*ഈ പോസ്റ്റ് ഞാന്‍ പിന്‍വലിച്ചതായിരുന്നു,വീണ്ടും പോസ്റ്റുന്നു!
അയ്യപ്പ സ്വാമിക്ക് ഈ കള്ളത്തിന്റെ പിന്‍ബലം ആവശ്യം ഉണ്ടോ? മകരവിളക്ക് എന്ന പേരില്‍ മുഴുവന്‍ സ്വാമി ഭക്തരെയും പറ്റിക്കുന്ന ആ ഏര്‍പ്പാടിനെ പറ്റി ആണ് ഞാന്‍ പറഞ്ഞു വരുന്നത്. സ്വാമി അയ്യപ്പന്‍ ഒരിക്കല്‍ പോലും വിചാരിച്ചു കാണാത്ത കാര്യമാണ്, സാമ്പത്തിക ലാഭത്തിനു വേണ്ടി ചിലര്‍ ചെയ്ത് കൂട്ടുന്നത്,അതിനു സര്‍ക്കാരിന്റെ സമ്മതം കൂടി ഉണ്ടെന്ന്‍ അറിയുമ്പോള്‍ ഒരു തരം ഞെട്ടലാണ് എനിക്ക്! വിശ്വാസ വഞ്ചന എന്ന ഗണത്തില്‍ പെടില്ലേ ഇതും! അങ്ങനെ എങ്കില്‍ മകരവിളക്ക് കത്തിക്കുന്നവരും അതിനു മുഴുവന്‍ പിന്തുണ കൊടുക്കുകയും സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്യുന്ന സര്‍ക്കാരും കുറ്റക്കാരല്ലേ.. മകരവിളക്ക് എന്ന സംഭവം തനിയെ ഉണ്ടാവുന്നത് അല്ല(ഞാന്‍ പറഞ്ഞതല്ല), അവിടെ പൊന്നമ്പലമേട് എന്ന സ്ഥലത്ത് ദേവസ്വം ബോര്‍ഡ് ആള്‍ക്കാരും കെ എസ് ഇ ബി യുടെ ആള്‍ക്കാരും പിന്നെ പോലീസുകാരും ചേര്‍ന്നു കത്തിക്കുന്നതാണ് ഈ മകരവിളക്ക് എന്ന പേരില്‍ നാം കണ്ടതും,കാണാന്‍ പോകുന്നതും.. യുക്തിവാദികളെ എനിക്ക് ഇഷ്ടമല്ല,കാരണം ഈശ്വരന്‍ ഉണ്ട്,ഉണ്ട്,ഉണ്ട്; അതില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു, പക്ഷേ അതിനു ഒരു ജ്യോതിയുടെയും ശില്പയുടെയും ആവശ്യം എന്നെ പോലുള്ള ഈശ്വര വിശ്വാസികള്‍ക്ക് ഇല്ല, കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് യുക്തിവാദി സങ്കടന മകര ജ്യോതി തെറ്റാണെന്ന് തെളിയിച്ചതാണ്.. 1980 കളിലൊ മറ്റോ..... അന്ന് സര്‍ക്കാരിനെ ഈ കാര്യം ബോധിപ്പിച്ചപ്പോള്‍ സര്‍ക്കാരിന്റെ മറുപടി ഇപ്രകാരം ആയിരുന്നു, അതങ്ങനെ അങ്ങ് പോകട്ടെടോ,ഖജനാവ് കാലിയാകാതെ കാക്കുന്നത് ആ ജ്യോതിയാണെന്ന്! കണ്ടില്ലേ സര്‍ക്കാരിന്റെ മനോഭാവം, കൂട്ടരേ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ മകരജ്യോതിയിലാണോ നിങ്ങളുടെ അയ്യപ്പ സ്വാമിയിലുള്ള വിശ്വാസം ഇരിക്കുന്നത്! മകരവിളക്ക് ഇല്ലെന്നു അറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈശ്വരനില്‍ ഉള്ള വിശ്വാസം നഷ്ടാവുമോ? ഈശ്വരന്‍ ഇല്ലെന്നു പറയുമോ? എന്തായാലും ഞാന്‍ പറയില്ല..

ഇത് കൂടി കാണണേ.. ഇതില്‍ കുറച്ചു കൂടി എന്തൊക്കെയോ ഉണ്ട്! കുറച്ചു ന്യായീകരണങ്ങള്‍!.
[NB: ഈ വിഷയം പലയിടത്തും ഉണ്ട്, ഞാനും പറഞ്ഞുന്നെ ഉള്ളൂ.....സ്വാമിയെ ശരണമയ്യപ്പാ!]

.jpg)