Monday, May 21, 2012

കരമെന്നിൽ തരുകെങ്കിൽ..



കരമെന്നിൽ തരുകെങ്കിൽ
അരികത്തായായിരം 
ഇരവും പകലും
കരയാതെ കഴിയാമെന്നഴകേ


മിഴിവേറുംചിത്രങ്ങളഴിയാതെ
കൊഴിയാതെ കാക്കാമിനി- 
ഒന്നായെന്നും.
കനവുകളൊന്നൊന്നായ് 
കാണാമൊപ്പം
അവയിൽ പലവുരു 
പലലോകം ചുറ്റാം.


അലകളടങ്ങാമാഴിയെപ്പോലെ
കനവുകളുള്ളിൽ നെയ്യാം
ഇരു മെയ്യുകളതിൽ നിറയെ
ഒരാത്മാവിനെ
പങ്കിട്ട്,ഭാഗിച്ചു വെക്കാം


പറയരുത് അറിയരുത് 
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേക്കെത്തുന്ന 
നേരത്തായിരം മലരുകളൊന്നായ്
വിരിയണമന്ന്.


പഞ്ചാഗ്നി ജ്വാലയേക്കാൾ 
ശോഭയേറും പൂവേ
നിന്നാരാമമെങ്ങെന്ന് ചൊല്ലുകിൽ
എന്നരുമ ഹംസത്തെ 
അയച്ചിടാം ദൂതുമായ്
നൽകിടാം എന്നഭ്യർത്ഥന
ആക്കിടാനായ് 
ഉദ്യാനപാലകനായെന്നെന്നേയ്ക്കും.


കനവുകളിലന്ന് ഞാൻ

കണ്ടൊരാ സ്വപ്നത്തിൽ നീ
റാണിയായ് വന്നത്
നിന്നത് ചൊന്നത്
എല്ലാമിന്നെന്നിലേക്കെത്താൻ
കാരണമൊന്നതെന്തെന്ന്
പറയില്ല പലവുരു 
ചോദ്യശരമെയ്താലും 
പിണങ്ങിയാലും........




[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its  just a try :) ]

24 comments:

  1. നല്ല കവിത എന്നൊന്നും ഞാന്‍ പറയാന്‍ ആളല്ല ..ന്നാലും ഒരു വ്യത്യസ്തത ഒക്കെ തോന്നി..എല്ലാവര്‍ക്കും എല്ലാ കവിതയിലും പറയാന്‍ ഒരു പ്രണയവും , പ്രവാസജീവിതവും മാത്രമേ ഉള്ളൂ എന്ന് പലപ്പോഴായി തോന്നാറുണ്ട്. അതിവിടെയും അങ്ങനെ തന്നെ സംഭവിച്ചു. ഇനി ഇപ്പോള്‍ അങ്ങനെ ഒരു പുതുമയില്ലാത്ത വിഷയം ആണ് പറയാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അയാള്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ഏക കാര്യം പുതുമയോടെ പഴമയെ അവതരിപ്പിക്കുക എന്നതാണ്.

    ഈ പ്രണയ കവിതയില്‍ നല്ല ഭാഷയുണ്ട്. ഒരുപാട് സ്നേഹസുന്ദര വാഗ്ദാനങ്ങള്‍ കൊണ്ട് കാമുകിയെ മയക്കിയെടുക്കാന്‍ വെമ്പുന്ന ഒരു ഹൃദയമുണ്ട്, അതിന്റെ താളമുണ്ട്. അത് കൊണ്ട് തന്നെ ഈ കവിത ആരെങ്കിലും വായിച്ചാല്‍ , പ്രത്യേകിച്ച് ഒരു കാമുകി വായിച്ചാല്‍ കൂടെ പോന്നെക്കും എന്ന സ്ഥിതി വിശേഷവമുണ്ട്. ആ ഒരു ശൈലിയെ ഞാന്‍ അഭിനന്ദിക്കുന്നു. മറ്റൊന്നും എനിക്ക് പറയാനില്ല കണ്ണാ.

    ആശംസകള്‍..ഇനിയും പുതുമയുള്ള വിഷയങ്ങള്‍ താങ്കളുടെ കവി മനസ്സില്‍ വിരിയട്ടെ..

    ReplyDelete
  2. Hmm...Gud one... Double like :-)
    Othiri vaagdaanangal(ellarkkum parayaanullathum ithu thannae aarikkumallo,allae?) und ee kavithayil...:-) avasaanam athu swapnathilaayathu kondu kuzhappamilla...

    In reality, ingane okkae thannae nadakkumo? ariyilla....

    nyways, gud work da....ninnilae nimisha kaviye sherikkum aduthariyaan thaamasichu....God Bless!!

    ReplyDelete
  3. ഉം ,കവിതയില്‍ ജീവിതം നിഴലിച്ചാലോ എന്ന് ഭയക്കുന്നതെന്തിന് ?എത്ര മറച്ചു വെച്ചാലും അത് തെളിയും ആ മുഖക്കണ്ണാടിയില്‍ ജീവിതം .ആശംസകള്‍

    ReplyDelete
  4. ജീവിതത്തില്‍ ഇല്ലെപ്രണയം ...ഇതുവരെയും ? അപ്പോള്‍ സങ്കല്പം മാത്രം? എന്തായാലും പ്രണയം തുടിക്കുന്ന വാക്കുകള്‍.പ്രണയം മനസില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക്‌ മാത്രം എഴുതാന്‍ കഴിയുന്നവ..കുറച്ചു കൂടി പ്രകട്മാക്കുവാന്‍ ശ്രമിക്കു..എന്ന് വച്ചാല്‍ കുറച്ചു കൂടി ശക്തമായ വാക്കുകള്‍ ഉപയോഗിക്കു .പിന്നെ തിരഞ്ഞെടുത്ത തീം കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു ഏന് തോന്നി .സങ്ങല്‍പ്പങ്ങള്‍ കുറച്ചു കൂടി വിശാലം ആകട്ടെ ,
    ബാക്കി എല്ലാം നന്ന്.തിരഞ്ഞെടുത്ത തീം , കാമുകിയോട് പറയാതെ പറയുന്നത് , ഒരു ലളിതമായ് ശൈലി ...അവതരണം...അത് നിലനിര്‍ത്തണം കേട്ടോ.. എല്ലാ ഭാവുകങ്ങളും ...ഇനിയും കൂടുതല്‍ വായിക്കു.. എഴുതി തെളിയു

    ReplyDelete
  5. ഈ കവികളൊക്കെ ഇങ്ങനെയാ ....[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its just a try :) ]!!!

    ReplyDelete
    Replies
    1. exactly ...this is what i wrote in "http://praveen-sekhar.blogspot.com/2012/03/blog-post_8240.html"

      Delete
  6. [NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its just a try :) ]ഇത് തന്നെ ഒരു ബന്ധമായി കാണുന്നു..

    പ്രണയ തീവ്രമായ വരികൾ..!!

    ReplyDelete
  7. പ്രണയകാവ്യം നന്നായി.. ഒരു കാവ്യഭംഗിയുണ്ട്, താളവും.

    ReplyDelete
  8. നല്ല വരികള്‍.
    ആശംസകള്‍

    ReplyDelete
  9. പ്രണയിക്കാത്തവര്‍ ആരെങ്കിലും ഉണ്ടാവോ ..ഓരോരുത്തരുടെ ശൈലി ഉണ്ടാവും പ്രണയ കാവ്യത്തിന്..
    പൂക്കളോടും പുഴകളോടും,മഴയോടും ഒഴുകി എത്തുന്ന ഇളം കാറ്റിനോടും എല്ലാത്തിനോടും പ്രണയം തോന്നിയേക്കാം ....!ആശംസകള്‍

    ReplyDelete
  10. കവികള്‍ക്കെന്നും പ്രണയമാണ് ...കവിതയോടെന്നവര്‍ സമര്‍ധിക്കും...പക്ഷെ അങ്ങനെയല്ലെന്നു ലോകര്‍ക്കുമവര്‍ക്കും അറിയാം

    ആശംസകള്‍

    ReplyDelete
  11. നല്ല ഗാനം. ഈണമിട്ടാല്‍ കേള്‍ക്കാന്‍ ബഹുസുഖമായിരിക്കും.

    ReplyDelete
  12. ഉം...കണ്ണാ കൊള്ളാം.

    ReplyDelete
  13. പറയരുത് അറിയരുത്
    കാറ്റ് പോലുമീ പ്രണയം,
    ഇതാണ് പ്രശ്നം ..ആരും അറിയാതിരുന്നാല്‍ ...പിന്നെ ഖേതിച്ചിട്ടു കാര്യമില്ല

    ReplyDelete
  14. കവിത നന്നായിരിക്കുന്നു , ലളിതമായ ,സുന്ദര കവിത.
    [NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its just a try :) ](അച്ഛന്‍ വീട്ടിലില്ല, കിണറ്റിലും ഇല്ല എന്ന് പറയുന്നപോലെയാണോ? :) )

    ReplyDelete
  15. സംഗതി ഇഷ്ട്ടായി കണ്ണാ ..

    ReplyDelete
  16. മുൻപ് വായിച്ച് പോയിരുന്നു.

    നല്ല ഭാഷയാണു കവിതയിൽ...

    ReplyDelete
  17. എല്ലാവർക്കും നന്ദി ണ്ട് ട്ടോ.. ഇതൊക്കെ ഓരോ വട്ടുകൾ മാത്രാണ്. പ്രണയം ഇന്ന ആളോട് എന്നൊന്നും ഇല്ല.. അല്ലെങ്കിൽ എന്നെങ്കിലും എന്റേതാവുന്ന ആ ആളോട് തോന്നുമായിരിക്കുന്ന ഒന്ന് സങ്കൽപ്പിച്ച് എഴുതി എന്ന് മാത്രം. :)
    പുതുമയുള്ള വിഷയങ്ങളും മറ്റും വിശാലമായി എഴുതണം എന്ന് അതിയായ ആഗ്രഹം ണ്ട്, ശ്രമം ചെറുതായി നടക്കണുണ്ട്, വിജയിക്കുമോ എന്ന് കണ്ടറിയണം.

    [ NB: എഴുത്തിൽ കൂടുതലും പ്രണയം ആണ് കടന്ന് വരുന്നത്, പ്രായത്തിന്റേതാവാം :) ബോറടിക്കുന്നുവെങ്കിൽ പറയണേ.. ]

    ReplyDelete
  18. പറയരുത് അറിയരുത്
    കാറ്റ് പോലുമീ പ്രണയം,
    നീയെന്നിലേക്കെത്തുന്ന
    നേരത്തായിരം മലരുകളൊന്നായ്
    വിരിയണമന്ന്.


    സംഗതി ഇഷ്ട്ടായി

    ReplyDelete
  19. പറയരുത് അറിയരുത്
    കാറ്റ് പോലുമീ പ്രണയം,
    നീയെന്നിലേക്കെത്തുന്ന
    നേരത്തായിരം മലരുകളൊന്നായ്
    വിരിയണമന്ന്.

    ശ്ശ്.... ആരോടും മുണ്ടണ്ട,പറയണ്ട, ആരും അറിയണ്ട മ്മടെ ഈ സുന്ദര പ്രണയം. ആരുമറിയാതെ കാണാതെ മിണ്ടാതെ നമുക്ക് പ്രണയിക്കാം. ആശംസകൾ.

    ReplyDelete
  20. my favrt lines ..... :)
    ""കരമെന്നിൽ തരുകെങ്കിൽ
    അരികത്തായായിരം
    ഇരവും പകലും
    കരയാതെ കഴിയാമെന്നഴകേ""

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...