Thursday, May 24, 2012

മറ്റൊരു കഥ തുടങ്ങും വരേയ്ക്കും



മറയ്ക്കാൻ മറന്നതും
മറക്കാൻ മറന്നതും
മണ്ണിൽ കുരുത്തതും
മാനത്ത് കണ്ടതും
മനമതിൽ മൊട്ടിട്ടതും
മലരായ് വിരിഞ്ഞതും
മധുരം നുണഞ്ഞതും
മദിരയിൽ മുങ്ങിയതും
മഴയായ് പെയ്തതും
മയിലായ് ആടിയതും
മഞ്ഞായ് മാഞ്ഞതും
മൊഴിയിൽ പൂത്തതും
മിഴിയിൽ കണ്ടതും
മാ-ന്തണലത്ത് നിന്നതും
മാഞ്ചുനയാൽ ചിരി 
മാഞ്ഞതും
മടുപ്പായതും
മടി പിടിച്ചതും
മിടുക്കായതും പിന്നെ
മുടക്കാതായതും
മറ്റിങ്ങിനെയെല്ലാമെല്ലാം
മറ്റൊരു കഥയതു തുടങ്ങും വരേയ്ക്കും
മാത്രം.....




[ NB: സത്യം മാത്രം!  ]

27 comments:

  1. എല്ലാം പുതിയൊരു കഥ തുടങ്ങുന്നതുവരെ..
    കാത്തിരിക്കുക..!

    ReplyDelete
  2. മതിയായില്ല
    മുഴുവനും
    മൊഴിഞ്ഞാലും

    ReplyDelete
  3. മ വച്ച് ഇനിയും ഉണ്ടല്ലോ ഒരു പാട് വാക്കുകള്‍

    ReplyDelete
  4. മകാരം മത്തായി ജൂനിയര്‍

    ReplyDelete
  5. മാ പുരാണം മനസ്സില്‍
    മാരിവില്ലായ് വിരിഞ്ഞതും.
    മനോഹര കാഴ്ചയായി.
    ആശംസകള്‍

    ReplyDelete
  6. മാഷേ മാഷേ,
    മനോഹരം മാഷേ,
    മനസ് മതിമറന്നു മദിച്ചു,
    മറക്കില്ലൊരിക്കലും!

    ReplyDelete
  7. ഇങ്ങനെ ആയാലോ :

    മനമതിൽ മൊട്ടതും = മനമതിൽ "മൊ"ട്ടിട്ടതും

    അങ്ങിനെയെല്ലാമെല്ലാം = "മറ്റി"ങ്ങനെയെല്ലാമെല്ലാം

    ReplyDelete
    Replies
    1. :) താങ്ക്യൂ..
      വെണ്ണ,മഞ്ചാടിക്കുരു ന്താ വേണ്ടേന്ന് വെച്ചാ എടുത്തോളൂട്ടോ.. :)

      Delete
  8. അപ്പൊ ഇങ്ങനെയും കവിത എഴുതാം !

    ReplyDelete
    Replies
    1. ഇതോ കവിത!!!!!!! പസ്റ്റ്..!! അപ്പോ കവിതയെ എന്ത് വിളിക്കും.ഇഹുഹുഹു. :)
      പിന്നെ ലേബൽ, അത് മൈൻഡ് ചെയ്യണ്ടാ :)

      Delete
  9. അപ്പൊ മൊട്ടിട്ടത്‌ ആയിരുന്നോ ?

    ഞാന്‍ ആദ്യം അങ്ങനെ വിചാരിച്ചിരുന്നു
    പിന്നെ വിചാരിച്ചു മനസ്സില്‍ ഒരു മൊട്ടുണ്ട്‌ ആ മൊട്ടിനെ ആണ്‌ അതായത്‌ മനം + അതില്‍ + മൊട്ട്‌ + അതും.
    ഇപ്പൊ ക്ലിയര്‍ ആയി
    പഴയ മൊട്ടല്ല പുതിയത്‌ ഇപ്പൊ ഇട്ടത്‌ ഹ ഹ ഹ :)

    ReplyDelete
  10. മ മ ...അല്ലേല്‍ വേണ്ട....മുത്തെ കൊള്ളാം കേട്ടോ മ കവിത :)

    ReplyDelete
  11. മകാരകവിത
    മാലോകര്‍ക്കെല്ലാം
    മനസിലായി കാണും അല്ലെ
    മലരായി തലയാട്ടി നില്‍ക്കുന്ന കവിത
    മാന്ത്രികനെപോലെ വിസ്മയിപ്പിക്കുന്നു പ്രഭോ !!!

    കുറച്ചു കാലം ബൂലോകത്ത് നിന്നും അവധിയിലായിരുന്നു വരാന്‍ വൈകിയതു ആയതിനാല്‍ ആണേ !

    സ്നേഹാശംസകളോടെ സ്വന്തം
    @ PUNYAVAALAN

    ReplyDelete
  12. പുതിയൊരു കഥ തുടങ്ങുന്നതുവരെ..
    കാത്തിരിക്കുന്നു......... !

    ReplyDelete
  13. മതിയിത്രയും...
    മറ്റൊരു കഥയതു തുടങ്ങും വരേയ്ക്കും.
    മനസ്സു നിറഞ്ഞ ആശംസകള്‍...

    ReplyDelete
  14. മനസ്സിൽ വന്നതും,
    അപ്പോൾ കമന്റിയതും,
    കണ്ണൻ പറഞ്ഞതും,
    എനിക്ക് തോന്നിയതും,
    കവിത കണ്ടതും
    അപ്പോൾ പറഞ്ഞതും.
    എല്ലാം കൂടി ഞാനീ കവിതയ്ക്ക് സമർപ്പിക്കുന്നു. ആശംസകൾ.

    ReplyDelete
  15. "മറ്റൊരു കഥയതു തുടങ്ങും വരേയ്ക്കും"
    ഈ കഥ എപ്പോള്‍ വരും ...

    ReplyDelete
  16. വരികള്‍ മനോഹരമായിരിക്കുന്നു കണ്ണാ.. മറ്റൊരു കഥയ്ക്കായി ഞാനും കാത്തിരിക്കാം..

    ReplyDelete
  17. ഹ..ഹ..ഹ..
    മകാരം..കണ്ണന്‍..?
    കൊള്ളാം.. നന്നായിട്ടുണ്ട്..

    ReplyDelete
  18. മനം മയക്കും മറ്റൊരു മധുരമുള്ള കഥയ്ക്കായി മനമറിഞ്ഞു കാത്തിരിക്കാം ഞാനുമീ മണ്ണില്‍ ..... കവിത കൊള്ളാട്ടോ മാഷേ ... ആശംസകള്‍.........

    ReplyDelete
  19. പ്രിയപെട്ട കണ്ണന്‍,
    മനോഹരമായ കവിത....'മ ' പ്രയോഗം ഗംഭീരം..!
    ആശംസകള്‍....!

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...