Sunday, July 22, 2012

കണ്ണനും കിട്ടി മൂന്നാം കണ്ണ്

ഇനീപ്പോ ഞാനായെട്ടെന്തിനാ കുറയ്ക്കുന്നത്. ഞാനും തുടങ്ങി ഫോട്ടം പിടുത്തം. കുറച്ച് നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു ക്യാമറ സ്വന്തമാക്കണമെന്നത്. കുറച്ച് വില കൂടിയ DSLR വാങ്ങാം എന്ന് കരുതി ഇരിക്കുകയായിരുന്നു. അതുടനെ നടത്താൻ അല്പം ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കി തത്ക്കാലം ചെറുതൊരെണ്ണം സ്വന്തമാക്കി, നമ്മുടെ നിക്കണിന്റെ കൂൾപിക്സ് 16.1mpx. എന്തായാലും കുറച്ച് പൈസായിൽ അത്യാവശ്യം നടത്താൻ ഇത് കിടു. കണ്ണിന്റെ മുന്നിൽ വന്ന് പോകുന്ന പല കാഴ്ചകളും മനസ്സിൽ അതേ പോലെ പകർത്താറുണ്ട്, പലതിനേയും പിന്നീട് കാണാറുമുണ്ട് എന്നാൽ അതിനു കുറച്ച് കൂടി വ്യക്തത വരുത്താൻ ഈ ഉപകരണം സഹായിക്കുമെന്നതിൽ തർക്കമില്ല. ഹോ എന്താപ്പോ ഞാനീ പറഞ്ഞത്..സാഹിത്യമോ ഈശ്വരാ.. അപ്പോൾ കാര്യം എന്താന്ന് വെച്ചാൽ ക്യാമറ ഒന്ന് ടെസ്റ്റ് ചെയ്തു, കുറച്ച് പടങ്ങൾ പോസ്റ്റുന്നു.. അങ്ങട് അഭിപ്രായിക്ക്യാ.. :)

മഴ കൊണ്ടങ്ങിനെ നിക്കാണ് സുന്ദരികൾ

തേനുണ്ണാൻ കള്ളന്മാരും ണ്ട്.

അലുവയും മത്തിക്കറിയും എന്ന പോലെ പൂക്കൾക്കിടയിൽ നല്ല അസ്സൽ ചിക്കൻ ഫ്രൈ.. ജീവൻ എന്ന എന്റെ കൂട്ടുകാരന്റെ കൈപ്പുണ്യം.

300 എന്ന ഹോളിവുഡ് സിനിമയിലെ ക്ലൈമാക്സിനെ ഓർമ്മ്പിക്കുന്നു ഈ തെച്ചി പൂക്കൂട്ടം

എങ്ങിനെ?

പായലേ വിടയില്ല.....

ഒറ്റപ്പെട്ടവൻ

വീട്.. എന്റേതും നിന്റേതും

കോവളത്ത് നിന്നും

തേനുണ്ണാൻ ഞാനും പോന്നോട്ടെ

കോവളം ഒരു ദൂരക്കാഴ്ച

ഇലയിലൊതുങ്ങുമീ നീല വാനം

വ്യത്യസ്തനാം ബാലൻ

കാട്ട്പൂവ് സുന്ദരിപ്പൂവ്

കണ്ണിമാങ്ങാ അച്ചാറ്

കരയല്ലേ കണ്ണേ.....
[ NB: ടെസ്റ്റിങ്ങ് എങ്ങിനെ.. ? നന്നായിട്ടുണ്ടോ? ]

32 comments:

  1. തേനുണ്ണുന്ന പൂമ്പാറ്റയെ ഇഷ്ടമായി. ഉദ്യമം മോശമായിട്ടില്ല

    ReplyDelete
    Replies
    1. നന്ദി പ്രിയപ്പെട്ട മീരാ

      Delete
  2. കൊള്ളാം കണ്ണാ

    ReplyDelete
  3. ഒന്ൻ പോ ഹേ.. കുറച് നാൾ ഈ പരിസരത്ങ്ങും കാണാഞ്പൊ ആസ്വാസം ഉന്റായിറുന്ന് പിനെം വന്ൻ

    ReplyDelete
  4. ആഹാ എല്ലാം നല്ല ചിത്രങ്ങള്‍.. പൂക്കളുടെ ചിത്രങ്ങളെക്കാള്‍ ഇഷ്ടമായത് മറ്റു ചിത്രങ്ങള്‍ ആണ്

    ReplyDelete
  5. നല്ല ചിത്രങ്ങള്‍ കണ്ണാ.. എന്നാലും ഒരഭിപ്രായം പറഞ്ഞോട്ടെ... ചിത്രങ്ങള്‍ ഓരോ വിഭാഗങ്ങളായി തിരിച്ചിടുന്നതാവും കൂടുതല്‍ ഭംഗി എന്ന്‌ തോന്നുന്നു. അത് പോലെ ഫോട്ടോ ടെമ്പ്ലേറ്റ് ഉപയോഗിക്കുകയാണെങ്കില്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഭംഗിയുണ്ടാവും.

    ReplyDelete
    Replies
    1. ശരിയാ ചേച്ചി.. നല്ല ഫോട്ടോസ് എടുക്കാൻ കഴിഞ്ഞാൽ അവ സൂക്ഷിക്കാനായി നല്ല റ്റെമ്പ്ലേറ്റ് ഒക്കെ സെറ്റ് ചെയ്ത് ഒരു ബ്ലോഗ് തുടങ്ങണം.

      Delete
  6. ഭായ്, എതു മോഡല്‍ ആണ് ക്യാമറ?? ഞാനും കഴിഞ്ഞ ആഴ്ച ഒരെണ്ണം വാങ്ങി ...... അത് canon 3200is ആണ്.....

    ReplyDelete
    Replies
    1. ഇത് നിക്കൺ കൂൾ പിക്സ് L26

      Delete
  7. നല്ല പടങ്ങള്‍

    ആ മൂന്നാമത്തെ ചിക്കന്‍ പൂവിന്റെ പടം കൊള്ളാട്ടോ.....(വയര്‍ ആദ്യം എന്നാണെന്റെ പദ്ധതി)

    ReplyDelete
  8. ഫോട്ടോകള്‍ വന്നോട്ടെ ...
    ആ മൂന്നാമത്തെ പടം കൊലച്ചതി ആയിപ്പോയി. മനുഷ്യന്റെ നോമ്പ് മുറിക്കാന്‍... ...
    ആശംസകള്‍ , കണ്ണാ ..

    ReplyDelete
  9. ഇലയില്‍ ഒതുങ്ങുമീ നീലവാനം ...വല്ലാതെ ഇഷ്ടമായി ...എല്ലാവര്ക്കും പറ്റുന്ന ഒന്നല്ല ആ കഴിവ് ...പ്രത്യേക ആന്ഗില്‍...പ്രത്യേക സ്റ്റൈല്‍ ...മനോഹരം കണ്ണാ ഈ മൂന്നാം കണ്ണ്

    ReplyDelete
    Replies
    1. നന്ദി ഡാ കൊച്ചേച്ചി..

      Delete
  10. ചെത്തിയില്‍ തുടങ്ങിയ കന്നി യാത്ര മനോഹരമായ
    ചില ചിത്രങ്ങള്‍ ഇവിടെ കാഴ്ച വെച്ച് എന്ന് പറയട്ടെ.
    സംശം വേണ്ട മാഷേ, തുടക്കം തന്നെ നന്നായി,
    പിന്നൊരു സംശയം ആ ചിക്കന്‍ മസാലക്കൂട്ട്
    യാത്രകള്‍ക്കും പടം പിടുത്തത്തിനും ശേഷം
    സായാന്ഹ്ന്നതില്‍ പോരെ അതായതു ഏറ്റവും
    ഒടുവിലോ മറ്റോ, ഇനി ചിക്കന്‍ ഫ്രൈ കൂട്ടി ഒരു
    മൃഷ്ട്ടാന്ന ഭോജനം ജീവന്റ്റ് ചിലവില്‍ എന്നോ മറ്റോ!!!
    പോരട്ടെ വീണ്ടും നയന മനോഹര കാഴ്ചകള്‍ !!!
    എന്റെ ബ്ലോഗില്‍ വന്നതിലും കമന്റു വീശിയതിലും നന്ദി
    വീണ്ടും കാണാം കണ്ണാ....
    ഒരു സംശയം വീണ്ടും!
    ഇലയില്‍ ഒതുങ്ങും നീലവാനം
    ഇതെങ്ങനെ പിടിച്ചു????? നന്നായിട്ടുണ്ട്!
    ഫിലിപ്പ് ഏരിയല്‍

    ReplyDelete
  11. ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്...

    ReplyDelete
  12. പടങ്ങൾ എല്ലാം കൊള്ളാം.
    ‘ഇലയിലൊതുങ്ങുന്ന നീലവാനം’ നല്ല കൺസെപ്റ്റായിരുന്നു.

    “വീട്.. എന്റേതും നിന്റേതും” എന്ന ക്യാപ്ഷൻ വളരെ ഇഷ്ടപ്പെട്ടു.

    അപ്പോ, തകർക്കൂ ഇനി!

    ReplyDelete
  13. Tested ഓക്കേ ആയല്ലോ മുക്കണ്ണ്ല്ലേ ...
    ഇനി പടം പിടിക്കാന്‍ പഠിച്ചോളുട്ടോ.... വരാണ്ട് .. വരാണ്ട് കൊറച്ചൂടി ;P

    ReplyDelete
    Replies
    1. നോക്കാംന്നേ എവിടെവരെപ്പോകൂന്ന്

      Delete
  14. ഇലയിലൊതുങ്ങുമീ നീല വാനം കാഴ്ചക്കാരുടെ മനസ്സിലേയ്ക്ക് തന്നെ... നല്ല ചിത്രങ്ങള്‍. ബ്ലോഗ്‌ ഇനിയും സന്ദര്‍ശിക്കാം...

    ReplyDelete
  15. ചിത്രങ്ങള്‍ ഇഷ്ടായി

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...