Sunday, January 09, 2011

നാട്ടുവിശേഷം!


വിഷമത്തോടെ ആണ് ഈ പോസ്റ്റു ഞാന്‍ എഴുതുന്നത്.. ഇന്ന് കണ്ട ഒരു കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു , തിരുവല്ലയില്‍ നിന്നും മാവേലിക്കരയിലെക്ക് ഒരു പ്രൈവറ്റ് ബസ്സില്‍ വരികയായിരുന്നു ഞാന്‍, ബസ്സ് നല്ല സ്പീഡില്‍ ആയിരുന്നു, ഓരോ സ്റൊപ്പിലും ആളുകളെ കയറ്റാനും ഇറക്കാനും നല്ല ധൃതി കാട്ടുന്നുണ്ടായിരുന്നു. ചില സ്ടോപ്പുകളില്‍ ബസ്സു നിര്‍ത്തിയതെ ഇല്ല!


ബസ്സിന്റെ പിന്നില്‍ വാതിലിനടുത്തുള്ള സീറ്റില്‍ ആണ് ഞാന്‍ ഇരുന്നിരുന്നത്.എന്റെ തൊട്ടടുത്തിരുന്ന ഒരു മനുഷ്യന്‍ നല്ല പോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു, ഇടയ്ക്കു ചര്‍ദിക്കാന്‍ പോകുന്നു എന്ന് കണ്ടപ്പോള്‍ സൈഡ് സീറ്റ്‌ ഞാന്‍ അയാള്‍ക്ക് കൊടുത്തു, അങ്ങനെ സാധാരണ ബസ്സു യാത്ര ആസ്വദിക്കാറുള്ള ഞാന്‍ ഇന്ന് നല്ല പോലെ disturbed ആയിരുന്നു.

കുറച്ചു ദൂരം ഓടി ക്കഴിഞ്ഞു ബസ്സ്‌ ഒരു സ്റ്റോപ്പില്‍ നിര്‍ത്തി, ആരോ ഇറങ്ങാനുണ്ടായിരുന്നു , അപ്പോളാണ് ഒരു പത്തന്‍പത് വയസ്സുള്ള ഒരു ചേട്ടന്‍ ഒരു ചുമടുമായി ഓടി കയറാനായി വരുന്നത് ഞാന്‍ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ വരവ് കണ്ടപ്പോള്‍ അയാളും മദ്യപിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതി പോയി, നടപ്പും ഓട്ടവും ഒക്കെ കണ്ടാല്‍ അങ്ങനെ തോന്നുമായിരുന്നു, പിന്നീടാണ് മനസ്സിലായത് ആളൊരു വികലാന്ഗന്‍ ആണ് എന്ന് . തലയില്‍ വലിയ ഒരു ചുമട് ഉണ്ടായിരുന്നു, തുണി കച്ചവടം ചെയ്യുന്ന ഒരു മനുഷ്യാനാണ് അയാള് എന്ന് എനിക്ക് തോന്നി, അദ്ദേഹത്തിന്റെ ആ വയ്യാത്ത കാലും വെച്ച് കൊണ്ട് കഴിയാവുന്ന സ്പീഡില്‍ വണ്ടിയില്‍ ചാടി കയറാന്‍ നോക്കി, "മക്കളെ ഈ ചുമട് ഒന്ന് പിടിക്കൂ" എന്ന് പറഞ്ഞു കൊണ്ടാണ് ഓടി വന്നത്, ഡോറിന്റെ അടുത്ത് നിന്ന ഒരാള്‍ ചുമടില്‍ പിടിക്കുകയും, വണ്ടി ഡബിള്‍ ബെല്ല് കൊടുത്തു മുന്നോട്ടു നീങ്ങിയതും ഒരുമിച്ചായിരുന്നു. ഈ പാവത്താന്‍ ഉരുണ്ട് റോഡിലേക്ക് വീണു, പുറകിലത്തെ ടയറിന്റെ തൊട്ടു മുന്നിലേക്കാണ്‌ വീണത്, എന്ത് കൊണ്ടോ ബസ്സ്‌ പെട്ടെന്ന് തന്നെ നിര്‍ത്തി(ഭാഗ്യം). അത് കൊണ്ട് ആ പാവം ചതഞ്ഞരഞ്ഞില്ല.

റോഡില്‍ നിന്നും അദേഹത്തെ ആരൊക്കെയോ ചേര്‍ന്നു എടുത്തു പൊക്കി. ആ വണ്ടിയില്‍ തന്നെ അയാള്‍ കയറി, വണ്ടിക്കാര്‍ക്ക് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവം.അയാളുടെ കാലിലെ തൊലി ഒക്കെ പോയിട്ടുണ്ടായിരുന്നു, പക്ഷേ ആ പാവം അപ്പോള്‍ ഒന്നും മിണ്ടിയില്ല, വണ്ടിയില്‍ വികലാന്ഗരുടെ സീറ്റില്‍ രണ്ട് ചേട്ടന്മാര്‍ ഇരിപ്പുണ്ടായിരുന്നു, ഇദ്ദേഹം വണ്ടിയില്‍ കേറിയതും ആ സീറ്റിലെ സൈഡില്‍ ഇരുന്ന ആള്‍ 'ഉറങ്ങാന്‍' തുടങ്ങി,മറ്റേ ആള്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു.ബസ്സ്‌ മാവേലിക്കര സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ആ ചേട്ടന്‍ ഡ്രൈവരിനോടും,കിളിയോടും വീഴ്ത്തിയതിനു പരാതി പറയാന്‍ പോയി. അവര്‍ കുറ്റം ഈ പാവത്തിന്റെ തലയില്‍ വെച്ച് കെട്ടി, "വയ്യാത്ത ആളല്ലേ മുന്നിലത്തെ വാതില്‍ വഴി കേറാമായിരുന്നില്ലേ,പുറകിലൂടെ കേറിയോണ്ടാ താന്‍ വീണത്‌ "!!!എന്ന്..(ഈ ചേട്ടന്‍ മുന്നിലൂടെ കയറാന്‍ വന്നപ്പോള്‍ പുറകിലേക്ക് ഓടിച്ചു വിട്ട ആള്‍ തന്നെ ആണ് ഇത് പറഞ്ഞത്!!!!!!)അത് കൂടി കേട്ടപ്പോള്‍ ആ പാവത്തിനും ദേഷ്യം വന്നു. സംസാരം ഇത്തിരി കടുപ്പിച്ചപ്പോള്‍ 'മാന്യനാ'യ കിളി അയാളെ കിടിലന്‍ ഒരു തെറി പറയുന്നത് ഞാന്‍ കേട്ടു.



നമ്മുടെ നാട്ടില്‍ ബസ്സുകള്‍ക്ക് ഇങ്ങനെ പെര്‍മിറ്റ് അനുവദിച്ചു കൊടുക്കുന്ന ആ ഉദ്യോഗസ്ഥരെ എന്താണ് ചെയ്യേണ്ടത്, രണ്ട് ബസ്സുകള്‍ തമ്മില്‍ ഒരു മിനിറ്റിന്റെ പോലും ഇടവേള ഇല്ല, ഫലമോ മത്സര ഓട്ടവും അപകടങ്ങളും ദാരുണ മരണങ്ങളും. പിന്നെ വണ്ടിയില്‍ ജോലി ചെയ്യുന്ന ഈ വക ഉരുപ്പടികളും. ആളു കേരുന്നുണ്ടോ ഇറങ്ങുന്നുണ്ടോ എന്നൊന്നും നോക്കാതെ ബെല്ലടിച്ചു കളിക്കുന്ന കുറെ കിളികള്‍,നര്‍ഷ്സരി കുട്ടികള്‍ അവരുടെ കളിപ്പാട്ട ബസ്സു ഓടിച്ചു കളിക്കുന്നത് പോലെ ബസ്സ്‌ ഓടിക്കുന്ന ഡ്രൈവര്‍ മാര്‍.

കണ്മുന്നില്‍ അപകടങ്ങളും അപകട മരണങ്ങളും കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, പത്താം ക്ലാസ്സില്‍ വെച്ച് എന്റെ കൂടെ പഠിച്ച എന്റെ പ്രീയപ്പെട്ട കൂട്ടുകാരിയുടെ തലയിലൂടെ ബസ്സു കയറ്റി ഇറക്കിയവന്‍മാരില്‍ നിന്നും തുടങ്ങുന്നു ആ കാഴ്ചകളുടെ ആരംഭം, മതിയായി!




[NB:ഒപ്പമുള്ള ചിത്രം ഗൂഗിള്‍ തന്നതാണ്, ഈ സംഭവുമായി അതിനു യാതൊരു ബന്ധവും ഇല്ല.]

17 comments:

  1. ബസ്സുകള്‍ മരണപാച്ചില്‍ നടത്തുകയാണ്. എത്ര അപകടങ്ങലാണ് നടക്കുന്നത്. അമിത വേഗത കാരണം

    ReplyDelete
  2. ഇതൊക്കെ കണ്ടു നിന്ന നിനക്ക് ഒരു ചെറിയ പ്രതികരണം ബസ്സുകാരെ അറിയിക്കാമായിരുന്നു. (അറിയിച്ചത് ഇവിടെ ഉദ്ദരിക്കാതിരുന്നതാണെങ്കില്‍ നല്ലത്)

    ഇത്തരം പ്രവര്‍ത്തിയെ കൈകൊണ്ട് തടുക്കാന്‍ കഴിയുമെങ്കില്‍ അതേ രീതിയില്‍ തന്നെ പ്രതികരിക്കണം... മറ്റുള്ളവര്‍ക്കതൊരു പാഠമാകുന്ന രീതിയില്‍ തന്നെ..!
    (ചെള്ളക്കിട്ട് പൊട്ടിക്കാന്‍ കഴിയുമെങ്കില്‍ അതു തന്നെ ആവണമെന്നര്‍ത്ഥം)

    ReplyDelete
  3. വണ്ടിയില്‍ വികലാന്ഗരുടെ സീറ്റില്‍ രണ്ട് ചേട്ടന്മാര്‍ ഇരിപ്പുണ്ടായിരുന്നു, ഇദ്ദേഹം വണ്ടിയില്‍ കേറിയതും ആ സീറ്റിലെ സൈഡില്‍ ഇരുന്ന ആള്‍ 'ഉറങ്ങാന്‍' തുടങ്ങി,മറ്റേ ആള്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു.
    ഒരു സീറ്റിലെ രണ്ടു മുഖങ്ങള്‍ .
    വളരെ നല്ലൊരു പോസ്ടനുട്ടോ കണ്ണാ...
    എനിക്കും ഇങ്ങനൊരു അനുഭവം ബസ്സില്‍ വെച്ച് ഉണ്ടായിട്ടുണ്ട്....അടുത്ത പോസ്റ്റ്‌ അതായിക്കോട്ടെ.ആശിര്‍ വദിക്കൂ...അനുമോധിക്കൂ ........

    ReplyDelete
  4. കുട്ടികള്‍ സ്കൂളില്‍നിന്നും വരുന്നവരെ സമാധാനമില്ല..
    നല്ല പോസ്റ്റ്‌.

    ReplyDelete
  5. വേണ്ടത് വേണ്ട സമയത്ത് ചെയ്യുക
    അതായിരുന്നു നല്ലത്. ഈ അവസ്ഥ നമുക്കുണ്ടായി മറ്റുള്ളവര്‍ പ്രതികരിച്ചില്ലെങ്കില്‍ നമ്മുടെ അവസ്ഥ ഒന്ന് തിരിച്ചു ചിന്തിച്ച് നോക്കൂ

    ReplyDelete
  6. ഡാ ....അടിച്ചു കൊല്ലെടാ ആ ................മക്കളെ ..നിന്റെ പിള്ളേരെ ഇറക്കെടാ ..ഇനി അവര്‍ അത് ചെയ്യരുത് ..

    ReplyDelete
  7. ആദ്യം കിളികളെ ബസ്സില്‍ നിന്നും ചവിട്ടിപ്പുറതാക്കണം...

    ReplyDelete
  8. chila yadharthyangal...palapozhum nammal okke kandilla ennu nadickunna sathyangal...
    nammalil oraalk vedanickathe nammude onnum naav pongilla...

    maatangal anivaryam, ennal athinte thudakam nammil ninn thanne venam ennu nammal chinthickarilla...

    J.

    ReplyDelete
  9. കഴിഞ്ഞ തവണ നാട്ടില്‍ ഇതു പോലെ ഒരു സംഭവം എനിക്ക് തന്നെ ബസ്സിന്‍റെ ഡോര്‍ പിടിയില്‍ പിടിച്ചപ്പോഴെക്കും ബസ്സ് വിട്ടു. ഡോര്‍ വന്ന് എന്‍റെ തയില്‍ അടിച്ചു തലയില്‍ നിന്നും പൊന്നീച്ച പാറി എന്നൊക്കെ പറയില്ലെ അതേ മാതിരി ചെവികുറ്റി അടക്കിയാ കിട്ടിയത് .. ബസ്സില്‍ കയറിയ പാടേ ഞാന്‍.. “നിര്‍ത്തഡാ..@#@$%$@#..” ഡ്രൈവര്‍ ബസ് ചവിട്ടി നിര്‍ത്തി എന്നെ നോക്കി.. പിന്നെയും വന്നത് നാവില്‍ ഒതുങ്ങി നില്‍ക്കാതെ അവന്‍റെ മുഖത്ത് നോക്കി ചോദിച്ചു അവന്‍ ഒന്നും മിണ്ടാതെ ബസ്സെടുത്ത് ... സ്റ്റാന്‍റില്‍ എത്തിയപ്പോ അവന്‍ വന്ന് എന്നോട് സോറി പറഞ്ഞു.. ചീത്തവിളിച്ചതിനു ഞാന്‍ അവനോടും ...

    ReplyDelete
  10. @all,മം ശരിയാ എനിക്കും പ്രതികരിക്കാമായിരുന്നു! പക്ഷെ അപ്പോള്‍ അതിനു കഴിഞ്ഞില്ല.. :-(

    ReplyDelete
  11. സുഹൃത്തെ, ഇതാണ് ലോകം. ആര് വിണു ചത്താലും എനിക്ക് പ്രശ്നമല്ല. കിട്ടുന്ന 'ഒരു പൈന്റിന്റെ' കാശ് മാത്രമാണ് ലക്‌ഷ്യം. കഷ്ടം.

    ReplyDelete
  12. നാട്ടില്‍ വണ്ടി ഓടിക്കുമ്പോള്‍ പ്രദാനംമായും ചെയേണ്ടത്.
    മറ്റുള്ളവന്റെ ലൈനില്‍ കേറി മാത്രം ഓടിക്കുക, അല്ലെങ്കില്‍ അവര് നമുക്കിട്ടു പണി തരും, നാട്ടിലിറങ്ങി 2 ദിവസം ഒരു തപ്പലാ, പിന്നെ ഒക്കെ ശരിയാവും. തിരിച്ചു വന്നാലും അതിന്റെ ഹാങ്ങ്‌ഓവര്‍ ഒരാഴ്ച ഉണ്ടാവും.

    ReplyDelete
  13. യാദൃശ്ചികമായിരിയ്ക്കാം... ഇവിടെ നാട്ടിലെ ബസ്സ് സ്റ്റാന്റില്‍ ഒരു പ്രൈവറ്റ് ബസ് അവിടെ നിന്നിരുന്ന ഒരു യാത്രക്കാരിയുടെ ദേഹത്തൂടെ കയറിയിറങ്ങിയത് ഇന്നലെയായിരുന്നു. ഡ്രൈവര്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന പരിചയക്കാരനോട് സംസാരിച്ചു കൊണ്ട് ശ്രദ്ധയില്ലാതെ വണ്ടി മുന്നോട്ടെടുക്കുകയായിരുന്നു എന്ന് കണ്ടവര്‍ പറഞ്ഞറിഞ്ഞു.

    ReplyDelete
  14. ബസ്സിലുളള ഇത്തരം അനുഭവങ്ങളെനിക്കുമുണ്ടായിട്ടുണ്ട്. അത് ഇവിടെയിടണോ അതോ പോസ്റ്റാക്കണോ എന്ന കണ്‍ഫ്യൂഷനിലാണു ഞാന്‍ . എന്തായാലും നല്ല പോസ്റ്റ്.

    ReplyDelete
  15. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഓണ്‍ ദി സ്പോട്ട് പ്രതികരണം.പക്ഷെ അതു മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിലായിരിക്കണം...

    ReplyDelete
  16. പുലര്‍ച്ചെ നാലരയോടെ പാണമ്പ്ര എത്തിയപ്പോള്‍ പിറകില്‍ നിന്ന് ജഗതിയുടെ അലര്‍ച്ച കേട്ട് താന്‍ തിരിഞ്ഞു നോക്കുകയും അതേ നിമിഷത്തില്‍ തന്നെ വണ്ടി റിഫ്‌ലക്റ്റര്‍ സ്ഥാപിച്ചിട്ടില്ലാത്ത ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുമെന്നാണ് അനില്‍ കുമാര്‍ പറയുന്നത്.

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...