്ട് ഒരിക്കല്‍ പുണ്യാളനും വരും നോക്കിക്കോ
ReplyDeleteപുറത്തേക്കിറങ്ങാന്‍ ഇതിലേ ഒരു വഴിയുണ്ട് നിങ്ങള്‍ അവളേയും കൊന്നു !!
വെടിക്കെട്ടിന് നിന്നില്ല അല്ലെ!
ReplyDeleteആശംസകള്‍
ഇല്ല അത് മിസ്സായി.. :(
Deleteപൂരം ഒപ്പിയെടുത്തു കണ്ണന്‍ ഞങ്ങള്‍ക്ക് തന്നു.....
ReplyDeleteതാങ്ക്സ്. കണ്ണാ...
എന്നാലും വെടിക്കെട്ടിന് നിക്കനമായിരുന്നു.....കൊള്ളാം ഫോട്ടോസ്
ReplyDeleteGood to see this
ReplyDeleteHappy to hear that touch enjoyed too
Motta Manoj
ഞാനും കണ്ടു പൂരം...ഈ പോസ്റ്റിലൂടെ
ReplyDeleteആ തിരക്കില്‍ നിന്നും ഒഴിഞ്ഞു മാറി ഞാന്‍ ...
ReplyDeleteഅതൊക്കെ ആവേശമായി കൊണ്ട് നടന്ന ഒരു കാലമുണ്ടായിരുന്നു...
നിന്റെ പൂരകാഴ്ചകള്‍ കണ്ടപ്പോ ഒരു ആവേശമൊക്കെ തോന്നുന്നു ഇപ്പൊ....
എന്നാലും എന്നെ വിളിച്ചില്ലാ ലോ പൂരത്തിന്... മിണ്ടൂലാ... :)
തൊട്ടടുത്താണെങ്കിലും തൃശൂര്‍പൂരത്തിന് ഇത് വരെ പോയിട്ടില്ല..
ReplyDeleteഅജിത് ഭായിയെ പോലെ ഞാനും ഈ പോസ്റ്റിലിടൂയാണ് പൂരം കണ്ടത്..
നന്‍മകള്‍ നേരുന്നു..
pooram kanda pratheethi ayi. nalla post. bhaavukangal.
ReplyDeleteനൈസ് ഡിയർ
ReplyDeletepooram manoharamayi....... aashamsakal................
ReplyDeleteപൂരം അനുഭവിപ്പിച്ചു..കണ്ണന്‍.. പൂരപ്പിറ്റെന്നു അവിടെ നില്‍ക്കാഞ്ഞത് നന്നായി.. അല്ലെങ്കില്‍ വിരണ്ട ആനയുടെ മുന്നില്‍ തന്നെ കണ്ണനും കണ്ടേനെ,, വടക്കും നാഥന്‍ കാത്തു.. ആശംസകളോടെ..
ReplyDeleteഒരു പൂരം കണ്ട പ്രതീതി .....നല്ല അനുഭവം ..........
ReplyDeleteപൂര വിശേഷവും പൂരക്കാഴ്ചകളും അതേപടി പകർത്തിയ കണ്ണന് ആശംസകൾ... ഇതാണ് പൂരം
ReplyDeleteപൂരത്തിന് പോവാൻ പറ്റിയില്ലെന്താ പൂരം ഒപ്പിയെടുത്ത് വാക്കുകളിലും ചിത്രങ്ങളിലുമാക്കി കണ്ണൻ ഞങ്ങൾക്ക് തന്നല്ലോ ? അത് പോരെ ?! മൂന്ന് വർഷക്കാലം അവിടെ പഠിച്ചിട്ടും തൃശ്ശൂർ നഗരി ചുറ്റിയടിച്ചിട്ടും പൂരം കാണാനോ അതിൽ പങ്കെടുക്കാനോ എനിക്ക് കഴിഞ്ഞിട്ടില്ല, ആഗ്രഹമുണ്ടായിട്ടില്ല എന്നതാണ് സത്യം.! നല്ല വിവരണം കണ്ണാ, ഇത് കണ്ടപ്പോൾ എനിക്കും ഇനി കൂടണം എന്നൊരു ആഗ്രഹം. ആശംസകൾ.
ReplyDeleteകണ്ണാ.......നല്ല അനുഭവം .....വളരെ നന്ദി
ReplyDeleteവിവരണം നന്നായി..അല്പം കൂടി വിസ്തരിച്ചാവാമായിരുന്നു എന്നൊരു തോന്നൽ..(തൃശ്ശൂക്കാരനായതു കൊണ്ടാവും )..ഫോട്ടോകളിൽ ഒരു റെഡ് ടോൺ കലർന്നിരിക്കുന്നതു പോലെ..എന്താ പ്രശ്നം ?
ReplyDeleteമൊബൈൽ ക്യാമറയുടെ പ്രശ്നം :(
Deleteമാലാഖമാരെപ്പോലെയുള്ള ഈ കുഞ്ഞുങ്ങൾ ആ അച്ഛനും അമ്മയ്ക്കും അഹങ്കരിക്കാനുള്ള വഴികളാണ്,ഒരു പ്രായം കഴിഞ്ഞാൽ അന്ധാളിക്കാനും!
ReplyDeleteഹഹഹ... അസ്സലു വരികള്‍
ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത്
ReplyDeleteതാങ്ക്സ്.
Deleteഎനിക്കും കാണണം തൃശ്ശൂര്‍ പൂരം.
ReplyDeleteവിവരണം അതിമനോഹരം.
ആശംസകള്‍!!